ലക്കം 13
ഡിസംബർ ലക്കം
പരസ്യങ്ങൾ നിയന്ത്രിക്കുന്ന ലോകം
പുതിയ കാലത്തെ മനുഷ്യൻ പരസ്യങ്ങളുടെ മായാപ്രപഞ്ച ത്തിലാണ് വസിക്കുന്നത്. ഏതു വസ്തു വിന്റെയും വിപണന സാധ്യത വർദ്ധിക്ക ണമെങ്കിൽ പരസ്യം അനിവാര്യ ഘടക മായി മാറിയിരിക്കുന്നു. പരസ്യം ഇല്ലാതെ ഒരു ഉൽപ്പന്നവും ഇന്ന് ജനമനസ്സുകളിൽ ഇടം പിടിക്കുന്നില്ല. ആകർഷകമായ രൂപമാതൃകകളിലൂടെയും ചടുലവും ഹൃദ്യവുമായ വാക്യശൈലികളിലൂടെ യും പരസ്യം മനുഷ്യൻറെ ഉപഭോഗ സംസ്കാരത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
ദേശീയത രാജ്യങ്ങളോടുള്ള വെറുപ്പിന്റെ പേരല്ല
എം.എൻ. കാരശ്ശേരി / ഡോ. എം.എസ്. സേതുലക്ഷ്മി
സ്ത്രീ പുരുഷന്റെ താഴെയാണ് എന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. അതു സ്വീകരിക്കാൻ പറ്റില്ല. ഹിന്ദു പാരമ്പര്യത്തിലെ ജാതിവ്യവസ്ഥ നാനാമേഖലകളിൽ വിവേചനം അടിച്ചേല്പിക്കുന്ന ചൂഷണ സംവിധാനമാണ്. അത് അപ്പാടെ നിരാകരിക്കണം. ‘അയിത്തം ഹിന്ദുമതത്തിന്റെ അനിവാര്യഭാഗമാണെങ്കിൽ എനിക്ക് ഹിന്ദുമതം വേണ്ട’ എന്ന് ഗാന്ധിജി പറഞ്ഞതു തന്നെ ശരിയായ മാതൃക.
അബുദാബി ശക്തി തീയേറ്റർ
സതീഷ് ജി നായർ
സമകാലിക നാടകവേദികളെ കുറിച്ചുള്ള പരമ്പര ഭാഗം -5
യു.എ.ഇ.യിൽ ശക്തമായ സാംസ്കാരികപ്രവർത്തനവും ഗൗരവതരമായ നാടകപ്രവർത്തനവും നടത്തുന്ന, സർഗ്ഗാത്മകമായ പുരോഗമന ചിന്തകളോടെ പ്രവർത്തിക്കുന്ന പ്രവാസിമലയാളികളുടെ സാംസ്കാരികക്കൂട്ടായ്മയാണ് അബുദാബി ശക്തി തീയേറ്റേഴ്സ്. നാടകം എന്ന കലയെ അർപ്പണമനോഭാവത്തോടെ സമീപിക്കുന്ന അബുദാബി ശക്തി നാടകസ്നേഹികളുടെ സർഗ്ഗവേദി കൂടിയാണ്.
കലയും പ്രതിരോധവും
രാജി .ടി.എസ്
സമീപകാലത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ച, ജനശ്രദ്ധ ആകർഷിച്ച, ന്യൂസിലാൻഡിലെ പാർലമെൻറ് അംഗമായ ഹാന രഹിറ്റി മൈപി ക്ലാർക്കിൻ്റെ വീഡിയോ ഏവർക്കും സുപരിചിതമായിരിക്കും. ‘മാവോറി’ (Maori) ജനതയും ബ്രിട്ടീഷ് സാമ്രാജ്യവുമായി 1840ൽ ഒപ്പുവെച്ച, ന്യൂസിലാൻഡിന്റെ സ്ഥാപകരേഖയായ ‘വൈറ്റാങ്ങി’ (Waitangi) ഉടമ്പടിയെ പുനർനിർവ്വചിക്കാനുള്ള ബില്ലിനെതിരെയാണ് ഹാനയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ‘ഹക്കാ’ എന്ന പരമ്പരാഗത മാവോറി നൃത്തം നടത്തിയത്.
