ലക്കം 13
ഒക്ടോബർ
2024 ലക്കം
നവോത്ഥാനമൂല്യങ്ങളുടെ വീണ്ടെടുക്കൽ അനിവാര്യം
"ഇന്ത്യയിലെ NEP യുടെ ആത്മാവ് ഫൈനാൻസ് കാപ്പിറ്റലിസത്തിന് പണയപ്പെട്ടതാണ്."
കെ.പി.രാമനുണ്ണി / ചിത്രാമോൾ.ബി, ആര്യ. സി.ജി
തന്റെ പാലക്കാടൻ ഗ്രാമത്തെ പശ്ചാത്തലമാക്കി വിപ്ലവനോവൽ രചിക്കാൻ പുറപ്പെട്ട ഒ.വി. വിജയൻ പത്തു വർഷത്തിന് ശേഷം 'ഖസാക്കിൻ്റെ ഇതിഹാസമെന്ന' അസ്തിത്വ ദർശന ഗരിമയുള്ള കൃതിയിലേക്ക് എത്തിച്ചേർന്നത് ആധുനികകാലത്തെ മനുഷ്യാവസ്ഥയുടെ അന്തർദ്ദേശീയ സംഘർഷങ്ങളെ സ്വാംശീകരിച്ചതു കൊണ്ടാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പശ്ചാത്തല ശബ്ദസാന്നിദ്ധ്യങ്ങളുടെ അനുഭവലോകം: അയ്യപ്പനും കോശിയെയും അടിസ്ഥാനമാക്കി ഒരന്വേഷണം.
മഞ്ജുലക്ഷ്മി കെ. കെ.
ചലച്ചിത്രം വിഭാവനം ചെയ്യുന്ന ദൃശ്യം പൊലിപ്പിക്കുന്നതിനും, അതിന്റെ സ്വാഭാവികത നിലനിർത്തുന്നതിനും, സാങ്കേതികയുടെ സഹായത്തോടെ ശബ്ദങ്ങൾ മിശ്രണം ചെയ്യാനാരംഭിച്ചു. ഇത് ദൃശ്യത്തിന് എത്താൻ സാധിക്കാത്ത അനുഭവതലത്തിലേക്ക് ചലച്ചിത്രത്തെക്കൊണ്ടെത്തിച്ചു. പരിമിതികൾ ഒരുപാട് വന്നെങ്കിലും ചലച്ചിത്രത്തിന്റെ വളർച്ചയോടൊപ്പം ശബ്ദ മിശ്രണത്തിൽ ഉണ്ടായ പരീക്ഷണങ്ങളും പുരോഗമിച്ചു.
അതിരുകൾക്കുമതീതമായ സർഗ്ഗസഞ്ചാരം
സതീഷ് ജി നായർ
സമകാലിക നാടകവേദികളെ കുറിച്ചുള്ള പരമ്പര ഭാഗം -2
എന്നാൽ അതിൽനിന്നും വളരെ വ്യത്യസ്തമായി പൂർണ്ണമായ അർത്ഥത്തിൽ കുട്ടികളുടെ നാടകം എന്താണെന്നും എങ്ങനെയാകണമെന്നും മനസ്സിലാക്കിത്തരുന്ന നാടകമാണ് പ്രശസ്ത നാടക സംവിധായകൻ അരുൺ ലാലിന്റെ സംവിധാനത്തിൽ
കലവറ കൂറ്റനാട് ചിൽഡ്രൻസ് തിയേറ്റർ ,ലിറ്റൽ എർത്ത് സ്കൂൾ ഓഫ് തീയേറ്റർ എന്നിവ സംയുക്തമായ അവതരിപ്പിച്ച 'ക്രസൻ്റ് മൂൺ '. രവീന്ദ്രനാഥ ടാഗോറിന്റ ' ക്രസൻ്റ് മൂൺ ' കവിതയിൽ നിന്നുള്ള സ്വതന്ത്രമായ നാടകാവിഷ്കാരമാണിത്.
