അന്ത്യ ചുംബനം
- GCW MALAYALAM
- Oct 14, 2024
- 1 min read
Updated: Oct 15, 2024
കഥ
നാൻസി എഡ്വേർഡ്

ഒത്തിരി നാൾ അവനോട് ഞാൻ കഥകൾ മൊഴിഞ്ഞു...... കണ്ണുകളിൽ നോക്കി മൗനമായ്...... അവൻ അറിയാതെ അവനോട് എന്റെ ഇഷ്ടം പറയുകയായിരുന്നോ? അറിയില്ല. ഒന്ന് അറിയാം "പറഞ്ഞു അറിയിക്കുന്നതിനേക്കാൾ ഇഷ്ടം ആരുന്നവനോട്.....ചിലപ്പോൾ പറയുമ്പോൾ ആ ഇഷ്ടം ഉള്ളിൽ ഉള്ള അത്രയും പ്രകടമായില്ലേലോ? കാറ്റ് എന്റെ മുടിയിഴകൊതിക്കടന്നു പോയപ്പോൾ അവന്റെ മുഖത്ത് എന്റെ മുടിയിഴകൾ തലോടി...... എന്നിട്ടും അവൻ നിശബ്ദതമായ് നോക്കി......രാവും പകലും അവൻ മാത്രമായിരുന്നു എന്റെ ലോകം. ക്ലാസ്സിൽ.... മരചുവട്ടിൽ... യാത്രയിലെല്ലാം ഒരേ മുഖം..... തീഷ്ണത നിറഞ്ഞ ആ കണ്ണുകളിൽ ഞാൻ എന്നെ മാത്രം കണ്ടു..... അവന്റെ നീട്ടി വളർത്തിയ മുടിയിൽ എന്റെ മുഖം മാത്രം തെളിഞ്ഞു........ കോളേജ് കാലം കഴിഞ്ഞു എങ്കിലും അവനെന്നെയും ഞാൻ അവനെയും ഓർത്ത്...... ഒരിക്കലും എന്നോട് നിന്നെ എനിക്കു ഇഷ്ടം ആണെന്ന് പറഞ്ഞില്ല. ഒരു നോട്ടത്തിൽ പോലും.... എങ്കിലും ഞാൻ അവനെ സ്നേഹിച്ചു... ജീവിതത്തിൽ പലതും നേടി അവൻ ഉയർച്ചയിലെത്തി. എന്റെ ചെറിയ ലോകത്തിലവൻ മയങ്ങി....കുറെ നാളുകൾക്കുശേഷം ഞാനും അവനും കണ്ടുമുട്ടി എന്റെ ഹൃദയതാളം വർധിച്ചു.... ഒന്നും മിണ്ടാൻ ആകാതെ ഞാൻ വീർപ്പുമുട്ടി.... എന്നെ അവൻ തൊട്ട് വിളിച്ചു...... പ്രിയേ... എന്റെ പ്രിയേ..... ഞാൻ എന്റെ അധരം തുറന്നു വിളി കേട്ടു..... പക്ഷെ പിന്നെയും പ്രിയേ എന്ന് വിളിച്ചു വിളിച്ചു നിൽക്കുന്ന അവന്റെ മുഖം നോക്കി ഞാൻ വിങ്ങി കരഞ്ഞു..... എനിക്കു നിന്നെ ഒത്തിരി ഇഷ്ടം ആണ്... പറഞ്ഞു അറിയിക്കാനോ തെളിയിക്കാനോ അറിയില്ല. അത്രയും ഞാൻ നിന്നെ സ്‌നേഹിക്കുന്നു..... അപ്പോഴും അവൻ എന്നെ പ്രിയേ പ്രിയേ എന്ന് വിളിച്ചു കൊണ്ടിരിക്കുന്നു......എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞിട്ടും എന്തേ അവൻ കേൾക്കുന്നില്ല..... പക്ഷെ അവന്റെ വിളികൾ എന്നിലെ ഹൃദയം കേൾക്കുന്നു.... അവൻ വിളിച്ചു വിളിച്ചു കരച്ചിലിലെത്തി... അവസാനം എന്നോട് പറഞ്ഞു "പ്രിയേ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്റെ ജീവന്റെ ജീവനായ്..... നീ ആണ് എന്റെ ലോകം... അത് കേട്ടു ആഹ്ലാദപുളകിത ആയി..... അവനെ പുൽകാൻ തുടങ്ങവെ.... കണ്ണുനീർ തുള്ളികൾ കോർത്തു ഒരു മാല അവൻ എന്നെ അണിയിച്ചു.... പനിനീർപൂക്കളാൽ ഒരു കിരീടം വെച്ചു.... എന്നിലായ് സുഗന്ധം വമിക്കുന്ന മുല്ല പൂക്കൾ അവൻ വാരി വിതറി...... എന്റെ പാദത്തിൽ പലപൂക്കളാൽ നിബിഢമായ ഒരു ചക്രവും വെച്ചു.... എന്റെ കവിളിൽ അവന്റെ ചുണ്ടുകൾ കൊണ്ടു ചൂട് നിശ്വാസത്തോടെ ഒരു ചുംബനവും തന്നു..... അവൻ എന്നെ കിടത്തിയ പേടകത്തിന്റെ മൂടി അടച്ചു....ആ നിമിഷം ഞാൻ അറിഞ്ഞു..............അത് അന്ത്യ ചുംബനം ആയിരുന്നു........
നാൻസി എഡ്‌വേർഡ്
വിൻസി ഡെയിൽ
ക്ലാപ്പന
എം. എ. മലയാളം വിദ്യാർത്ഥിനി (MSM കോളേജ് കായംകുളം
8086279413
Superb
❤️