ലക്കം 13
ഓഗസ്റ്റ് 2024 ലക്കം
പ്രകൃതിക്കായി ജീവിതത്തിനായി അതിജീവനത്തിനായി വീണ്ടും ഒരുമിക്കാം
അതിജീവനം വളരെ പ്രധാനമാണ്, പ്രയാസവുമാണ്.
എൻ. ബാദുഷ/ആര്യ സി. ജി.
മഴയെപ്പോലും...
നന്ദലാൽ ആർ.
ബൊളീവിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ കൊച്ചബാംബയുടെ തെരുവുകൾ പ്രതിഷേധിക്കാൻ എത്തിയ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നാലു മാസത്തിലേറെ കാലത്തേക്ക് അവർ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ പ്രതിഷേധ പരിപാടികൾ തുടർന്നു. പട്ടാളം, സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ വൻതോതിലുള്ള അക്രമങ്ങൾ അഴിച്ചുവിട്ടുവെങ്കിലും ഒടുവിൽ സമരം വിജയിക്കുക തന്നെ ചെയ്തു.
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും
ഡോ.എം.എ.സിദ്ദീഖ്
സൈദ്ധാന്തിക വിമർശനപരമ്പര ഭാഗം 1
സാമ്രാജ്യത്വ ജീവിതരീതി മുതലാളിത്ത സമൂഹങ്ങളുടെ പുനരുൽപ്പാദനത്തിലെ ഒരു പ്രധാനകാലമാണ്. എല്ലാ വ്യവഹാരങ്ങളിലും, ഏതു ലോകവീക്ഷണത്തിലും അതുകയറി ഇരിപ്പുറപ്പിക്കുന്നു. സമ്പ്രദായങ്ങളിലും സ്ഥാപനങ്ങളിലും സ്വയം ഉറപ്പിക്കുന്നു. സിവിൽ സൊസൈറ്റിയിലും ഭരണകൂടങ്ങളിലും ഉണ്ടാകുന്ന സാമൂഹിക സംഘർഷങ്ങളുടെ ഫലമാണത്.......
ഡോ. ഷിബു കുമാർ പി. എൽ.
ഭാഗം 1
തെക്കു തിരുനെൽവേലിമുതൽ വടക്കു കൊച്ചി -പറവൂർവരെയുള്ള സ്ഥലം തിരുവിതാംകൂർ എന്നാണ് സ്വാതന്ത്ര്യത്തിനുമുൻപ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിന്റെ ആദ്യകാലതലസ്ഥാനം തമിഴ് -മലയാളം ജനതയുടെ ഹൃദയഭൂമിയായ തക്കലക്കയ്ക്കടുത്തുള്ള കല്ക്കുളം പത്മനാഭപുരം ആയിരുന്നു.
നാനോടെക്നോളജിയും നാഡി സംവേദനവും
സേവ്യർ ടി.എസ്.
നാനോവയർ അടിസ്ഥാനമാക്കിയുള്ള ന്യൂറൽ ഇൻ്റർഫേസുകളെക്കുറിച്ചുള്ള ഗവേഷണം തുടരുന്നു, പാർക്കിൻസൺസ് രോഗം, അപസ്മാരം, സുഷുമ്നാ നാഡിക്ക് പരിക്കുകൾ എന്നിവ പോലുള്ള ന്യൂറോളജിക്കൽ ഡിസോർഡേഴ്സിനുള്ള പുതിയ ചികിത്സകൾ വികസിപ്പിക്കുന്നതിൽ ഈ സാങ്കേതികവിദ്യകൾ കൂടുതൽ പ്രധാന പങ്ക് വഹിക്കും.
സ്നേഹ ജോൺ
വിത്ത് പാകപ്പെടുന്നതിലും തുടർന്ന് മുളക്കുന്നതിലും സസ്യ വളർച്ച റെഗുലേറ്ററുകൾ ( Plant Growth regulators) നിർണ്ണായക പങ്കുവഹിക്കുന്നു. ഒരു വിത്തിന്റെ വികസന ഘടകങ്ങളും പാരിസ്ഥിതിക സൂചനകളും ഫൈറ്റോ ഹോർമോണുകളുടെ (Phytohormone) ഉത്പാദനത്തിലൂടെയും ശേഖരണത്തിലൂടെയും അതിൻറെ സുഷുപ്തിയെയും (dormancy) മുളയ്ക്കുന്നതിനെയും സ്വാധീനിക്കുന്നു.
ഡോ.എസ്.കൃഷ്ണൻ
ഭാഗം -1
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തേങ്ങലും കണ്ണീരും അകമ്പടി സേവിച്ച ദുരന്തങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിനെ ഇടയ്ക്കിടെ പിടിച്ചു കുലുക്കാറുണ്ട്, കണ്ണീർ മഴകളിൽ മുക്കിക്കളയാറുമുണ്ട്. ഒരിക്കൽ കാറ്റിനോട് രഹസ്യങ്ങൾ മന്ത്രിച്ചിരുന്ന വനങ്ങൾ, കൊടുങ്കാറ്റുകളുടെ ഭാഷ സംസാരിക്കുന്നു. ഫലഭൂയിഷ്ഠമായ വയലുകൾ ഇപ്പോൾ വിഷലിപ്തമായ ജീവരക്തം വാർന്നു തരിശായി കിടക്കുന്നു.......
രാജി ടി.എസ്.
ഭാഗം -1
പരിസ്ഥിതിനാശത്തിനെകുറിച്ച് പ്രതിപാദിക്കുന്ന ‘ബിഗ് യെല്ലോ ടാക്സി‘ (Album - Ladies of the canyon, 1970) എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിൽ ഗാനത്തിന്റെ സൃഷ്ടാവ് ജോണി മിച്ചലിൻ്റെ യാത്ര അനുഭവങ്ങളാണ്. മിച്ചൽ ഹവായി ദ്വീപിൽ എത്തിച്ചേർന്നത് ഒരു രാത്രിയിലാണ്.......
സംഗീത സന്തോഷ്
ആർത്തവം നിലച്ച നദിയുടെ കൈച്ചാലുകൾ വന്ധ്യയാകുമ്പോൾ
ചുരന്നു തീർന്ന കുന്നിൻ മാറിടം ഇടിഞ്ഞു താഴുന്നു !
ഇഷാനി കെ. എസ്.
“അവിടെയെത്താനിനിയുമൊത്തിരി ദൂരമൊണ്ട്, ഈ പെരുത്ത മഴയില് ഒരു മൂന്ന് മണിക്കൂറെങ്കിലുമെടുക്കും. മോള് വേണേൽ ഒന്ന് മയങ്ങിക്കോളൂ…” ആ മനുഷ്യൻ പറഞ്ഞു.