top of page

The work of art in the age of mechanical reproduction (യാന്ത്രികോത്പാദനകാലത്തെ കലയുടെ പ്രവർത്തനം) വാൾട്ടർ ബഞ്ചമിൻ (Walter Benjamin)

Updated: Jul 1, 2024

വിവ. ഡോ.ഡി.വി. അനിൽകുമാർ
ചലച്ചിത്രപഠനവിവർത്തന പരമ്പര - 7

നാസി ഭരണകാലത്ത് രചിക്കപ്പെട്ട ഈ ലേഖനത്തിൽ സിനിമയുടെ ആൾക്കൂട്ട മനശാസ്ത്രത്തെ ബെഞ്ചമിൻ കാണാതെ പോകുന്നില്ല. 1935ൽ പുറത്തുവന്ന ലേഖനത്തിന്റെ ജർമ്മൻ എഡിഷനേയും 1936 ലെ ഫ്രഞ്ച് എഡിഷനേയും 1939ലെ ജർമൻ എഡിഷനേയും ആസ്പദമാക്കി ഹാരിസോൺ തയ്യാറാക്കിയ ഇംഗ്ലീഷ് വിവർത്തനത്തിന്റെ സമ്പൂർണ പരിഭാഷയാണിത്.

ഈ ലേഖനത്തിന് 15 ഭാഗങ്ങളുണ്ട് മാർക്സിന്റെ വ്യാവസായിക ഉൽപാദന സങ്കൽപ്പനങ്ങളെ വിമർശിച്ചുകൊണ്ടാണ് ആമുഖം ആരംഭിക്കുന്നത് ശക്തികളുടെ വികാസത്തിനനുസരിച്ച് നമ്മുടെ കലാസങ്കൽപനങ്ങൾ മാറിമറിയും എന്ന മാർക്സിയൻ ആശയത്തെ തന്റേതായ രീതിയിൽ ഈ ലേഖനത്തിലൂടെ വബഞ്ചമിൻ അവതരിപ്പിക്കുന്നു.

യൂറോപ്പിൽ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലുമായി ഉൽപാദനസങ്കൽപനങ്ങളിൽ വന്ന മാറ്റം കലയുടെ ഉത്പാദനത്തിലും, രൂപത്തിലും, സ്വീകരണത്തിലുമെല്ലാം വന്നുചേർന്ന വലിയ മാറ്റമായി ഈ ലേഖനത്തിലൂടെ ബഞ്ചമിൻ അപഗ്രഥിക്കുന്നു. യാന്ത്രിക ഉത്പാദനവും ക്യാമറ തുടങ്ങിയ നവീന സാങ്കേതിക ഉപകരണങ്ങളുടെ കണ്ടുപിടിത്തവും ഇതിന് കാരണമായി. യാന്ത്രിക ഉത്പാദനത്തിൽ തനിമ എന്ന സങ്കല്പനം തന്നെ തകർന്നുപോകുന്നു. ഇതിനെ പ്രഭാവം(Aura)എന്ന സങ്കല്പനത്തിലൂടെ ബെഞ്ചമിൻ വിശദീകരിക്കുന്നു. ആദ്യകാല കലകൾ ഉണ്ടായിരുന്ന അനുഷ്ഠാനബന്ധം നഷ്ടപ്പെട്ടതായും നവോത്ഥാന കാലത്തോടെ അത് മതേതരബന്ധം കൈവരിച്ചതായും ബെഞ്ചമിൻ അഭിമാനിക്കുന്നു. അങ്ങനെ പഴയ കലയ്ക്കുണ്ടായിരുന്ന പാരമ്പര്യമൂല്യം(Cult value) നഷ്ടമാവുകയും പ്രകടനമൂല്യം(Exhibition value) കൈവരികയും ചെയ്തു. സാങ്കേതികവിദ്യയിൽ ഉണ്ടായ വലിയമാറ്റങ്ങൾ(quantitative )കലയുടെ സ്വഭാവത്തെqualitative) മാറ്റി.

