കവിത
നിബിൻ കള്ളിക്കാട്
1) സ്മൃതി
---------------
ഒരുമിച്ചു
നടന്നുപോയ
പാദമുദ്രയെ
പതുങ്ങിയെത്തിയ
കാറ്റ് മായ്ച്ചു...!
2) രുചി
------------
വാഴ്‌വിന്റെ
കണ്ണീരിന്റെ രുചി
ഒരിക്കലും
പുഞ്ചിരിക്ക്
അറിയില്ലായിരുന്നു.
3) ജന്മം
-----------------
ദുഃഖം ചേർത്തു
ധനികനായോർ
തിരിച്ചറിവിലാണ്
മൗനിയായത് ..
4) മിച്ചം
-----------------
മൊത്തം
ചിലവഴിച്ചപ്പോൾ
ശിഷ്ടമായോർമ്മ
പതിവായിരുന്നു
ഓരോ ജീവിതത്തിനും,
5) അടയാളം
-----------
മരണം
മുദ്രവച്ച സീലിൽ
ജീവിതം
പറ്റിപ്പിടിച്ചിരുന്നു...
6) ജീവിതം
----------------------
നീ
അകന്നശേഷം
വസന്തം
കരഞ്ഞിരുന്നെന്ന്
ശവകുടീരത്തിലെ
പൂക്കളെല്ലാം...!
നിബിൻ കള്ളിക്കാട്
മങ്കുഴി കിഴക്കേക്കര വീട്
ചാമവിലപ്പുറം മൈലക്കര പി.ഒ
പിൻ 695572