top of page

ചില നോവുകൾ

ഷീബ പത്മകുമാർ
നോവലെറ്റ്

കാപാലിക ക്ഷേത്രത്തിന്റെ പുറകിലുള്ള കടപ്പുറത്തു വച്ചാണ് ഞാൻ അയാളെ ആദ്യമായി കണ്ടത്. അതി സുന്ദരനായ ചെറുപ്പക്കാരൻ. പൊന്നിന്റെ നിറം. വില്ല് പോലുള്ള പുരികങ്ങൾ, തീഷ്ണതഏറിയ കണ്ണുകൾ. നീണ്ട നാസിക. നീണ്ടുരുണ്ട മുഖകാന്തി. ചുമന്ന ഓറഞ്ച് അല്ലികൾ പോലെ തുടുത്ത ചുണ്ടുകൾ.അവക്ക് മുകളിൽ പൗരുഷ മേറിയ കട്ടി മീശ.വിരിഞ്ഞ മാറിടം നിറയെ നനുത്ത രോമങ്ങൾ. ബലിഷ്ടമേറിയ കരങ്ങൾ. നീണ്ടു രോമവൃതമായ കാലുകൾ. ചുമന്നു തുടുത്ത പാദങ്ങൾ. തേജസ്സുള്ള അയാളെ കാണുമ്പോഴേ അറിയാം.. ആളൊരു gentleman ആണെന്ന്. കർമ്മി പറയുന്നത് അനുസരിച്ചു അയാൾ ആ മണൽപ്പുറത്തിരുന്നു ബലി കർമം ചെയ്യുകയാണ്. ഞാനും ഭർത്താവിന് വേണ്ടി ബലിയിടാനായിട്ടാണ് അവിടേക്കു പോയത്. (പുരുഷ വർണന കണ്ടു തെറ്റി ധരിക്കേണ്ട. സ്ത്രീകളെ മാത്രം വർണിച്ചാൽ പോരല്ലോ...)


കടലിനു പുറം തിരിഞ്ഞു നിന്ന് ബലി പിണ്ഡം കടലിലേക്ക് ഒഴുക്കി, ഒരല്പം കടൽ വെള്ളം തലയിൽ കോരി ഒഴിച്ച് ആത്മാവിന് വേണ്ടി കണ്ണടച്ചു ഒരല്പനേരം പ്രാർത്ഥിച്ചു തിരികെ കയറുമ്പോഴാണ് നേരത്തെ കണ്ട ചെറുപ്പക്കാരൻ ഒരു വെളുത്ത ഷർട്ട്‌ ധരിച്ചു, ബട്ടൻസ് ഇട്ടുകൊണ്ട് എന്റെ നേരെ നടന്നു വരുന്നത് കണ്ടത്. ഞാൻ നോക്കിയത് അയാൾ കണ്ടോ എന്ന ജാള്യതയിൽ തല കുനിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ അയാൾ എന്നെ വിളിച്ചു.

സീതേച്ചി യല്ലേ..

അതേല്ലോ.. എന്നെ അറിയാമോ?

നിരഞ്ജൻ സാറിന്റെ ഭാര്യ യല്ലേ, സാറിനു ബലിയിടാൻ വന്നതാണോ.

അതെ.. നിങ്ങളെ എനിക്കറിയില്ലല്ലോ.


ഞാൻ വിഷ്ണു. അച്ഛന് ബലിയിടാൻ വന്നതാണ്. കുറച്ചു ദൂരെ യുള്ളതാണ്. ശിവന്റെ കാല ഭൈരവ രൂപമാണ് ഈ ക്ഷേത്രത്തിലെന്നു അറിഞ്ഞു വന്നതാണ്. ഇവിടെ ബലിയിട്ടാൽ പിതൃക്കൾക്ക് മോക്ഷം ഉറപ്പാണല്ലോ.ചേച്ചിയുടെ കുടുംബ വീട് ഇതിനടുത്താണല്ലേ.. സർ പറഞ്ഞറിയാം.

എനിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങി. നീരസം മറച്ചു വയിക്കാതെ ഞാൻ പറഞ്ഞു.

വിഷ്ണു എന്നൊരാളെ പറ്റി നിരഞ്ജൻ എന്നോട് പറഞ്ഞിട്ടേയില്ല.

