top of page

പ്രതിരോധത്തിന്റെ ചലച്ചിത്രഭാഷ്യംപുലിജന്മം അടിസ്ഥാനമാക്കിയുള്ള പഠനം

ഡോ.പ്രിയ വി.

അരങ്ങിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് എൻ.പ ഭാകരൻ രചിച്ച നാടകമാണ് പുലിജന്മം. ശക്തമായൊരു സമൂഹമാധ്യമമായി നാട കത്തെ മാറ്റാൻ പുരാവൃത്തങ്ങളുടെ നൂതന വ്യാഖ്യാനങ്ങൾ സഹായിക്കുമെന്നതിന് തെളിവുകൂടിയാണ് ഈ കൃതി. വടക്കേ മലബാറിലെ പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യത്തിന്റെ പുരാവൃത്തമാണ് പുലിജന്മത്തിനാധാരം. തനതു നാടകവേദി യുടെ പല സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ച ഈ നാടകം തെയ്യാ ഷയോട് സാമ്യമുള്ള സംഭാഷണമാണ് കൈക്കൊണ്ടിരിക്കുന്നത്. പുലിജന്മം എന്ന തിരക്കഥയിലെത്തുമ്പോൾ പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യപുരാവൃത്തത്തിലെ ജീവിതസന്ധികൾക്കും സംഘർഷങ്ങൾക്കും പുതിയകാല കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുനരാഖ്യാനം നൽകാനാണ് തിരക്കഥാകൃത്തുക്കളായ എൻ.പ്രഭാകരനും എൻ.ശശിധരനും ശ്രമിച്ചത്. പുരാവൃത്തത്തിന്റെ അന്തഃസത്ത ചോർന്നുപോകാത്ത രീതിയിലുള്ള ഭാഷയാണ് സംഭാഷണത്തിനായി തെരഞ്ഞെടു ത്തത്. ഉയർന്ന സാമൂഹ്യബോധവും ജീവിതത്തെക്കുറിച്ചുള്ള ബോധവും ഒക്കെ യുള്ള ഒരു മനുഷ്യന്റെ ജീവിതത്തിന് ഏത് കാലഘട്ടത്തിലാണെങ്കിലും പുലിമ റഞ്ഞ തൊണ്ടച്ചന്റേതിനു സമാനമായ സംഘർഷങ്ങളും ദുരിതങ്ങളും പേറേണ്ടിവ രുമെന്ന യാഥാർത്ഥ്യത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുകയാണ് പുലിജന്മം എന്ന സിനിമ. വാഴുന്നോരുടെ പിരാന്ത് മാറ്റാനൊരുങ്ങുന്ന കാരി ഗുരുക്കളെയും സമൂഹ ത്തിന്റെ പിരാന്ത് മാറ്റാനൊരുങ്ങുന്ന പ്രകാശനെയും സന്നിവേശിപ്പിക്കുന്നതിൽ സംവി ധായകൻ പ്രിയാനന്ദൻ കാണിച്ച് വൈഭവമാണ് പുലിജന്മത്തെ ഉയർന്ന ചലച്ചിത്രാ നുഭവമാക്കി മാറ്റുന്നത്. സമൂഹത്തിൽ കണ്ടുവരുന്ന അനീതികൾക്കെതിരെ പ്രതി രോധം തീർക്കുന്ന രീതിയിലാണ് പുലിജന്മം സിനിമയിലെ സംഭവങ്ങളും ചുരുളഴി യുന്നത്. പ്രസ്തുത സിനിമയിലെ പ്രതിരോധ ചിന്തകളെ മുന്നോട്ടുവയ്ക്കുക എന്ന ലക്ഷ്യത്തെയാണ് ഈ പ്രബന്ധം സാക്ഷാത്കരിക്കുന്നത്.


താക്കോൽ വാക്കുകൾ

പ്രതിരോധസംസ്കാരം, പുലിജന്മം-നാടകം, പുലിജന്മം തിരക്കഥ, പുലിജ ന്മം-ചലച്ചിത്രം, സിനിമ സാമൂഹ്യ പ്രതിരോധത്തിന്റെ അടയാളം, പുലിജന്മത്തിലെ പ്രതിരോധചിന്തകൾ.

