top of page

കേരളത്തിലെ മൊഴി ഭേദവൈവിധ്യങ്ങൾ ജൈന രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനം

സംസ്കാരപഠനം

ബിജി കെ.ബി.

ഗവ. ലോ കോളേജ്, എറണാകുളം

കേരളത്തിലെ മൊഴികൾക്ക് പലതരത്തിൽ വ്യത്യാസം വരുന്നുണ്ട്. വിശ്വാസം, ആചാരം, അനു ഷ്ഠാനം, തൊഴിൽ, കല, വിനോദം, ആഹാരക്രമങ്ങൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെയും സമൂ ഹത്തിന്റെയും മൊഴികളെ നിർണ്ണയിക്കുന്ന സ്വാധീനസൂചകങ്ങളാണ്. സത്യത്തിൽ ഒരു വ്യക്തിയുടെ സംസ്കാരത്തിന്റെ അടയാളപ്പെടുത്തലാണ് അവന്റെ അല്ലെങ്കിൽ അവളുടെ മൊഴി. ഒരു വ്യക്തിയുടെ മൊഴി ഇഷ്ടമില്ല എന്ന് പറയുമ്പോൾ ആ വ്യക്തിയുടെ സംസ്കാരവുമായി യോജിക്കാൻ സാധിക്കുന്നില്ല എന്ന അർത്ഥത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആയതിനാൽ വ്യക്തിയുടെ മൊഴിയും സംസ്കാരവും തമ്മിൽ പരസ്പര ബന്ധം ഉണ്ടെന്ന് കണ്ടെത്താം. കേരളത്തിന്റെ സംസ്കാരം പല മതങ്ങളുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലേക്ക് എത്തപ്പെട്ട പല മതങ്ങളേയും മലയാളികൾ സ്വാംശീകരിച്ച് അവരവരുടെ സംസ്കാരത്തിന്റെ ഭാഗമാക്കി കൂട്ടിച്ചേർത്തിട്ടുണ്ട്. കേര ളത്തിൽ എത്തിച്ചേർന്ന ജൈനന്മാരുമായി കൂടി ചേർന്ന് ഒരു സവിശേഷം സംസ്കാരം മലനാട്ടിലു ള്ളവർ കെട്ടിപ്പടുത്തിയിട്ടുണ്ട്. അങ്ങനെ ജൈനരുടെ പല സംസ്കാരങ്ങളും മലയാളിയുടെ മൊഴി അടയാളത്തിന്റെ ഭാഗമായിട്ടു തീർന്നിരിക്കുന്നു. ജൈനമതസംസ്കാരവുമായി ബന്ധപ്പെട്ട് കേരളീയർക്കി ടയിൽ ഒരു കാലത്ത് പ്രചാരം ഉണ്ടായിരുന്നു. മൊഴിഭേദങ്ങളെ കണ്ടെത്തുവാനും അപഗ്രഥിക്കുവാ നുമുള്ള ശ്രമമാണ് ഈ പഠനത്തിലൂടെ നടത്തുന്നത്. ജൈനസംസ്കാരത്തെ കണ്ടെത്തുവാനും തിരിച്ചറിയുവാനും സാധിക്കുന്ന അടിസ്ഥാനരേഖകളാണ് ജൈന ശാസനങ്ങൾ. ജൈനശാസനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മൊഴി അടയാളങ്ങളെ കണ്ടെത്തുന്നതിലൂടെ ജൈനർ കേരളീയർക്ക് നൽകിയ നാനാവിധ സംസ്കാരങ്ങളെ പഠിക്കുവാനാകും ഇക്കാരണത്താൽ ജൈനശാനങ്ങളെ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജൈനശാസനങ്ങളിൽ മൊഴി അടയാള