അയാൾ എന്നെ നോക്കി ചെറുതായി ചിരിച്ചു പറഞ്ഞു.

അതിന് നിരഞ്ജൻ സാറിനെ പറ്റി ചേച്ചിക്ക് ഒന്നും അറിയില്ലല്ലോ...

പോക്കറ്റിൽ നിന്നും വിസിറ്റിംഗ് കാർഡ് എന്റെ നേരെ നീട്ടിയിട്ട്..

ഇതു വച്ചോളു. ചേച്ചിക്ക് ആവശ്യം വരും.

ഞാൻ അതു വാങ്ങി. അപ്പോഴേക്കും റോഡ് എത്തി. അയാൾ നീല ബൊലേറോ കാറിൽ കയറി ഓടിച്ചു പോയി.

ഞാനും എന്റെ കാറിൽ കയറി മീനാട് എന്ന സ്ഥലത്തേക്ക് യാത്ര തുടങ്ങി. ഡ്രൈവിംഗ് ചെയ്യുമ്പോഴും അയാൾ പറഞ്ഞ കാര്യങ്ങൾ ഓർത്തു കൊണ്ടിരുന്നു. എന്നിലെ ഭാര്യ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് കേട്ടത്. അയാളുടെ കാർഡ് പുറത്തേക്ക് കളയാനാണ് ആദ്യം തോന്നിയത്. പിന്നീട് വേണ്ടാന്ന് വച്ചു മുന്നിലേക്കിട്ടു.


മീനാട് അച്ഛൻ പെങ്ങളുടെ കൊച്ചുമോളുടെ നിശ്ചയം ആണ്. അതിനാണ് പോകുന്നത്. യാത്രയിൽ ഉടനീളം വല്ലാത്ത ഒരു വിഷമം എന്നെ പൊതിയുന്നത് പോലെ തോന്നി.




ആ യാത്രയിൽ ഉടനീളം നിരഞ്ജനെ പറ്റിഓർത്തു കൊണ്ടേയിരുന്നു.12വർഷം മുൻപ് തന്റെ ജീവിതത്തിലേക്ക് അയാൾ എത്തിയത് തികച്ചും യാദൃ ശ്ചികമായിരുന്നു. സുന്ദരിയും, സമ്പന്നയും, ഉന്നത വിദ്യ നേടിയിട്ടും 32കഴിഞ്ഞിട്ടും അവിവാഹിതയായി നിന്നതിന്റെ കാരണം ചൊവ്വ ദോഷം ആയിരുന്നു. High court judge ആയിരുന്ന അനിൽ നമ്പ്യാരുടെ ഏക മകനായിരുന്നു നിരഞ്ജൻ. വീട്ടിൽ കണ്ണൻ എന്നു വിളിക്കും. എംബിബിസ് പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചാണ് അയാൾ ബിസ്സിനെസ്സിൽ എത്തിയത്. വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ ചെറിയ രീതിയിൽ ഒരു മാർബിൾ കട ആരംഭിച്ചു. ആദ്യമൊക്കെ നഷ്ടമായിരുന്നെങ്കിലും 3,4വർഷം കൊണ്ട് കണ്ണൻ ബിസിനെസ്സ് മാറ്റിമറിച്ചു. പ്രമുഖ നഗരങ്ങളിൽ എല്ലാം showroom ആയി.അപ്പോഴാണ് ഒരു ബ്രോക്കർ ഈ ആലോചനയുമായി അച്ഛനെ സമീപിക്കുന്നത്. നാൾ അവർക്കൊരു പ്രശ്നമല്ലെന്നും പറഞ്ഞു. ആദ്യം അച്ഛൻ എതിർത്തു. അങ്ങനെ യാണെങ്കിൽ എന്നേ ഇവളുടെ കല്യാണം നടത്താമായിരുന്നു എന്നു പറഞ്ഞു. ഒടുവിൽ നാൾ നോക്കിയപ്പോൾ നല്ല പൊരുത്തവും. അങ്ങനെ ആ നാട് കണ്ട വലിയ വിവാഹ മാമാങ്ക മായിരുന്നു നമ്മുടെ വിവാഹം. മക്കൾ ഇല്ലെന്നൊഴിച്ചാൽ സംതൃപ്തമായിരുന്നു.4വർഷം മുൻപാണ് ഒരു ആക്‌സിഡന്റിൽ കണ്ണൻ മരിക്കുന്നത്.

