top of page

കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനം

Updated: Jan 16

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും

ഭാഗം 6

ഡോ.എം.എ.സിദ്ദീഖ്

കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനത്തെ സാഹിത്യകൃതികളിൽ അപഗ്രഥിക്കുമ്പോൾ, മുതലാളിത്തവികസനം, കോളനീകരണം, അപകോളനീകരണവും പാരിസ്ഥിതികവിമർശനവും, പാശ്ചാത്യവികസനമാതൃകകൾ... തുടങ്ങിയവയെ ശ്രദ്ധയോടെ അപഗ്രഥിക്കേണ്ടതുണ്ട്.ആധിപത്യപരമായതും, പരിസ്ഥിതിക്ക് വിനാശകരമായതുമായ സമ്പദ് വ്യവസ്ഥയ്ക്കെതിരെ പാരിസ്ഥിതികമായ സമ്പദ് വ്യവസ്ഥകൾക്കു വേണ്ട അന്വേഷണങ്ങൾ വെളിച്ചം കണ്ടുകഴിഞ്ഞ കാലവുമാണിത്. ചാൾസ് ഐസൻസ്റ്റൈൻ അവതരിപ്പിച്ച 'പവിത്രസമ്പ ദ്ശാസ്ത്രം' (Sacredd Economics) അങ്ങനെയുള്ള ഒരു സാമ്പത്തികദർശനമാണ്.ഈ സമ്പദ് ശാസ്ത്രം, പണത്തിന് അതിൻ്റെ പവിത്രതയെ തിരികെക്കൊടുക്കുന്നതായി ഐസൻസ്റ്റൈൻ സങ്കൽപ്പിക്കുന്നു. ആത്മീയമായ ഒരു സങ്കല്പമാണത്.


നിലവിലുള്ള സമ്പദ് ശാസ്ത്രത്തെ നയിക്കുന്നത് വേർപിരിയലിന്റെ പ്രതിഭാസമാണ്. ഇവിടെ പ്രകൃതിയും മനുഷ്യരും വേർപിരിയുന്നു. സമൂഹം ശിഥിലമാകുന്നു... ഈ പിളർപ്പ് നമ്മുടെ നാഗരികതയുടെ സമസ്‌തമേഖലകളിലുമുണ്ട്.ഈ വേർപിരിയിലിനുകാരണം മനുഷ്യരാണ്. ചൈതന്യവും പദാർത്ഥവും ഇങ്ങനെ വേർപിരിയുന്നതിനുമുമ്പ് എല്ലാവ സ്‌തുക്കൾക്കും പവിത്രത കൽപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗോത്രജീവിതങ്ങൾ അങ്ങനെയായിരുന്നു. അന്നും നിക്ഷേപങ്ങളുണ്ടായിരുന്നു. പക്ഷേ, ഇന്നത്തേതുപോലെ സമാഹരണത്തിലും ചുക്ഷണത്തിലും അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല. ഗിഫ്റ്റ് സമ്പദ് വ്യവസ്ഥ എന്ന പേരിടാവു ന്ന ഒന്നാണത്.


ഇതിനു പകരം പവിത്രമല്ലാത്ത പണത്തിൻ്റെ സമ്പദ് വ്യവസ്ഥയിലേക്കു ലോകം മാറിയതോടെ, ആളുകൾക്ക് പണത്തിലൂടെ അജ്ഞാതരും വിദൂരസ്ഥരുമായ സേവനദാതാക്കളെ ആശ്രയി ക്കേണ്ടി വന്നു. ഇതാണ് ആധുനിക സമൂഹങ്ങളിൽ കൂട്ടായ്മ ഇല്ലാതാക്കിയത്. അന്യവത്ക്കരണത്തെയും ഏകാന്തതയെയും മാനസികദുരിതങ്ങളെയും അത് വർദ്ധിപ്പിച്ചു.