കേരളത്തിലെ ജൈനശാസനങ്ങൾ / മൊഴി അടയാളങ്ങൾ


കേരളത്തിലെ ജൈന ശാസനങ്ങൾ ഏറെയും ലഭിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിൽ നിന്നാണ്. ഇന്നു കാണുന്ന വൈഷ്ണവ ശൈശവസങ്കരമുള്ള ക്ഷേത്രങ്ങളെല്ലാം ഒരു കാലത്തെ ജൈന പള്ളികളായിരുന്നു. നിലനിൽക്കാനുള്ള പ്രയാസം നിമിത്തം തങ്ങൾക്ക് അനുയോജ്യമായ മതങ്ങളുടെ കൂടെ ജൈനർ കൂടി എന്ന് പറയാം. കേരളത്തിലെ പല ചേരരാജാക്കന്മാരും ജൈനമതത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ചേരരാജാക്കന്മാരുടെ കൂടെ ആതൻ എന്ന വിശേഷണം കാണുകയാണെങ്കിൽ ആ ചേരരാജാവ് ഒരു ജൈനമതവിശ്വാസിയായിരുന്നുവെന്ന് തിരിച്ചറിയാം ഉദാ: ചേരലാതൻ, നെടും ചേരലാതൻ എന്നീ ജൈനപ്പള്ളി ആയിരുന്ന വടക്കുംനാഥക്ഷേത്രം

