top of page

നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിച്ചുവരുത്താത്ത അതിഥികളാണ് അപ്രതീക്ഷിതമായിട്ടുള്ള രാഷ്ട്രീയസംഭവങ്ങൾ.

  എൻ.എസ്.മാധവൻ -ചിന്ത എസ്. ധരൻ / ശരണ്യ യു.

1.  എൻ. എസ് മാധവൻ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയ സവിശേഷസാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

        

       ഞാൻ വളർന്ന ദശകങ്ങൾ  സാഹിത്യത്തിനും വായനയ്ക്കും വളരെയധികം മുൻതൂക്കം കിട്ടിയ ഒരു കാലഘട്ടമായിരുന്നു. വായന തന്നെയായിരുന്നു പ്രധാനം. എന്റെ വീട്ടിൽ തന്നെ സാമാന്യം നല്ല ഒരു ലൈബ്രറി ഉണ്ടായിരുന്നു. സാഹിത്യത്തിന്റെ കാര്യം പറഞ്ഞാൽ1950 കളും 1960 കളും മലയാളസാഹിത്യത്തിൽ ചെറുകഥയുടെ സുവർണ്ണ കാലമായിരുന്നു. ഒരുപറ്റം വലിയ എഴുത്തുകാർ -ഒ. വി. വിജയൻ, എം.പി.നാരായണപിള്ള, വി.കെ.എൻ, കമലാദാസ്, കാക്കനാടൻ, മുകുന്ദൻ തുടങ്ങിയ ചെറുപ്പക്കാരായ എഴുത്തുകാരുടെ കൃതികൾ ഓരോ ആഴ്ചയിലും മാതൃഭൂമി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ആയിടയ്ക്ക് തന്നെയാണ് വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വരുന്നത്. ആ കാലഘട്ടത്തിൽതന്നെയാണ് ലോകസാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഏകാന്തതയുടെ നൂറുവർഷങ്ങളും പുറത്തുവരുന്നത്. അങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി വളരെയധികം സാഹിത്യം ഉണർന്ന ഒരു കാലഘട്ടത്തിൽ കൂടി കടന്നുപോയതുകൊണ്ടായിരിക്കാം എനിക്കും എഴുതണമെന്ന് തോന്നിയത്.


2.അങ്ങയുടെ ഓരോ കഥകളും ആഖ്യാനത്തിലും പ്രമേയത്തിലും വ്യതിരിക്തത പുലർത്തുന്നവയാണ്. ആ വ്യതിരിക്തതയ്ക്കു പിന്നിലെ കലാതന്ത്രം വിശദീകരിക്കാമോ?

      അതിനെ ഒരു കലാതന്ത്രമായി കാണുന്നത് ശരിയായിരിക്കുകയില്ല. ഒരുമാതിരി എല്ലാ എഴുത്തുകാരും അവരുടെ സാഹിത്യസൃഷ്ടികളിലെ പ്രമേയങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. ഒരേപോലത്തെ സാഹിത്യകൃതികളും ആ കൃതികൾക്കകത്തെ അന്തരീക്ഷവും ആവർത്തിക്കുകയാണെങ്കിൽ അത് വിരസമായിരിക്കും. ഞാൻ ചെയ്തതും അത്രതന്നെയുള്ളൂ.


3. എഴുത്തിൻ്റെ വഴികളിൽ അനായാസമായി കടന്നു പോയവയും ദുർഘടം പിടിച്ചവയുമായ അനുഭവങ്ങൾ പങ്കുവയ്ക്കാമോ?

ചില കഥകൾ വളരെ അനായാസമായി   ഒറ്റയിരുപ്പിന് എഴുതിതീർക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചില സാഹിത്യ സൃഷ്ടികൾ മാസങ്ങൾ, ചിലപ്പോൾ കൊല്ലങ്ങൾ തന്നെ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ കഥ കാർമെൻ എഴുതാൻ ഞാൻ ഏതാണ്ട് ഒരു വർഷം എടുത്തു. പക്ഷേ വൻമരങ്ങൾ വീഴുമ്പോൾ, തിരുത്ത് തുടങ്ങിയ കഥകൾ ഒന്നോ രണ്ടോ ദിവസത്തിനകം എഴുതി തീർത്തതാണ്. അത് ഓരോ കഥകളുടെയും പ്രത്യേകതയാണ്. ആ കഥകളുമായിട്ട് എത്ര നമ്മൾ താദാത്മ്യം പ്രാപിച്ചിട്ടുണ്ടോ അത്രയും വേഗത്തിൽ എഴുത്ത് പൂർത്തിയാകും.  പിന്നെ എഴുതിക്കഴിഞ്ഞാൽ വീണ്ടും വായിക്കുമ്പോൾ കഥകൾ പലതും നന്നായിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. അവയെ ഞാൻ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ പ്രസിദ്ധീകരിക്കാത്ത കഥകൾ പ്രസിദ്ധീകരിച്ച കഥകളുടെ അത്രയുംതന്നെ ഉണ്ടായിരിക്കും.


4. മലയാളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകഥകളാണ് തിരുത്ത്, വൻമരങ്ങൾ വീഴുമ്പോൾ, മുംബൈ, നിലവിളി തുടങ്ങിയവ. കൃത്യമായ രാഷ്ട്രീയബോധം പ്രതിഫലിക്കുന്ന ഇത്തരം കഥകളിലൂടെ എൻ.എസ് മാധവൻ എന്ന എഴുത്തുകാരൻ പറയാൻ ശ്രമിച്ചതെന്താണ്?

      ഈ കഥകളെയൊന്നും രാഷ്ട്രീയ കഥകളായിട്ടല്ല ഞാൻ കാണുന്നത്. അവ കേവലം കഥകളായി തന്നെയാണ് ഞാൻ കാണുന്നത്. ഇതിൽ രാഷ്ട്രീയം എന്നുപറയുന്നത് വലിയ ചരിത്രസംഭവങ്ങൾക്കിടയിൽ ഞെരുങ്ങുന്ന സാധാരണക്കാരനായ ഒരുപറ്റം മനുഷ്യരുടെ അല്ലെങ്കിൽ മനുഷ്യന്റെ കഥയാണ്. നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിച്ചുവരുത്താത്ത അതിഥികളാണ് അപ്രതീക്ഷിതമായിട്ടുള്ള രാഷ്ട്രീയസംഭവങ്ങൾ. അത്തരം സംഭവങ്ങൾ വ്യക്തിജീവിതത്തെ പിടിച്ച് ഉലയ്ക്കുന്നതായിട്ടാണ് നമ്മുടെ എല്ലാം അനുഭവം. അതുതന്നെയാണ് ഞാൻ പകർത്താൻ ശ്രമിച്ചത്. അതിൽ കൂടുതൽ രാഷ്ട്രീയമൊന്നും ഞാൻ പറയാൻ ശ്രമിച്ചിട്ടില്ല.


5.തീവ്ര ഇടതുപക്ഷ നിലപാട് ഉള്ളതുകൊണ്ടാണോ  പല കഥകളും നക്സലിസത്തോട്  ആഭിമുഖ്യം പുലർത്തിയത്.

 എനിക്ക് തീവ്ര ഇടതുപക്ഷനിലപാട് ഇല്ല. ഒരുപക്ഷേ എന്റെ ജീവിതത്തിലോ  രണ്ടോമൂന്നോ വർഷങ്ങളിൽ ചെറുപ്പകാലത്തിലോ അത്തരത്തിലുള്ള നിലപാട് ഞാൻ പുലർത്തിയിരിക്കും. എന്റെ കഥകളിൽ അത്തരം സന്ദർഭങ്ങൾ കാണുക വിരളമാണ്.ഒന്നോ രണ്ടോ കഥകൾ ഉദാഹരണത്തിന് മുയൽവേട്ട, കിച്ന-ഒരു റോഡ് കഥ തുടങ്ങിയ കഥകളിൽ മാത്രമാണ് ഇതിനെക്കുറിച്ചുള്ള പരാമർശം ഉള്ളത്..


6. തിരുത്ത് പോലൊരു കഥ ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല എന്ന് അങ്ങ് അഭിപ്രായപ്പെട്ടത് എന്ത്  കൊണ്ട്?

