top of page

ലക്കം 11  

ജൂൺ 2024 ലക്കം 

dsvds.jpg
76d2f3b2645937da143cce6b17db1274.png
2.jpg

”പർവ്വതങ്ങളിലെ ഏറ്റവും ചുരുങ്ങിയ മാർഗം ശൃംഗങ്ങളിൽ നിന്നും ശൃംഗങ്ങളിലേയ്ക്ക് പോകുന്നതാണ്”

നിത്യ ചൈതന്യയതിയെക്കുറിച്ച്

FF.png
6.jpg

സിനിമാഭാഷയുടെ പരിണാമം
(The evolution of the language of cinema)
ആന്ദ്രേ ബസീൻ(Andre Bazin 1918-1958)

ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ഈ ലേഖനം അദ്ദേഹം 1950 ലും 1952 ലും 1955 ലും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സംക്ഷിപ്തവും What is Cinema? Vol.l എന്ന പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളതുമാണ്. നിശ്ശബ്ദ സിനിമയുടെ കാലത്ത് കടന്നുവന്ന ശബ്ദത്തെ സിനിമയിലെ കലർപ്പായി കരുതിയിരുന്ന ചിന്തയുടെ മറുപുറം തേടുന്ന ഈ ലേഖനം മൊണ്ടാഷിനെ വിമർശനബുദ്ധ്യാ വിശകലനം ചെയ്യുന്നതിനൊപ്പം mise en scene,auteur theory,എന്നിവയ്ക്ക് ബീജാവാപം ചെയ്യുകയും continuity editing ൻ്റെ പ്രാധാന്യത്തെ ഉറപ്പിക്കുകയും ചെയ്യുന്നു.

FFDFD.png
7.jpg

സ്ത്രീപക്ഷനാടകവേദി ആർക്കുവേണ്ടി?

   -സ്ത്രീനാടകത്തിന്റെ  ലഘുചരിത്രം

സുമ സി. സുബ്രമണ്യൻ

"സ്ത്രീശരീരത്തെ തങ്ങളുടെ കാഴ്ചയുടെ ആനന്ദത്തെ പൂർത്തീകരിക്കുന്നതിനുള്ള ഉപഭോഗവസ്തുവായി സ്വീകരിക്കുന്ന ശീലങ്ങളെയാണ് കരോലി വിമർശിക്കുന്നത്. ലൈംഗികത, വ്യക്തി ബന്ധങ്ങൾ,  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ഇരുന്നൂറില്പരം സ്ത്രീകളുമായി നടത്തിയ അഭിമുഖത്തെത്തുടർന്നാണ് ‘ദി വജൈന മൊണൊലോഗ്സിന്റെ’ ആരംഭം."

5.jpg

മനു എം.

“”ഹിഡുംഹൻ ഹിഡുംബി എന്നീ രാക്ഷസന്മാരെ (ഇതിഹാസകഥയിൽ) ഹേഡൻ, ഹേഡിനി എന്നീ ആദിവാസികളായി ചിത്രീകരിക്കുകയാണ് വി.കെ.എൻ തൻ്റെ കഥയിൽ ആദിവാസികളുടെ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ട് രാജാക്കന്മാരെക്കുറിച്ച് അവരുടെ ജീവിതത്തെക്കുറിച്ചും ചിന്തിക്കുകയാണ് “” വി.കെ.എന്നിൻ്റെ പാരഡികളെക്കുറിച്ച്

6fe1dbb8b7d12f0233b475474e26c9c2.png
3.jpg

ഭാഗം-11

സാമൂഹിക മന:ശാസ്ത്രം (Social Psychology)

അബ്നോർമ്മൽ മനശ്ശാസ്ത്രം (Abnormal Psychology)

 ഡവലപ്പ്മെൻ്റൽ മനശ്ശാസ്ത്രം (Developmental Psychology)

എന്നീ മന:ശാസ്ത്ര സംജ്ഞകൾ വിശദീകരിക്കുന്നു.

dsvd.png
8.jpg

ഭാഗം-11

ഞാൻ  കന്യകയല്ല കാന്തനെൻ പ്രാണനാണ് എന്നാണ് ഭാരതസ്ത്രീ പറയുന്നത്. അത് കേട്ടത് കൊണ്ട് ആണ് ഹുമയൂൺ പീഡിപ്പിക്കാത്തത്.രക്ഷയ്ക്ക് ഭർത്താവില്ലാത്ത സ്ത്രീയ്ക്ക് രാജാവിൽ നിന്നും രക്ഷ കിട്ടില്ല. സ്ത്രീവിരുദ്ധവും അധ:സ്ഥിത വിരുദ്ധവുമായിരുന്നു വള്ളത്തോളിൻ്റെ ഭാരതസ്ത്രീസങ്കല്പവും രക്ഷാസങ്കല്പവും.

VDG.png
12.jpg

വായനയും പുസ്തകങ്ങളുമായുള്ള ഒരു എഴുത്തുകാരന്റെ ആത്മബന്ധം ആവിഷ്കരിക്കുന്ന കവിതയാണ് മാതൃഭൂമിയിൽ വന്ന കൽപ്പറ്റ നാരായണന്റ’എൻറെ കാവൽ മാലാഖ.’

പേരുകൊണ്ടു തന്നെ തൻറെ കവിത പതിറ്റാണ്ടുകൾക്ക് അപ്പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത് എന്ന് കവി വിളിച്ചു പറയുന്നു.

7c37230e4c17abbc298635ef76cdb24d_edited.png
9.jpg

ഒന്നുംതന്നെയില്ല

-റോബർട്ട് വാൾസർ

വിവർത്തനം: വി.രവികുമാർ

“ഒന്നുമില്ലാത്തത് നമുക്കെത്രയും പെട്ടെന്ന് പാചകം ചെയ്യുകയും ചെയ്യാം; അതെന്തായാലും ദഹനക്കേടു വരുത്തുകയുമില്ലല്ലോ. ഇതിന്റെ പേരിൽ എന്നോടു കോപം തോന്നുമോ? എനിക്കതു വിശ്വസിക്കാൻ പറ്റില്ല.“

csc.png
10.jpg

ഐറിസ്

"അവർക്ക് മടങ്ങിയേ മതിയാവൂ

നാണയങ്ങൾ മാടിവിളിക്കാത്ത

മേലാളർ ചവിട്ടിയകറ്റാത്ത

ചതുപ്പുകളിലാഴ്ത്താത്ത

പട്ടിണിയും രോഗവുമൊഴിയാത്ത

യിസ്രായേല്യരുടെ അടിമത്തം വിട്ട്

വീണ്ടുമൊരു പുറപ്പാട്"

11.jpg

ഡോ. ലീന കെ .എസ്,കൊല്ലം.

" സൂര്യനെല്ലിയും തങ്കമണിയും ഡൽഹിയും ഏതൊക്കെയോ കതകുകൾക്കപ്പുറത്ത് തേങ്ങലമർന്നു മരവിച്ചിരിപ്പുണ്ട്.

ചിതൽ തിന്നു മണ്ണ് പുതച്ചുറങ്ങുന്നുണ്ട് .. “

bottom of page