ലേഖനത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം യാന്ത്രികോല്പാദനത്തിന്റെ ഭാഗമായി ഉണ്ടായ ഫോട്ടോഗ്രാഫിയും സിനിമയും കലയുടെ രൂപത്തെയും സ്വീകരണത്തെയും എത്രത്തോളം മാറ്റിമറിച്ചു എന്ന് സ്ഥാപിക്കാനാണ് ഉപയോഗിക്കുന്നത്. നാടകത്തെയും സിനിമയെയും താരതമ്യം ചെയ്യുന്നതുപോലെ ഛായാഗ്രാഹകനേയും ചിത്രകാരനെയും അദ്ദേഹം താരതമ്യം ചെയ്യുന്നു. സിനിമാക്കാഴ്ചയുടെ സൂക്ഷ്മതയെ വിലയിരുത്തുന്നു. സിനിമ ജനക്കൂട്ടത്തിന്റെ കലയാകുന്നതോടെ അവർ വിമർശകർ അല്ലാതായി മാറുന്നത് കാണാം. വാസ്തുവിദ്യയിലും കലയുടെ ധ്യാനാത്മകസ്വഭാവം ഇല്ല. സിനിമയും ധ്യാനാത്മക അനുഭവം തരില്ല. അത് മറ്റൊരു കാഴ്ചാനുഭവപാഠം നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അടിപ്പെടുത്തി നിങ്ങളെ കാഴ്ചക്കൂട്ടമാക്കി മാറ്റുന്നു.

Source: (Harry Zone in Hanna Arendt.ed."Illuminations: Essays and Reflections", New York, Harcourt, Brace and World, 1968,pp.219-253)


ആമുഖം


മാർക്സ് മുതലാളിത്ത മാതൃകയിലുള്ള ഉത്പാദനത്തെക്കുറിച്ച് വിലയിരുത്തുന്ന കാലത്ത് അത് അതിൻറെ ശൈശവദിശയിൽ ആയിരുന്നു. മാർക്സ് തൻറെ കഴിവുകൾ മുഴുവൻ അവയ്ക്ക് പ്രവചനീയ മൂല്യം നൽകാൻ ഉപയോഗിച്ചു. മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലേക്ക് പിന്തിരിഞ്ഞ് അദ്ദേഹം മുതലാളിത്തത്തിൽ നിന്ന് ഭാവിയിൽ എന്ത് പ്രതീക്ഷിക്കാമെന്നും കാണിച്ചുതന്നു. അത് അടിസ്ഥാന വർഗ്ഗത്തെ അതികഠിനമായി ചൂഷണം ചെയ്യുകയും ആത്യന്തികമായി അത് അതിനെത്തന്നെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും.

ഉപരിഘടനയുടെ വികാസം അടിസ്ഥാനഘടനയേക്കാൾ പതുക്കെ ആയിരിക്കും. ഉൽപാദന അവസ്ഥയുടെ വ്യത്യാസം സംസ്കാരത്തിന്റെ എല്ലാ ഭാഗത്തും പ്രകടമാകാൻ അര നൂറ്റാണ്ടെങ്കിലും എടുക്കും. എന്തു രൂപമാണ് ഇതിന് ഉണ്ടായിരിക്കുക എന്ന് ഇന്ന് ചൂണ്ടിക്കാണിക്കാനാവും. ഈ പ്രസ്താവനകൾക്ക് ചില പ്രവചനീയ സ്വഭാവങ്ങൾ ഉണ്ട്. ഇവ അടിസ്ഥാന വർഗ്ഗം അധികാരത്തിലേറിയ ശേഷമുള്ള കലയുടെ സ്വഭാവത്തെ കുറിച്ചോ അല്ലെങ്കിൽ, അധികം ആവശ്യങ്ങൾ ഇല്ലാത്ത ഒരു വർഗ്ഗ രഹിത സമൂഹത്തിലെ കലയെക്കുറിച്ചോ ആയിരിക്കും. ഇന്ന് നിലവിലിരിക്കുന്ന ഉൽപാദന അവസ്ഥയിലെ കലയുടെ വികസന രീതികളെക്കാൾ മേൽപ്പറഞ്ഞവ ആയിരിക്കും സ്വീകാര്യം. അവയിലെ വൈരുദ്ധ്യം ഉപരിഘടനയേക്കാൾ സാമ്പത്തിക അവസ്ഥയിലായിരിക്കും കാണാനാവുക. ഒരു ആയുധം എന്ന നിലയിൽ ആ സിദ്ധാന്തത്തിന്റെ മൂല്യത്തെ കുറച്ചു കാണുന്നത് തെറ്റായിരിക്കുമെന്ന് അർത്ഥം. അവ പഴഞ്ചനായ അനേകം സങ്കൽപനങ്ങളെ തുടച്ചുമാറ്റും; സർഗാത്മകത, ജീനിയസ് മുതലായവ; ഭൗതികാതീത മൂല്യവും മായികതയും. ഈ മൂല്യങ്ങളുടെ അനിയന്ത്രിതമായ (ഇപ്പോൾ ഏതാണ്ട് നിയന്ത്രണാധീനവും) ഉപയോഗം ഫാസിസ്റ്റ് വീക്ഷണത്തിലുള്ള ബന്ധങ്ങളുടെ വിശകലനത്തിലേക്ക് ആണ് നയിക്കുക. ഇവിടെ ഉന്നയിക്കുന്ന കലാസിദ്ധാന്തത്തിലെ സങ്കല്പനങ്ങൾ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഫാസിസത്തിന്റെ ആവശ്യങ്ങൾക്ക് പൂർണ്ണമായും ഉപയോഗയോഗ്യമേ അല്ല. അവ മറ്റൊരുതരത്തിൽ കലയുടെ വിപ്ലവകരമായ ആവശ്യങ്ങളുടെ രൂപീകരണത്തിന് ഏറ്റവും ഉപയോഗപ്രദവും ആയിരിക്കും.