ഇതു നേരിടുന്നതിനുള്ള വഴി ദാനസമ്പദ് ശാസ്ത്ര ത്തിലേക്കു മടങ്ങി വരലാണ്. ശരിയായ നിക്ഷേപത്തിൽ നിന്നുണ്ടാകുന്ന ഉല്പാദനങ്ങൾക്ക് കൂടുതലായി ലഭിക്കുന്ന വിലയാണ് ദാനമായി പരിഗണിക്കേണ്ടത്. ഇതു പണസമ്പദ് വ്യവസ്ഥയിലെ ലാഭമല്ല. സമൂഹത്തിനു നൽകുന്ന മിച്ചമൂല്യമാണ്. അതിലൂടെ, കൃതജ്ഞതയിലും കടപ്പാടിലും അധിഷിഠിതമായ പരസ്പരബന്ധത്തെ ദീർഘകാലം നിലനിർത്താൻ കഴിയുന്നു.മനുഷ്യൻ്റെ കൂട്ടായ പ്രയത്നത്തിലൂടെയും ഭൂമിയുമായുള്ള പങ്കാളിത്തത്തിലൂടെയും നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നു.ചാൾസ് ഐസൻസ്റ്റൈൻ അവതരിപ്പിച്ച 'പവിത്രസമ്പദ്ശാസ്ത്രം' (Sacredd Economics) ചുരുക്കത്തിൽ ഇതാണ്‌.


പണത്തെ ആസ്‌പദമാക്കിയുള്ള വിനിമയങ്ങളെ മാത്രം കണ്ടെത്തലല്ല സാഹിത്യത്തിന്റെ സാമ്പത്തികശാസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. വിനിമയങ്ങളുടെ ഏതു തരം സാംസ്കാരിക പ്രവർത്തനങ്ങളെയും പഠിക്കുക എന്നതാണ്. അതിൽ, പരിസ്ഥിതിയാണ് ഒന്നാമത്തെ ആധാരം. മനുഷ്യ വിനിമയങ്ങൾ പ്രാദേശികവും ആഗോളവുമായ പാരിസ്ഥിതികതയെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കിയാണ് ഏതു വിനിമയങ്ങളുടെയും സാധുതയെ പരിശോധിക്കേണ്ടത്. ഇവിടെയാണ്, പഴയപാരി സ്ഥിതികഭാവുകത്വവും കാലാവസ്ഥാവ്യതിയാനകാലത്തെ പരിസ്ഥിതിസമ്പദ്ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം പുതിയ സാഹിത്യവായനയിൽ പ്രധാനപ്പെട്ടതായിത്തീരുന്നത്.


ക്രമവിരുദ്ധത (entropy)യും സാഹിത്യവും തമ്മിലുള്ള ബന്ധം, കാലാവസ്ഥാവ്യതിയാനകാലത്തെ സാഹിത്യസിദ്ധാന്തങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. ഊർജ്ജരൂപങ്ങൾ ഒന്നിൽനിന്ന് മറ്റൊന്നായി പരിവർത്തനം ചെയ്യുന്ന പ്രക്രിയയ്ക്കിടയിൽ വച്ച് ഒരു തരത്തിലുള്ള ഊർജ്ജനഷ്ട‌ം (Dissipation) സംഭവിക്കുന്നുണ്ട്. ഇതിനെയാണു ക്രമരാഹിത്യം അഥവാ അവ്യവസ്ഥ (entopy) എന്നു വിളിക്കുന്നത്.