സംഗീതം
അപരച്ചൊല്ല് : ഇടശ്ശേരിക്കവിതകളിലെ ജന്തുഭാഷണം
അജിത കെ.
ഗ്രാമജീവിതത്തിലൂന്നിനിന്നു കൊണ്ട് ഭൗമികവും പാരിസ്ഥിതികവുമായ
പ്രമേയങ്ങൾ അനുഭവങ്ങളായി ആവിഷ്കരിച്ച കവിയാണ് ഇടശ്ശേരി
ഗോവിന്ദൻ നായർ. ഗൃഹസ്ഥനും കർഷകനും ആയ കവി കുടുംബകേന്ദ്രിതവും സാമൂഹികവും ആയ കാവ്യാനുഭവങ്ങൾ പകർന്നു തന്നത് പൊന്നാനിയിലെ വിശാലമായ കൃഷിയിടങ്ങളും പുഴയും കടലുമുൾപ്പെടെയുളള ജലശേഖരങ്ങളും ആസ്പദമാക്കിയാണ്.
സാഹിത്യപഠനം
ജനായത്തഭാഷയുടെ വഴിയും പൊരുളും
ഡോ.കെ.പി. രവിചന്ദ്രൻ
ഭാഷയുടെ ജനാധിപത്യജീവിതം ഒരു സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ ജനാധിപത്യജീവിതത്തെ ആശ്രയിച്ചിരിയ്ക്കുന്നു.ഭാഷയുടെ പരിണാമചരിത്രത്തിൽ ആ സമൂഹത്തിന്റെ രാഷ്ട്രീയസാമൂഹികചരിത്രവും ഉള്ളടങ്ങുന്നു. ഒരു സമൂഹത്തിന്റെ ഉയർച്ചതാഴ്ചകൾ ആ സമൂഹത്തിന്റെ ഭാഷയിൽ അടയാളപ്പെടുന്നുണ്ട്. ഭാഷയിൽ വിവേചനത്തിന്റേയും വിമോചന ത്തിന്റേയും മൂല്യങ്ങൾ പ്രകടമാകുന്നത് അങ്ങനെയാണ്.
ചിന്താവിഷ്ടയായ സീത-: ഒരു യോഗശാസ്ത്ര സമീപനം
കെ. ജയകുമാർ
മഹാകവി കുമാരനാശാൻറെ ഏറെ നിരൂപക ശ്രദ്ധയാകർഷിച്ചിട്ടുള്ള കൃതിയാണ് ചിന്താവിഷ്ടയായ സീത. വ്യത്യസ്ത തലങ്ങളിൽ വായിക്കപ്പെടാവുന്നതും വിഭിന്ന കാഴ്ചപ്പാടുകളിൽ വിലയിരുത്താവുന്നതുമാണ് സീതാകാവ്യം. മനഃശാസ്ത്ര വിശകലനത്തിനും സ്ത്രീ പക്ഷ വ്യാഖ്യാനങ്ങൾക്കും അധികാര രാഷ്ട്രീയത്തിന്റെ വിമർശനങ്ങൾക്കും ഈ കൃതി വഴങ്ങും. ആശാൻറെ പ്രതിഭാവിലാസത്തിൻറെയും കല്പനാസിദ്ധിയുടെയും വൈകാരിക സൂക്ഷ്‌മതയുടെയും ഉത്തമ നിദർശനമാണ് തലമുറകളെ അതിശയിപ്പിക്കുന്ന ഈ കൃതി.
വക്കം മൗലവി - പത്രധര്‍മ്മത്തിന്റെ നീതിബോധം
ഡോ.കെ.റഹിം / ഡോ.സജീവ് കുമാർ എസ്.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ പത്രത്തിന്റെ ശക്തി എന്താണെന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ കേരളീയസമൂഹത്തിന് കാണിച്ചുകൊടുത്ത മഹാനാണ് വൈക്കം അബ്ദുള്‍ ഖാദര്‍ മൗലവി മുസ്ലിം സമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിവൃത്ത പരിചരണവും രചനാസങ്കേതങ്ങളും ജീവചരിത്രനോവലിൽ 'ആനഡോക്ടർ' മുൻനിർത്തി ഒരു വിശകലനം.
