കാലാവസ്ഥാനീതി എന്ന രാഷ്ട്രീയം
- GCW MALAYALAM
- Mar 15
- 2 min read
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 8
ഡോ.എം.എ.സിദ്ദീഖ്

സാഹിത്യപഠനവുമായി കാലാവസ്ഥാവ്യതിയാനഭാവുകത്തെ ബന്ധിപ്പിക്കുന്ന പഠനപദ്ധ തിയെക്കുറിച്ച് അലൻ മാലൈ (Alan Maley) തൻ്റെ സങ്കല്‌പത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ്ഭാഷാ-സാഹിത്യപഠനമാണ് മാലെയുടെ മേഖലയെങ്കിലും അദ്ദേഹത്തിൻ്റെ പഠനപദ്ധതിയുടെ സാ ധ്യതകൾ പ്രാദേശികഭാഷാവിദ്യാഭ്യാസത്തെ സംബന്ധിച്ചു കൂടുതൽ പ്രാധാന്യമർഹിക്കുന്നു.ഇത്തരം യഥാർത്ഥ പ്രതിസന്ധികളെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികൾക്ക് ലഭിക്കാതെ പോകുന്നതുകൊണ്ടാണ് അവർ അതീവസ്വകാര്യമായ വെറും ലോകങ്ങളിലേയ്ക്ക് ചുരുങ്ങി ഗുരുതരമായ സാമൂഹിക പ്രതിസന്ധികളുടെ ചാലകശക്തികളായി മാറുന്നതെന്നുതോന്നുന്നു.
മാലെ പറയുന്നതനുസരിച്ച് ആദ്യമുണ്ടാവേണ്ടത് ഗുരുതരമായ ഈ പാരിസ്ഥതികപ്രതിസന്ധിയെ അതിജീവിക്കുന്നതിനുവേണ്ട പ്രത്യാശയും പ്രചോദനവുമാണ്. അവയെ പരിചയപ്പെടു ത്തുന്ന ധാരാളം സാമഗ്രികൾ (materials) ഇന്ന് ലഭ്യമാണ്. ഗാനങ്ങൾ, വീഡിയോഗയിമുകൾ, നാടകങ്ങൾ, നോവലുകൾ, ടെഡ്‌ടോക്കുകൾ, കാർട്ടൂണുകൾ, പാരിസ്ഥിതിക ആക്ടിവിസ്റ്റുകളുടെയും ചിന്തകരുടെയും ജീവിതകഥകൾ ഒക്കെ.
രണ്ടാമതായി അദ്ധ്യാപകരിലുണ്ടാവേണ്ടത് ലക്ഷ്യബോധമുള്ള പ്രവർത്തനപരിപാടിയാണ്. അതിനുവേണ്ടി മാലെ നിർദ്ദേശിക്കുന്നവയിൽ ആദ്യത്തേത് ചെറിയ പ്രോജക്ടുകളാണ്. വിദ്യാർത്ഥികൾക്ക്, അവരവരുടെ പാരിസ്ഥിതികചുറ്റുപാടുകളെ ആസ്‌പദമാക്കിത്തന്നെ ഇതു ചെയ്യാനാവും. ഊർജ്ജോപഭോഗം, ജലവിനിമയം, മാലിന്യനിർമ്മാർജ്ജനം മുതലായവയെ മുൻനിർത്തി സർവ്വേകൾ സംഘടിപ്പിക്കുക; അവയിൽനിന്നുരുത്തിരിയുന്ന നിഗമനങ്ങളെ സർഗ്ഗാത്മകരചന കളിലുപയോഗിക്കുക; ഗ്രാഫിക് പ്രദർശനങ്ങൾ, ചെറിയ പ്രസിദ്ധീകരണങ്ങൾ മുതലായവകളായി അവയെ വികസിപ്പിക്കുക എന്നിവ വിദ്യാർത്ഥികൾക്ക് ചെയ്യാവുന്ന വൈവിധ്യപൂർണ്ണമായ കാര്യങ്ങളാണ്.
