പ്രകൃതി@ യാഥാർത്ഥ്യം
- GCW MALAYALAM
- Apr 14
- 1 min read
Updated: Apr 15
വൈഷ്ണവി വിഷ്ണുനാഥ്

മർത്ത്യനു വേണ്ടുന്നവയെല്ലാം
പ്രകൃതിയാമമ്മ നൽകുന്നു.
ആ ജനനീയെ ഗ്രസിക്കുന്നു
കാട്ടു തീ പോൽ അവൻ്റെ ദുര.
വെട്ടിപ്പിടിക്കുന്നു പ്രകൃതിയെ
വിസ്മയമാം കാടിനെ.
ശ്മശാനമാക്കുന്നു സസ്യാദികൾ ത- ന്നാവാസഭൂമിയെ .
മലിനപ്പെടുന്നു പരിശുദ്ധിതൻ
പ്രതീകമാം നദികൾ.
ക്ഷണിക്കുന്നു മഹാവിപത്തിനെ
നരാധമർ തൻ പ്രവർത്തികളാൽ .
മാനവവാക്കുകളിലുള്ളപോൽ
പ്രവൃത്തിയിൽ വരികയുമില്ലല്ലോ!
അല്ലയോ പ്രകൃത്യാംബേയിന്നു നീ
ഗദ്യപദ്യാദികളിൽ മാത്രമോ?
അഹങ്കാരമാം അന്ധകാരത്തിലാ-
ണ്ടു കിടക്കുമാമനുഷ്യനറിയുന്നില്ല
അവൻ പ്രകൃത്യാ നിർമ്മിതമെന്ന് ….
Comments