top of page

നവോത്ഥാനമൂല്യങ്ങളുടെ വീണ്ടെടുക്കൽ അനിവാര്യം



ജീവിതത്തിൻറെ സമസ്ത മേഖലകളെയും പുതുക്കിപ്പണിയുന്ന നിർണായക മുന്നേറ്റങ്ങളെയാണ് നവോത്ഥാനം എന്ന പദം കൊണ്ട് അർത്ഥമാ ക്കുന്നത്. കല,സാഹിത്യം, ശാസ്ത്രം,ത ത്വചിന്ത തുടങ്ങി വ്യത്യസ്ത മേഖലകളി ൽ അതുവരെ ഇല്ലാത്ത ഒരു ഉണർവ് നവോത്ഥാനത്തിന്റെ ഫലമായുണ്ടായി. ജനതയുടെ ലോക വീക്ഷണത്തെ തന്നെ മാറ്റിമറിക്കാൻ നവോത്ഥാനത്തിന് സാ ധിച്ചു. സാമൂഹ്യജീവിതത്തിലും മനുഷ്യ ബന്ധങ്ങളിലും സമഗ്രമായ അഴിച്ചു പണി നവോത്ഥാനത്തിന്റെ ഫലമായു ണ്ടായി. ജീവിതത്തിന് പുതിയ അർത്ഥം ലഭിക്കുകയും ജീവിത ശൈലി പാടെ മാറിമറിയുകയും ചെയ്തു. മുമ്പെങ്ങും ഇല്ലാത്തവിധം ചില സവിശേഷ മൂല്യ ങ്ങൾക്ക് ജീവിതത്തിൽ പ്രമുഖ സ്ഥാനം ലഭിച്ചു. അത്തരം മൂല്യങ്ങളാണ് മനുഷ്യർ ക്ക് സാമൂഹിക പദവിയും അന്തസ്സും നൽകുന്നതെന്ന് വന്നു. നവോത്ഥാന മൂല്യങ്ങൾ ജനതയുടെ പൊതുബോധ ത്തിൻ്റെ തന്നെ ഭാഗമായി മാറി.

                 സാംസ്കാരിക മണ്ഡലത്തിലെ വിപ്ലവമായാണ് നവോത്ഥാനത്തെ പൊ തുവേ കണക്കാക്കുന്നത്. ലോകത്തിൽ എല്ലായിടത്തും ഉണ്ടായിട്ടുള്ള നവോ ത്ഥാനങ്ങളെല്ലാം സംസ്കാരത്തെ മാറ്റി പ്പണിയുകയാണ് ചെയ്തത്. സംസ്കാര ത്തെ മാറ്റിപ്പണിയുക എന്നതിനർത്ഥം മൂല്യബോധത്തെ മാറ്റിപ്പണിയുക എന്നു കൂടിയാണ്. പൊതുവായ മൂല്യങ്ങൾ പങ്കിടുന്ന സാമൂഹിക സംവിധാനമാണ് സംസ്കാരം. മൂല്യങ്ങളെ സമൂഹത്തിന്റെ ആദർശങ്ങൾ എന്ന് വിശേഷിപ്പിക്കാം. ഏതു സമൂഹത്തിനും അതിന്റേതായ മൂല്യവ്യവസ്ഥയുണ്ട്. സാമൂഹികമാറ്റം എന്നാൽ മൂല്യവ്യവസ്ഥയിലും മൂല്യ ബോധത്തിലും ഉള്ള മാറ്റം കൂടിയാണ്. ഇറ്റാലിയൻ നവോത്ഥാനവും സമാന മായി ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന നവോത്ഥാനങ്ങളും പൊതുവായ ചില മൂല്യങ്ങളെ മാനവരാശിക്ക് സമ്മാ നിക്കുകയുണ്ടായി. മാനവികത, മതനിര പേക്ഷത,ജനാധിപത്യം, യുക്തിബോധം, സമത്വം എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