പാരമ്പര്യനിഷേധം - ദുരവസ്ഥയിൽ
ഡോ. രമിളാദേവി.പി.ആർ
പാരമ്പര്യനിഷേധം കുമാരനാശാന്റെ കൃതികളിൽ പ്രകടമാവുന്നതെങ്ങനെ എന്നുള്ള അന്വേഷണമാണ് ഈ പ്രബന്ധത്തിനാധാരം. അദ്ദേഹത്തിന്റെ ഖണ്ഡ കാവ്യങ്ങളെ സാമാന്യമായി നിരീക്ഷിച്ചശേഷം, പാരമ്പര്യത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് കേരളത്തിൽ കൊടുങ്കാറ്റുതന്നെ സൃഷ്ടിച്ച 'ദുരവസ്ഥ' എന്ന കൃതിയെ മുൻനിർത്തി ആശാൻ കൃതികളുടെ പാരമ്പര്യനിഷേധസ്വഭാവം കണ്ട ത്താനുള്ള ശ്രമമാണ് ഇവിടെ.
കാടിന്റെ മുഖങ്ങൾ
ഡോ. സജീവ് കുമാർ എസ്.
ഡോ. കെ. റഹിം
ഊരാളി വിഭാഗത്തിലുള്ള ആദിവാസി കുടുംബങ്ങൾ കൂടുതലായി വസിക്കുന്ന കുയിലാന്തണ്ണി ഉൾഗ്രാമം പൂർണ്ണമായും വനമേഖലയാണ്. കട്ടപ്പനയിൽ നിന്നു നാല്പതു കിലോമീറ്ററിലധികം ദൂരമുള്ള ഈ സ്ഥലത്ത് വൈദ്യുതിയോ മറ്റ് ആധുനിക സൗകര്യങ്ങളോ എത്തിയിട്ടില്ല. കാടും കാട്ടറിവുകളുമായി അവിടെ കുറേ മനുഷ്യർ താമസിക്കുന്നു. അവിടത്തെ ട്രൈബൽ സ്കൂളിലേക്കാണ് തിരുവനന്തപുരത്തുനിന്ന് വൈശാഖൻ എന്ന അധ്യാപകൻ പുതിയ നിയമനവുമായി എത്തുന്നത്.
പന്തലായനിയുടെ സാംസ്കാരിക ഭൂമിശാസ്ത്രം
ഡോ.കെ.പി രവിചന്ദ്രൻ
ദ്രാവിഡവും നാടോടിയുമായ കേരളീയ പാരമ്പര്യത്തിൽ ആഖ്യാനം ചെയ്യപ്പെട്ട യു.എ.ഖാദറിന്റെ നോവലാണ് അഘോരശിവം. പന്തലായനിയാണ് നോവലിലെ ഭൌ തികസ്ഥലം. ചരിത്രപ്രശസ്തിയുടെ പ്രാചീനഭാരങ്ങളൊന്നുമില്ലാതെ പന്തലായിനി എന്ന ഗ്രാമത്തിനും അവിടത്തെ ജീവിതത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ട് പകുതികളിൽ സംഭവിയ്ക്കുന്ന പരിണാമങ്ങളാണ് അഘോരശിവം പങ്കുവയ്ക്കുന്നത് കഥപറച്ചിലിന്റെ രേഖീയയുക്തികളല്ല ഇവിടെയുള്ളത്.
ജനജീവിതവും ജീവിതവൃത്തിയും
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 2
തെക്കൻതിരുവിതാംകൂറിന്റെ ഭാഗമായ വിളവൻകോട്, കല്ക്കുളം, ഇരണിയൽ, തോവാള, അഗസ്തീശ്വരംതാലൂക്കുകൾ ഐക്യകേരളരൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമാവുകയും മേൽതാലൂക്കുകൾ ചേർന്നു കന്യാകുമാരിജില്ല രൂപീകൃതമാവുകയും ചെയ്തു. തെക്കൻതിരുവിതാംകൂറിന്റെ സാംസ്‌കാരികസവിശേഷതകളിൽ ഈ പ്രദേശങ്ങളാണ് പ്രത്യേകപ്രാധാന്യം അർഹിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) : നിർമിത ബുദ്ധിയുടെ വൈവിധ്യങ്ങളും ഭാവിയും
രാജേശ്വരി ബി.
