top of page

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവുംഭാഗം 3

ഡോ.എം.എ.സിദ്ദീഖ്

പഴയ പ്രകൃതിയുടെ പുതിയ വായനകൾ നടത്താൻ ഉപ

യുക്തമാണ് പഴയകൃതികൾ. മലബാർ മാന്വലിനെ ഇന്നുവായി

ക്കാവുന്നത് പഴയൊരു ഗസ്റ്റിയർ എന്ന നിലയിലല്ലല്ലോ! പഴയ

പശ്ചിമഘട്ടത്തിന്റെ വിവരണം കൊണ്ട് സമ്പൂർണ്ണവും സമ്പുഷ്‌

വുമാണ് ആ കൃതി. ലോഗനെ സംബന്ധിച്ച്, പൗരസ്ത്യവാദപ

രമായ നോട്ടം അദ്ദേഹത്തിൽ കുറവായിരുന്നു താനും. ലോഗനെ

കൂടുതൽ വിശ്വസനീയമാക്കുന്നഘടകമാണത്.


കൊളോണിയലിസം, പ്രകൃതിചൂഷണത്തെ സ്വാഭാവികമെന്നു കരുതിയിരുന്ന ഒരു സാമ്പത്തിക പ്രക്രിയ കൂടിയാണ്. കോളോണിയൽ കാലഘട്ടത്തിലെ രേഖകളെ വായിക്കുമ്പോൾ  ആ കാലം പ്രകൃതിയിലേൽപ്പിച്ച മുറിവുകളെന്തൊക്കെയാണെന്ന് താരതമ്യാത്മകമായി കണ്ടെത്താൻ ഇന്ന് ഒരു പ്രയാസവുമില്ല.കോളനിയന്തര വാദം അത്രയും ശക്തമായ സൈദ്ധാന്തികപരിസരങ്ങളെ ഇതിനോടകം ഒരുക്കിയിട്ടുണ്ട്.ഒരുദാഹരണം പറയാം.അത് സാഹിത്യകൃതിയെക്കുറിച്ചല്ല-പക്ഷെ,സാഹിത്യപ്രകൃതിയെ വായിച്ചെടുക്കാൻ ഉപകാരപ്പെടുന്നതാണ്. 

നീലഗിരിക്കുന്നുകളിൽ സംഭവിച്ച പ്രകൃതിശോഷണങ്ങളെപ്പറ്റി, ഭൂപടങ്ങളിലൂടെ വായിച്ചെടുക്കാനുള്ള ഒരു ശ്രമമാണ്  ആർ. പ്രഭാകറും മാധവ് ഗാഡ്‌ഗിലും ചേർന്നെഴുതിയ Maps as Markers of Ecological change: A case study of the Nilgiri Hills of Southern India എന്ന പഠനം. ഭൂപടവിജ്ഞാനീയത്തെ പാരിസ്ഥിതികവായനകൾക്ക് ഉപയോഗിക്കുന്ന പതിവ് നമ്മുടെ നാട്ടിൽ അപൂർവ്വമായതിനാൽ, ഈ പഠനം ആ നിലയിൽ ഏറെ കൗതുകകരവുമാണ്.

പരമാവധി വിസ്ത്യതിയിൽ ഭൂമിയെ രേഖപ്പെടുത്തുന്ന കാർട്ടോഗ്രാഫി അദൃശ്യമായ അനേകം വിവരങ്ങളുടെ രേഖപ്പെടുത്തൽ വിദ്യകൂടിയാണ്.ഒരു മികച്ച കാർട്ടോഗ്രാഫർ ഭൂമിയെ ജീവനുള്ളതായി കണ്ടുകൊണ്ടാണ് പേപ്പറുകളിലെ രേഖകളിലേക്കും  സൂചനകളിലേക്കും അവയെ പകർത്തുന്നത്.   ഭൂവിനിയോഗം, ഭൂപ്രകൃതി, സസ്യങ്ങൾ, പരസ്പര വിനിമയങ്ങൾ (communications), സെറ്റിൽ മെന്റുകൾ മുതലായവയുടെ പാളികളെ (layers) സംബന്ധിച്ചോ വിവിധ സ്വഭാവങ്ങളെക്കുറിച്ചോ ഉള്ള അളവാസ്‌പദമായ (quantitative) തും സ്ഥല-വ്യക്തതയുള്ളതുമായ (location-specific) വിവരങ്ങൾ നൽകുന്നവയാണ് ഭൂപടങ്ങൾ. ലാൻഡ്‌സ്കേപ്പിന്റെ ഔപചാരിക വിശകലനങ്ങൾക്ക് ഇവയെ ഉപയോഗിക്കാം.