                 ആധുനിക കാലഘട്ടത്തിൽ നവോത്ഥാന മൂല്യങ്ങൾ പല രീതിയിൽ മനുഷ്യനിൽ നിന്ന് അകന്നു പോയിരി ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മാനവികതയുടെ സ്ഥാന ത്ത് അപമാനവീകരണം കടന്നുവന്നിരി ക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ മനു ഷ്യത്വം പല കാരണങ്ങളാൽ നഷ്ടപ്പെട്ട മനുഷ്യരെയാണ് നമുക്ക്  കൂടുതലായും കാണാൻ കഴിയുന്നത്. അന്യന്റെ ദുഃഖം തന്റേതായി ഏറ്റെടുത്തിരുന്ന ഒരു തല മുറയാണ് മുൻപുണ്ടായിരുന്നത്. ഇന്ന് അതിനു മാറ്റം സംഭവിച്ചിരിക്കുന്നു. ടെ ക്നോളജിയുടെ ആധിപത്യം മനുഷ്യ ൻറെ ഈ മാറ്റത്തിന് ഒരു കാരണമാണ്. കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണി ന്റെയും വെർച്വൽ ലോകത്ത് കഴിഞ്ഞു കൂടുന്ന ജനതയ്ക്ക് യന്ത്രങ്ങളോട് മാത്ര മാണ് കൂടുതൽ ബന്ധം. മനുഷ്യ രോടും സഹജീവികളോടുമൊന്നും ഒരു തരത്തി ലും ആത്മബന്ധം പുലർത്താൻ ഇവർ ക്ക് സമയവും താല്പര്യവും ഇല്ല. ടെക്നോ ളജിയിൽ അഭിരമിക്കുന്ന ഇവർക്ക് മറ്റ് യാതൊന്നിനോടും ഹൃദയബന്ധം ഇല്ല. തൻറെ മുമ്പിൽ എന്തു സംഭവിച്ചാലും വെറും കാഴ്ചക്കാരായി മാത്രം നില കൊള്ളുന്നവരാണ് ഇവർ. ആവശ്യമുള്ള വരെ സഹായിക്കാനോ പ്രശ്ന പരിഹാര ങ്ങൾക്ക് ഇടപെടാനോ ഒന്നും ഇക്കൂട്ടർ ക്ക് താല്പര്യമില്ല. ടെക്നോളജിയെയും യന്ത്രങ്ങളെയും മാത്രം ഇഷ്ടപ്പെടുന്ന, മാനവികത ചോർന്നു പോയ ഇവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വലിയ ഒരു ദുര്യോഗമാണ്.

                മാനവികത പോലെ മതനിര പേക്ഷതയുടെ ഒരു സംസ്കാരവും നവോത്ഥാനം പകർന്നു നൽകിയിരുന്നു. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണുന്ന ഒരു ദർശനമായിരുന്നു ഇത്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, തുടങ്ങിയ വിപ്ലവകരമായ ആശയങ്ങളിലൂടെ മതനിരപേക്ഷതയു ടെ പാഠം ലോകത്തിനു പകർന്നു നൽ കിയ ശ്രീനാരായണഗുരുവിന്റെ ചിന്താ ധാരകൾ അർത്ഥവത്താക്കി കൊണ്ടാ ണ് ഒരു ജനത നവോത്ഥാന മൂല്യങ്ങളെ നെഞ്ചേറ്റിയത് . ആധുനികലോകം മാന വികതയെ പോലെ മതനിരപേക്ഷത യുടെ മൂല്യങ്ങളെയും കാറ്റിൽ പറത്തി യിരിക്കുന്നു. ഇന്നത്തെ വലിയ സാമൂഹ്യ നേതാക്കൾ എന്നവകാശപ്പെടുന്നവർ പോലും മറ്റാരുടെയൊക്കെയോ വയറ്റ ത്തടിച്ചുകൊണ്ട്  സ്വന്തം  ജാതിമതസ്ഥർ ക്ക് മാത്രം താങ്ങും തണലും ആയി നിൽ ക്കുന്ന കാഴ്ച നമുക്ക് പലയിടത്തും കാണാൻ കഴിയും. സ്വന്തം കാര്യം സാധിക്കാൻ എല്ലാ ജാതി മത കാർഡുക ളും പുറത്തിറക്കുന്ന ഇവർ പ്രത്യക്ഷത്തി ൽ മതനിരപേക്ഷതയുടെ വക്താക്കളാ യി നിലകൊള്ളുകയും രഹസ്യമായി തങ്ങളുടെ ജാതിക്കും മതത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വിരോധാഭാസവും നമുക്ക് കാണാൻ കഴിയും.