അതിനു ശേഷം മറ്റൊരു വിവാഹത്തിന് മാതാപിതാക്കൾ നിർബന്ധിച്ചിട്ടും, സീത തയ്യാറായില്ല. കണ്ണന്റെ ബിസ്സിനെസ്സ് ഏറ്റെടുത്തു നന്നായി നടത്തി പോരുന്നു.

നിരഞ്ജന്റെ മരണം ചാനലിലൊക്കെ വലിയ വാർത്ത പ്രാദാന്യമായിരുന്നു.


ബിസ്സിനസിനോടൊപ്പം അയാൾക്ക് ആത്മീയ കാര്യങ്ങളിലും വലിയ പിടുത്തമായിരുന്നു. ഒരു മഠത്തിലെ സ്ഥിര സന്ദർശകനുമായിരുന്നു. മാത്രവുമല്ല ബസ്സിനെസ്സിലെ ഉയർച്ച, കണ്ണൻ മയക്കുമരുന്ന് മാഫിയയുടെ കണ്ണി യാണെന്നും മറ്റും ഒരു വർത്തമാനം ഉണ്ടായിരുന്നു. മഠവും, രാഷ്ട്രീയവും എല്ലാം ചേർന്ന് കണ്ണന്റേത് കൊലപാതകം എന്നു വരെ ചർച്ചകൾ ഉണ്ടായിരുന്നു.


ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സീതയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.

ഹലോ.. ആരാണ്

സീതേച്ചി.. ഞാൻ വിഷ്ണുവാണ്

എനിക്ക് മനസിലായെങ്കിലും

ഏത് വിഷ്ണു

അന്ന് കടപ്പുറത്തു വച്ചു കണ്ട വിഷ്ണു

ഓ.. താനോ. എന്താ കാര്യം

ചേച്ചി എന്തേ എന്നെ വിളിക്കാതിരുന്നത്

ഞാൻ വിളിക്കാമെന്ന് പറഞ്ഞുവോ

അതില്ല. പക്ഷേ സാറിനെ കുറിച്ചറിയണമെന്ന് തോന്നിയില്ലേ

ഇല്ലല്ലോ. എനിക്കറിയാവുന്നത് മാത്രം മതി.

വിഷ്ണു നിരാശയോടെ ഫോൺ വച്ചു. സീത ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു.


ആ sunday രാവിലെ വീട്ടിലേക്ക് ഒരു അതിഥി എത്തി. വിഷ്ണു. കാളിങ് ബെൽ കേട്ട്.. കതകു തുറക്കാൻ വീട്ടിലെ house maid

ഉമയുടെ കൂടെ പറഞ്ഞപ്പോൾ അതു വിഷ്ണു ആയിരിക്കുമെന്ന് ഒരിക്കലും സീത പ്രതീക്ഷിച്ചിരുന്നില്ല!!ചില നോവുകൾ


ഉമ വാതിൽ തുറന്നു പറഞ്ഞു. ചേച്ചിയെ കാണാൻ ഒരാൾ വന്നിരിക്കുന്നു. ഞാൻ വന്നു നോക്കുമ്പോൾ വിഷ്ണു. ഇയാൾ എന്തേ ഇവിടെ?.

ചേച്ചിയെ കാണണമെന്ന് തോന്നി. ഫോൺ വിളിച്ചപ്പോൾ ഒന്നും സംസാരിക്കാൻ താല്പര്യം കാണിച്ചില്ല.

വിഷ്ണു കയറിയിരിക്കൂ. ഉമേ.. ഒരു നല്ല ചായയെടുക്ക്.

വിഷ്ണു സോഫയിൽ ഇരുന്നു. അവൻ എന്നെ നന്നായി ഒന്ന് നോക്കി.

എന്താ പറയാനുള്ളത്?

നിരഞ്ജൻ സാറിനെ പറ്റിയാണ്

എനിക്ക് പുതുതായി ഒന്നും അറിയണ്ടെന്നു പറഞ്ഞില്ലേ..