മനോജ് കെ.എസ്
മലയാള നോവലിലെ ശക്തമായ ഒരു ശാഖയാണ് ജീവചരിത്രനോവല്‍. ജീവിതവും ചരിത്രവും നോവലും ചേര്‍ന്നുവരുന്നതിനാല്‍തന്നെ ഇതിന്‍റെ രചന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതിവൃത്ത പരിചരണത്തില്‍ സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ട് രചനാസങ്കേതങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ മാത്രമേ ജീവചരിത്രനോവലില്‍ ഒരു മികച്ച രചന സാധ്യമാവുകയുള്ളൂ.
എതിര് സമൂഹം എതിരു നിന്നവന്റെ ഓർമ്മക്കുറിപ്പുകൾ
ബിന്ദു എ എം
നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ കെട്ടുകഥയാണെന്നുകരുതാനിഷ്ടപ്പെടുന്ന ഒരു സമൂഹത്തിലാണ് നാമിന്നും ജീവിച്ചുപോരുന്നത്.അതിശയോക്തിയുടെ നിറം പിടിപ്പിച്ച കഥകളായി കണ്ട് ചെറുപരിഹാസത്തോടെയോ നിസംഗത യോടെയോ അത്തരം അനുഭവങ്ങളെ അവഗണിക്കാറാണ്പതിവ്. ദളിതരുടെ യും ആദിവാസികളുടെയും അതിജീവന കഥകൾ അതുകൊണ്ടു തന്നെ വിദ്യാസമ്പന്നരും ഉന്നത മാനവിക വീക്ഷണമുള്ളവരുമായ ഒരു ന്യൂനപക്ഷ ത്തെ മാത്രമാണ് വായനയിൽ സ്വാധീനിക്കുന്നതെന്നു കാണാം.
കാടും മനുഷ്യരും : കരിമ്പുലി എന്ന കഥ ഒരു പഠനം
യമുന . ടി
മറ്റു സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭാഷ ശില്പങ്ങളിൽ നിന്നുകൊണ്ട് വൈവിധ്യമായ ജീവിതാനുഭവങ്ങളെ ഏകാഗ്രമായി അവതരിപ്പിക്കുന്ന സാഹിത്യ രൂപമാണ് ചെറുകഥ .വിവിധ കാലഘട്ടങ്ങളിലായി നിരവധി ഭാവുകത്വ പരിണാമങ്ങൾക്ക് വിധേയമായ ഈ സാഹിത്യരൂപം മനുഷ്യ ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉള്ള ശേഷി കൈവരിച്ചിട്ടുണ്ട്.
പ്രതിരോധത്തിന്റെ ചലച്ചിത്രഭാഷ്യംപുലിജന്മം അടിസ്ഥാനമാക്കിയുള്ള പഠനം
ഡോ.പ്രിയ വി.
അരങ്ങിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് എൻ.പ ഭാകരൻ രചിച്ച നാടകമാണ് പുലിജന്മം. ശക്തമായൊരു സമൂഹമാധ്യമമായി നാട കത്തെ മാറ്റാൻ പുരാവൃത്തങ്ങളുടെ നൂതന വ്യാഖ്യാനങ്ങൾ സഹായിക്കുമെന്നതിന് തെളിവുകൂടിയാണ് ഈ കൃതി. വടക്കേ മലബാറിലെ പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന തെയ്യത്തിന്റെ പുരാവൃത്തമാണ് പുലിജന്മത്തിനാധാരം.
ചലച്ചിത്രപഠനം
ടിറ്റാനെയിലെ അപരവല്‍ക്കരിക്കപ്പെട്ട സ്വത്വവും ശരീരവും - ഒരു വിശകലനം
ഉണ്ണികൃഷ്ണന്‍ കെ.