പരിസ്ഥിതിയുടെ ആഗോളസംസ്‌കാരത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കാനും അതിന്റെ സുസ്ഥിരമായ നിലനില്‌പിനുവേണ്ടി പ്രവർത്തിക്കാനുമുള്ള കൂട്ടായ ഒരു വഴിയാണ് ഇതിലൂടെ ഉരുത്തിരിയുന്നത്. വിദ്യാഭ്യാസം ഒരു ഔപചാരികപ്രവർത്തനമായതുകൊണ്ട് ഇത്തരം ആലോചനകളിലും പ്രതിരോധപ്രവർത്തനങ്ങളിലും, എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും, ചില ഔപചാരികതകൾ കടന്നുവരും. എന്നാൽ, കാലാവസ്ഥാവ്യതിയാനവിദ്യാഭ്യാസ(CCE)മെന്നത് അനൗപചാരികമായി പ്രയോജനപ്പെടുത്തേണ്ടിവരുന്ന ചില മേഖലകളുണ്ട്.
അതിലേറ്റവും പ്രധാനപ്പെട്ട മേഖലയാണ് കാലാവസ്ഥാനീതി(ClimateJustice)യുടേത്.
നീതി ഒറ്റ അർത്ഥം മാത്രമുള്ള പദമല്ല. കാലാവസ്ഥാനീതിയും അങ്ങനെയാണ്. അതിന്റെ വ്യാപ്തി, ആ പ്രദേശത്തെ ഭാവിയുടെ രാഷ്ട്രീയപ്രതീക്ഷയാക്കി മാറ്റുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ദുരിതങ്ങളെ (Vulnerability) നേട്ടും അല്ലാതെയും അനുഭവിക്കുന്ന ജനസമൂഹങ്ങളാണ് കാലാവസ്ഥാനീതിയ്ക്കുവേണ്ടി ലോകമെമ്പാടും ആഹ്വാനം ചെയ്യുന്നവർ. 'വിധി' (destiny) എന്ന വാക്കിനെക്കാൾ പ്രാധാന്യത്തോടെ അവർ 'നീതി'യെ കാണുന്നു. അ ക്കൂട്ടത്തിൽ, അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. സ്ത്രീകൾ, ഗോത്രജനവിഭാഗങ്ങൾ, പൗരത്വം നഷ്ടപ്പെട്ടവർ, അഭയാർത്ഥികൾ, തീരദേശജനസഞ്ചയങ്ങൾ, അവികസിതസമൂഹങ്ങളായ പരമ്പരാഗതമനുഷ്യർ, വംശീയന്യൂനപക്ഷങ്ങൾ... ഒക്കെ അങ്ങനെ വരുന്ന ജനവിഭാഗങ്ങളാണ്. ഭൂമിയിൽ മനുഷ്യജീവിതത്തിൻ്റെ നിഴനില്‌പിനുവേണ്ടി ആയിരക്കണക്കിനു വർഷങ്ങളായി കഠിനമായി പണിയെടുത്തുകൊണ്ടിരിക്കുന്നവരാണവർ. അവരെ ഒഴിച്ചുനിർത്തിക്കൊണ്ട് ഒരു നരവംശശാസ്ത്രരചനയും സാദ്ധ്യമല്ല. ചരിത്രത്തിൻ്റെയും അറിവുകളുടെയും മനുഷ്യവികാരങ്ങളുടെ സ്വാഭാ വികവളർച്ചകളുടെയും ഏതാണ്ടെല്ലാ അസംസ്‌കൃതവസ്‌തുക്കളും അവരിൽനിന്നാണു നാഗരിക ലോകം സ്വീകരിച്ചിട്ടുള്ളത്.
കാലാവസ്ഥാനീതി പരമ്പരാഗതമാർഗ്ഗങ്ങളിലൂടെ ഉറപ്പുവരുത്താൻ കഴിയുന്നതല്ല, കാലാവസ്ഥാവ്യതിയാനം കാരണമായുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ആ നിലയിൽ മനസ്സിലാക്കുകയാണാദ്യം വേണ്ടത്. അവ ചിലപ്പോൾ ഒരു രാജ്യത്തെ മുഴുവനായി ബാധിക്കുന്നതായിരിക്കും, അതല്ലെങ്കിൽ ഒ രു രാജ്യത്തെ ഏതാനും പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതായിരിക്കും. ഈ രണ്ടു സാഹചര്യങ്ങ ളെയും ഒരുപോലെ കാണാനാവില്ല.