ഒന്ന്


തത്വത്തിൽ ഒരു കലാപ്രവർത്തനത്തെ എല്ലായ്പ്പോഴും പുനരുപാദിപ്പിക്കാൻ കഴിയും. മനുഷ്യനിർമ്മിത കലാവസ്തുക്കളെ മനുഷ്യർക്ക് എപ്പോഴും അനുകരിക്കാൻ കഴിയുന്നു. കലാനിർമ്മാതാക്കൾ തന്നെ അതിൻറെ മാതൃകകൾ നിർമ്മിക്കുന്നതും ശീലമാക്കുന്നു. മാസ്റ്റർമാർ അവരുടെ കലയുടെ വ്യാപനത്തിനാണിത് ചെയ്യുന്നത്. ആത്യന്തികമായി മൂന്നാം കക്ഷികളും പണം ഉണ്ടാക്കുന്നതിനായി ഇതുതന്നെ ചെയ്യുന്നു. എന്നാൽ യാന്ത്രിക പുനരുല്പാദനം ഇതിൽനിന്ന് വ്യത്യസ്തമായ സംഗതിയാണ്. ചരിത്രപരമായി, ഇടവിട്ട സമയങ്ങളിൽ കുതിക്കുകയും കിതക്കുകയും ചെയ്യുന്ന; എങ്കിലും, വേഗതയേറിയ സാന്ദ്രത അതിന് ഉണ്ട് താനും. കലയുടെ സാങ്കേതികമായ പുനരുൽപാദനത്തിന്റെ രണ്ട് രീതികളേ ഗ്രീക്കുകാർക്ക് അറിയാമായിരുന്നുള്ളൂ, കണ്ടെത്തലും പതിപ്പിക്കലും (founding and stamping).

വെങ്കലം, ടെറക്കോട്ട, നാണയം എന്നീ കലാ വസ്തുക്കൾ ആണ് അവർക്ക് അളവിൽ നിർമ്മിക്കാൻ കഴിഞ്ഞിരുന്നത്. മറ്റുള്ളവയെല്ലാം ഉന്നതവും യാന്ത്രികവുമായി പുനലുൽപാദിപ്പിക്കാൻ കഴിയാത്തവയും ആയിരുന്നു. തടിയിൽ വെട്ടി ഉണ്ടാക്കുന്ന രേഖാകലകൾ ആദ്യമായി യാന്ത്രികമായി പുനരുൽപാദിപ്പിക്കാൻ കഴിഞ്ഞു. എഴുത്ത് വിദ്യയെ അച്ചടിയിലൂടെ പുനരുൽപാദിപ്പിക്കാൻ കഴിയുന്നതിന് മുൻപാണിത്. എഴുത്തിന്റെ യാന്ത്രിക പുനരുപാദനമായ പ്രിന്റിങ്ങിലെ വലിയ വികാസം സാഹിത്യത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചിരപരിചിതമായ കഥയാണ്. നാം ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ നിന്ന് ഇവിടെ പരിശോധിക്കുന്ന പ്രതിഭാസം; അച്ചടി, ഒരു പരിമിതമായ; എന്നാൽ പ്രത്യേകമായ; പ്രധാനപ്പെട്ട കാര്യമാണ്. മധ്യകാലത്ത് കൊത്തിക്കളയൽ(engraving) ഫലകത്തിലാക്കൽ(etching )എന്നിവ തടിയിലെ വെട്ടിയെടുക്കലിന് ചാരുതയേകി. പത്തൊമ്പതാം നൂറ്റാണ്ട് ആരംഭത്തിൽ ആകട്ടെ കല്ലച്ചടി രംഗത്തെത്തുകയും ചെയ്തു.