നാല് പരാമീറ്ററുകൾ ഉപയോഗിച്ചാണ് നീലഗിരിക്കുന്നുകളിലെ ആറ് മേഖലകളിലെ പാരിസ്ഥിതിക മാറ്റത്തിന്റെ അപഗ്രഥനത്തെ ഈ പഠനത്തിൽ നടത്തിയിരിക്കുന്നത്. ഭൂവിനിയോഗം, ഭൂമിയുടെ നിയമപരവും ഭരണപരവുമായ തരംതിരിവ്, പരസ്പപര വിനിമയങ്ങളും സെറ്റിൽമെൻ്റ് പാറ്റേണുകളും, ജലസ്രോതസ്സുകൾ എന്നിങ്ങനെ നാലെണ്ണം. വ്യത്യസ്‌തകാലങ്ങളിലെ ഭൂപടങ്ങൾ സംയോജിപ്പിച്ച് സമഗ്രമായ ഒരു ഗ്രാഫിക് വിവരരൂപം തയ്യാറാക്കുകയാണെങ്കിൽ (graphic representation of time series) ഈ പരാമീറ്ററുകളെ അവയിൽ നിന്നു കണ്ടെടുക്കാൻ ഒരു പ്രയാസവുമില്ല.

ഈ പഠന രീതി അവലംബിച്ചുകൊണ്ട് അട്ടപ്പാടി പീഠഭൂമിയിലെ പാരിസ്ഥിതികമാറ്റങ്ങളെ കണ്ടെത്തുന്ന ഒരു പട്ടിക ആ പഠനത്തിൽ കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ് (പു.177)

വർഷം

ഭൂവിനിയോഗം

പരസ്‌പരവിനിമയങ്ങളും സെറ്റിൽമെന്റുകളും


നിയമപരമായ വിഭജനം

ജലസ്രോതസ്സുകൾ

1800


നിബിഡ വനങ്ങളിൽ (patches) കൃഷികൾ വ്യത്യാസപ്പെടുന്നു

കിഴക്കോട്ട് പാതകൾ കോയമ്പത്തൂർ സമ തലങ്ങളെ (compatore plains) ലക്ഷ്യമാക്കി

പ്രാദേശിക മൂപ്പന്റെ നിയന്ത്രണം


വറ്റാത്ത ധാരാളം അരുവികൾ

1905

യാതൊരു മാറ്റവുമില്ല

കിഴക്കോട്ടും പടി ഞ്ഞാറോട്ടും വഴികൾ

സംരക്ഷിത വനപ്രദേശങ്ങൾ

യാതൊരു

മാറ്റവുമില്ല

1954

കൃഷി സ്ഥിരപ്പെടുന്നു. വനം നശിക്കുകയും കുറയുകയും ചെയ്യുന്നു

കോയമ്പത്തൂർ സമത ലങ്ങളുമായി ബന്ധപ്പെട്ട

റോഡുകൾ നദിക്കരയിൽ പുതിയ വാസകേന്ദ്രങ്ങൾ

കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും

യാതൊരു മാറ്റവുമില്ല

1975

മാറി മാറി കൃഷിയില്ല. സ്ഥിരമായ കൃഷിരീതി. കാട് വെട്ടിനശിപ്പിച്ച നിലയിലാക്കി.



കോയമ്പത്തൂരിനെയും കേരളത്തെയും ബന്ധിപ്പിച്ച റോഡ്. തെക്ക്-പടിഞ്ഞാറ് പുതിയ വാസസ്ഥലങ്ങൾ


യാതൊരു മാറ്റവുമില്ല.

വടക്കൻ ഭാഗങ്ങളിലെ വറ്റാത്ത അരുവികൾ വിനനുസരിച്ചും വ്യത്യാസപ്പെടുന്നു.

1989

തെക്ക് പടിഞ്ഞാറ് തോട്ടം, തോട്ടംകൃഷി വ്യാപകമായി.