ഒരു സമൂഹത്തിന്റെ സർഗ്ഗാത്മക പ്രതിരോധത്തിന്റെ ഉറവിടങ്ങളാണ് ഭാഷ, സാഹിത്യം, കല, ചരിത്രം തുടങ്ങിയ സാംസ്കാരിക ധാരകൾ. ജീവിതത്തിന്റെ ആകെത്തുകയായ സംസ്കാരം; നിരന്തര പോരാട്ടത്തിന്റെ ചരിത്രത്തെ വിശകലനം ചെയ്യുന്നു. ഉത്തരാധുനിക സമൂഹം സംസ്കാരത്തെ സംബന്ധിച്ച് പ്രബലമായ രണ്ട് ആശയധാരകളെ പിൻപറ്റുന്നുണ്ട്. ഒന്നാമത്തേത് അധിനിവേശസംസ്കാരവും അടു ത്തത് അധിനിവേശത്തോട് കലഹിക്കുന്ന അധിനിവേശ വിരുദ്ധ സംസ്കാരവും. എല്ലാത്തരം അധിനിവേശ ശ്രമങ്ങളെയും രാഷ്ട്രീയമായും സാംസ്കാരികമായും ചെറു ക്കാൻ കഴിയുന്ന ചെറു സാംസ്കാരികതകളുടെ കൂട്ടായ്മയിലാണ് പ്രതിരോധം ശക്തമാകുന്നത്. ചെറുത്തുനിൽപ്പിന്റെ ഭാഷയെയും സാഹിത്യത്തേയും വീണ്ടെടു ക്കുക എന്നതാണ് അതിൽ പ്രധാനം. “സമൂഹത്തിലും ലോകത്തും നിലനിൽക്കുന്ന അധികാരത്തിന്റെയും അധിനിവേശത്തിന്റെയും അടയാളങ്ങളെ പ്രതിരോധിക്കുന്നതും പോരാട്ടത്തിന്റെ ശൈലി ഉൾക്കൊള്ളുന്നതുമായ സർഗ്ഗാത്മകരീതികളെ പ്രതിരോ ധസംസ്കാരം എന്നു പറയാം” (പ്രതിരോധ സംസ്കാരം: സിദ്ധാന്തവും പ്രയോഗ വും, ഡോ.ഇ.കെ.സീന, പുറം 11). ഈ സർഗ്ഗാത്മക ഇടപെടലുകൾ മനുഷ്യന്റെ ക്രിയാത്മക പ്രവർത്തനങ്ങളായ കല, സാഹിത്യം എന്നിവയിൽ കേന്ദ്രീകരിക്കുന്ന തിനു പിന്നിലെ ലക്ഷ്യം തന്നെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക തുല്യതയുടെയും ബദൽ സാംസ്കാരികത സൃഷ്ടിക്കലാണ്. അധിനിവേശം നൂതന വലക്കണ്ണികൾ തീർത്തുകൊണ്ടിരിക്കുന്ന സമകാലിക ആഗോള സാഹചര്യത്തിൽ പ്രതിരോധം എന്ന പദത്തിന് രാഷ്ട്രീയവും സാംസ്കാരികവുമായ അനേകം വിവക്ഷകളുണ്ട്.

നമ്മുടെ കാലത്തെ കേരളീയ ജീവിതത്തിലെ രാഷ്ട്രീയവും സാംസ്കാരിക വുമായ പ്രതിസന്ധികളെക്കുറിച്ച്, ഉയർന്ന രാഷ്ട്രീയബോധമുള്ള മനുഷ്യരുടെ ജീവി തത്തിൽ അവ സൃഷ്ടിക്കുന്ന അനേക മാനങ്ങളുള്ള പ്രശ്നങ്ങളെ ഒരു പുരാവൃത്ത ത്തിന്റെ ഉറപ്പേറിയ അടിത്തറയിൽ നിലയുറപ്പിച്ച് ലാളിത്യത്തോടെ ദൃശ്യവത്കരി ക്കുന്ന ഒരു ചലച്ചിത്രമാണ് പുലിജന്മം. പ്രമേയപരത, ആഖ്യാനപരത എന്നിവയുടെ സവിശേഷതകൊണ്ടു മാത്രം സമൂഹത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേ ണ്ടിയിരുന്ന ഒരു സിനിമ കൂടിയാണിത്. തദ്ദേശീയമായ സ്വത്വരൂപങ്ങളെ സിനിമ യുടെ ആത്മാവിനോട് ചേർത്തുവച്ചുകൊണ്ടാണ് പ്രിയനന്ദനൻ എന്ന സംവിധായ കൻ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. “വടക്കൻ കേരളത്തിലെ ഒരു തെയ്യം പുരാവൃത്തത്തിലെ ജീവിത സന്ധികൾക്കും സംഘർഷങ്ങൾക്കും സമകാ ലിക കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ പുനരാഖ്യാനം നൽകാ നാണ് തിരക്കഥ ശ്രമിച്ചിട്ടുള്ളത്. ഉയർന്ന സാമൂഹികബോധവും ജീവിതബോധവും ഉള്ള ഒരു മനുഷ്യന്റെ ജീവിതത്തിന് ഇക്കാലത്തും പുലിമറഞ്ഞ തൊണ്ടച്ചന്റേതിനു സമാനമായ സംഘർഷങ്ങളെയും കൊടിയ ദുരനുഭവങ്ങളെയും നേരിടേണ്ടിവരുന്നു എന്ന വേദനാജനകമായ യാഥാർത്ഥ്യത്തിലേക്ക് പ്രേക്ഷകരെ ഉണർത്താൻ ഈ ചലച്ചിത്രത്തിന് സാധിച്ചിട്ടുണ്ട്” (പുലിജന്മം, എൻ.പ്രഭാകരൻ, എൻ.ശശിധരൻ, പുറം

6).

തെയ്യത്തിന്റെ നാടാണ് വടക്കേ മലബാർ. അവിടെ കെട്ടിയാടാറുള്ള പ്രധാന പ്പെട്ട ഒരു തെയ്യമാണ് പുലിമറഞ്ഞ തൊണ്ടച്ചൻ', അടിമത്വത്തിൽ നിന്നും ഉയിർത്തെ ഴുന്നേറ്റ് കാരി ഗുരുക്കളുടെ ജീവിതകഥയാണ് പുലിമറഞ്ഞ തൊണ്ടച്ചന്റെ തോറ്റം പാട്ടിലെ പ്രതിപാദ്യം. ഇതിൽനിന്നും അടർത്തിയെടുത്ത സാമൂഹിക പ്രസക്തിയാർന്ന ഒരു ഭാഗത്തെയാണ് എൻ.പ്രഭാകരൻ "പുലിജന്മം' എന്ന നാടകത്തിലൂടെ പുനരാവിഷ്ക്കരിച്ചത്.

സംവേദനക്ഷമതയോടെ സമൂഹത്തിന് പുത്തനവബോധങ്ങൾ പകർന്നു നൽകിയ ഒന്നായിരുന്നു 'പുലിജന്മം'. പതിവു ചിട്ടവട്ടങ്ങൾ ഒഴിവാക്കി തെയ്യഭാഷ യോടടുത്തു നില്ക്കുന്ന തികച്ചും ഗ്രാമ്യമായ ശൈലിയാണ് ഈ ചലച്ചിത്രത്തിൽ സ്വീകരിച്ചിട്ടുള്ളത്. എൻ.പ്രഭാകരന്റെ പുലിജന്മം എന്ന നാടകം സമാന കാഴ്ചപ്പാ ടുള്ള എൻ.ശശിധരന്റെയും കൂടി തൂലികയിലൂടെ തിരക്കഥയായി മാറിയപ്പോൾ അതിന് നൂതനമായ സംവേദനക്ഷമത കൈവന്നു. സംവിധായക പ്രതിഭയായ പ്രിയാനന്ദനന്റെ കൈയടക്കം നാടകത്തിന്റെ ന്യൂനതകളെ പരിഹരിച്ചുകൊണ്ട് സാധാരണക്കാരന് പ്രാപ്യമായ ഒന്നാക്കി സിനിമയെ മാറ്റാൻ വഴിതുറന്നു.