ജൂലിയ ദുകുര്‍നു സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ ടിറ്റാനെ സമകാലിക ലോകസിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖത്തിനൊരു ഉദാഹരണമാണ്. തന്‍റെ വ്യതിരിക്തമായ ആഖ്യാന ശൈലിയിലൂടെ, മനുഷ്യ ശരീരവുമായും സ്വത്വബോധവുമായും ബന്ധപ്പെട്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുകുര്‍നു പ്രകടിപ്പിക്കുന്ന കയ്യടക്കത്തിന്‍റെ മകുടോദാഹരണമാണ് ടിറ്റാനെ.
പ്രകൃതി സൗന്ദര്യലഹരി പി. ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ
ഡോ. ധന്യ ശിവൻ
പ്രകൃതിയും പ്രണയവും പരസ്പരം പൂരകമായി പ്രവർത്തിക്കുന്നുണ്ട്. പ്രണയം ആധാരമാക്കിയുള്ള കലാസൃഷ്ടികൾ എല്ലാം തന്നെ പ്രകൃതി പശ്ചാത്തലത്തിലാകുന്നു. പ്രകൃതിയില്ലാതെ പ്രണയമില്ല. പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന ഘടകമായി പ്രകൃതി വസ്തുക്കൾ പ്രവൃത്തിക്കുന്നുണ്ട് എന്ന് നാട്യശാസ്ത്രകാരനായ ഭരതൻ തുടങ്ങിയവർ പറയുന്നു.
അഭ്രപാളിയിലെ ദളിത് ജീവിതം-വിഗതകുമാരനില്‍
ഡോ.രേഖ.എസ്.
മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ തീയേറ്ററിലെത്തിയിട്ട് 97 വര്‍ഷം കഴിയുന്നു. 1928 നവംബര്‍ 7 നാണ് തിരുവനന്തപുരം ക്യാപിറ്റോള്‍ തീയേറ്ററില്‍ ഒരു മലയാളി ചെയ്ത ആദ്യസിനിമയുടെ പ്രദര്‍ശനം നടന്നത്. ജെ.സി. ഡാനിയേല്‍ എന്ന വ്യക്തിയുടെ എല്ലാ സ്വപ്നങ്ങളും ഒരു പ്രദര്‍ശനം കൊണ്ടു തകര്‍ന്ന ദിവസം. താണജാതിയില്‍പ്പെട്ട ഒരു സ്ത്രീ നായര്‍സ്ത്രീയുടെ വേഷം കെട്ടി എന്നതായിരുന്നു പ്രധാന കാരണം.
സാമൂഹികഘടനയും ജാതികളും
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 5
ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സാമൂഹികഘടനയാണ് തെക്കൻതിരുവിതാംകൂറി ലേത്.തമിഴു്‌നാടിനോടുചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും തെക്കൻതിരുവിതാംകൂറിന്റെ സാമൂഹികചരിത്രത്തിനും സാംസ്‌കാരികചരിത്രത്തിനും തമിഴ്, മലയാളം ഭൂമികകളോടാണ് കൂടുതൽ അടുപ്പം. ഇവിടെ നിലവിലുള്ള വിവിധതരം ജാതികളുടെ കാര്യത്തിൽ ഉഭയസംസ്‌കാരത്തിന്റെ സ്വാധീനത പ്രകടമാണ്.
മാധ്യമസംസ്കാരവും ആധുനികാനന്തരമലയാളകഥയും
രവികുമാര്‍ എം.ജി.
മനുഷ്യന്റെ അന്തസ്സിനും വിശ്വാസങ്ങള്‍ക്കും ഉപജീവനമാര്‍ഗ്ഗത്തിനും ഭംഗം വരാതെ ജീവിക്കാന്‍ അനുവദിക്കുന്ന അവകാശങ്ങളെയാണ് മനുഷ്യാവകാശമെന്ന് പൊതുവേ പറയുന്നത്. അധികാരത്തിന്റെ വിഭിന്ന ബലതന്ത്രങ്ങള്‍ മനുഷ്യനെയും പ്രകൃതിയിലെ നിലനില്‍പ്പുകളെയും നിരന്തരം ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്ന ധാര്‍മ്മികമൂല്യം കൂടി മനുഷ്യാവകാശബോധത്തിന്റെ മേഖല ഉള്‍ക്കൊള്ളുന്നുന്നു.