കല്ലച്ചടിയുടെ വരവോടെ പുനരുപാദനത്തിന്റെ സാങ്കേതികത സത്താപരമായി അടുത്ത അവസ്ഥയിലേക്ക് കടന്നു. കലയുടെ രൂപരേഖയെ കല്ലിൽ കണ്ടെത്തുന്ന ഇത് ഒരു നേരിട്ടുള്ള പ്രയോഗമായിരുന്നു. ഒരു തടിക്കഷണത്തിലെ മുറിപ്പെടുത്തലിൽ നിന്നും ഒരു കോപ്പർ ഫലകത്തിലേക്കുള്ള പകർത്തലിൽ നിന്നും വ്യത്യസ്തമായ ഒന്ന്. ആദ്യമായി രേഖീയകലയ്ക്ക് കമ്പോളത്തിൽ എത്താനും ഇതോടെ കഴിയും, വലിയ അളവിൽ അല്ലെങ്കിൽ പോലും. സാധാരണ ജീവിതത്തെ രേഖീയകലയിലൂടെ പകർത്താൻ കല്ലച്ചെടി സഹായകമായി. മാത്രമല്ല അച്ചടിയുടെ വേഗത തന്നെ ഇതിനും ലഭിച്ചു. ഏതാനും ദശകങ്ങൾക്ക് ശേഷം കല്ലച്ചടിയുടെLithography) സ്ഥാനം ഫോട്ടോഗ്രാഫി കയ്യടക്കി. ആദ്യമായി ചിത്രങ്ങളുടെ പുനരുപാദനത്തിൽ ഫോട്ടോഗ്രാഫി കലാകാരന്റെ കൈകളെ സ്വതന്ത്രമാക്കി; ലെൻസിലേക്ക് നോക്കുന്ന കണ്ണുകളുടെ പാരമ്പര്യത്തെ മാത്രം ആശ്രയിച്ചു. കണ്ണുകൾ കൈകളെക്കാൾ വേഗത്തിൽ ഗ്രഹിക്കുമെന്നതിനാൽ ചിത്രപുനരുദ്ധനത്തിന്റെ വേഗത കൂടി. അത് സംസാരം പോലെ വേഗത്തിലുമായി. സ്റ്റുഡിയോയിൽ ഫിലിം ഓപ്പറേറ്റർ ഒരു ദൃശ്യം പകർത്തുമ്പോൾ അത് അഭിനേതാവിന്റെ സംസാരത്തിന്റെ വേഗതയിലാണ് ഇമേജുകളെ ഒപ്പിയെടുക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ശബ്ദത്തിന്റെ പുനരുൽപാദനവും സാധ്യമായി. ഫോട്ടോഗ്രാഫി ശബ്ദസിനിമയെ മുൻകൂട്ടി കണ്ടതുപോലെ ലെതോഗ്രഫി ചിത്ര സഹിതമായ ന്യൂസ്പേപ്പറിന്റെ സാധ്യതയും കണ്ടിരുന്നു.Paul Valery യുടെ ഈ വാക്യങ്ങളിലാണ് ഏക രൂപമായ മേൽ പ്രസ്താവിച്ച സംഗതികൾ വിരൽ ചൂണ്ടുന്നത്:"ജലവും ഗ്യാസും ഇലക്ട്രിസിറ്റിയും വളരെ ദൂരെ നിന്ന് വലിയ ക്ലേശം ഇല്ലാതെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ വീട്ടിലെത്തുന്നതുപോലെ നമുക്ക് ദൃശ്യപരവും കേൾക്കാവുന്നതുമായ ഇമേജുകളും; എന്തും അവ കൈയുടെ ചെറിയ ചലനം കൊണ്ട് പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യും ഒരു ചിഹ്നത്തേക്കാൾ വലിപ്പവും ഇല്ലതിന്". ഏകദേശം 1900 ആണ്ടോടെ സാങ്കേതികമായ പുനരുൽപാദനം അതിൻറെ മാനകാവസ്ഥയിൽ എത്തി. പ്രചരിപ്പിക്കേണ്ട കലാരൂപങ്ങളെല്ലാം പുനരുല്പാദിപ്പിക്കുവാനും അങ്ങനെ പൊതുജനങ്ങൾക്കുമേൽ ഏറ്റവും വലിയ ആഘാതം ഏൽപ്പിക്കാനും കലാപ്രവർത്തനങ്ങൾക്കിടയിൽ ഉന്നതമായ ഒരു സ്ഥാനം അതുവഴി നേടിയെടുക്കാനും അതിന് കഴിഞ്ഞു. ഈ മാനകാവസ്ഥയുടെ പഠനത്തിന് രണ്ട് കാര്യങ്ങളുടെ സാന്ദ്രതയെ വെളിപ്പെടുത്തിയാൽ മതിയാകും- കലാപ്രവർത്തനങ്ങളുടെ പുനരുൽപാനവും, സിനിമയെന്ന കലയും- പാരമ്പര്യ രൂപത്തിൽ തന്നെ കലാവിചാരം തന്നെയാണത്.


(തുടരും)


 


Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page