ചേച്ചി... ഒരുപാട് നാളായി നീറി കഴിയുന്നൊരു നോവുണ്ട്. ചേച്ചി കേട്ടേ മതിയാകൂ.. Pls

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഉമ ചായയുമായി വന്നു. ചായ കുടിക്കുന്നതിനിടയിൽ വിഷ്ണു ഒളിക്കണ്ണൽ

എന്നെ നോക്കുന്നുണ്ടായിരുന്നു. അത്യാവശ്യം സുന്ദരിയായ ഒരു വിധവ, അവനെ എന്തേലും മോഹിപ്പിക്കുന്നുവോ എന്നൊരു സംശയം എനിക്ക് തോന്നി. അവനെ ഒന്ന് വട്ടാക്കണമെന്ന് ഞാൻ തീരുമാനിച്ചു.

വിഷ്ണു എന്തു പറയാനാ വന്നത്. പറയൂ

ചേച്ചി.. ആരും കേൾക്കാൻ പാടില്ല

അതിനു ഇവിടെ ആരുമില്ലല്ലോ..

ഉമ കിച്ചണിലാണ്.

അവൻ എന്തോ prepare ആകുന്നത് പോലെ തോന്നി.

പറയുന്നത് ചേച്ചിക്ക് ഷോക്ക് ആകും.

ആയിക്കോട്ടെ..

നിരഞ്ജൻ സർ, ചേച്ചി കരുതിയ പോലെ ഒരാൾ അല്ല. അങ്ങേർക്ക് മറ്റൊരു കുടുംബ മുണ്ട്. ഒരു മകളും....

മിണ്ടാതെ ഇരുന്ന എന്നെ നോക്കി അല്പം അതിശയത്തോടെ വിഷ്ണു പറഞ്ഞു.

കളവ് അല്ല. എനിക്കറിയാം. ചേച്ചിക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും.

അവൻ ഫോണിൽ നിന്നും ഒരു ഫോട്ടോ എന്നെ കാണിച്ചു.

നിരഞ്ജനും, സുന്ദരിയായ ഒരു സ്ത്രീയും, ഒരു കൊച്ചു പെൺകുട്ടിയും. ആ കുട്ടിയെ നിരഞ്ജൻ എടുത്തിരിക്കുന്നു. ഏതോ ഒരു അമ്പലത്തിൽ ആണെന്ന് തോന്നി പോയി.


ഒരു നിമിഷം. എന്റെ പെരുവിരൽ മുതൽ ഒരു പെരുപ്പ്, തലച്ചോറ് വരെയെത്തി. ചുറ്റും ഒന്നും കാണാൻ ആകാത്തത് പോലെ കൺകളിൽ ഇരുട്ട് കയറി. അറിയാതെ.. ഫോൺ താഴേക്ക് ഊർന്നു പോയി.....


കണ്ണ് തുറക്കുമ്പോൾ ഉമയുടെ ഉച്ചത്തിലുള്ള വാർത്തമാനമാണ് കേൾക്കുന്നത്. മുഖത്തു വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു. ഞാൻ സോഫയിൽ കിടക്കുകയാണ്. എഴുനേറ്റിരുന്നപ്പോൾ വിഷ്ണുവും ഉമയും ഓടി എന്റടുത്തു വന്നു. വിഷ്ണു വിഷമിച്ചു പറഞ്ഞു.

സോറി ചേച്ചി... ഫോട്ടോ കണ്ടാൽ ഇങ്ങനെ ആകുമെന്ന് കരുതിയില്ല.

ഉമ ദേഷ്യപ്പെട്ട് അവനെ നോക്കുന്നുണ്ടായിരുന്നു.

കുഴപ്പമില്ലെടോ... നിരഞ്ജന്റെ ഫോട്ടോ കണ്ടാൽ ഇങ്ങെനെയാ... അതാ ഒരു ഫോട്ടോയും ഇവിടെങ്ങും വയ്ക്കാത്തത്.


അല്ലാതെ ആ ഫോട്ടോ കണ്ടിട്ട് അല്ലേ...

അല്ല. പിന്നെ ആ ഫോട്ടോയിലെ പെണ്ണിന് നിന്റെ നല്ല ഛായ ഉണ്ടല്ലോ?

Yes ചേച്ചി. അവൾ എന്റെ സ്വന്തം ചേച്ചിയാ..

വിനീത.

ഞാൻ അമ്പരപ്പോടെ അവനെ നോക്കിപറഞ്ഞു.