ചിലേടത്ത് ഈ ദുരന്തങ്ങളുടെ കാരണം വെള്ളപ്പൊക്കമാണെങ്കിൽ, മറ്റു ചിലേടത്ത് കഠിനമായ വരൾച്ചയായിരിക്കും. അപ്പോൾ പരിഹാരമാർഗ്ഗങ്ങളിലും വ്യത്യാസം വേണ്ടിവരും. ബാധിക്കപ്പെടുന്ന ജനങ്ങളുടെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. കൂട്ടത്തിലെ സ്ത്രീകളായിരിക്കും മറ്റനേകം കാര്യങ്ങളിലെന്നപോലെ ദുരിതങ്ങളേറെയും അഭിമുഖീകരിക്കേ ണ്ടവരുന്നവർ. ഹോണ്ടുറാസിലെ സ്ത്രീകൾ ജലക്ഷാമത്തിൽനിന്നു രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളെ അങ്ങനെവേണം കാണാൻ. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ, പരമ്പരാഗത രാഷ്ട്രസങ്കല്പ്‌പങ്ങളിലും സമുദായസങ്കല്‌പങ്ങളിലും വലിയതോതിലുള്ള ഘടനാഭ്രംശനങ്ങൾക്കാണു വഴിയൊരുക്കുന്നത്. ഒരു പ്രത്യേകകാലസാവസ്ഥയോ, അതുമല്ലെങ്കിൽ, കാലാവസ്ഥാവ്യ തിയാനങ്ങൾമൂലമുണ്ടാകുന്ന കുറെയധികം ദുരന്തങ്ങളോ ഒരുപോലെ അനുഭവിക്കുന്ന ജനതകൾ തമ്മിൽ ഘടനാപരമായ സമാനതകളാണുണ്ടാവുക. അങ്ങനെ വരുമ്പോൾ ദീർഘകാലം തങ്ങള നുഭവിക്കുന്ന ദുരിതങ്ങളെ മുൻനിർത്തി ആ ജനതകൾക്കിടയിൽ ഒരൈക്യപ്പെടൽ സാദ്ധ്യമായി എന്നു വരാം. ഇത് പരമ്പരാഗതസമുദായസങ്കല്‌പങ്ങളിൽനിന്നും രാഷ്ട്രസങ്കല്‌പങ്ങളിൽനിന്നും വ്യത്യസ്തമായിരിക്കും. ഘടനാഭ്രംശനം എന്നുദ്ദേശിച്ചത് അതാണ്.
കാലാവസ്ഥാനീതിയുടെ പ്രധാനപ്പെട്ട സൂചകങ്ങൾ (indications) സാധാരണ വികസനത്തിന്റെ അടിസ്ഥാനസൂചകങ്ങൾ തന്നെ. ഭക്ഷണം, ശുദ്ധജലം, വിദ്യാഭ്യാസം, യോഗ്യമായ തൊഴിൽ എന്നിവയാണവ. എന്നാൽ മറ്റുസാഹചര്യങ്ങളിൽ ഇവ ഉറപ്പുവരിത്തുന്നതിനുവേണ്ടി നടത്തുന്ന സാധാരണപ്രവർത്തനങ്ങൾ മതിയാവില്ല, കാലാവസ്ഥാവ്യതിയാനത്തിൻ്റെ ദുരന്തബാധിതസ്ഥലങ്ങളിൽ ഇവ ഉറപ്പു വരുത്തുന്നതിന്.അതായത് സാധാരണ ഋതുകാലത്ത് ഉണ്ടാകുന്ന മഴ ,വരൾച്ച പോലെയുള്ള സന്ദർഭങ്ങളിലെ ദുരിതാശ്വാസ പ്രവർത്തങ്ങൾ മതിയാവില്ല കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരന്ത സാഹചര്യങ്ങളിൽ.അതിന് ,ശരിയായ പഠനങ്ങളോളും മുൻകരുതലുകളോടും കൂടിയുള്ള പ്രവർത്തനങ്ങൾ വേണ്ടിവരും.