പേരുകളിൽ അറിയപ്പെടുന്ന രാജാക്കന്മാർ ജൈനമതവിശ്വാസികളാണെന്ന് തിരിച്ചറിയാം. ജൈന മതത്തിലെ ഒരു പ്രധാന തീർത്ഥങ്കരനാണ് ഋഷഭനാഥൻ. ഈ ഋഷഭനാഥനാണ് വടക്കുംനാഥൻ. ഋഷഭം എന്ന സംസ്കൃതവാക്കിന്റെ പ്രാകൃതമാണ് ഇടവം. ഇടവക്കുന്ന് എന്നാണ് വടക്കുംനാഥക്ഷേ ത്രത്തിന്റെ പഴയ പേര്. മാത്രമല്ല വടക്കിരിക്കൽ ജൈനമതവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങാണ്. യുദ്ധത്തിൽ തോറ്റ രാജാവ് മരണംവരെ പട്ടിണിക്കിടക്കുന്ന ചടങ്ങാണ് വടക്കിരിക്കൽ. ഭക്ഷണപാ നീയം ഉപേക്ഷിച്ച് വടക്കും നോക്കി ഇരുന്ന് ഇഹലോകവാസം വെടിയുന്നത്. രാജാക്കന്മാർ അക്കാ ലത്ത് ഉണ്ടായിരുന്നു. ഹൈന്ദവവിശ്വാസപ്രകാരം വടക്ക് ശിവന്റെ ദിക്കാണ്. ജൈനർ ശൈവമതവു മായി കൂടി ചേർന്നാൽ ശൈവക്ഷേത്രമായി മാറി എന്ന് കണക്കാക്കാം. വടക്കുംനാഥൻ എന്ന തീർത്ഥങ്കരൻ മഹാദേവനും ആയിത്തീർന്നു. മലയാളി യുടെ മൊഴിഭേദങ്ങളിലെ വടക്കുംനാഥൻ ഒരു കാലത്തെ ജനംസ്കാരവുമായി ബന്ധപ്പെട്ട വാക്കാ ണെന്ന് ഇതോടെ തിരിച്ചറിയാം. ജൈനമൊഴിയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങൾ ഇന്നത്തെ കേരള സമൂഹത്തിലുണ്ട്. ഇന്ന് ക്ഷേത്രത്തിൽ കാണുന്ന യക്ഷി യക്ഷ സങ്കൽപ്പം കവികളും വിശ്വാസികളും തെല്ലൊരു ഭയത്തോടെ നോക്കിക്കാണുന്ന യക്ഷി ഒരു കാലത്ത് ജൈന തീർത്ഥങ്കരന്മാരുടെ ആത്മ മിത്രങ്ങളായിരുന്നു. ഇതിന്റെ പിൻതുടർച്ചയെന്നോണം അപൂർവ്വം ക്ഷേത്രങ്ങളിൽ യക്ഷികളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉദാ: ഏറ്റുമാനൂർ ക്ഷേത്രത്തിലെ വാൽക്കണ്ണാടി നോക്കുന്ന യക്ഷിയും പനച്ചി ക്കാട് ക്ഷേത്രത്തിലെ യക്ഷിയും ഇങ്ങനെ വന്നതാണെന്ന് കരുതാം. ഇതൊക്കെ പ്രധാനപ്പെട്ടതാണ്. ആധുനിക വ്യവഹാരത്തിൽ യക്ഷി എന്ന വാക്കിന് പ്രതികാരദാഹിയായ സ്ത്രീ എന്ന അർത്ഥമാ ണുള്ളത്. അവളൊരു യക്ഷി ആണ് എന്ന് പറയുമ്പോൾ, അല്ലെങ്കിൽ അവൾ യക്ഷി ആകും എന്ന് പറയുമ്പോൾ നേരത്തെ സൂചിപ്പിച്ച വാത്സല്യം ഉള്ള യക്ഷി എന്ന സങ്കൽപം മാറി തൽസ്ഥാനത്ത് പ്രതികാരദാഹിയായ സ്ത്രീ എന്നർത്ഥത്തിലേക്ക് യക്ഷി എന്ന വാക്കിന്റെ അർത്ഥം പരിണമിക്കും. ആധുനിക വ്യവഹാരത്തിൽ ഉള്ള കുറത്തി എന്ന വാക്കിനും ഈ മാതിരി അർത്ഥസങ്കോചം വരുന്നു ണ്ട്. ജൈനസംസ്കാരത്തിലെ കുറത്തികൾ അധ്യാപകരാകുന്നു. ചട്ടന്മാരെ വിദ്യ അഭ്യസിക്കുന്ന ഗുരുക്കന്മാർ. ഇന്ന് കുറത്തി എന്ന വാക്കിന് ഗോത്രസംസ്കാരവുമായി ബന്ധപ്പെട്ട അർത്ഥമാണുള്ള ത്. മലംകുറത്തി, കാട്ടുകുറത്തി എന്നൊക്കെ ഗോത്രസംസ്കാരത്തിന്റെ ചിഹ്നങ്ങളായി മാറിയിട്ടുണ്ട്. ജൈനഗോത്രസംസ്കാരവുമായി ഇടപഴകിയതുമൂലം ലഭിച്ച വാക്കാണ് കുറത്തി. ചട്ടൻ എന്ന വാക്കിനും ഇങ്ങനെ അർത്ഥവ്യത്യാസം വന്നിട്ടുണ്ട്. ചട്ടൻ എന്ന വാക്കിന് എന്ന വാക്ക് ഇടയിൽ വിദ്യാർത്ഥി ആയിരുന്നു. ആധുനിക വ്യവഹാരത്തിൽ ചട്ടൻ വികൃതിക്കാരൻ, കുസൃതിക്കാ രൻ എന്നീ അർത്ഥമാണുള്ളത്. ഇന്നത്തെ മതിലകം എന്ന വാക്കിനും അർത്ഥസങ്കോചമുണ്ടായി ട്ടുണ്ട്. മതിലകം എന്ന വാക്ക് രേഖകളിൽ കണ്ടാൽ അത് ജൈനരേഖയാണെന്ന് എളുപ്പം തിരിച്ചറി യാൻ സാധിക്കും. നമ്പൂതിരിമാർ ക്ഷേത്രമതിലകത്ത് പ്രവേശിക്കാത്ത ഇടം എന്നാണ് മതിലകം എന്ന വാക്കിന്റെ അർത്ഥം. ജൈനക്ഷേത്രങ്ങളിൽ നമ്പൂതിരിമാർ പ്രവേശിച്ചിരുന്നില്ല എന്ന് കോകസന്ദേശത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. മതിലകം എന്ന പേരിൽ അറിയപ്പെടുന്ന തൃക്കണാ മതിലകം ദക്ഷിണേന്ത്യയിലെ പേരുകേട്ട ജൈനക്ഷേത്രങ്ങളിൽ ഒന്നായിരുന്നു. കുണവായ്പോട്ട എന്നും ഇതിന് പേരുണ്ട്. കുണവായ് എന്നത് ഗുണവായ് തന്നെയാണ്. ഗുണകന്മാർ ജൈനന്മാരാ ണ്.ജൈനർ താമസിക്കുന്ന ഇടം എന്നാണ് അർത്ഥം. കിണാലൂർ എന്ന സ്ഥലവും ഇതുപോലെ ജന മതസംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കുണവായി നെല്ലൂരാണ് കിണാലൂരായത്. ഗുണകന്മാരുടെ നല്ല ഊരാണ് കിണാലൂർ. കിണാലൂരിൽ നിന്ന് കിട്ടിയ രേഖ വളരെ പ്രധാനപ്പെട്ട ജനരേഖ കൂടി യിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള പള്ളിക്കുന്ന്. ഇതുപോലെ ജൈനമതസംസ്കാരവുമായി ബന്ധ പ്പെട്ടതാണ് ജൈനപള്ളി നിൽക്കുന്ന കുന്നാണ് പള്ളിക്കുന്ന്. ഇതിന്റെ മറ്റൊരു പേരാണ് ചാക്കൈയർ തോട്ടം. ചാക്കൈയർ ശാക്യാർ തന്നെയാണ്. ജൈനന്മാരെ ശാക്യരെന്നു വിളിക്കുന്നുണ്ട്. ജൈനസം സ്കാരവുമായി ബന്ധപ്പെട്ട കല കൂടിയാണ് ചാക്യാർകൂത്ത്. ശാക്കന്മാർ കൂത്താണ് ചാക്യാർകൂ ത്തായി പരിണമിച്ചത്. ജൈന പള്ളികളും ഹൈന്ദവക്ഷേത്രമായതോടെ ആ കലാരൂപം ഹൈന്ദവക്ഷേ കലയായി മാറുകയാണുണ്ടായത്. മലയാളത്തിലെ സംജ്ഞാനാമങ്ങളിലും ജൈനമതവുമായി