ലക്കം 13
സെപ്റ്റംബർ
2024 ലക്കം
അതിജീവനത്തിന്റെ ഓണക്കാലം
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും
ഡോ.എം.എ.സിദ്ദീഖ്
സൈദ്ധാന്തിക വിമർശനപരമ്പര ഭാഗം 2
19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെയും , മുതലാളിത്തം അതിനെതിരെയുള്ള ഏതു വിമർശനത്തെയും കണ്ടിരുന്നത്. അവ പ്രത്യയശാസ്ത്ര പരമായ വായാടിത്തങ്ങളാണ് (ideological jargon) എന്ന നിലയിലായിരുന്നെങ്കിൽ, ആഗോളതാപനകാലത്തെ മുതലാളിത്ത വിമർശനങ്ങളെ അത് അങ്ങനെയല്ല കാണുന്നത്. ഇന്ന്, അത്തരം വിമർശന ങ്ങൾക്ക് ആഗോളസ്വീകാര്യത ഏറിയിരിക്കുന്നു.
ഒരു ദേശത്തിൻ കതൈ
ഡോ. ഷിബു കുമാർ പി. എൽ.
ഭാഗം 2
തെക്കൻതിരുവിതാംകൂറിന്റെ ഭാഗമായ വിളവൻകോട്, കല്ക്കുളം, ഇരണിയൽ, തോവാള, അഗസ്തീശ്വരംതാലൂക്കുകൾ ഐക്യകേരളരൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമാവുകയും മേൽതാലൂക്കുകൾ ചേർന്നു കന്യാകുമാരിജില്ല രൂപീകൃതമാവുകയും ചെയ്തു. തെക്കൻതിരുവിതാംകൂറിന്റെ സാംസ്‌കാരികസവിശേഷതകളിൽ ഈ പ്രദേശങ്ങളാണ് പ്രത്യേകപ്രാധാന്യം അർഹിക്കുന്നത്.
ഉത്സവങ്ങളുടെ ഇരട്ട സ്വഭാവം
ഡോ.എസ്.കൃഷ്ണൻ
രമ്പരാഗത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാനുള്ള സമ്മർദ്ദം, പ്രത്യേകിച്ചും ഈ മൂല്യങ്ങളുമായി എല്ലായ്പ്പോഴും യോജിക്കാത്ത ഒരു ആധുനിക ലോകത്ത്, പിരിമുറുക്കം സൃഷ്ടിക്കും. ഉദാഹരണത്തിന്, വ്യക്തികൾ അവർക്ക് പൂർണ്ണമായി മനസ്സിലാക്കാത്തതോ യോജിക്കാനാകാത്തതോ വിശ്വസിക്കാത്തതോ ആയ ആചാരങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിതരാകാം.
കുരങ്ങുവസൂരിയുടെ വിശേഷങ്ങൾ
ഡോ. പികെ. സുമോദൻ
ദശാബ്ദങ്ങളായി ഈ രോഗം ചെറിയ തോതിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അവിടെയുമിവിടെയുമായി പൊട്ടിപ്പുറപ്പെടാറുണ്ട്. പ്രത്യേകിച്ചും മധ്യ ആഫ്രിക്കയിലും പശ്ചിമ ആഫ്രിക്കയിലും. പലതരത്തിലുള്ള സസ്തനികളാണ് ഈ വൈറസിന്റെ സ്വാഭാവികമായ സംഭരണ കേന്ദ്രങ്ങൾ (natural reservoirs) എന്നാണ് കരുതപ്പെടുന്നത്.
കേരളത്തിലെ മൊഴി ഭേദവൈവിധ്യങ്ങൾ ജൈന രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനം
ബിജി കെ.ബി.
ജൈനസംസ്കാരത്തെ കണ്ടെത്തുവാനും തിരിച്ചറിയുവാനും സാധിക്കുന്ന അടിസ്ഥാനരേഖകളാണ് ജൈന ശാസനങ്ങൾ. ജൈനശാസനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മൊഴി അടയാളങ്ങളെ കണ്ടെത്തുന്നതിലൂടെ ജൈനർ കേരളീയർക്ക് നൽകിയ നാനാവിധ സംസ്കാരങ്ങളെ പഠിക്കുവാനാകും ഇക്കാരണത്താൽ ജൈനശാനങ്ങളെ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
രാജി ടി.എസ്.
1971 ൽ ഹൃതികേശ് മുഖർജീ സംവിധാനം ചെയ്ത "ഗുഡ്‌ഡി" എന്ന ചിത്രത്തിലെ ഗുൽസാർ രചിച്ച ‘ബോലേ രേ പപ്പീഹര’ എന്ന ഗാനത്തിലൂടെ വസന്ത് ദേശായി വാണി ജയറാമിനെ ചലച്ചിത്ര പിന്നണി ഗായികയായി അവതരിപ്പിച്ചു.
പോസ്റ്റ് ഫെമിനിസം: വാദങ്ങളും അതിവാദങ്ങളും
വിൻസി പി. വി.
പിന്നീട് 1982ൽ ഔദ്യോഗികമായി ന്യൂയോർക്ക് ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 'വോയ്സസ്സ് ഫ്രം ദി പോസ്റ്റ് ഫെമിനിസ്റ്റ് ജനറേഷൻ' എന്ന ലേഖനത്തിലൂടെ ഈ പദം കൂടുതൽ പ്രചാരം നേടി. 1980 കളിലും 90 കളിലും ഉയർന്നു വന്ന പോസ്റ്റ് ഫെമിനിസ്റ്റ് ഗ്രന്ഥങ്ങൾ രണ്ടാം തരംഗ ഫെമിനിസത്തെ ഒരു ഏകശിലാരൂപമായി ചിത്രീകരിച്ചു.
ഓണത്തപ്പുകൾ
ഷിബു കുമാർ പി എൽ
ചാനൽറോഡു കയറി ഇടവഴി ചാടി കൃത്തിഅണ്ണന്റെ വീടിന്റെ അടുത്തൂടെ പാലസ് മെമ്പറിന്റെ വീട്ടുനടയിലൂടെ ചാടി ഓടി പോയാൽ കല്ലുപ്പാലം ഗ്രൌണ്ടിൽ എത്തും. നല്ലവനക്കു നല്ലവൻ,മനിതൻ,പണക്കാരൻ ,വേലൈക്കാരൻ ,രാജാധിരാജൻ പഠിക്കാത്തവൻ, ധർമ്മദുരൈ,ദളൈപതി ,അണ്ണാമല ,യജമാൻ ,അരുണാചലം ഉഴപ്പാളി,ബാഷ ,മുത്തു,പടയപ്പാ , അങ്ങനെ അങ്ങനെ എല്ലാ രജിനിസിനിമകളും ഓരോ ഓണത്തിനും കണ്ടു .രജിനി ഓണത്തപ്പനായി.
വി.എസ്. അജിത്ത്
ഗ്രാമപ്രദേശമായതുകൊണ്ട് അമ്മയുടെ പേരും അവർ ടീച്ചറാണ് എന്ന അറിവും ഉപയോഗിച്ച് അത്ര ആയാസപ്പെടാതെ വീട് കണ്ടുപിടിക്കാനായി. മുറ്റത്തു നിന്ന നിഷ്കളങ്കയായ മുത്തശ്ശി പല്ലില്ലാതെ ചിരിച്ചു. അവളുടെ പേര് പറഞ്ഞപ്പോൾ അകത്തു കയറാൻ അനുവാദം കൊടുക്കുകയും........