നിരവധി വിദ്യകളിൽ നിപുണനായിരുന്നു കാരിഗുരുക്കളുടെ ജീവിതഗതികൾക്ക നുസൃതമായാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. സവർണ്ണാധിപത്യത്തിന്റെ ആജ്ഞ യനുസരിച്ച് വാഴുന്നോരുടെ ഭ്രാന്തും നാട്ടുകാരുടെ ആധിയും പരിഹരിക്കാൻ കാട്ടി ലേക്ക് പുറപ്പെടുകയാണ് കാരിഗുരുക്കൾ. നരിജടയും പുലിപ്പാലുമാണ് നിലവിലുള്ള പരിഹാരം. അതുകൊണ്ട് വരികയാണ് ലക്ഷ്യം. വഴിമധ്യേ പൊട്ടൻ തെയ്യവും കുറ ത്തിയും ഗുളികനും വഴിതടയുന്നുവെങ്കിലും ലക്ഷ്യത്തിലുറച്ചുനിന്ന കാരിഗുരുക്കൾ അതെല്ലാം നിഷ്ക്കരുണം തള്ളിക്കളയുന്നു. ദൗത്യനിർവഹണം കഴിഞ്ഞ് പുലിരൂപം പുത്തുന്ന തന്നെ പൂർവ്വസ്ഥിതിയിലാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഗുരുക്കൾ തന്റെ പെണ്ണായ വെള്ളച്ചിയോട് പറഞ്ഞേൽപ്പിക്കുന്നു. എന്നാൽ പുലിരൂപം പൂണ്ട് തന്റെ പുരുഷൻ മുന്നിലെത്തുമ്പോൾ വെള്ളച്ചി ഭയചകിതയായി വീട്ടിനുള്ളി ലൊളിക്കുന്നു. നിസ്സഹായതയുടെ മൂർത്തിമത് ഭാവമായി ചോരയിറ്റുന്ന നാവുമായി കാരിഗുരുക്കൾ അലറിവിളിച്ചുകൊണ്ട് ഓടിനടക്കുന്നു. കാരിഗുരുക്കളുടെ തെയ്യം കെട്ടിയാടപ്പെട്ടുകൊണ്ടുള്ള രൂപം മനുഷ്യേതരമായ ശബ്ദത്തിലുള്ള നിലവിളിയായി മാറുന്നതോടെ സിനിമ അവസാനിക്കുന്നു.

പ്രകാശൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ എക്കാലത്തേയും സമു ഹത്തെ പ്രതിനിധീകരിക്കുന്ന കാരിഗുരുക്കളുടെ ജീവിതകഥയെയാണ് പ്രിയാനന്ദൻ അനാവരണം ചെയ്യുന്നത്. ആ അവസ്ഥ ആധുനികകാലത്തെ മനുഷ്യന് നേരിടേ ണ്ടിവരുന്നത് ഏത് തരത്തിലാണെന്ന് സംവിധായകൻ വെളിവാക്കുന്നു. അതിനായി അയാൾ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളെ കൂട്ടുപിടിക്കുന്നു. സാമൂ ഹ്യപ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ, കാർഷിക സംസ്കാരത്തെ സ്നേഹി ക്കുന്നവൻ, തന്റെ നാടിന്റെ ആപൽക്കരമായ മാറ്റങ്ങളിൽ ആശങ്കാകുലൻ, പ്രതിക രണശേഷിയുള്ളവൻ എന്നിങ്ങനെ നിരവധി സവിശേഷതകളുള്ളവനാണ് പ്രകാ ശൻ. കാരിഗുരുക്കളുടെ ജീവിതം നാടകമാക്കാൻ തീരുമാനിക്കുന്നതോടെ അയാൾ അതിനോട് താദാത്മ്യം പ്രാപിക്കുന്നു. സ്വന്തം കുടുംബത്തെ മറന്ന് സമൂഹത്തിനും നാട്ടുകാർക്കും വേണ്ടി അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളാക്കി അയാൾ ഏറ്റെടുക്കുന്നു.