എങ്കിൽ പറയൂ.. ഇതൊക്കെ എന്താണ്


അവൻ ആ കഥ പറഞ്ഞു തുടങ്ങി.

പഠനം ഉപേക്ഷിച്ചു കണ്ണൻ ആദ്യമായി മാർബിൾ കട തുടങ്ങിയപ്പോൾ ചെന്ന സ്റ്റാഫ്‌ ആണ് വിനീത. വളരെ പെട്ടന്ന് അവർ അടുക്കുകയും, സ്നേഹത്തിൽ ആകുകയും ചെയ്തു. ബിസിനസ്‌ ചെറുതായി മെച്ചപ്പെട്ടപ്പോൾ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചു. സമൂഹത്തിലെ ഉന്നതരായ ജഡ്ജി യും ഡോക്ടർ അമ്മയും അതിനു സമ്മതിച്ചില്ല. എങ്കിൽ തനിക്ക് വിവാഹമേ വേണ്ടന്ന് കണ്ണനും വാശി പിടിച്ചു. ആ പെണ്ണിനെ ജോലിയിൽ നിന്നും പറഞ്ഞു വിടണമെന്ന് വീട്ടുകാരും. ഒടുവിൽ അതു തന്നെ നടന്നു.

പക്ഷേ സ്നേഹം ഉപേക്ഷിക്കാൻ ഇരുവരും സമ്മതിച്ചില്ല. ഒടുവിൽ ആരും അറിയാതെ കണ്ണൻ വിനീതയെ രജിസ്റ്റർ മാര്യേജ് ചെയ്തു ദൂരെ ഒരു സ്ഥലത്ത് കുടുംബത്തെയും മാറ്റി. വിനീതക്ക് ഒരു പെൺകുഞ്ഞു പിറന്നു. വൈഗ.. വീട്ടിൽ ശ്രീക്കുട്ടി എന്നു വിളിക്കും. അതാണ് കണ്ണന്റെ വിവാഹം താമസിക്കാൻ കാരണം. ഒടുവിൽ വീട്ടുകാരുടെ നിർബന്ധം കൂടിയപ്പോൾ വിനീത തന്നെ മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യ പെടുകയായിരുന്നു. പക്ഷേ ഒരു കുഞ്ഞു പിറക്കരുതെന്നും നിബന്ധന വച്ചു. അങ്ങനെ യാണ് സീതയുമായി വിവാഹം നടന്നത്. മരണം വരെയും കണ്ണന് പ്രിയം വിനീതയും, മകളും ആയിരുന്നു. ഒരിക്കൽ ബിസിനസ്സിൽ എന്തോ കടം എന്നും പറഞ്ഞു അച്ഛൻ നൽകിയ കുടുംബവീടും ഒന്നര ഏക്കർ ഭൂമിയും വിറ്റുവെന്ന് കള്ളം പറഞ്ഞു അതു ശ്രീകുട്ടിയുടെ പേരിൽ എഴുതിയും വച്ചു. രജിസ്ട്രേഷൻ കഴിഞ്ഞു, അടുത്ത ആഴ്ചയാണ് അപകടത്തിൽ കണ്ണൻ മരിക്കുന്നത്.

സീതേച്ചിയോട് ഇതെല്ലാം പറയണമെന്ന് കുറേ നാൾ ആയി കരുതുന്നു. ഇപ്പോഴാണ് ധൈര്യം കിട്ടിയത്. അതു കൊണ്ട് ഇനിയും സാറിന്റെ വിധവയായി ജീവിച്ചു ഈ ജന്മം പാഴാക്കരുത്. എന്റെ ചേച്ചിയോട് നീതി പുലർത്തിയെങ്കിലും ചേച്ചിയെ വഞ്ചിക്കുകയായിരുന്നു. ഇപ്പോഴാണ് മനസ്സ് ഒന്ന് തണുത്തത്.

ഞാൻ വെറുതെ പുഞ്ചിരിച്ചു.

ചേച്ചിക്ക് ഇപ്പോഴും അയാളോട് സ്നേഹമാണോ..

എനിക്കറിയില്ല വിഷ്ണു. അല്ലെങ്കിൽ എന്താണ് സ്നേഹം?