ബന്ധപ്പെട്ട ധാരാളം നാമങ്ങൾ കണ്ടെത്താനാകും. ജൈനസംസ്കാരവുമായി ബന്ധപ്പെട്ട മൊഴികളും പേരുകളും ജൈനമതത്തിന് കേരളത്തിലുണ്ടായിരുന്ന സ്വാധീനത്തെയാണ് കുറിക്കുന്നത്. എന്ന തീർത്ഥങ്കരനുമായി ബന്ധപ്പെട്ട് ഭരതൻ, ജൈനതീർത്ഥങ്കരന്മാരുടെ ആത്മമിത്രമായ അംബികായക്ഷി യുടെ പേരാണ് അംബിക, പത്മാവതി, ഭരതൻ, ഭദ്രബാഹു, ബാഹുബലി, ചന്ദ്രനാഥൻ, മഹാവീരൻ, ജിനൻ തുടങ്ങീ പേരുകളെല്ലാം ജൈനസംസ്കാരത്തിൽനിന്ന് കിട്ടിയതാണ്. കേരളത്തിലെ ജൈന ലിഖിതങ്ങളിൽ കാണുന്ന ജൈനസംസ്കാരത്തിൽനിന്ന് നാൽപ്പത്തെണ്ണായിരവർ എന്ന ഒരു കൂട്ട രുണ്ട്. ഇവർ കച്ചവടസംഘങ്ങളാണ്. കരവഴിയായ വാണിജ്യത്തിൽ ആയിരുന്നു അവർക്ക് താൽപ ര്യം. നാൽപത്തെണ്ണായിരവരെ കുറിച്ച് കാവശ്ശേരി ലിഖിതത്തിൽ പരാമർശം ഉണ്ട്.നാൽപത്തെണ്ണാ യിരവരും മൂവായിരവും തിരുകുണവായ്വരുടെ അധികാരവും പതിയും പാദമൂലവും അത്തികോ ശവും ചിറ്റത്താണിയും കൂടി ഏർപ്പെടുത്തിയ രേഖ കാവശ്ശേരി രേഖയെക്കുറിച്ച് പറയുന്നത്. വയനാട് ജില്ലയിൽ നിന്നും ലഭിച്ച താഴെക്കാവ് ലിഖിതത്തിലും നാൽപ്പത്തെണ്ണായിരവരെക്കുറിച്ച് പറയുന്നു ണ്ട്. വയനാട്ടിലെ ജൈനരുടെ കച്ചടവടബന്ധങ്ങളെക്കുറിച്ച് പറയുന്ന രേഖയാണ് താഴെക്കാവ് ലിഖി തം. താഴെക്കാവ് ലിഖിതത്തിൽ തന്നെ യക്ഷനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. മേഘസന്ദേശത്തിലെ യക്ഷനെ മാത്രം പരിചയമുള്ള നമുക്ക് യക്ഷന്റെ ഉത്ഭവം ജൈനരിൽ കിട്ടിയതാണെന്ന് കണ്ടെത്താം. യക്ഷൻ ജൈനരുടെ ആരാധന മൂർത്തിയാണ്. വയനാട്ടിലെ കച്ചവടസംഘങ്ങൾ ജൈനരുമായി കച്ച വടം ഉറപ്പിക്കാനും അവരുമായി നല്ല ബന്ധം ഉണ്ടാക്കി എടുക്കുവാനും അവരുടെ ആരാധനാമൂർത്തി യായ യക്ഷനെ പ്രതിഷ്ഠിക്കുവാൻ വേണ്ടി ഒരു നഗരം പണിതീർത്തുകൊടുത്തു. മാത്രമല്ല, യക്ഷന് വിളക്കുവെക്കാനുള്ള ചിലവിലേക്കായി ഭൂമി ദാനം ചെയ്യുകയും ചെയ്തു. ഈ ഭൂമിയിൽ അനധികൃതമായി കടന്നു കയറുന്നവന് പിഴയും ചുമത്തിയിരുന്നു. ഇതിൽ നിന്ന് ജൈനരുടെ യക്ഷന്റെ പ്രാധാന്യം നമുക്ക് കണ്ടെത്താവുന്നതാണ് കടമ്മനിട്ട ജൈനരുടെ കുറത്തി എന്ന കഥാപാത്രത്തിനു പ്രാധാന്യം നൽകിയതുപോലെ കാളിദാസൻ യക്ഷനെ മേഘസന്ദേശത്തിലൂടെ പുനർജ്ജീവിപ്പി ജൈനസംസ്കാരത്തെ കേരളീയ സമൂഹത്തിന്റെ മൊഴിഭേദത്തിലേക്ക് എത്തിച്ചു.

