സിബിൻ ഹരിദാസ്
1.സ്മൈലി .
ആ
വീട്ടിൽ അപ്പോൾ
ഫേസ്ബുക്ക്
വാട്ട്സ്ആപ്പ്
ഇൻസ്റ്റാഗ്രാം
ടെലിഗ്രാം ഇവയെല്ലാം തിരക്കിലായിരുന്നു .
അപ്പോഴാണ്
കള്ളൻ കയറി വന്നത് .
എല്ലാമെടുത്ത് പുറത്തിറങ്ങുമ്പോൾ അയാൾ ഒരു മെസേജ് അയച്ചു - സഹകരണത്തിന് നന്ദി .
വീട്ടിൽ നിന്നും ചിരിക്കുന്ന സ്മൈലി തിരിച്ചയച്ചു .
മറുപടിയായി കള്ളൻ അയച്ചത് പൊട്ടിച്ചിരിക്കുന്ന സ്മൈലി .
തിരിച്ചെത്തിയ കരച്ചിൽ ആകാശത്തേക്കുയർന്നു .
2 ആത്മകഥ
എൻ്റെ
ആത്മകഥയിൽ നിന്നെക്കുറിച്ച് ഞാൻ പറയില്ല .
നിൻ്റെ
ആത്മകഥയിൽ നീ
എന്നെക്കുറിച്ചും പറയരുത് .
പക്ഷെ
രണ്ടിലും ഞാൻ മാത്രമായിരിക്കും .