ഇലപ്പെണ്ണ്
- GCW MALAYALAM
- Feb 15
- 1 min read
Updated: Feb 15
കവിത
ദേവിക ബി.എസ്.

ചുട്ടുപൊള്ളുന്ന വേനലിൽ കരിഞ്ഞുണങ്ങാൻ വിതുമ്പി നിന്ന അവൾക്കുനേരെ ഒരു ഇളംകാറ്റ് വീശിയത്രേ
പെറ്റമരത്തെ മറന്ന്, കൂടപ്പിറപ്പുകളായ ഇലകളെ മറന്ന്,
സഹോദരങ്ങളെപ്പോൽ താങ്ങായ തണ്ടുകളെ മറന്ന്.. ഇന്നലെ കണ്ട കാറ്റിനോടൊപ്പം ആ ഇലപ്പെണ്ണ് ഇറങ്ങിപ്പോയത്രേ
എന്നിട്ടെന്താ..
പകുതി വഴിയിൽ അവനവളെ ഉപേക്ഷിച്ച് മറ്റൊരു മരം തേടി പറന്നത്രേ
ആർക്കും വേണ്ടാതെ..
ആ വിജനതയിൽ അവൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ
എങ്ങോ നിന്നും ചൂലുമായി വന്നൊരു സ്ത്രീ അവളെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു പോകവേ..
ഒടുവിലവളൊരുപിടി ചാരമായി പോയത്രേ
ദേവിക ബി.എസ്.
അശ്വതി ഭവൻ, പ്ലാങ്കാല ഗോവിന്ദമംഗലം, ഊരുട്ടമ്പലം PO
Comments