ഇത്തരം പ്രവർത്തനങ്ങളുടെ അഭാവം മനുഷ്യരുടെ അടിസ്ഥാനവികസനത്തിൽ സൃഷ്ടിക്കുന്ന വിടവുകളുടെ ആഘാതം ഓരോ സമൂഹത്തിൻ്റെയും പൊതു സാമ്പത്തികസ്ഥിതിയെ അനുസരിച്ച് വ്യത്യാസപ്പെട്ടി രിക്കും. ഇക്കാര്യങ്ങളിലെ ഒന്നാം ലോകസാഹചര്യമായിരിക്കില്ല രണ്ടും മൂന്നും ലോകങ്ങളുടെ കാര്യത്തിൽ. അവികസിത-ദരിദ്രരാഷ്ട്രങ്ങളിലെ പൊതുസ്ഥിതിയെക്കാൾ ഭയാനകമായിരിക്കും ചിലപ്പോൾ മെച്ചപ്പെട്ട സാമൂഹികസാഹചര്യമുള്ള ഒരു നാട്ടിലെ കാലാവസ്ഥാദുരിതംപേറുന്ന മനുഷ്യരുടെ നില. അവശ്യംവേണ്ട ജീവിതോപാധികളുടെ ലഭ്യതയുടെ കാര്യത്തിൽ ദുരിതംപേറുന്ന മനുഷ്യർക്ക് വെള്ളപ്പൊക്കമോ, കടൽകയറ്റമോ വരൾച്ചയോ പോലുള്ള കാലാവസ്ഥാവിയതിയാന പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള മാനസികാവസ്ഥ ദുരിതങ്ങൾക്കുമേൽ ദുരിതം എന്ന നിലയിലായിരിക്കും. കാലാവസ്ഥാ അഭയാർ ത്ഥികളായ മനുഷ്യർ ഇങ്ങനെയുള്ളവരാണ്, ജന്മദേശമുപേക്ഷിക്കുന്നത് അവരെ സംബന്ധിച്ച് വേ ദനാജനകമായിരിക്കുമെങ്കിലും, ആ ദേശംപോലും തങ്ങൾക്കു നൽകുന്നത് വറുതികളും വേദനക ളുമാണെങ്കിൽ അവർ ജന്മദേശമുപേക്ഷിച്ചു പോകാൻ നിർബന്ധിതരായിത്തീരും.അമിതാവ് ഘോഷിന്റെ നോവലുകൾ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയുള്ള മനുഷ്യരുടെ വേദനകളെയാണെന്ന് മുൻപ് പറഞ്ഞല്ലോ. ജീവിതവും ഭാവനയും ഒരുപോലെ നഷ്ടപ്പെട്ടുപോയ ആ മനുഷ്യർക്കു കുറെയെങ്കിലും പ്രതീക്ഷനൽകാൻ കഴിയുന്നത് കാലാവസ്ഥാനീതിയിലൂടെയാണ്. കാലാവസ്ഥാനീതിയെ, പ്രതീക്ഷയുടെ പുതിയ ആ ഖ്യാനം (Narrative of hope) എന്ന് ഡെസ്‌മണ്ട് ടുട്ടു വിളിക്കുന്നത് ഇതുകൊണ്ടാണ്.
കാലാവസ്ഥാനീതിയുടെ പ്രായോഗികരൂപങ്ങളെന്തെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ധാരാളം അനുഭവങ്ങളുണ്ട്. വർഷങ്ങളായി ഈ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ അനുഭവങ്ങളാണത്. മേരി റോബിൻസനെപ്പോലെയുള്ള സാമൂഹികപ്രവർത്തകർ, കാലാവസ്ഥാദുരിതങ്ങള നുഭവിക്കുന്നവരുടെ കഥകൾ സമാഹരിക്കാൻ ശ്രമിച്ചു വിജയിച്ചിട്ടുള്ളവരാണ്. കാലാവസ്ഥാദുരന്തങ്ങളെ അനുഭവിക്കുന്ന സാധാരണ മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ, ഈ പ്രശ് നങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചുമുള്ള അവബോധമുള്ളവരാക്കി മാറ്റുന്ന പ്രവർത്തനമാണ് ആദ്യമുണ്ടാവേണ്ടത്. മൗലിക ഉറവിടങ്ങളിലെ (grass root) ഈ പ്രവർത്തകർക്ക് കാ ലാവസ്ഥാനിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണത്തിൽ നിർണ്ണായകമായ പങ്കുവഹിക്കാൻ കഴിയുമെന്നത് ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്.
(കടപ്പാട് :'Be Climate aware' എന്ന അഭിമുഖം. , Albset P' Rayan (Interviewer), the Hindu, Monday, June 3 ,2024, P.3)
Comments