കാരിഗുരുക്കളുടെയും പ്രകാശന്റെയും കഥ സിനിമയിൽ സമാന്തരമായാണ് മുന്നോട്ടുനീങ്ങുന്നത്. സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊയ്മുഖങ്ങൾ പ്രകാ ശന് മനസ്സിലാക്കാൻ കഴിയുന്നില്ല. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അയാൾ അവഗണനയാണ് നേരിടുന്നത്. കാമുകിയായ അന്യമതക്കാരി ഷഹനാസും പ്രകാശനെ അവഗണിക്കുമ്പോൾ കാരിഗുരിക്കൾ അവസാനം എത്തിച്ചേർന്ന അതേ

അവസ്ഥയിൽ പ്രകാശനും എത്തിച്ചേരുന്നതായി സിനിമയിൽ ചിത്രീകരിക്കപ്പെടു

സാമൂഹ്യപ്രതിരോധത്തിന്റെ അടയാളങ്ങളാൽ സമ്പന്നമാണ് 'പുലിജന്മം' എന്ന ചലച്ചിത്രം. പ്രശ്നം പ്രശ്ന വികസനം പ്രശ്ന പരിഹരണം എന്ന സിനിമാ സങ്കല്പത്തെ പുലിജന്മം പ്രതിരോധിക്കുന്നു. ഒരു പ്രശ്നം എന്നതിലുപരിയായി ഒട്ടനവധി സാമൂഹ്യപ്രശ്നങ്ങൾ ഒരൊറ്റ സിനിമയിലൂടെ കൈകാര്യം ചെയ്തുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ അവയൊക്കെ സമൂഹത്തിനു നേരെ ചോദ്യ ചിഹ്നമുയർത്തുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് പുലിജന്മം ഇത് സാധ്യമാ ക്കുന്നത്. കാരിഗുരിക്കളുടെ ജീവിതത്തെ കൂടുതൽ പൊലിപ്പിക്കാനും ആധുനിക സമൂഹവുമായ അദ്ദേഹത്തിന്റെ ജീവിതകഥയ്ക്കുള്ള ബന്ധം ഉറപ്പിക്കാനുമായി പ്രകാ ശൻ എന്ന കഥാപാത്രം കടന്നുവരുന്നു. അങ്ങനെ പതിവ് നായക പ്രതിനായക സങ്കല്പത്തെ പുലിജന്മം പൊളിച്ചെഴുതുന്നു. സമൂഹത്തെ വില്ലനായി അവതരിപ്പി ച്ചുകൊണ്ട്, സമൂഹം പ്രതിനായക പക്ഷത്ത് നിൽക്കുന്ന സമൂഹത്തോടുള്ള പ്രതി രോധത്തിന്റെ ഭാഗമായാണ് പ്രകാശനെ അവതരിപ്പിച്ചിരിക്കുന്നത്. കടക്കെടുതി, പാരി സ്ഥിതികാഘാതങ്ങൾ, വർഗ്ഗീയ വിഷവ്യാപനം രാഷ്ട്രീയ അരാജകത്വം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന ഇടമായാണ് പുലിജന്മം ആവിഷ്ക്കരിക്ക പ്പെട്ടിട്ടുള്ളത്.