      തിരുത്ത് എന്ന കഥയിലെ കാലം തൊണ്ണൂറുകളാണ്. തൊണ്ണൂറുകളിൽ  ഇന്ത്യയിൽ മാധ്യമങ്ങൾ കുറേയൊക്കെ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചത്.. അതിനു മുൻപ് ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ - അടിയന്തരാവസ്ഥ കാലഘട്ടത്തിൽ- മാധ്യമങ്ങളെ പരിപൂർണ്ണമായി അടിച്ചമർത്തിയിട്ടും അവ വീണ്ടും  ഉണർവ് നേടിയെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് തിരുത്ത് നടക്കുന്നത്. ഇന്ന് സർവ്വവിധത്തിലുള്ള മാധ്യമങ്ങളും, ടെലിവിഷൻ ആകട്ടെ ന്യൂസ് പേപ്പറുകൾ ആകട്ടെ വലിയ മുതലാളിമാർ സ്വന്തമാക്കുകയും അതിന് യാതൊരു രീതിയിലുമുള്ള സർക്കാരിന് എതിരായിട്ടുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പത്രാധിപന്മാർക്കോ അല്ലെങ്കിൽ ആ പത്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കോ ഒരുതരത്തിലുള്ള സ്വാതന്ത്ര്യവും ഇല്ല.സ്വാതന്ത്ര്യ പത്രപ്രവർത്തനം നടത്തുന്ന പലരും ഉദാഹരണത്തിന്

 രാകേഷ്കുമാറിനെ പോലെ NDTV യിൽ ഉണ്ടായിരുന്ന വ്യക്തികൾ എല്ലാവരും പത്രപ്രവർത്തനം ഇപ്പോൾ നിറുത്തുകയാണ്. ഈ ഒരു ദുഃഖസത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയത്.


7. അധികാരവും ചരിത്രവും വ്യക്തികളെ  എങ്ങനെ നിസ്സാരൻമാരാക്കി മാറ്റുന്നു എന്നു അങ്ങയുടെ കഥകൾ പറയുന്നുണ്ട്. ബ്യൂറോക്രസിയുടെ ഉയർന്ന തലത്തിൽ പ്രവർത്തിച്ച വ്യക്തിയാണ് അങ്ങ്. അവിടെ നേരിട്ട അസ്വാതന്ത്ര്യങ്ങൾ കഥയായി പരിവർത്തനപ്പെട്ടിട്ടുണ്ടോ?

     ബ്യൂറോക്രസിയിൽ വല്ല അസ്വാതന്ത്ര്യവും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ അതൊന്നും കഥകൾ ആയിട്ട് പരിണമിച്ചിട്ടില്ല.കാരണം എന്റെ കഥയിൽനിന്ന് ആത്മകഥാംശങ്ങളെ പരിപൂർണ്ണമായും മാറ്റി നിർത്തണമെന്ന് തീരുമാനിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നിട്ടും ഈ ആത്മകഥാശങ്ങൾ കടന്ന് വരുന്നുണ്ട്. സ്വന്തം വ്യക്തിത്വത്തിൽ നിന്നുള്ള പലായനമാണ് സാഹിത്യമെന്ന് ടി എസ് എലിയട്ട് സാഹിത്യത്തെ നിർവചിച്ചിട്ടുള്ളത്. ഒരുമാതിരി എല്ലാ എഴുത്തുകാരും ചെയ്യുന്നത് അത് തന്നെയാണ്. ആ വഴി തന്നെയാണ് ഞാനും പിന്തുടർന്നിട്ടുള്ളത്.


8. എം.ടിയുടെ മരണശേഷം നവമാധ്യമങ്ങളിൽ അദ്ദേഹത്തിനു  നേരെയുണ്ടായ അസഹിഷ്ണുതാപൂർവ്വമായ പ്രതികരണങ്ങളോടുള്ള അങ്ങയുടെ നിലപാട് എന്ത്?

      ഇത് എം ടി ക്ക് മാത്രമല്ല സംഭവിച്ചിട്ടുള്ളത്. യു. ആർ.  അനന്തമൂർത്തി മരിച്ചപ്പോഴും ഇതിലും മോശമായ രീതിയിലുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നത്. ഈ പ്രതികരണങ്ങളുടെയെല്ലാം  സ്രോതസ്റ്റ് തീവ്രവലതുപക്ഷ നിലപാടുള്ള ഒരുപറ്റം ആളുകളുടെ അടുത്തുനിന്നാണ്. ജീവിച്ചിരിക്കുമ്പോൾ എം ടി അല്ലെങ്കിൽ അനന്തമൂർത്തി അതുപോലെയുള്ള മറ്റു  പല എഴുത്തുകാരും ഉണ്ട് ഇവരെ നേരിടാൻ സാധിക്കാത്ത ഭീരുക്കളാണ് മരണാനന്തരം ഇത്തരത്തിൽ വിഷം തുപ്പുന്നത്.