                ആധുനിക ലോകത്ത് ജനാധി പത്യത്തിനും വലിയ മൂല്യച്യുതി സംഭവി ച്ചിരിക്കുന്നു. ജനാധിപത്യം വലിയൊരു കൂട്ടുകച്ചവടമായി മാറിയിരിക്കുന്നു. ജനവിധി എതിരാണെങ്കിൽ പോലും കോർപ്പറേറ്റുകളെയും അതിസമ്പന്ന രെയും കൂട്ടുപിടിച്ച് അധികാരത്തിൽ എത്തിച്ചേരാൻ എല്ലാ കുറുക്കുവഴി കളും പ്രയോഗിക്കുന്ന രാഷ്ട്രീയനേതൃ ത്വത്തെയും ഇന്ന് നമുക്ക് കാണാൻ കഴിയും.  അധികാരത്തിനു വേണ്ടി എന്ത് ഹീനമാർഗവും ഉപയോഗിക്കാൻ യാതൊരു  ഉളുപ്പുമില്ലാത്ത രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തിന്റെ സത്ത യെ തന്നെ വെല്ലുവിളിക്കുകയാണ്.

               യുക്തിബോധത്തോടുകൂടി പ്രവർ ത്തിച്ചിരുന്ന നവോത്ഥാന കാല ഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ആത്മീയാചാര്യന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിന്താപദ്ധതികൾ ക്കനുസരിച്ച് വിഡ്ഢി വേഷം കെട്ടുന്ന ജനതയെയാണ് ഇന്ന് നമുക്ക് കൂടുത ലായും കാണാൻ കഴിയുന്നത്. കാര്യ കാരണ ബോധ്യത്തോടെ പ്രവർത്തി ച്ചിരുന്ന യുക്തിബോധമുള്ള ഒരു തലമുറ യിൽ നിന്നുമാറി സ്വന്തം ബുദ്ധിയും യു ക്തിയും ഉപയോഗിച്ച് തീരുമാനമെടു ക്കാതെ മറ്റാരുടെയൊക്കെയോ സ്വാ ധീനത്താൽ തീരുമാനങ്ങൾ എടുക്കു കയും നടപ്പിലാക്കുകയും ചെയ്യുന്ന ജനങ്ങളെയാണ് ഇന്ന് നമുക്ക് പലയിട ത്തും  കാണാൻ കഴിയുന്നത്

                നവോത്ഥാനം മുന്നോട്ടുവെച്ച മറ്റൊരു പ്രധാന ആശയം സമത്വത്തി ന്റെതായിരുന്നു. എല്ലാവരെയും തുല്യ രായി കാണുക എന്നതാണ് സമത്വ ത്തിന്റെ സന്ദേശം. അവസരസമത്വം, ലിംഗസമത്വം. തുടങ്ങി അന്യനെ തനിക്ക് സമാനമായി കണ്ടു പരിഗണിക്കുന്ന തിനുള്ള ഒരു മനോഭാവം നവോത്ഥാന കാലത്തുണ്ടായിരുന്നു. ഇന്ന് നടക്കുന്ന പല നീതിനിഷേധങ്ങളും സമത്വം എന്ന മൂല്യം നഷ്ടപ്പെട്ടുപോയതിന്റെ ഫലമാണ്.

                മനുഷ്യൻ  അവനവനിലേക്ക് മാത്രം ചുരുങ്ങുകയും സഹജീവി കളോടുള്ള കരുണയും കരുതലും ആർദ്രതയും സ്നേഹവുമെല്ലാം പല കാരണങ്ങളാൽ നഷ്ടപ്പെട്ടു കൊണ്ടി രിക്കുകയും ചെയ്യുന്ന ഒരു കാലഘട്ട മാണിത്. അതിനാൽ തന്നെ നവോ ത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പ് അനി വാര്യമായിക്കൊണ്ടിരിക്കുന്നു. ‘അന്യജീ വനുതകി സ്വജീവിതം ധന്യ മാക്കിയിരു ന്ന’ വിവേകികളുടെ കാല ഘട്ടത്തിലേ ക്കുള്ള തിരിച്ചുപോക്കും, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജീവിതക്രമവും, ലോക നന്മയ്ക്കും സമാധാനത്തിനും പുരോഗതിക്കും അനിവാര്യമാണ്.


ഡോ. ലാലു. വി

അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ

മലയാളവിഭാഗം

സർക്കാർ വനിതാകോളേജ് തിരുവനന്തപുരം

 


20 views0 comments
bottom of page