തെക്ക് പടിഞ്ഞാറ് ജനവാസ ഇടങ്ങൾ കൂടുതലായി

യാതൊരു മാറ്റവുമില്ല


തെക്കൻ ഭാഗങ്ങളിലെ വറ്റാത്ത അരുവികൾ ഋതുഭേദങ്ങൾ സ്പഷ്ടമായി കാട്ടുന്നു


ഈ മാതൃക, സാഹിത്യത്തിൽ കുറെക്കൂടി മാസംളമായി നടത്താൻകഴിയും. ഏതു സാഹിത്യപാഠവും രൂപം കൊള്ളുന്നത് വിശേഷപ്പെട്ട ചില ഭൂദൃശ്യങ്ങളിൽ നിന്നാണ്, ഒരു കൃതിയിൽ നിന്നു തന്നെ അനേകം ഭൂദൃശ്യങ്ങൾ (lanscapes) വരച്ചെടുക്കാൻ പറ്റും. കാർട്ടോഗ്രാഫി ആവശ്യപ്പെടുന്ന നിയത മായചട്ടക്കൂടിനെക്കാൾ, ഭാവന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യമാണ് സാഹിത്യത്തിലെ ഭൂദൃശ്യങ്ങളെ നിർണ്ണയിക്കുന്നത്. അവ രേഖീയം മാത്രമല്ല, ഐന്ദ്രിയമായ എല്ലാ സാധ്യതളെയും (കാഴ്ച, കേൾവി, സ്പർശം, ഗന്ധം, രുചി) ഉൾക്കൊള്ളുന്ന വിധം സമൃദ്ധമായിരിക്കും. ഇത്, വ്യത്യസ്‌തകാലങ്ങളിലെ പാഠങ്ങളിൽ നിന്ന് അനേകം പരാമീറ്ററുകളിലൂടെയുള്ള അപഗ്രഥനങ്ങൾക്ക് വഴിതുറക്കുന്നു. സാംസ്‌കാരികവും മനശ്ശാസ്ത്രപരവും തത്ത്വ ചിന്താപരവുമായ അന്വേഷണങ്ങൾക്ക് സാഹിത്യത്തിന്റെ പാരിസ്ഥിതികവായനകൾ സാധ്യതകൾ തുറന്നിടുന്നു.


സുസ്ഥിരത (sustainability), വികസനം മുതലായ ആശയങ്ങൾക്ക് സാഹിത്യവായനയിൽ പ്രവേശനമുണ്ടോ എന്നത് ഇന്നൊരു തർക്കവിഷയമല്ല. കോളനിയനന്തര പാരിസ്ഥിതിക വിമർശനം (post-colonial ecocriticism) അത്തരം അന്വേഷണങ്ങളിലേക്കു വഴിതുറന്നിടുന്നു.

പടിഞ്ഞാറൻ  വികസനമാതൃകകൾ നവകോളനീകരണ (neo-colonization)വികസനങ്ങൾ  തന്നെയാണെന്നു തിരിച്ചറിയാൻ അതു

സഹായിക്കുന്നു. പുതിയ കാലാവസ്ഥാബോധത്തിനുള്ളിൽ വലിയ വിമർശനം ഏറ്റുവാങ്ങുന്ന രണ്ടു പദങ്ങളാണ് പാശ്ചാത്യം, വികസനം എന്നിവ. വികസനം എന്ന പ്രയോഗം തന്ത്രപരമായ ഒരു അവ്യക്ത പദമാണെന്നാണ് ജാൻബ്ലാക്കിൻ്റെ പക്ഷം. ഇത് പലപ്പോഴും പടിഞ്ഞാറിൻ്റെ സാംസ്‌കാരിക അനുമാനങ്ങളെയും ഔദ്ധത്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Development is generally recognised to be a strategically ambiguous term, adapted to the different needs of those who use it, and shot through with self congratulation and condescension, based as it all too often is on the normous cultural assumptions and presumptions of the west".