9.Gender studies മലയാളത്തിൽ വേണ്ട രീതിയിൽ ചർച്ച ചെയ്തിട്ടുണ്ടോ?

     ജെൻഡർ സ്റ്റഡീസിന്റെ കാര്യം പറഞ്ഞാൽ മലയാളസാഹിത്യം വളരെ ദുർബലമാണ്. തമിഴ്, തെലുങ്കു, കന്നട തുടങ്ങിയ ഭാഷകളിൽ പുരാണകാലം മുതൽക്കേ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. മലയാളസാഹിത്യത്തിൽ അത് കയറിവരുന്നത് ഇരുപതാംനൂറ്റാണ്ടിൽ മാത്രമാണ്.പിന്നെ ആഹ്ലാദം നൽകുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ സ്ത്രീഎഴുത്തുകാർ അതിശക്തരായി കേരളത്തിൽ അല്ലെങ്കിൽ മലയാളത്തിൽ വ്യവഹരിക്കുന്നുണ്ട്. അവർ തർജ്ജമകളില്‍ കൂടിയും മറ്റും അടിയന്തരശ്രദ്ധ പിടിച്ചുപറ്റുന്നുമുണ്ട്.


10. Al പോലെയുള്ള സാങ്കേതികത പുത്തൻ തലമുറയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെ എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ നോക്കി കാണുന്നു? നവമാധ്യമങ്ങളുടെയും Al യുടെയും കാലത്തുളള സാഹിത്യത്തെക്കുറിച്ചുള്ള അങ്ങയുടെ  അഭിപ്രായമെന്താണ്?

     നിർമ്മിതബുദ്ധിയുടെ ഒരു ഭാഗം LLM അഥവാ  ലാർജ് ലാംഗ്വേജ് മോഡൽസ് ആണ്. അത് എഴുതാനുള്ള കഴിവ് മെഷീനുകൾക്ക് നൽകുന്നു. അത്തരം  ഒരു കാലഘട്ടത്തിൽ സാഹിത്യത്തിൽ എന്താണ് സംഭവിക്കുക എന്ന് ഒന്നു രണ്ടു വർഷം കൂടി കാത്തിരുന്നതിനു ശേഷമേ എന്തെങ്കിലും അഭിപ്രായം പറയാൻ പറ്റുകയുള്ളൂ.  തീർച്ചയായിട്ടും ഇത് എഴുത്തിനെയും സാഹിത്യത്തെയും സഹായിക്കാം. Al യെ ഒരു ടൂൾ ആയിട്ട്,എഴുത്തിന്റെ സഹായിയായിട്ട് ഉപയോഗിക്കുന്ന ഒരു കാലം വരും. അല്ലെങ്കിൽ Al യെതന്നെ നേരിട്ട് ഉപയോഗിച്ച്,  പബ്ലിഷറിന്റെയും മറ്റും ഇംഗിതം അനുസരിച്ച് സാഹിത്യകൃതികൾ തയ്യാറാക്കുന്ന ഒരു കാലം വന്നേക്കാം. പക്ഷേ ഇതിനെക്കുറിച്ചുള്ള അവസാനവാക്ക് ഇപ്പോൾ പറയാൻ പ്രയാസമാണ് കാരണം ഇത് വികസിച്ചുവരുന്ന, അനുദിനം മാറുന്ന ഒരു ശാഖയാണ്.


11.. എഴുത്തച്ഛൻ പുരസ്ക്കാരത്തിൻ്റെ നിറവിൽ നില്ക്കുന്ന ഈ അവസരത്തിൽ എഴുത്തിൻ്റെയും വായനയുടെയും ലോകത്തേക്ക് കടന്നു വരാനാഗ്രഹിക്കുന്ന പുതു തലമുറയോട് അങ്ങ് പങ്കുവയ്ക്കാനാഗ്രഹിക്കുന്ന സന്ദേശമെന്താണ്?

   ഇത്തരത്തിൽ ഒരു സന്ദേശമോ മറ്റോ കേട്ടിട്ടല്ല ഞാൻ എഴുതിത്തുടങ്ങിയത്. അതുകാരണം പുതിയ തലമുറയോട് എന്തെങ്കിലും സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവർ അവരുടേതായ പാതകളും ഇടങ്ങളും കണ്ടെത്തട്ടെ, അവരുടെ സാഹിത്യം നിർമിക്കട്ടെ.

 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page