എനിക്കൊരിക്കലും ആരിൽ നിന്നും അങ്ങനെയൊരു കാര്യം കിട്ടിയിട്ടില്ല. Parents

ഇൽ നിന്ന് പോലും.

പിന്നെ പറയത്തക്ക ഫ്രണ്ട്‌സ് ഇല്ല. എന്തിന്..? ഒരു pet dog പോലും ഇല്ല. അപ്പോൾ സ്നേഹത്തെ പറ്റി ഞാൻ എന്തു പറയാൻ...


വിഷ്ണു കരുണയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മനസ്സാൽ ചിരിച്ചു. അവന്റെ ഉള്ളിൽ സഹതാപത്താൽ നിറഞ്ഞ എന്നോടുള്ള സ്നേഹം.. ആ കണ്ണിൽ ഞാൻ വായിച്ചെടുത്തു.

വിഷ്ണു ഇരിക്കൂ.. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം. നമുക്ക് ഒന്ന് പുറത്തേക്ക് പോകണം. വിഷ്ണു കാർ എടുക്കുമല്ലോ... എനിക്കെന്തോ ഒരു ക്ഷീണം.

Ok ചേച്ചി.. ഞാൻ വരാം.

മുറിയിലേക്ക് നടക്കുമ്പോൾ.. പകയുടെ ഒരായിരം മുള്ളുകളാൽ എന്റെ ഹൃദയം എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു...


ഫ്രഷ് ആയി നന്നായി ഒരുങ്ങിയാണ് ഞാൻ ഹാളിലേക്ക് വന്നത്. കടും പച്ച യിൽ നിറയെ പൂക്കളുള്ള ഒരു ഷിഫോൺ സാരിയാണ് ധരിച്ചിരുന്നത്. ഞൊറിഞ്ഞു വൃത്തിയായി പിൻ ചെയ്തി രുന്നു. വയർ ചെറുതായി കാണുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ കണ്ണുകൾ അവനെ നന്നായി ചതിക്കുന്നുണ്ടായിരുന്നു.

നിരഞ്ജനും ഞാൻ സാരി ഉടുക്കുന്നത് ഇഷ്ടമല്ലായിരുന്നു. നല്ല വെളുത്ത, പോളിഷ്

ആയ എന്റെ വയറിനോട് എനിക്ക് തന്നെ അസ്സൂയയാണ്. പിന്നെ ആരേലും അതു നോക്കുമോന്നു പേടിച്ചാണ് ചുരിദാർ ആണ് ഭംഗി എന്നു പറഞ്ഞു തന്നിരുന്നത്. നിരഞ്ജനെ പറ്റിയുള്ള ഓർമ എന്റെ മൂഡ് ഇല്ലാതാകുന്നുണ്ടായിരുന്നു.


വിഷ്ണു വന്നു കാർ എടുത്തു. ഫ്രണ്ട് സീറ്റിൽ തന്നെ ഞാനും ഇരുന്നു. കുറേ ദൂരം പിന്നിട്ടപ്പോൾ...

എങ്ങോട്ടാ ചേച്ചി പോകേണ്ടത്?

വിഷ്ണുവിന് എന്തു തോന്നുന്നു. ഞാൻ ചോദിച്ചു.

അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.

ചേച്ചിക്ക് ഇഷ്ടമുള്ള എവിടെ വേണേലും കൊണ്ട് പോകാം.

സിനിമ ക്ക് ആയാലോ.. ഞാൻ ഉറക്കെ ചിരിച്ചു.

അത്ഭുതത്തോടെ അവൻ എന്നെ നോക്കി

സത്യം ആണോ..

കുറേ നേരത്തേക്ക് ഞാൻ ഒന്നും മിണ്ടിയില്ല.

മിഴികൾ ഈറനയപ്പോൾ ഞാൻ പുറത്തു നോക്കി ഇരുന്നു.

വിഷ്ണുവിന്റെ വീട്ടിലേക്കാണ് എനിക്ക് പോകേണ്ടത്. വിനീതയെയും ശ്രീകുട്ടിയെയും കാണണം.

അവനു പരിഭ്രമമായി.

ചേച്ചി.. അവളോട് ഇതൊന്നും പറയരുതേ..

അത്രമാത്രം സാറിനെ അവൾ സ്നേഹിക്കുന്നുണ്ട്. എന്നെ കുഴപ്പത്തിൽ ആക്കരുതേ.. അവന്റെ കണ്ണുകളിൽ അപേക്ഷ യായിരുന്നു.

