top of page

2 കഥകൾ .

സിബിൻ ഹരിദാസ്

1.സ്മൈലി  .

വീട്ടിൽ അപ്പോൾ

ഫേസ്ബുക്ക്

വാട്ട്സ്ആപ്പ്

ഇൻസ്റ്റാഗ്രാം

ടെലിഗ്രാം ഇവയെല്ലാം തിരക്കിലായിരുന്നു .

അപ്പോഴാണ്

കള്ളൻ കയറി വന്നത് .

എല്ലാമെടുത്ത് പുറത്തിറങ്ങുമ്പോൾ അയാൾ ഒരു മെസേജ് അയച്ചു - സഹകരണത്തിന് നന്ദി .

വീട്ടിൽ നിന്നും ചിരിക്കുന്ന സ്മൈലി തിരിച്ചയച്ചു .

മറുപടിയായി കള്ളൻ അയച്ചത്   പൊട്ടിച്ചിരിക്കുന്ന സ്മൈലി .

തിരിച്ചെത്തിയ    കരച്ചിൽ ആകാശത്തേക്കുയർന്നു  .


2 ആത്മകഥ


എൻ്റെ

ആത്മകഥയിൽ നിന്നെക്കുറിച്ച് ഞാൻ പറയില്ല .

നിൻ്റെ

ആത്മകഥയിൽ നീ

എന്നെക്കുറിച്ചും പറയരുത് .

പക്ഷെ

രണ്ടിലും ഞാൻ മാത്രമായിരിക്കും .


 



0 comments

Related Posts

bottom of page