ഇതര ജീവജാലങ്ങളിൽ നിന്നു വ്യത്യസ്‌തമായി വളരെ ഉയർന്ന അളവിൽ ഊർജ്ജശേഖരണവും ഊർജ്ജ ആഹരണവും നടത്തുന്നവരാണ് മനുഷ്യർ. വ്യാവസായിക പൂർവ്വസമുഹങ്ങൾ നിലനിന്നത് ജൈവോർജ്ജം, സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പുനരുത്പാദന സാധ്യതയുള്ള ഊർജ്ജരൂപങ്ങളുപയോഗിച്ചായിരുന്നെങ്കിൽ, വ്യാവസായികവിപ്ലവത്തിൻ്റെ ആരംഭത്തോടെ കൽക്കരി, എണ്ണ തുടങ്ങിയ ഖനിജ ഇന്ധനങ്ങൾ തൊട്ട് ആണ വോർജ്ജം വരെയുള്ള വിവിധ ഊർജ്ജരൂപങ്ങൾ ഉപയോഗി ക്കാൻ തുടങ്ങിയതോടെ ഊർജ്ജസ്രോതസ്സുകളുടെ ക്ഷയം ആരംഭിച്ചു. ഇതിലൂടെ സൃഷ്‌ടിക്കപ്പെട്ട രണ്ടുവലിയ പ്രതിസ ന്ധികളാണ് വിഭവദൗർലഭ്യവും മാലിന്യങ്ങളുടെ പുറന്തള്ളലിലെ വർദ്ധനവും. സമ്പദ് വ്യവസ്ഥ, ഒരു അടഞ്ഞ വ്യവസ്ഥ (closed system) യാണെന്നും പ്രകൃതി എന്നത് വിഭവങ്ങൾ നിരന്തരമായി ഒഴുക്കിക്കൊണ്ടിരിക്കുന്ന സ്ഥിരസ്രോതസ്സാണെന്നുള്ള നിയോക്ലാസ്സിക് സാമ്പത്തികശാസ്ത്രമാണ് ഈ അവസ്ഥയ് ക്കുകാരണം. ഇതിനെ തിരിച്ചറിയുമ്പോഴാണ് എൻട്രോപ്പിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയദിശാബോധം ഉണ്ടാവുന്നത്.


പ്രകൃതിവിഭവങ്ങളെ അമിതമായി ഉപയോഗിച്ച് കുടുതൽ മാലിന്യങ്ങളെ പുറന്തള്ളുന്ന നിയോക്ലാസ്സിക് സാമ്പത്തിക പ്രക്രിയയെ (ഉയർന്ന ക്രമവിരുദ്ധത/ high entropy) അബോധമായി സംരക്ഷിക്കുകയും തൊലിപ്പുറമേ പുതിയതായിരിക്കുകയും ചെയ്യുന്ന സാഹിത്യമല്ല യഥാർത്ഥത്തിൽ പുതിയസാഹിത്യം. അങ്ങനെയുള്ള സാഹിത്യം ജൈവവ്യവസ്ഥയിൽ അടഞ്ഞ മനശ്ശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നവയായിരിക്കും. മറിച്ച്, സാഹിത്യത്തിൽ ഇനി വരേണ്ടത് സസ്യങ്ങളുടെ, ശൂന്യഎൻട്രോപ്പി (zero entropy) പിൻതുടരുന്ന പാരിസ്ഥിതികഭാവുകത്വമാണ്. (വാതക സെൻസി ബിലിറ്റി എന്ന ആശയം പറയുമ്പോൾ ഇനിയൊരദ്ധ്യായത്തിൽ ഇതു കൂടുതൽ വിശദീകരിക്കുന്നുണ്ട്).


ഏറ്റവും കാര്യക്ഷമതയോടുകൂടി ഊർജ്ജശേഖരണം നടത്താനുള്ള ശേഷിയുള്ളവയാണ് സസ്യങ്ങൾ. "അവ സൂര്യനിൽ നിന്നും കുറഞ്ഞ എൻട്രോപ്പിയുള്ള (ക്രമവിരുദ്ധതയുള്ള) ഊർജ്ജം ശേഖരിച്ച് ജൈവരൂപത്തിൽ മിച്ചം പിടിക്കുന്നു", മാലിന്യങ്ങൾ ഇല്ലാത്തതും കാർബണുകളെ സംരക്ഷിതഭണ്ഡാരത്തിലേക്കു ശേഖരിച്ചു സൂക്ഷിക്കു ന്നതുമായ, മരങ്ങളുടെ കാവ്യരചനയാണ് പ്രകാശസംശ്ലേഷണവിദ്യ. പുതിയസാഹിത്യത്തിലുമുണ്ട് അസാധാരണമായ ചില പ്രകാശസംശ്ലേഷണവിദ്യകൾ. അവ, 'ശൂന്യഎൻട്രോപ്പി'യെ അല്ലെങ്കിൽ പരമാവധി കുറഞ്ഞ എൻട്രോപ്പിയെ പുറത്തുവിടുന്നതരം സെൻസിബിലിറ്റിയെ പ്രതിനിധാനം ചെയ്യുന്നു.


