ലക്കം 08
മാര്‍ച്ച് 2024 ലക്കം
ഇന്നീ പൂച്ചയെ പേടിച്ചാൽ നാളെ പുലി വന്നാൽ എന്തു ചെയ്യും
- മുരളി മാഷുമായി നടത്തിയ അഭിമുഖം
ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമാണ് പി കെ മുരളീധരൻ എന്ന മുരളി മാഷ്. അദ്ദേഹവുമായി നടത്തിയ അഭിമുഖം. വനവും വനജീവിതവും ചായം തേച്ച കൗതുകവസ്തുക്കളല്ല. അതിജീവനത്തിനുള്ള ഇടമാണ്.
ചലനചിത്രങ്ങളുടെ വഴികൾ (ഭാഗം 3)
(The means of photoplay)
ഹ്യൂഗോ മുൺസ്ററർബർഗ്
(Hugo Munsterberg)
വിവർത്തനം:ഡോ.ഡി.വി.അനിൽകുമാർ
സിനിമാലോകത്തെ ആദ്യത്തെ പ്രമുഖനായ സൈദ്ധാന്തികൻ എന്ന് ചലച്ചിത്ര ചരിത്രകാരന്മാരിൽ ഏറെയും പ്രശംസിക്കുന്ന മുൺസ്റ്റർബർഗിന്റെ "The photoplay: A psychological study" എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനത്തിന്റെ സമ്പൂർണ്ണ പരിഭാഷ മൂന്നാം ഭാഗം
സിൻഡ്രെല്ലയും പെൺപാഠങ്ങളും-3
അഞ്ജലി പി. പി.
"വെർജീനിയാ വുൾഫും ലളിതാംബികാ അന്തർജ്ജനവും സ്വന്തമായ മുറി അന്വേഷി ച്ചതും സൃഷ്ടിച്ചതും 'സ്വച്ഛമായ' ഒരു കൃത്രിമസ്ഥലം സൃഷ്ടിച്ചുകൊണ്ടല്ല. ഒരു രാജ കുമാരൻ വന്ന് രക്ഷിക്കും എന്നു പറയുന്ന ഒരു സ്ത്രീവിരുദ്ധ രക്ഷാപ്രവർത്തനം സാറാജോസഫിന്റെ കഥാപ്രമേയത്തിലുണ്ട്. കടലോരത്തെ വീട് ഒരു ടൂറിസ്റ്റ് സ്ഥലമായേ കഥയിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. വെർജീനിയ വുൾഫ് സാമ്പത്തിക-സാംസ്കാരിക സ്വാശ്രയത്വം എന്ന രീതിയിൽ അവതരിപ്പിച്ച സ്വന്തമായ മുറി എന്ന സങ്കല്പം അക്ഷരാർത്ഥത്തിലേക്ക് മാറ്റി ചുരുക്കി ഇതിൽ അവതരിപ്പിക്കുന്നു. "
സ്റ്റാൻലി.ജി.എസ്.
സ്ഥലനാമങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിലുടനീളം വൻതോതിൽ കഴുവേറ്റൽ നടന്നിട്ടുണ്ടെന്ന് ന്യായമായും അനുമാനിക്കത്തക്ക തരത്തിൽ സ്ഥലനാമങ്ങളുളളതായി കാണാം.ഊര് മുഴുവൻ കഴുവേറ്റലിന്റെ പേരിൽ അറിയപ്പെടണമെങ്കിൽ തീർച്ചയായും അത്തരം കഴുവേറ്റലുകൾ കൂട്ടക്കൊലകളാകാനാണ് സാധ്യത.ആരെയാണ് കഴുവേറ്റിയിരുന്നതെന്നത് സംബന്ധിച്ച സൂചനകൾ സ്ഥലനാമങ്ങൾ നൽകുന്നുണ്ട്
.
ഡോ.പി.കെ.സുമോദൻ
2018 ൽ സൂം വീഡിയോ കമ്മ്യൂണിക്കേഷൻസുമായി (Zoom Video Communications) ചേർന്ന് എഐ സെൻസ് വീഡിയോ കോൺഫറൻസുകളുടെ ലിഖിതരൂപങ്ങൾ തയാറാക്കാൻ തുടങ്ങി. 2020 ൽ കമ്പനിയുടെ പേര് ഓട്ടർ.എഐ (Otter.ai) എന്നായി മാറി. ഒരു നിർമ്മിത ബുദ്ധി കമ്പനിക്ക് എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു പേരിടാൻ കാരണം?
.
ഭാഗം-8
അപകർഷതാ ബോധം (Inferiority complex)
ശ്രേഷ്ഠതയ്ക്കായുള്ള പരിശ്രമം (Striving for superiority)
സാമൂഹിക താൽപ്പര്യം (Social interest)
ജനന ക്രമം (Birth order)
ജീവിതശൈലി (Lifestyle)
എന്നീ മനശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.
ഭാഗം-8
“രാജകീയ സ്ത്രീത്വത്തിലേയ്ക്ക് അഥവാ ദേവദാസി സങ്കല്പത്തിലേയ്ക്ക് പ്രലോഭിക്കപ്പെടുന്ന പുരുഷ മനസ്സ് കാമുകിയുമായി സംഗമിക്കുമ്പോൾ തന്നെ കാമുകിയിൽ നിന്നും സ്വാഭാവിക രതിയിൽ നിന്നും അന്യവത്കരിക്കപ്പെടുന്നു. അതാണ് ഉണ്ണുനീലിസന്ദേശം പോലുള്ള കൃതികളിൽ വിരഹമായി ചിത്രീകരിക്കപ്പെടുന്നത്. മനസ്സ് രാജാവിലെത്തുകയും രാജാവിലൂടെ അമ്പല സ്ത്രീകളിലെത്തിച്ചേരുകയും അങ്ങനെ തന്റെ കാമുകിയിൽ എത്തിച്ചേരാം എന്ന് വ്യാമോഹിക്കുകയുമാണ് പുരുഷ മനസ്സ്”
ഏതുതരം സ്നേഹമെന്ന് വ്യവച്ഛേദിച്ചറിയാൻ പറ്റാത്ത ഒരാൺ പെൺ ബന്ധത്തിൽ സ്നേഹം കൊണ്ടൊരു പാലം തീർക്കുകയാണ് പാലം എന്ന കഥയിലൂടെ കെ എസ് രതീഷ്. കഥ മുൻനിർത്തിയുള്ള ട്രോൾ
വിവർത്തനം: എസ്.സുധീഷ്
“രാത്രി ഏഴുമണി
ഇരുട്ട് പരക്കുകയാണ്
ഇനി വീണ്ടും സുറിറ്റയ്ക്ക്
ചങ്ങാത്തത്തിന് സമയമില്ല
രാത്രി
ചിത്ത ഭ്രമബാധിതമായ
സസ്യ ജാലങ്ങളുടെ
ആതുരാലയമാകുന്നു”
വിഷ്ണു പി.എ.
“ മണ്ണിൽ നിൻ്റെ വിത്തുകൾ
വിതയ്ക്കുക.
അവ പൊട്ടി മുളയ്ക്കുമ്പോൾ
കൊയ്തെടുക്കാൻ
കാലത്തോട് കല്പിക്കുക”