ധന്യ എൻ.എസ്.
ഹൃദയദൂരം
എനിയ്ക്കായ് മാത്രം നീ കരുതിയോ മൂർച്ചയേറുന്നൊരീ വാക്കുകൾ പിടയുന്നൊരെന്നകതാരിനെ കാണുവാൻ കൂട്ടാതെ
എത്ര നാൾ നീ മുന്നിലേറും
ഇനിയും എത്ര ദൂരം താണ്ടിടും
ഏറെദൂരം മുന്നിലെത്തുമ്പോൾ മറക്കല്ലേ
വെറുതെ പിൻതിരിഞ്ഞൊന്ന് നോക്കിടാൻ
നീ നടന്ന വഴിയിലെൻ ഹൃദയം
അടർന്നു വീണു പോയെന്നറിഞ്ഞിടാൻ
വെറുതെ
വെറുതെ കൈ
കോർത്തിരുന്നിടാൻ വെറുതെ കഥകൾ ചൊല്ലിടാൻ മഴവില്ലിൻ ചില്ലയിലേറുവാൻ വെറുതെ മഴയേറ്റിരുന്നിടാൻ കാറ്റിലാലോലമാടുവാൻ വെറുതെ പാട്ടിലലിഞ്ഞിടാൻ വെയിലിൽ വാടാതിരുന്നിടാൻ വെറുതെ മോഹിച്ചു നിന്നിടാൻ എത്ര നാളിനി ബാക്കിയായ് വെറുതെ വരിക നീയിതുവഴി ഇനിയും കൂടണഞ്ഞിടാം
Dhannia NS
Geetham
Janayugam Nagar (101B)
Kadappakkada
Kollam Pin 691008