എന്റെ ചിന്തകളിൽ പലതും മിന്നി മറഞ്ഞു.

കുറേ നേരത്തേക്ക് നമ്മൾ ഒന്നും സംസാരിച്ചില്ല.

കാർ വീട്ടുമുറ്റത്തെത്തി. ശ്രീക്കുട്ടി മുൻപിൽ തന്നെ ഉണ്ടായിരുന്നു. നിരഞ്ജന്റെ തനി പതിപ്പ്.

ഉള്ക്കിടിലെത്താൽ എനിക്കിറങ്ങാൻ കഴിഞ്ഞില്ല.


പുറത്തിറങ്ങിയപ്പോൾ തന്നെ വിനീതയും വന്നു. ശ്രീകുട്ടിയെ നോക്കാതെ ഞാൻ അകത്തേക്ക് പോയി. ശ്രീകുട്ടിയെ ഒന്ന് തലോടാനോ, കൊഞ്ചിക്കാനോ എനിക്ക് തോന്നിയില്ല. അകത്തേക്ക് കയറിയപ്പോൾ തന്നെ നിരഞ്ജന്റെ വലിയ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നു. വിനീത ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ ഇരുന്നില്ല. എനിക്ക് വിനീതയോട് തനിച്ചു സംസാരിക്കണമെന്ന് പറഞ്ഞു.

വിനീതയുടെ മുറിയിലേക്ക് നമ്മൾ പോയി. കതകു കുറ്റിയിടാൻ ഞാൻ ആവശ്യപ്പെട്ടു.

സീതക്ക് എന്നോടെന്താ തനിച്ചു പറയാൻ ഉള്ളത്

അത് വിനീത... ഞാൻ എല്ലാം അറിഞ്ഞു. ആരു പറഞ്ഞെന്നു ചോദിക്കരുത്

നിങ്ങൾ പറഞ്ഞിട്ടാണോ കണ്ണൻ എന്നെ വിവാഹം ചെയ്തത്

അതേ.. ഞാൻ തന്നെയാണത് പറഞ്ഞത്

തനിക്കു നാണമില്ലേ ഇങ്ങനെ പറയാൻ

ഞാൻ പറഞ്ഞത് കണ്ണൻ അക്ഷരം പ്രതി പാലിച്ചു. നിങ്ങൾക്ക് ഒരു കുട്ടിയില്ലല്ലോ

വിനീത.. നിനക്ക് തെറ്റി. ഞാനും കണ്ണനും തമ്മിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്റെ പ്രശ്നം കൊണ്ടാണ് കുട്ടി ഉണ്ടാവാതിരുന്നത്. അതിനു ഞങ്ങൾ ചികിത്സയും തുടങ്ങിയിരുന്നു.

അയാൾ ഒരു double face ഉള്ള ആളായിരുന്നു. പിന്നെ society യെ പേടിയും ആയിരുന്നു. നിന്നെയും കുട്ടിയേയും കൂട്ടി ചെന്നാൽ ആരും എതിർക്കില്ലായിരുന്നു.

നിന്റെ സ്നേഹവും വേണമായിരുന്നു, സമൂഹത്തിലെ ഉന്നതനും ആകാനായിരുന്നു കണ്ണൻ ശ്രമിച്ചത്.

ഇതറിഞ്ഞപ്പോൾ ഞാൻ അയാളെ എത്ര മാത്രം വെറുക്കുന്നുവെന്ന് നിനക്കറിയാമോ

അയാളുടെ ആത്മാവ് പോലും നിന്റെ സ്നേഹം അർഹിക്കുന്നില്ല.

ഞാൻ സാറിനെ വെറുക്കണമെന്ന് സീതക്ക് ഇത്ര നിർബന്ധം എന്താ..?

അല്ല.. അയാൾ അത് അർഹിക്കുന്നില്ല.

അത് ഞാനല്ലേ തീരുമാനിക്കേണ്ടത്

എന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുമന്നു. കട്ടിലിൽ നിന്നും ഞാൻ ചാടി എഴുന്നേറ്റു. വിനീത പേടിച്ചു പോയി.

അവൾ വിഷ്ണു എന്ന് ഉറക്കെ വിളിച്ചു വാതിൽ തുറന്നു.

