ഞാൻ ബൈക്കോടിച്ചു പോകുന്നു
പേമാരിയിൽ തളംകെട്ടിയ
വെള്ളം ചിതറി മാറുന്നു
വെള്ളം പൊട്ടിച്ചിരിക്കുന്നു
ഹൈവേയിൽ ഞാൻ
രണ്ടറ്റവും കാണാത്ത
ഒരു ചലനം.
എന്നാൽ ഹൈവേ ഒരു നിശ്ചലത.
അത് എന്നെ അതിന്റെ കൈയിൽ
സ്വതന്ത്രമായ് പേറുന്നു.
എളിയ തട്ടുകടയിൽ നിന്ന്
ഒരു കട്ടൻ കുടിക്കുന്നു
ദേഹം മുഴുവൻ അതിന്റെ ധ്വനി
ഒരു പഴം കഴിക്കുന്നു
പഴം എന്നിലലിയുന്നു
ഞാൻ ഇറങ്ങുന്നു
കുന്നു കയറുന്നു
നോക്കുമ്പോൾ മുന്നിൽ ഇനി ലോകമില്ലെന്നപോൽ
പുറകിൽ നിന്ന് എന്റെ ശബ്ദം കൂടെ വരുന്നപോൽ.
പിന്നെ, മുന്നിൽ തുറന്നു വരുന്നു
സങ്കൽപ്പത്തിലില്ലാത്തൊരു ലോകം!
ഞാനതിലലിയുന്നു..
ഡി. യേശുദാസ്
മിതിര്‍മ്മല ജി എച്ച് എസ് എസ്