കഴിവുകളെ അടിസ്ഥാനമാക്കിയും പ്രവർത്തികളെ അടിസ്ഥാനമാക്കിയും AI പലതരത്തിലുണ്ട്. ആദ്യം നമുക്ക് കഴിവുകളെ അടിസ്ഥാനമാക്കിയുള്ള AI കൾ ഏതൊക്കെയെന്ന് നോക്കാം. അത് മൂന്ന് തരത്തിൽ ആണ് ഉള്ളത് - “കൃത്രിമ നാരോ AI” (Artificial Narrow AI), “കൃത്രിമ ജനറൽ AI” (Artificial General AI) പിന്നെ സൂപ്പർ AI (Super AI).
തൊഴിലിടങ്ങളിലെ മാനസികാരോഗ്യം: 2024 ലെ ലോക മാനസികാരോഗ്യ ദിനത്തെ മുൻനിർത്തി ചില വിചാരങ്ങൾ.
ഡോ.എസ്.കൃഷ്ണൻ
ഇന്ന് മാനസികാരോഗ്യം എന്നത് ഒരു വ്യക്തിപരമായ ആശങ്ക മാത്രമല്ല; ഇത് ഒരു നിർണായക കച്ചവട പ്രശ്നമായി മാറിയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. വീട് മാത്രമല്ല, ജോലിസ്ഥലം പോലും സമ്മർദ്ദത്തിന്റെ ഉറവിടവും മാനസികാരോഗ്യ പ്രോത്സാഹനത്തിനുള്ള ഒരു പ്ലാറ്റ്ഫോമും ആകാം. ജോലി നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറുമ്പോൾ, ജീവനക്കാർ മാനസികമായി ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുന്നത് വ്യക്തിഗത ക്ഷേമത്തിന് മാത്രമല്ല, സമൂഹത്തിന്റെ വളർച്ചയ്ക്കും ഗുണം ചെയ്യും.
കേരളത്തിലെ മൊഴി ഭേദവൈവിധ്യങ്ങൾ ജൈന രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനം
ബിജി കെ.ബി.
ജൈനസംസ്കാരത്തെ കണ്ടെത്തുവാനും തിരിച്ചറിയുവാനും സാധിക്കുന്ന അടിസ്ഥാനരേഖകളാണ് ജൈന ശാസനങ്ങൾ. ജൈനശാസനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മൊഴി അടയാളങ്ങളെ കണ്ടെത്തുന്നതിലൂടെ ജൈനർ കേരളീയർക്ക് നൽകിയ നാനാവിധ സംസ്കാരങ്ങളെ പഠിക്കുവാനാകും ഇക്കാരണത്താൽ ജൈനശാനങ്ങളെ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവുംഭാഗം 3
ഡോ.എം.എ.സിദ്ദീഖ്
നാല് പരാമീറ്ററുകൾ ഉപയോഗിച്ചാണ് നീലഗിരിക്കുന്നുകളിലെ ആറ് മേഖലകളിലെ പാരിസ്ഥിതിക മാറ്റത്തിന്റെ അപഗ്രഥനത്തെ ഈ പഠനത്തിൽ നടത്തിയിരിക്കുന്നത്. ഭൂവിനിയോഗം, ഭൂമിയുടെ നിയമപരവും ഭരണപരവുമായ തരംതിരിവ്, പരസ്പപര വിനിമയങ്ങളും സെറ്റിൽമെൻ്റ് പാറ്റേണുകളും, ജലസ്രോതസ്സുകൾ എന്നിങ്ങനെ നാലെണ്ണം.
നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ - ഒരു അപഗ്രഥനം
ഡോ. സന്ധ്യ ജെ. നായർ
ആയതിനാൽ തന്നെ പ്രാദേശിക ചരിത്രമെന്നത് കേവലമൊരു ദേശത്തിന്റെ മാത്രം ചരിത്രമാണ് എന്നാണ് കരുതപ്പെടാറുള്ളത്. എന്നാൽ പ്രാദേശിക ചരിത്രം എന്നത് കേവലം ഒരു ദേശചരിത്രമല്ല, മറിച്ചു ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ പ്രദേശത്തെ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് അത്. വൈവിധ്യമാർന്ന തെളിവുകളിലൂടെ വിവിധ തലത്തിലുള്ള താരതമ്യങ്ങളിലോടെ കൃത്യമായ ഒരു ചട്ടക്കൂടിൽ സ്ഥാപിച്ചെടുക്കുന്നതാണ്. ഇത്തരമൊരു ചരിത്ര നിർമിതിയിൽ വാക്ചരിത്രവും,വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുന്നവയാണ് എന്നതാണ് മറ്റൊരു വശം.
