ചുരങ്ങൾ കരയുന്നു
- GCW MALAYALAM
- Apr 15
- 1 min read
ദേവപ്രിയ. ഡി. എം

രാത്രി 2മണിക്ക് തുടങ്ങിയ മഴയാണ് ഇതുവരെ നിന്നിട്ടില്ല, രാത്രിയെല്ലാരും അങ്ങോട്ടുമിങ്ങോട്ടും ടോര്‍ച്ച് തെളിച്ച് നോക്കുകയായിരുന്നു.
കന്നുകാലികളും, പക്ഷികളും പരക്കം പാഞ്ഞു തുടങ്ങി, ആനക്കൂട്ടങ്ങൾ പതിവിലും നേരത്തേ ചുരമിറങ്ങി നാട്ടിലേക്ക് പോയി. പുള്ളുവന്റെ പാട്ട് കേൾക്കുന്നില്ല, പാലം മൂടിയിട്ടാണ് ഇപ്പോൾ വെള്ളം പോകുന്നത്. മുകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. ആ വെള്ളമാണ് വരുന്നത്. ഇവിടെ നിക്കാന്‍ പറ്റില്ല ഞങ്ങള്‍ സ്കൂളിലേക്ക് പോകുകയാണ്......
തുടരും.............. ( ? )
വേലു മാഷിന്റെ കണ്ണുകളിൽ അന്നിതുവരെ കാണാത്ത ഭയം നിഴലിട്ടിരുന്നു.
മുത്തശ്ശി പണ്ടു പറഞ്ഞപോലെ മഴവെള്ള പാച്ചിലിൽ ഒഴുകി പോകുന്നത്, ഉള്ളവന്റെയും ഇല്ലാത്തവന്റെയും, ഒഴുകി പോകുന്ന സ്വപ്നത്തിന്റെ കഥകൾ ആയിരുന്നു. നിർത്താതെ പെയ്യുന്ന മഴ കാണുമ്പോഴേ പായയും, തുണിയും എടുത്തു എല്ലാവരും മലയിറങ്ങും.
വേലുമാഷ്, മക്കളെയും കൂട്ടി തന്റെ ഇടതുകയ്യിൽ നാടിനു കൂട്ടായ അമ്മിണി പശുവിന്റെ കയറിൽ മുറുകെ പിടിച്ചു പറഞ്ഞു "അമ്മിണി ഇനി നമ്മൾ ഇങ്ങോട്ട് വരും എന്ന് തോന്നുന്നില്ല",
അവൾ ചുറ്റും കണ്ണടിച്ചു,
ഭയത്തിന്റെ ഇരുട്ട് അവളുടെ സിരകളെ കാർന്നെടുത്തു.
.................................................................
കുത്തൊലിച്ചു മലവെള്ളം, ഒഴുകി എത്തുന്നുണ്ട്. വേലുമാഷ് അപ്പുറത്തെ കര ലക്ഷ്യമാക്കി നടന്നു.
ദിനേശന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയ ശേഷം, അനു മൊബൈൽ ഫോണിൽ നിന്നും, ഫയർ ഫോഴ്സിനെയും, ബന്ധപ്പെട്ട ആളുകളെയും വിളിക്കാൻ തുടങ്ങി.
വടക്കേലെ ഭവാനി തള്ളയും മറ്റും അടങ്ങുന്ന നാലഞ്ചുകുടുംബങ്ങൾ അന്നേരം അനുവിന്റെ വീടു ലക്ഷ്യമാക്കി വന്നിരുന്നു.
"കേട്ടോ ലക്ഷ്മി നമ്മൾ ഇവിടെ സുരക്ഷിതരായിരിക്കും, പേടിക്കേണ്ടി വരില്ല "
പെട്ടെന്ന്, പുഴയുടെ വരമ്പത്തു നിന്ന പടുകുറ്റൻ തേക്ക് കടപുഴക്കി വീണു.
വഴി അടഞ്ഞു.
"അച്ഛാ!.......
ഇനി എങ്ങനെ നമ്മൾ?".
ആ ചോദ്യത്തിൽ എല്ലാം ഉണ്ടായിരുന്നു. വാതിലുകൾ തുറന്നുകിട്ടിയിട്ടും നിസ്സഹായമായി ആ മകൾ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു......
മലയിൽ വീണ്ടും ഉരുൾ പൊട്ടിയിരിക്കുന്നു,
ചുരങ്ങൾ കരഞ്ഞുകൊണ്ട് വീണ്ടും ആ കുത്തൊഴുക്കിനെ ആവാഹിച്ചുകൊണ്ടേയിരുന്നു.
ദേവപ്രിയ. ഡി. എം
II BA Department of Malayalam
സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം
Good writing ❤️
Loved it 🥰
Super Deva keep it up
Heart touching
Nice