സിനിമയുടെ പതിവുരീതികൾ ആർട്ട് സിനിമയ്ക്ക് നേരെയുള്ള അപഹാസം, സിനിമയിലെ നിഷ്ക്രിയത്വം അപക്വമായി സിനിമയെ കൈകാര്യം ചെയ്യൽ എന്നി വയ്ക്ക് നേരെ പുലിജന്മം ശക്തമായ പ്രതിഷേധം തീർക്കുന്നു. ഒരു കാലത്ത് കേര ളീയ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരുന്ന പരിവർത്തനങ്ങളെ കൃത്യമായി ആവി ഷ്ക്കരിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നു. അതിലൂടെ സമൂഹത്തിന് മോശ മായിത്തീരുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ആഹ്വാനം കൂടി പുലിജന്മം പകർന്നു നൽകുന്നു.

കർഷകസംഘത്തിന്റെ സമ്മേളനത്തിന് പോകാൻ താനടക്കം മൂന്നുപേർ മാത്രം എന്ന് പരിതപിക്കുന്ന പ്രകാശനോട് “അങ്ങാടീന്ന് ബസ്സ് പുറപ്പെടാൻ നേരം ഒരമ്പത് കർഷകന്മാരെങ്കിലും ഉണ്ടാവും” എന്ന ശ്യാമിന്റെ വാക്കുകൾ എത്തര ത്തിലാണ് കേരളത്തിലെ കാർഷികസമ്മേളനങ്ങൾ നടക്കുന്നതെന്ന വസ്തുത വെളി വാക്കുന്നു. കേരളത്തിലെ ഇത്തരമൊരു സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധം തീർത്തുകൊണ്ടാണ് പ്രകാശൻ എന്ന കഥാപാത്രം സിനിമയിൽ നിലകൊള്ളുന്നത്.

പ്രകാശന്റെയും ഷഹനാസിന്റെയും പ്രണയത്തിലൂടെ മതവർഗ്ഗീയതയുടെ കാണാക്കയങ്ങൾ സമൂഹത്തെ മൂടുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്ന ഈ സിനിമ ഒരു ചെറിയ കാര്യത്തെ ഊതിപ്പെരുപ്പിച്ച് വർഗ്ഗീയതയ്ക്കുള്ള തിരികൊളുത്തുന്ന കേരളസമൂഹത്തിന്റെ വികല മുഖത്തെയും അനാവരണം ചെയ്യുന്നു. ശ്രീസംഘ് പൂജാ സ്റ്റോറിന്റെ അവതരണത്തിലൂടെ ആത്മീയതയെ ഭയത്തോടെ നോക്കുന്ന കേരളസമൂഹത്തെയും ആത്മീയതയിലൂടെ വർഗ്ഗീയത ഉണർത്തുന്നവരെയും കാട്ടി രുന്നു. പ്രകാശൻ എന്ന കഥാപാത്രത്തിന്റെ ഇടപെടലുകളിലൂടെ പ്രതിലോമ ശക്തികളെ എങ്ങനെ പ്രതിരോധിക്കണമെന്നു സംവിധായകൻ വിശദീകരിക്കുന്നു. യോഗ പോലുള്ള പരിപാവനമായ ജീവിതരീതിയുടെ മറവിൽ നിലനിൽക്കുന്ന ചതി ക്കുഴികളെ “ഊർദ്ധ്വാ' എന്ന ആശ്രമത്തിലൂടെയും അനില എന്ന കഥാപാത്രത്തിലു ടെയും വിശദീകരിക്കുന്നു. ഇത്തരത്തിൽ കേരളസമൂഹത്തിൽ കടന്നുവരുന്ന പല മാറ്റങ്ങളെയും ആവിഷ്കരിക്കുന്നതിലൂടെ അവയ്ക്കെതിരെ പ്രതിരോധം തീർക്കാ നുള്ള ആഹ്വാനം നടത്തുക കൂടി ചെയ്യുന്നുണ്ട് "പുലിജന്മം' എന്ന സിനിമ.