കവിത തന്നെ സ്വയം പ്രകാശസംശ്ലേഷണവിദ്യയായി മാറുന്നു എന്നതിനർത്ഥം, കവിത മറ്റൊന്നിൻ്റെ ഉപോൽപ്പന്നമായിരുന്ന പഴയ സാമ്പത്തികവ്യവസ്ഥയിൽ നിന്നു കുതറിമാറി സ്വയം ഒരു ജൈവരൂപമായിത്തീരുന്നു എന്നാണ്. ഉത്പാദന പ്രക്രിയയിൽ കൂടുതൽകൂടുതൽ ചരക്കുകൾ സൃഷ്‌ടിക്കുന്ന സാമ്പത്തികശാസ്ത്രത്തിന് വിരുദ്ധമാണത്.


എന്തുകൊണ്ടാവാം സാഹിത്യം ഇങ്ങനെ കുതറിമാറുന്നത്? താഴെ പറയുന്ന ഉദ്ധരണി അതിനുള്ള വ്യക്തമായ മറുപടിയാണ്. "നാളിതുവരെയുള്ള, പ്രത്യേകിച്ചും വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള സാമ്പത്തികപ്രവർത്തനങ്ങൾ സാധ്യമാക്കിയത് ലക്ഷക്കണക്കിന് വർഷങ്ങളായി രൂപംകൊണ്ട് "ശേഖരിക്കപ്പെട്ട സൗരോർജ്ജ" (stored solar energy) ത്തിന്റെ സാഹായത്താലാണ്. കൽക്കരി, എണ്ണ, ധാതുക്കൾ എന്നിവ ഉദാഹരണം. കുറഞ്ഞ ക്രമവിരുദ്ധത (low entropy) സൂക്ഷിക്കുന്ന ഈ അസംസ്‌കൃതവസ്‌തുക്കളെ ഉയർന്നക്രമ വിരുദ്ധത (high entropy) യുള്ള മാലിന്യങ്ങളായി പരിവർത്തിപ്പിക്കുന്നു എന്നതാണ് വ്യാവസായിക സാമ്പത്തികപ്രവർത്തനങ്ങളിലൂടെ നാം ചെയ്തു‌കൊണ്ടിരിക്കുന്നത്. ക്രമത്തിൽ (order)നിന്നും ക്രമവിരുദ്ധത (isorder) യിലേക്ക് ചരിച്ചുകൊണ്ടിരിക്കുക എന്നത് പ്രാപഞ്ചികപ്രവണത ആയിരിക്കെ അവ്യവസ്ഥിതമായ പ്രകൃതിവിഭവങ്ങളെ വ്യവസ്ഥിതമായ ചരക്കുകളാക്കി മാറ്റുന്നതിലൂടെ ഈ പ്രാപഞ്ചിക നിയമങ്ങളുടെ എതിർദിശയിലേക്കു സഞ്ചരിക്കുകയാണ് മനുഷ്യസമ്പദ് വ്യവസ്ഥ ചെയ്യുന്നത്. "


ലക്ഷക്കണക്കിനുവർഷത്തെ പ്രകാശസംശ്ലേഷണ വിദ്യയിലൂടെ സംസ്‌കരിച്ചെടുത്ത ഖനിജഊർജ്ജങ്ങളെ ആഹരിച്ചുകൊണ്ടും മാലിന്യങ്ങൾ വിസർജ്ജിച്ചുകൊണ്ടുമാണ് ആധുനികത സംഭവിച്ചത്. അതിൻ്റെ കുതിപ്പുകൾ വിപ്ലവകരമാ യിരുന്നു എന്നത് ശരിതന്നെ. എന്നാൽ, അതിൻ്റെ പാരിസ്ഥിതിക ഭാരവും വളരെ വലുതായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. അങ്ങനെ തുടരാൻ ഇനി കഴിയുകയില്ല. ശേഖരിക്കപ്പെട്ട സൗരോർജ്ജത്തെ ഉപഭോഗിക്കുന്ന വ്യവസായാധുനികതയെ അല്ല, സൗരോർജ്ജത്തെ നേരിട്ടും സ്വതന്ത്രമായും കുറഞ്ഞ എൻട്രോപ്പിയിലും ഉപയോഗിക്കുന്ന പൂർണ്ണമായും ജൈവികമായ പ്രകാശസംശ്ലേഷണ വിദ്യയിലാണ് ഇനിയുള്ള സാഹിത്യം അതിന്റെ ഭാവിയെ കാണുന്നത്. ഒരു ചെടി മുളച്ചു വളരുന്നതു പോലെ രൂപപ്പെടുന്ന സാഹിത്യമാണത്. അതല്ലാതെ നിയമാവലികളുടെ യന്ത്രങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്‌ (commodity) പോലെയല്ല.