ച്ചു. ളിൽ കാണുന്ന മറ്റൊരു വാക്കാണ് പുക്കുവിലക്കും പൊരുൾകവരവും.

നപ്പെട്ടതാണ് ഇത്. ജൈനർക്ക് ദാനം ചെയ്ത

ജൈനരേക

ജനശിക്ഷകളിൽ പ്രധാ

ഭൂമിയിൽ അനധികൃതമായി പ്രവേശിക്കുവാനോ കയ്യേ

റുവാനോ പാടുള്ളതല്ല അങ്ങനെ ചെയ്തവന് പുക്കുവിലക്കും പൊരുൾകവരവും നൽകിയിരുന്നു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ പുക്കുക എന്ന വാക്ക് പരാമർശിച്ച് കണ്ടിട്ടുണ്ട്.

6

ജൈനമതവു മായി ബന്ധപ്പെട്ട ഈ വാക്കിന് അർത്ഥവികാസമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഇതിലൂടെ കണ്ട ത്താം. ജൈനമതത്തിലെ പുരാണങ്ങളുടേയും ഗ്രന്ഥങ്ങളുടേയും കഥയിലും ശീർഷകമായി പലരും സ്വീകരിച്ചിട്ടുണ്ട്. ജൈനരുടെ ജീവിതരീതികളും ആഹാരരീതിക്രമങ്ങളും കേരളീയർ സ്വീകരിച്ച തിന്റെ അടയാളമാണ് ഏകാദശിപോലെയുള്ള വ്രതങ്ങളിൽ കണ്ടെത്താൻ സാധിക്കുന്നത്. മലയാ ളിയുടെ മൊഴിഭേദങ്ങളിലും ആചാരങ്ങളിലും ഏകാദശിക്ക് വലിയ സ്ഥാനമാണുള്ളത്. കേരളീയ രുടെ സസ്യാഹാരരീതി ജൈനരിൽ നിന്ന് കടം കൊണ്ടതാണ്. പൊതുവേ അഹിംസാവാദികളായ ജൈനർക്ക് ഒന്നിനേയും ഉപദ്രവിക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ അവർ സസ്യാഹാരം തിരഞ്ഞ ടുത്തിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായ കൃഷിരീതികളും ദാനക്രമങ്ങളും അവർ പരിശീലി പ്പിച്ചു. കാർഷിക വ്യവസ്ഥയുമായി ബന്ധപ്പെട്ട മൊഴികളും ദാനങ്ങളിലും ജൈനമതവുമായി ബന്ധ പ്പെട്ട ധാരാളം വാക്കുകളുണ്ട്. കൂടാതെ ഉപവാസം, തീർത്ഥം, പ്രസാദം, സ്നാനം, പുണ്യം, കടവ് തുടങ്ങീ ക്ഷേത്രസംസ്കാരവുമായി ബന്ധപ്പെട്ട പല വാക്കുകളും ജൈനരിൽനിന്ന് ലഭിച്ചതാണെന്ന് കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന് തീർത്ഥങ്കരൻ എന്ന വാക്കു തന്നെ പരിശോധിക്കാം. ജീവിതമാകുന്ന കടവ് കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥമാണ് തീർത്ഥങ്കരനുള്ളത്. കേര ളത്തിലെ മൊഴിഭേദങ്ങൾക്ക് ജൈനസംസ്കാരവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ സഹായി

ക്കുന്ന അടിസ്ഥാനരേഖകളാണ് ജൈനരേഖകൾ. ഈ ജൈനരേഖകളിൽനിന്ന് ജൈനരുടെ വിശ്വാ സത്തേയും ആചാരത്തേയും തൊഴിലിനേയും കച്ചവടബന്ധങ്ങളേയും തിരിച്ചറിയാൻ സാധിക്കു ന്നു. ജൈനർ കേരളത്തിലെ ജനങ്ങളുമായി ഇടപഴകി ഒരു സവിശേഷസംസ്കാരം തന്നെ രൂപീക രിച്ചിട്ടുണ്ട്. ആ സംസ്കാരത്തിന്റെ അടയാളങ്ങൾ കേരളീയരുടെ മൊഴിഭേദങ്ങളിൽ ഇന്നും നിഴലി ക്കുന്നുണ്ട്. അവ കണ്ടെത്താനുള്ള ചെറിയ ശ്രമമാണ് ഈ പഠനത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നത്.


1.എം.ആർ. രാഘവ വാരിയർ, ജൈനമതം കേരളത്തിൽ

2.ടി.

3. ചെമ്മേ കാണാനരുതു കുണ്ടകെ ത്തമ്പുരാനെ ദ്വിജന്മാർ

ക്കെന്റാൽ നീയും തൊഴുക പുറമെ നിന്റൊ തൊഴാതെളിഞ്ഞ്

4.ടി.

5.ടി.

6.ടി.


റഫറൻസ്

1. അജിത്കുമാർ.എൻ. കേരള സംസ്കാരം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, തിരുവനന്തപുരം,2004

2.അരവിന്ദാക്ഷൻ.വി. സാഹിത്യം, സംസ്കാരം, സമൂഹം, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്,2003.

3. കൃഷ്ണപിള്ള, എൻ: കൈരളിയുടെ കഥ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം,1975

5. 4. ഗണേശ്, കെ, എൻ: കേരളത്തിന്റെ ഇന്നലെകൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011 ഗോപാലകൃഷ്ണൻ, പി.കെ.കേരളത്തിന്റെ സാംസ്കാരിക ചരിത്രം, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, തിരുവനന്തപുരം, 1990.

6.ദിലീപ് കുമാർ.കെ.വി. സാമൂഹിക ശാസ്ത്ര ദർശനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2000

7. രാഘവ വാരിയർ, രാജൻ ഗുരുക്കൾ: കേരളചരിത്രം (രണ്ടാം ഭാഗം), വള്ളത്തോൾ വിദ്യാപീഠം, ശുകപുരം,2012

8.രാമചന്ദ്രൻ പുതുശ്ശേരി. കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2007




15 views0 comments
bottom of page