ലക്കം 12
ജൂലൈ 2024 ലക്കം
വിലപിടിപ്പുള്ള ചോദ്യങ്ങളും
മോഷ്ടിക്കപ്പെട്ട ചോദ്യങ്ങളും
സ്വതന്ത്രമായ ഒരു മാധ്യമപ്രവർത്തനം പ്രതീക്ഷിച്ച് ആരും ഈ മേഖലയിലേക്ക് വരേണ്ടതില്ല- പത്രപ്രവർത്തകനായ രാജൻ ചെറുകാടുമായുള്ള അഭിമുഖം
The work of art in the age of mechanical reproduction
(യാന്ത്രികോത്പാദനകാലത്തെ കലയുടെ പ്രവർത്തനം)
വാൾട്ടർ ബഞ്ചമിൻ (Walter Benjamin)
വാൾട്ടർ ബഞ്ചമിൻ്റെ പ്രഖ്യാത ലേഖനത്തിൻ്റെ വിവർത്തനം.ചലച്ചിത്രം, ചിത്രകല തുടങ്ങിയ കലകളുടെ സംസ്കാര ചരിത്രം വ്യക്തമാക്കുന്ന ലേഖനം
സോപ്പുനിർമ്മാണത്തെക്കുറിച്ചുള്ള പാഠപുസ്തകവും
ബഷീറിൻ്റെ 'കഥാബീജ 'വും
ഡോ.നൗഷാദ് എസ്സ്.
"എഴുത്തുകാരന്റെ നിലവിലുള്ള രചനകളിൽ വിപ്ലവമുണ്ടെന്നും അതുകൊണ്ട് പാഠപുസ്തകക്കാർ അവ അംഗീകരിക്കില്ലെന്നും പ്രസാധകൻ പറയുന്നു. "എഴുതുമ്പോൾ അത് പാഠപുസ്തകക്കമ്മറ്റി അംഗീകരിക്കുന്നതായിരിക്കണം" എന്നതാണ് എഴുത്തുകാരന് പ്രസാധകൻ നൽകുന്ന ഉപദേശം."
വി.കെ.എന്നിൻ്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച് ഭാഗം-4
മനു എം.
“”ഹിഡുംബി ഹേഡിനിയാണ്. ഇതിഹാസകഥയിൽ നിന്ന് വിഭിന്നമായി വ്യക്തിത്വമുള്ള, സ്വന്തമായ അഭിപ്രായമുള്ള ആദിവാസി ദളിത് സ്ത്രീയാണ് ഹേഡിനി. ഹേഡിനി ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഭീമനോട് സംസാരിക്കുന്നു. ദളിത് പ്രശ്നങ്ങൾ ഭീമനുമായി ചർച്ച ചെയ്യുന്നു. ഹേഡിനി ഭീമനുമായി നല്ലൊരു സൗഹൃദ സംഭാഷണം നടത്തുകയാണിവിടെ കുന്തിയോട് ഹേഡിനി യാചനയൊന്നും നടത്തുന്നില്ല. ” വി.കെ.എന്നിൻ്റെ മോക്ക് ഹീറോയിക്കിനെക്കുറിച്ച്
ഭാഗം-12
എന്‍.എസ്.അരുണ്‍കുമാര്‍
“”കണ്ണാന്തളിപ്പൂക്കളുടെ സസ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ പറയുന്നത് അതിന്‍റെ പവുകള്‍ക്ക് മണമേയില്ല എന്നാണ്! എം.ടി. പറയുന്നത്, മണമുണ്ടായിരുന്നു, പുന്നെല്ലിന്‍റേതായിരുന്നു, പക്ഷേ ഇപ്പോള്‍ കാണുന്നവയില്‍ മണമില്ലെന്നും. അപ്പോള്‍ എം.ടി. ബാല്യകാലത്ത് അടുത്തു പരിചയിച്ച പൂവുകള്‍ യഥാര്‍ത്ഥത്തില്‍ കണ്ണാന്തളിപ്പൂക്കള്‍ ആയിരുന്നില്ല എന്നാണോ?””
സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും
ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും
ഭാഗം-03
എസ്.സുധീഷ്
“”ഇന്ത്യൻ സ്വാന്ത്ര്യത്തിന്റെ താൽക്കാലിക പ്രശ്നം ബ്രിട്ടീഷ് ആധിപത്യമാണ് എങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രശ്നം മതാത്മക ബന്ധനവും വർണ്ണ പ്രത്യയ ശാസ്ത്രവും ജാതി വ്യവഹാരവുമാണ്; കുമാരനാശാൻ എന്ന കവി ബ്രിട്ടീഷ് സേവകൻ എന്ന നിലയിൽ അടയാളപ്പെടുത്താൻ പോന്നവിധം ബ്രിട്ടീഷ് സ്തുതിഗീത സമാഹാരങ്ങൾ എഴുതിയിട്ടില്ല .1920 ൽ കുമാരനാശാൻ എഴുതിയ ''പരിവർത്തനം'' എന്ന കവിതയുടെ നെഞ്ചിടത്തിൽ സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിങ്ങനെമൂന്നു മുദ്രാവാക്യങ്ങളുടെ അഗ്നി എരിഞ്ഞിറങ്ങുന്നുണ്ട് .””
സാഹിത്യ പ്രതിചരിത്രപരമ്പര - 12
“”സ്വർഗ്ഗസ്ഥനായ ആദിപിതാവിനെ ധിക്കരിച്ചുകൊണ്ട് അറിവിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങുന്നത് മനുഷ്യനീതിയാണ്. എന്നാൽ പാരിസ്ഥിതിക നിർമ്മാണപരമായ ആ സ്വാതന്ത്ര്യം ധിക്കാരമാകുന്ന മതപരമായ നിലപാടാണ് 'കളിയച്ഛനെ' നിയന്ത്രിക്കുന്ന ദുരന്തഘടകം. ഫ്യൂഡലിസത്തിന്റെ സൗഭാഗ്യങ്ങളിലേക്ക് ഗൃഹാതുരമാകുന്ന മനസ്സ് ഇവിടെ കാണാം.””ജി.,പി., ഇടശ്ശേരി, ബാലാമണിയമ്മ എന്നിവരുടെ കവിതകളെക്കുറിച്ച്.
വായനയും പുസ്തകങ്ങളുമായുള്ള ഒരു എഴുത്തുകാരന്റെ ആത്മബന്ധം ആവിഷ്കരിക്കുന്ന കവിതയാണ് മാതൃഭൂമിയിൽ വന്ന കൽപ്പറ്റ നാരായണന്റ’എൻറെ കാവൽ മാലാഖ.’
പേരുകൊണ്ടു തന്നെ തൻറെ കവിത പതിറ്റാണ്ടുകൾക്ക് അപ്പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത് എന്ന് കവി വിളിച്ചു പറയുന്നു.
കരിങ്ങന്നൂർ ശ്രീകുമാർ
" സ്നേഹം മുറുക്കുന്ന പ്രണയികളെ പാമ്പുകൾ സ്പർശിക്കേയില്ലെന്ന് അവൾ കവിത പറയാൻ തുടങ്ങി . ഇരുട്ടിനെയും കാക്കണംപുല്ലുകളെയും വകഞ്ഞുമാറ്റി അവർ ആയ്ച്ചുകൊണ്ട് ഊടുവഴിയിലൂടെ കയറ്റം നടന്നുകയറുകയായിരുന്നു... ഇങ്ങനെ ഇവിടെ വച്ചു വിഷം തീണ്ടിമരിക്കണം എന്നവൾ രസിച്ചു പറഞ്ഞു. “
ഡോണ മയൂര
"മുടിയിഴകളിൽ
കരിമ്പുലിയായൊരു വാക്ക്
ഓരോ കണ്ണിനുമൊരു വാക്ക് "
കവയത്രി തയ്യാറാക്കിയ
കവിതയുടെ ദൃശ്യാവതരണവും
ഡോ.മായാ മാധവൻ
'’ജീവിതവും സ്നേഹവും
ഇതുവഴി കടന്ന് പോയിരുന്നു
എന്ന ഓർമപ്പെടുത്തലോടെ ……
പുലർകാല സൂര്യന്റെ ആലിംഗനത്തിൽ
തിളങ്ങുന്ന ശില്പഭംഗികൾ
ഊഷ്മളമായ ഭൂതകാലത്തിന്റെ കെട്ടുകാഴ്ചകൾ
അവസാനിക്കാത്ത പ്രതീക്ഷയുടെ ചിത്രത്തുന്നലുകൾ “
ഡോ.സേതുലക്ഷ്മി
“”പ്രാണവായു
വലിച്ചെ ടുത്ത്
കൈ കാലുകൾ ബന്ധിച്ച്
എൻ്റെ വൈ രാഗ്യപുത്രനെ
ഈവിഷപ്പാത്ര ത്തിൽ
ആഴ്ത്തുമ്പോ
എന്നിലെ മാനുഷസ്വത്വം
ചോരഛർദ്ദിച്ച്
മണലിലാഴുന്നു.”