പുതിയ സാമ്പത്തികശാസ്ത്രം, അടിമുടി പരിഷ്കരിക്കപ്പെട്ട സാമ്പത്തികതത്ത്വചിന്തയാണ്. ഓക്സ്ഫാം സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനായ കേറ്റ് റോവർത്ത്(Kate Raworth), തന്റെ പ്രബന്ധമായ 'എ സേഫ് ആൻ്റ് ജസ്റ്റ് സ്പേസ് ഫോർ ഹ്യൂമാനിറ്റി’യിൽ(A safe and just space for humanity :can we live with in the doughnut?-2012) ഒരു ഡയഗ്രം അവതരിപ്പിക്കുന്നത് അത്തരമൊരു പുതിയ തത്ത്വചിന്തയാണ്. ഡോനട്ട് അഥാവാ ഡോനട്ട് സാമ്പത്തികശാസ്ത്രം എന്നാണ് ആ ഡയഗ്രം അറിയപ്പെടുന്നത്.


ഡോനട്ട് ഒരു വടയാണ് (ഉഴുന്നുവടയാണ് നമുക്ക് പരിചിതമായ പലഹാരം-ബേക്കറികളിലെ ചോക്കലേറ്റ് ഡോനട്ടാവും കുട്ടികൾക്കും പ്രിയം). ഈ മാതൃകയിലെ മധ്യഭാഗത്തെ ദ്വാരം സാമൂഹികാടിത്തറയാണ്. ജീവിതത്തിൻ്റെ സാമൂഹികനിലനിൽപ്പിന് അത്യാവശ്യമായവ അവിടെവരുന്നു- അതോടൊപ്പംഅതു ലഭ്യമല്ലാത്ത ജനതയുടെ അനുപാതവും. (ചിത്രങ്ങൾ നോക്കുക)

ഇതിന്റെ പുറംതോട്, ജീവജാലങ്ങളുടെ ഏറ്റവും വലിയ ആശ്രയമായ പാരിസ്ഥിതികമേൽത്തട്ടാണ് (ecological ceiling) ; ഭൂമിയുടെ പാരിസ്ഥിതിക പരിധിയാണത്. ഏതു സാമ്പത്തികശാസ്ത്രമായിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ പാരിസ്ഥിതിക പരിധിയെ മറികടക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന അപകടങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം അടക്കമുള്ള ഒൻപതെണ്ണമായി കാണിച്ചിരിക്കുന്നത്. യൊഹാൻ റോക്ക്സ്‌ട്റോമിൻ്റെയും വിൽ സ്റ്റെഫൻ്റെയും നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ മുന്നോട്ടുവച്ച ആശയമാണ് 'പാരിസ്ഥിതികമേൽത്തട്ട്'. ഈ പാരിസ്ഥിതികപരിധിയെ മറികടക്കാതെ ജനങ്ങളുടെ ആവശ്യങ്ങൾ എത്രത്തോളം നിറവേറ്റപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ പരിശോധിക്കുന്നതിനാണ് റോവർത്ത് ഡോനട്ട് ഡയഗ്രം വികസിപ്പിച്ചെടുത്തത്. ഇനിയുള്ള കാലത്ത് അങ്ങനെയൊരു സാമ്പത്തിക ശാസ്ത്രത്തിനേ പരിസ്ഥിതിയുടെ സാമ്പത്തികശാസ്ത്രമായിത്തീരാൻ കഴിയൂ.സാഹിത്യത്തിന്റെയും സാമ്പത്തിക ശാസ്ത്രമായിത്തീരാൻ കഴിയൂ.