വിദ്യാഭ്യാസ മേഖലയിലെ നിർമിത ബുദ്ധി: സാധ്യതകളും വെല്ലുവിളികളും
ഡോ. അബ്ദുറഹീം എം.പി
കംപ്യൂട്ടറുകൾക്കും ഇന്റർനെറ്റിനും ശേഷം ലോകമിന്ന് നിർമിതബുദ്ധിയുടെ വിപ്ലവത്തിലൂടെ കടന്നു പോവുകയാണ്. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും നിർമിതബുദ്ധി കടന്നു കയറുന്ന ഒരു കാലത്താണ് നമ്മളുള്ളത്. മനുഷ്യ തലച്ചോറിനേപ്പോലെ പ്രവർത്തിക്കാനും, മനുഷ്യനെപ്പോലെ ചിന്തിക്കാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും സാങ്കേതികവിദ്യകളുടെയും ഒരു കൂട്ടത്തെയാണ് നിർമിതബുദ്ധി എന്ന് വിളിക്കുന്നത്.
സാമ്രാജ്യത്തങ്ങൾക്ക് കൊന്നു മതിവരാത്ത ഗാസ
ഗോകുൽ വി ബി
നമ്മൾ എന്തൊക്കെ അറിയണം, എന്തറിഞ്ഞാൽ മതി , നമ്മൾ എന്ത് അറിയരുത് എന്നൊക്കെ കൃത്യമായ ധാരണയുണ്ട് മുതലാളിത്ത വ്യവസ്ഥയ്ക്ക്. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം,ദൃശ്യ-ശ്രവ്യ -പത്ര മാധ്യമങ്ങളിലൂടെ നാം അറിയുന്ന വിവരങ്ങൾ- സംഭവങ്ങൾ,കലകളിലൂടെ,
ശാസ്ത്ര-സാങ്കേതികതകളിലൂടെ നമ്മുടെ അറിവുകളായി ,ധാരണകളായി മാറേണ്ടവ എന്താണ്.
ആഗോളീകരണത്തെ പ്രതിരോധിച്ചവർ
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും - ഭാഗം 5
ഡോ.എം.എ. സിദ്ധിഖ്
കാലാവസ്ഥാ അടിയന്താരാവസ്ഥ എന്നു പാനിച്ച് വിളിച്ച പുതിയ രാഷ്ട്രീയകാലാവസ്ഥ പ്രതിരോധ ആഗോളീകരണം (defence - globalization) എന്നു വിളിക്കാവുന്ന പ്രക്രിയയുടെ കാലമാണ്. സാമ്രാജ്യത്വവും ആഗോളീകരണവും കൂട്ടുചേർന്നു നടത്തിയ സാർവദേശീയ അധിനിവേശത്തിനെതിരെ, പ്രകൃതി യുടെ രാഷ്ട്രീയം മുൻനിർത്തി ജനങ്ങൾ പ്രതിരോധം സൃഷ്ടി ക്കുന്നതിനെയാണ് പ്രതിരോധ ആഗോളീകരണം എന്നു പാനിച്ച് വിളി ച്ചത്. അതൊരു മടങ്ങിപ്പോക്കു കൂടിയാണ്.
സമുദായ (അ ) നീതിയുടെ തടവുകാർ
തനിമ സുഭാഷ്
വ്യക്തിയുടെ സ്വതന്ത്രമായ ചിന്തയ്ക്കും പ്രവൃത്തികൾക്കും മറ്റുള്ളവരെ ആശ്രയിക്കാതെ ആവിഷ്കരിക്കപ്പെടാനുള്ള സാംസ്കാരിക ഇടങ്ങൾ ഒരു പുരോഗമന സമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യവും ജനാധിപത്യപരമായ വീക്ഷണഗതിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ കേരളത്തിൽ രൂപപ്പെട്ടു വന്ന പൊതുമണ്ഡലം പുരുഷ കേന്ദ്രീകൃതമായിരുന്നു.