ചരിത്രം മിത്തിലും പാട്ടിലും
Fr. ജിൻസ് എൻ. ബി.
വയനാടിന്റെയും എടക്കൽ ഗുഹകളുടെയും ചരിത്രം ഇഴചേർന്ന് കിടക്കുന്നു. വയനാട്ടിലെ അമ്പുകുത്തി മലനിരകളിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ ചരിത്രാതീത കാലത്തെ കൊത്തുപണികളും മറ്റ് പുരാവസ്തുക്കളും ഉൾക്കൊള്ളുന്ന പ്രകൃതിദത്ത ഗുഹകളുടെ ഒരു കൂട്ടമാണ്. ഈ ഗുഹകൾ ഈ പ്രദേശത്തെ ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.എടക്കൽ ഗുഹകൾ ആയിരക്കണക്കിന് വർഷങ്ങൾ മനുഷ്യർ അഭയത്തിനും മതപരവും ആചാരപരവുമായ പ്രവർത്തനങ്ങൾക്കുള്ള സ്ഥലമായും ഉപയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ചില നോവുകൾ
ഷീബ പത്മകുമാർ
കടലിനു പുറം തിരിഞ്ഞു നിന്ന് ബലി പിണ്ഡം കടലിലേക്ക് ഒഴുക്കി, ഒരല്പം കടൽ വെള്ളം തലയിൽ കോരി ഒഴിച്ച് ആത്മാവിന് വേണ്ടി കണ്ണടച്ചു ഒരല്പനേരം പ്രാർത്ഥിച്ചു തിരികെ കയറുമ്പോഴാണ് നേരത്തെ കണ്ട ചെറുപ്പക്കാരൻ ഒരു വെളുത്ത ഷർട്ട് ധരിച്ചു, ബട്ടൻസ് ഇട്ടുകൊണ്ട് എന്റെ നേരെ നടന്നു വരുന്നത് കണ്ടത്. ഞാൻ നോക്കിയത് അയാൾ കണ്ടോ എന്ന ജാള്യതയിൽ തല കുനിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ അയാൾ എന്നെ വിളിച്ചു.
ആത്മാവിൻ്റെ ആഴങ്ങളിൽ
വർഷ എ.അനിൽ
ക്ലാര!! അവൾ നോവുള്ള ഓർമ്മയായി മനസ്സിനെ കുത്തിമുറിക്കുന്നു. ചോര കണ്ണിലെങ്ങോ ഇരച്ചു കയറുന്നതായി തോന്നുകയാണ്. ഒരുപാടുപേർ ഞാൻ കാരണം വേദനിച്ചിട്ടുണ്ട്. അന്യരല്ല,സ്വന്തം കുടുംബക്കാർ,വീട്ടുകാർ. എല്ലാവരെയും വേദനിപ്പിച്ചു, വെറുപ്പിച്ചു, ഒരാൾക്കുവേണ്ടി! ആ ഒരാൾ തന്നെ ഇന്ന്.... അവൾ പറയുന്നപോലെ ഇനി നിരപരാധി ആണെങ്കിലോ? എങ്കിൽ ഞാനാണോ കുറ്റക്കാരൻ!!
നാൻസി എഡ്വേർഡ്
ഒരിക്കലും എന്നോട് നിന്നെ എനിക്കു ഇഷ്ടം ആണെന്ന് പറഞ്ഞില്ല. ഒരു നോട്ടത്തിൽ പോലും.... എങ്കിലും ഞാൻ അവനെ സ്നേഹിച്ചു... ജീവിതത്തിൽ പലതും നേടി അവൻ ഉയർച്ചയിലെത്തി.