പാരിസ്ഥിതികമേൽത്തട്ടിന് (ecological ceiling) സാംസ്കാരികമായി വളരെ പ്രാധാന്യമുണ്ട്. പരിസ്ഥിതിക്കുവേണ്ടിയുള്ള ഏത് പ്രവർത്തനവും ഫലപ്രദമാകുന്നത് അത് സംസ്കാരത്തിനുള്ളിൽ ഇടപെടുമ്പോഴാണ്. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആലോചനകളുടെ കാര്യവും അങ്ങനെയാണ്. ഏറ്റവും മുഖ്യം, ഇതെങ്ങനെ ജനങ്ങളുടെ അവബോധത്തിലേക്കു പ്രവേശിപ്പിക്കുമെന്നതാണ്.


സാംസ്കാരികവിനിമയത്തിൻ്റെ മൂന്നുതലങ്ങളെ തൽക്കാലം ഒന്നു പരിശോധിക്കാം. ഒന്ന്; നേരിട്ടുള്ള വിനിമയമാണ് (ശാസ്ത്രീയമായ അവബോധത്തെ ജനതകൾക്കിടയിൽ വ്യാപിപ്പിക്കൽ). രണ്ട്; കാലാവസ്ഥാവ്യതിയാനവും കലാസാംസ്കാരികപ്രവർത്തനവും, മൂന്ന്; കാലാവസ്ഥാവ്യതിയാനകാലത്തെ സാഹിത്യത്തെ രൂപപ്പെടുത്തൽ. ഇവ മൂന്നും മൂന്നു നിലകളിൽ നിൽക്കെത്തന്നെ ഓരോന്നും അതാതിൻ്റെ ഘടനയ്ക്കുള്ളിൽ സങ്കീർണ്ണമാണ്.


അതായത്, ഓന്നാമത്തേതെടുക്കുക. നേരിട്ടുള്ള വിനിമയം താരതമ്യേന എളുപ്പമാണ്. കാലാവസ്ഥാവ്യതിയാനത്തെ വിശദീകരിക്കുകയും അതിൻ്റെ പരിഹാരമാർ ഗ്ഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക. പക്ഷേ, പരിഹാരമാർ ഗ്ഗങ്ങളെ ഏതു കാഴ്‌ചപ്പാടിൽ അവതരിപ്പിക്കുമെന്നതാണ് പ്രശ്നം. നേരത്തേതന്നെ ഈ പ്രശ്‌നത്തെ നാം സ്പർശിച്ചു കഴിഞ്ഞതാണ്. കാലാവസ്ഥാവ്യതിയാനത്തിൻ്റെ ഒന്നാംലോക/ മുതലാളിത്ത കാഴ്‌ചപ്പാടാണോ അതോ സാർവദേശീയ കാഴ്ചപ്പാടാണോ അവിടെ കൊണ്ടുവരിക എന്നുള്ളത്.


ഇനി, ഇതിൽത്തന്നെ രേഖീയവും (linear), ലംബവുമായ കാഴ്‌ചപ്പാടുണ്ട്. ലംബമായ കാഴ്‌ചപ്പാടെന്നാൽ കാലാവസ്ഥാവ്യതിയാനം സൃഷ്ട്‌ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങളെയും മനശ്ശാസ്ത്രപ്രശ്ന‌നങ്ങളെയും കൂടി അഭിസംബോധനചെയ്യുക എന്നതാണ്. ജെറെമി വില്യംസ് എഴുതിയിട്ടുള്ള Climate change is Racist: Race, Privilege and the Struggle for Climate Justice എന്ന കൃതി അത്തരമൊരന്വേഷണമാണ്. ഇത്തരം അന്വേഷങ്ങൾ പരമ്പരാഗതമായ സാമൂഹികചട്ടക്കൂ ടിന്റെ ശക്തിദൗർബ്ബല്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിത്തരികയാണു ചെയ്യുന്നത്. വിശേഷിച്ചും ജാതി, വംശീയത, കുടുംബമഹിമ, സാമ്പത്തികഉച്ചനീചത്വം മുതലായ ശ്രേണീപരമായ ഘടകങ്ങളുടെ പൊള്ളത്തരവും അപകടവും കാലാവ സ്ഥാവ്യതിയാനകാലത്ത് ഏറ്റവും ശക്തമായി പുറത്തുവരുന്നു എന്ന കാര്യം (ഇതെപ്പറ്റി മറ്റൊരദ്ധ്യായത്തിൽ ചർച്ചചെയ്യുന്നുണ്ട്).