അവിടെ കണ്ട വിഷ്ണുവിന്റെ രൂപാന്തരം എന്നെ അടിമുടി വിറപ്പിച്ചു.....


വാതിൽ തുറന്നപ്പോൾ എന്നെ കണ്ടു അവർ ഞെട്ടി എന്നു തീർച്ച.

സീത മാഡം, ഞാൻ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ്. വിഷ്ണു ശങ്കർ ips. ഇങ്ങനെയൊരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചില്ല.. അല്ലേ..

സീത പുച്ഛിച്ചു ചിരിച്ചു.

നീ എന്ത് കരുതി? ആദ്യ കാഴ്ച്ചയിൽ തന്നെ നിന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. നാടകം എവിടെ വരെ പോകും എന്നു നോക്കിയതാ

അപ്പോൾ ഇങ്ങു ഇറങ്ങിയാട്ടെ, ഐശ്വര്യമായി വിലങ്ങും അണിഞ്ഞാവം യാത്ര.

ആയിക്കോട്ടെ.

തെളിവുകളും സാക്ഷികളും നിരത്തണോ?

വേണ്ട, ഞാൻ കുറ്റം സമ്മതിക്കുന്നു. അന്നും ഇന്നും ഒരു മടിയുമില്ല പറയാൻ

അന്ന് ആരും ചോദിച്ചില്ല. അങ്ങോട്ട്‌ കയറി പറയാൻ ആഗ്രഹിച്ചു മില്ല.

വിനീതേച്ചി പൊട്ടി കരഞ്ഞു പോയി.

എങ്ങനെ കഴിഞ്ഞടി.. എന്റെ കുഞ്ഞിന്റെ അച്ഛനെ ഇല്ലാതാക്കാൻ...

ജീവിച്ചിരിക്കാൻ അവനു ഒരു അവകാശവും ഇല്ലായിരുന്നു. അതാണ് കൊട്ടെഷൻ കൊടുത്തു കൊല്ലിപ്പിച്ചത്. ഒരു കുറ്റബോധവും ഇല്ല.


അക്ഷരാർത്ഥത്തിൽ എന്നെ വഞ്ചിക്കുക യായിരുന്നു. എന്റെ അച്ഛന്റെ പണവും എന്റെ ഊർജവും വേണമായിരുന്നു അവനു സമൂഹത്തിൽ മാന്യമായി ജീവിക്കുവാൻ...

സീത കിതക്കുന്നുണ്ടായിരുന്നു.


ഒരിക്കലെങ്കിലും ഇങ്ങനെ ഒരു ബന്ധമുണ്ടെന്നു പറഞ്ഞിരുന്നു വെങ്ങിൽ ഞാൻ ക്ഷമിച്ചേനെ.. കുറേ പിണങ്ങിയിട്ട്.. ശ്രീകുട്ടിയെ ഒരു പക്ഷെ ഞാൻ അംഗീകരിച്ചേനെ..

കള്ള സ്നേഹം കാണിച്ചു എന്നെ പൂർണമായും പറ്റിച്ചു. തുറന്നു പറഞ്ഞതേയില്ല. പിന്നെ എന്നോടുള്ള ആത്മാർത്ഥത യില്ലാത്ത സ്നേഹം നന്നായി അഭിനയിച്ചു കൊണ്ടേയിരുന്നു കഴിഞ്ഞു പോയ വർഷങ്ങൾ മുഴുവനും. ഞാൻ അവനെ ഏറ്റവും ആത്മാർത്ഥമായാണ് സ്നേഹിച്ചത്. ഒരൽപ്പം പോലും കള്ളമില്ലായിരുന്നു. അതു തന്നെ കാരണം. എന്നെങ്കിലും പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ എന്റെ അക്കൗണ്ടിൽ നിന്നും പണം കൊലയാളിക്ക് നൽകിയത്.

വിഷ്ണു കൈവിലങ്ങ് സീതയെ അണിയിച്ചു. മുറ്റത്തു പോലീസ് ജീപ്പ് വന്നു നിന്നു.


ഒട്ടും കുസാതെ തല ഉയർത്തി പിടിച്ചു അവൾ ജീപ്പിന് അരികിലേക്ക് നടന്നു....

18 views0 comments
bottom of page