സിനിമയിലെ കേന്ദ്ര കഥാപാത്രമായി പ്രകാശൻ പ്രത്യക്ഷപ്പെടുന്നത് തന്നെ പ്രതിരോധത്തിന്റെ ഭാഗമായാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ, പരിസ്ഥിതിവാദി, പഴമയെ ഉപേക്ഷിക്കാത്തവൻ തുടങ്ങിയ പ്രത്യേക തകൾ ഉള്ളവനാണ് പ്രകാശൻ. അവനിലൂടെയാണ് കാരിഗുരുക്കളെ ആവിഷ്കരി ച്ചിരിക്കുന്നത്. പ്രകാശന്റെ ഓരോ വാക്കിനും നോക്കിനും കാൽവയ്പിനുമെല്ലാം ഓരോരോ ഭാവങ്ങളും ആശയങ്ങളും നൽകിക്കൊണ്ട് സമൂഹത്തിന് നേരെ സിനിമ പ്രതിരോധം തീർക്കുന്നു. സമൂഹത്തിൽ നടക്കുന്ന ഓരോ അനീതിക്കുമെതിരെ ഉട നടി പ്രതിഷേധിക്കുന്നു പ്രതിരോധിക്കുന്ന പ്രകാശന്റെ പ്രവർത്തനത്തിലൂടെയും പ്രതിരോധത്തിന്റെ പാത എന്താണെന്നും എങ്ങനെയാവണമെന്നും ഈ സിനിമ കാട്ടിത്തരുന്നു.

പ്രതിരോധത്തിന്റെ ഭാഗമായാണ് പുലിജന്മത്തിൽ ഓരോ കഥാപാത്രവും കടന്നുവരുന്നത്. കൃത്യമായ വ്യക്തിത്വത്തിന് ഉടമയായി സിനിമയിൽ തന്റേതായ ഇടം ഊട്ടി ഉറപ്പിക്കുന്ന കഥാപാത്രമാണ് ഷഹനാസ്. കഥയുടെ ഗതിയെത്തന്നെ മാറ്റിമ റിക്കാൻ കഴിവുള്ള ഷഹനാസിലൂടെ സാധാരണയായി സിനിമകളിൽ കാണുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തെ പ്രതിരോധിക്കുകയാണ് പുലിജന്മം. ഭർത്താവിൽനിന്ന് പീഡനമേൽക്കേണ്ടിവന്ന അവൾ ധൈര്യത്തോടെ വിവാഹബന്ധം വേർപെടുത്തി സമൂഹത്തിലേക്ക് ധൈര്യമായി ഇറങ്ങിച്ചെല്ലുന്നു. സ്ത്രീകൾ പൊതുവേ കടന്നുവരാൻ മടികാണിക്കുന്ന നാടകത്തിന്റെ മേഖലയെ തന്റെ ജീവിത ത്തിനായി അവൾ തെരഞ്ഞെടുക്കുന്നു. ഷഹനാസ് എന്ന ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതിലൂടെ സമൂഹത്തിൽ സ്ത്രീകൾ പാർശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയെ പുലിജന്മം പ്രതിരോധിക്കുന്നു.