പടിഞ്ഞാറ് എന്ന ആധിപത്യം ഒരു പാരമ്പര്യമായി സ്വീക രിക്കപ്പെട്ടിട്ടുള്ള മാനസികഘടനയാണ് ഇവിടെയും പലർക്കും. അതിനെ ഉടയ്ക്കുന്നത് പെട്ടെന്നു സാധ്യമായ കാര്യവുമല്ല. പടി ഞ്ഞാറിനെ നിഷേധാർത്ഥത്തിൽ സ്വാംശീകരിച്ചവർക്കും, പടിഞ്ഞാറിൻ്റെ സാംസ്ക്‌കാരിക മേൽക്കോയ്‌മയെ അബോധമായി അംഗീകരിച്ചവർക്കുമാണ് ഈയൊരു മാനസികഘടന ഉണ്ടായി ട്ടുള്ളത്. സെയ്ദിൻ്റെ പൗരസ്‌ത്യവാദവിമർശനംപോലെ ഒന്നാണ് അർതൂറോ എസ്കോബാറിൻ്റെ ‘പാശ്ചാത്യവികസന സങ്കല്പത്തിന്റെ വിമർശനം’. വികസനം ഒരു മിത്താണെങ്കിൽ അത് 'ചരിത്രപരമായി നിർമ്മിക്കപ്പെട്ട ഒരു വ്യവഹാരം' (Hostorically produced discourse) കൂടിയാണെന്ന എസ്കോബാറിന്റെ വിശദീകരണം, വികസനത്തെയും സുസ്ഥിരവികസനത്തിന്റെ പാശ്ചാത്യധാരണകളെയും വിമർശനാത്മകമായി പരിശോധിക്കുന്നതിനു സഹായകമാണ്. ഈ പാശ്ചാത്യ ആധിപത്യവ്യവഹാരത്തെ അദ്ദേഹം വിളി ക്കുന്നത് Developmentalism എന്നാണ്. മൂന്നാം ലോകരാജ്യങ്ങൾക്കുമേൽ ഇത് അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നു. രണ്ടാലോകമഹായുദ്ധാനന്തരം രൂപപ്പെട്ടുവന്ന സങ്കീർണ്ണമായ ലോകസാഹചര്യങ്ങളെ, പിൽക്കാല മുതലാളിത്തം (late-capitalism) തങ്ങൾക്കനുകൂലമായി രൂപപ്പെടുത്തുന്നതിന്

കണ്ടെത്തിയ ഒരു സാമ്പത്തികതത്ത്വചിന്തയാണിത്.


അപകോളനീകരണത്തിന്റെ ആവശ്യകത, ശീതയുദ്ധത്തിന്റെ സമ്മർദ്ദങ്ങ ൾ, പുതിയ വിപണികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത, സാമൂഹികവും സാമ്പത്തികവുമായ രോഗങ്ങൾക്കുള്ള പരിഹാ രമെന്നനിലയിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുള്ള വികാസം ഇതൊക്കെയായിരുന്നു ആ സങ്കീർണ്ണസാഹചര്യങ്ങളുടെ പൊതുസ്വഭാവങ്ങൾ. ഈ സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കിമാറ്റിയ പാശ്ചാത്യവികസനവാദം, വ്യക്തികളെയും സംസ്ക്കാരത്തെയും കേവലം അമൂർത്തമായ സങ്കല്പ ങ്ങളാക്കി മാറ്റുകയും ചെയ്തു.

ഈ അമൂർത്തവത്ക്കരണത്തിനെതിരെ നിരന്തരമായി പൊരുതുകയും, മരണപ്പെടുകയും ചെയ്‌ത കഥാപാത്രമായിട്ടാണ് അശോകൻ ചരുവിലിൻ്റെ നോവലായ കാട്ടൂർക്കടവിലെ പി. കെ. മീനാക്ഷിയെ അവതരിപ്പിച്ചിരുക്കുന്നത്. പാശ്ചാത്യവികസന വാദത്തിന്റെ ഛായയിൽ വികസിപ്പിച്ചെടുത്ത രാഷ്ട്രീയ ആധുനികബോധമായിരുന്നില്ല പി.കെ. മീനാക്ഷിയ്ക്കുണ്ടായിരുന്നത്. ഏത് വലിയ വെള്ളപ്പൊക്കത്തിലും, തൻ്റെ ചെറിയ ജീവിതസ്ഥലമായ വേലൻതുരുത്തിൽ തന്നെ അവർ തുടർന്നു. അവരുടെ അച്ഛൻ, മന്ത്രവാദിയും കമ്മ്യൂണിസ്റ്റുമായ കണ്ടൻകുട്ടിയാശാനിൽ നിന്നാണ് വേലൻതുരുത്തിനോടുള്ള പൊക്കിൾക്കൊടിബന്ധം അവർക്കുകിട്ടിയത്.

മനുഷ്യരുടെ പരിസ്ഥിതിയെ, സ്വതന്ത്രമായി വായിച്ചെ ടുക്കാൻ പറ്റുന്നത്ര പൂർണ്ണരൂപത്തിലാണ് പി.കെ. മീനാക്ഷി ആ നോവലിൽ വരുന്നത്. ഇതൊരു ഗൃഹാതുരമായ ആഖ്യാനരീതിയല്ല; പ്രത്യേകിച്ചും, കാലാവസ്‌ഥാവ്യതിയാനത്തെ സജീവമാ യ ഒരു രാഷ്ട്രീയപ്രശ്‌നമായിത്തന്നെ അവതരിപ്പിച്ചുകൊണ്ടാണ്ആ നോവൽ ആരംഭിക്കുന്നത് എന്നതുകൊണ്ട് !


 

7 views0 comments
bottom of page