രേഖീയമായ കാഴ്‌ചപ്പാട്, അതിൻ്റെ അവതരണപരമായ വ്യക്തതകൊണ്ട് ഏതൊരാളിലും പെട്ടെന്ന് എത്തിച്ചേരുന്നതായിരിക്കും. ടോം ഹിപ്പിന്റെ, 39 ways to save the Planet: Real World Solutions to Climat change and the people Making them Happen എന്ന പുസ്‌തകത്തിലുള്ളത് ഈ കാഴ്‌ചപ്പാടാണ്. അർനോൾഡ് ഷ്വാസ്നെഗറാണ് അതിന് അവതാരികയെഴുതിയത്. മനുഷ്യസമൂഹത്തിൻ്റെ ഒന്നാകെയുള്ള പോരാട്ടമാണ് ഈ ദുരന്തത്തെ നേരിടുന്നതിനുള്ള മാർഗ്ഗമെന്ന് ഷ്വാസ്നെഗർ അതിലെഴുതി ; അതിനൊരു മാതൃകയായി മഹത്തായ ഇന്ത്യൻ സ്വാതന്ത്യസമരത്തെയും ഷ്വാസ്നെഗർ ചൂണ്ടിക്കാട്ടുന്നുണ്ട്. ടോം ഹീപ്പ് എഴുതുന്നത് തുറന്ന മാർഗ്ഗങ്ങളെക്കുറിച്ചാണ്. മിക്കവാറും വിപണിയുടെ സാധ്യതകളെ മുന്നിൽക്കണ്ടുകൊണ്ടുള്ള മാർഗ്ഗങ്ങളാണ് അവയോരോന്നും. ഹീപ് പറയുന്നത് പുതിയമാർഗ്ഗങ്ങളല്ലെങ്കിൽക്കൂടി, ഓരോ മാർഗ്ഗങ്ങളിലെയും നൂതനപരീക്ഷണങ്ങളെ (innovations) എടുത്തുകാട്ടാൻ ഹീപ്പിനു കഴിയുന്നുണ്ട്. എന്നാൽ, അവ ആഗോളജനതയുടെ നിത്യജീവിതത്തോട് എങ്ങനെ സന്നിവേശിപ്പിക്കും എന്നവതരിപ്പിക്കാൻ ഹീപ്പിനു കഴിയുന്നില്ല.


'ചരിത്രവൽക്കരിക്കുക. എല്ലായ്‌പൊഴും ചരിത്രവൽക്കരിക്കുക' എന്നതായിരുന്നു ഉത്തരാധുനികതയുടെ മുദ്രാവാക്യമെങ്കിൽ കാർബൺ നിർവ്യാപന (decarbonization) മാണ് കാലാവസ്ഥാകാലത്തിൻ്റെ മുദ്രാവാക്യം.’കാർബണീകരണം കുറയ്ക്കുക -അന്തരീക്ഷത്തിന്റെ ശ്വാസകോശാരോഗ്യം സംരക്ഷിക്കുക’എന്ന മുദ്രാവാക്യമായി അത് മാറണം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് അനുപാതത്തെ സ്ഥിരപ്പെടുത്തുക അല്ലെങ്കിൽ കുറയ്ക്കുക എന്ന മുദ്രാവാക്യമാണത്. ഇതിനൊരു ജനകീയഘടന ഉണ്ടാവണമെന്നതാണ് പ്രധാനം.

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page