മകളെയും മകനെയും നഷ്ടപ്പെട്ട് ഭ്രാന്തിന്റെ വക്കിൽ അടുക്കളയിൽ എരി യുന്ന കനലിനോടൊപ്പം എരിഞ്ഞടങ്ങുന്ന പ്രകാശന്റെ അമ്മ കുറച്ചു സീനുകളിൽ മാത്രമേ കടന്നുവരുന്നുള്ളൂ. എങ്കിലും മൗനത്തിലൂടെ സമൂഹത്തോടുള്ള പ്രതിഷേധം അറിയിക്കുന്ന ശക്തമായ കഥാപാത്രമാണ്. വാഴുന്നോരുടെ കാലത്തെ കാരിയും ആധുനികകാലത്തെ പ്രകാശനും ഒരുപോലെ പ്രതിരോധത്തിന്റെ വക്താക്കളായാണ് പുലിജന്മം എന്ന സിനിമയിൽ കടന്നുവരുന്നത്. കാരിഗുരുക്കളുടെയും പ്രകാശന്റെയും കഥ ഇടകലർത്തിക്കൊണ്ട് രണ്ട് കാലഘട്ടങ്ങളെ പ്രിയനന്ദൻ കൂട്ടിയിണക്കുന്നു. താഴ്ന്ന ജാതിക്കാരന് വിദ്യാഭ്യാസം നിഷിദ്ധം എന്ന അലിഖിത നിയമത്തെ പ്രതി രോധിച്ചുകൊണ്ട് എഴുത്തിലും പൊയ്ത്തിലും തന്ത്രവിദ്യയിലുമെല്ലാം പ്രാവീണ്യം നേടിക്കൊണ്ട് ആ കാലത്ത് സാമൂഹ്യവ്യവസ്ഥിതിയെ കാരിഗുരുക്കൾ വെല്ലുവിളിച്ചു. തന്റെ കളരിയിൽ താഴ്ന്ന ജാതിക്കാർക്ക് അഭ്യാസം പറഞ്ഞുകൊടുത്തുകൊണ്ട് സമൂഹത്തിലെ വ്യവസ്ഥിതികളോട് പ്രതിരോധിക്കാൻ കഴിയുന്ന ഒരു പുതുതലമു റയെ വാർത്തെടുക്കാൻ കാരി ഗുരുക്കൾ ശ്രമിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നു പോകാതെ ധൈര്യമായി മുന്നോട്ടുപോകുന്ന കാരിഗുരിക്കളുടെ കഥയോടൊപ്പം ആധു നികകാലത്തിന്റെ പ്രതിനിധിയായ പ്രകാശന്റെ കഥയും ഇടകലരുന്നു. അങ്ങനെ കാരിഗുരിക്കളുടെ ഒരു പുനർജ്ജന്മം തന്നെയായി പ്രകാശനും മാറുന്നു.

കാരിഗുരിക്കൾ അദ്ദേഹത്തിന്റെ കാലത്തെ സാമൂഹ്യവ്യവസ്ഥിതികളോട് പ്രതി രോധിക്കാൻ ശ്രമിക്കുന്നതുപോലെ തന്നെ പ്രകാശനും തന്റെ കാലത്ത് നടക്കുന്ന ഓരോ അനീതിക്കെതിരെയും പ്രതിരോധിക്കാൻ ശ്രമിക്കുന്നു. ഇരുവരുടെയും ജീവി തത്തിൽ അവസാനം ആരുമില്ലാതെ അവർ ഒറ്റപ്പെടുന്നുണ്ടെങ്കിലും ശക്തമായ സാമൂ ഹ്യപ്രതിരോധത്തിന്റെ തിരികൊളുത്തി വച്ചുകൊണ്ടാണ് ഇരുവരും വിടവാങ്ങുന്നത്. ഇങ്ങനെ പ്രതിരോധ ചിന്തകളും സന്ദേശങ്ങളും കൊണ്ട് ശക്തവും സമ്പന്നവു മാണ് പുലിജന്മം. കാരിയുടെയും പ്രകാശന്റെയും ജീവിതത്തിലൂടെ ശക്തമായ സാമു ഹിക പ്രതിരോധത്തിന്റെ കഥയാണ് പുലിജന്മം എന്ന സിനിമയിൽ ആവിഷ്കൃത മാകുന്നത്.


സഹായക ഗ്രന്ഥങ്ങൾ

1. പ്രഭാകരൻ എൻ., പുലിജന്മം, മൾബറി പബ്ലിക്കേഷൻസ്, 1989. 2. പ്രഭാകരൻ എൻ. ശശിധരൻ എൻ., പുലിജന്മം, ഡി.സി.ബുക്സ്, 2007

3. രാമചന്ദ്രൻ ജി.പി., സിനിമയും മലയാളിയുടെ ജീവിതവും, സാഹിത്യപ്രവർത്തക സഹകരണസംഘം, 1998.

4.ശ്യാമപ്രസാദ്, കാലം മാറ്റാത്ത സിനിമ, മാതൃഭൂമി, ലക്കം 22, 2009.

5.സദാനന്ദൻ പി.ജെ., സിനിമയുടെ നീതിസാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,

2006.


 

ഡോ.പ്രിയ വി.

അസ്സോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

0 comments
bottom of page