തിരഞ്ഞെടുപ്പ് ഉത്സവത്തിലെ സ്ത്രീ കാഴ്ചകള്‍
കെ .എ .ബീന
പത്തു നാല്പത്തഞ്ചു കൊല്ലം മുന്പാണ്. രാവിലെ മുതല്‍ അമ്മൂമ്മ തിരക്കിലായിരുന്നു. അമ്മൂമ്മ പുറത്ത് പോകുന്നത് ഒരു സംഭവമായിരുന്നു. പതിവില്ലാത്തത്. മുണ്ടും പുളിയിലക്കര നേര്യതും തലേന്ന് തന്നെ കഞ്ഞിപ്പശ മുക്കി ഉണക്കിയെടുത്തു അമ്മാവനെ ഏല്പിച്ചിരുന്നു.ഇസ്തിരിയിടാന്‍.ചിരട്ട ചുട്ടെടുത്തു കനലുണ്ടാക്കി ഇസ്ത്രിപ്പെട്ടി ചൂടാക്കി അമ്മാവന്‍ മുണ്ടും നേര്യതും രാവിലെ തന്നെ ശരിയാക്കിയിരുന്നു.
കാലാവസ്ഥയും മനസ്സും: ദൃശ്യലോകത്തിലെ അദൃശ്യ പ്രതിസന്ധികൾ
മനോയാനം - 6
ഡോ.എസ്.കൃഷ്ണൻ
മനുഷ്യാനുഭവങ്ങളുടെ വർണ്ണ ചിത്രമെടുത്താൽ, നാം വസിക്കുന്ന പരിസ്ഥിതിയും നാം പരിപോഷിപ്പിക്കുന്ന മനസ്സും പോലെ ഇഴചേർന്നിരിക്കുന്ന കാര്യങ്ങൾ വളരെ കുറവാണ്. എങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാരമേറി ഭൂമി വിറകൊള്ളൂമ്പോൾ, അദൃശ്യമായ ഒരു പ്രതിസന്ധി ഉടലെടുക്കുന്നു . ഇത്തരം ഒരു ദുരന്താത്മകമായ പ്രതിസന്ധിയിലേക്കാണ് നാം നടന്നു നീങ്ങുന്നതെന്ന് ഇന്ന് ശാസ്ത്രലോകത്തിനറിയാം.
മാഗ്നെറ്റിക് റെഫ്രിജറേഷൻ; ഭാവിയുടെ ശീതീകരണ വിദ്യ
ഡോ . അനിത ആനന്ദ്
കാലാവസ്ഥാവ്യതിയാനത്തിന്റെ നിലവിലെ സാഹചര്യത്തിൽ ആഗോളതാപനം ഉണ്ടാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം വളരെയധികം കുറയ്‌ക്കേണ്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും, ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഹരിതഗൃഹ വാതകങ്ങളെ പുറത്തുവിടുന്ന പാരമ്പര്യ ശീതീകരണവിദ്യകൾക്ക് പകരം, പാരമ്പര്യേതരവിദ്യകൾ കണ്ടെത്തുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.
ശൂന്യതയുടെ ശാസ്ത്രം
വിജയകൃഷ്ണൻ എം വി
മനുഷ്യചിന്തയെ എന്നും വിസ്മയിപ്പിച്ച ഒരു ആശയമാണ് ശൂന്യത അഥവാ ഒന്നുമില്ലായ്മ . ഇംഗ്ലീഷിൽ ഇതിനെ Nothingness, vacuum, void എന്നെല്ലാം വിളിക്കാറുണ്ട്. അനന്തത (Infinity) എന്ന സങ്കല്പം പോലെ നമുക്ക് മനസ്സിലായെന്നു തോന്നുമ്പോഴും ഒരു സമസ്യയായി തന്നെ മാറി നിൽക്കുന്ന ഒരു സങ്കല്പമാണിത്. ഈ രണ്ടു സങ്കൽപ്പങ്ങളും ഒരേ സമയം വിരുദ്ധവും എന്നാൽ പരസ്പരപൂരിതവുമാണ്.