ലക്കം 13
നവംബർ ലക്കം
ചലച്ചിത്രപ്പതിപ്പ്
കേരളപ്പിറവി ആഘോഷവും ചില മാതൃഭാഷാവിചാരങ്ങളും
വർഷംതോറും കടന്നുവരുന്ന കേരളപ്പിറവി ആഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചാണ് കേരളീയരുടെ മാതൃഭാഷാചിന്തകൾക്ക് ശക്തിപ്രാപിക്കുന്നതെന്നു കാണാം. വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനുമുതകുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശങ്ങളും ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. ഭരണഭാഷാപ്രതിജ്ഞയും ഇതിന്റെ ഭാഗമാണ്. എല്ലാവർഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാവാരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾ, ഭാഷാപോഷണത്തിനുതകുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. നമ്മുടെ മാതൃഭാഷാചിന്തകളുടെ തീവ്രത ഈ ഒരാഴ്ചക്കാലം കഴിയുമ്പോൾ കുറഞ്ഞുകുറഞ്ഞു വരുന്നു. വീണ്ടും നമ്മൾ ഭരണഭാഷ മാതൃഭാഷയാകണം എന്ന ചിന്ത ഉപേക്ഷിച്ചുകൊണ്ട് കാര്യങ്ങൾ പഴയപോലെ തന്നെ ആവർത്തിക്കുന്നു.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
പെർഫക്ഷൻ അല്ല ആധികാരികതയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
ശ്യാമപ്രസാദ് / ആര്യ. സി.ജി
ധാരാളം വായിക്കാനുള്ള അവസരം കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. നാടകങ്ങളിൽ ഒക്കെ നല്ലപോലെ താൽപര്യവുമുണ്ടായിരുന്നു. എല്ലാത്തരം കലകളിലും താല്പര്യമുണ്ടായിരുന്നു. എഴുത്ത്, വായന, പെയിന്റിങ്, മ്യൂസിക് അങ്ങനെയങ്ങനെ... അന്നൊക്കെ പ്രീഡിഗ്രി കാലഘട്ടമാണ്. കലാപരമായ എന്തെങ്കിലും പഠിക്കണം എന്ന് തോന്നിയിരുന്നു. പ്രീഡിഗ്രി സയൻസ് - മാത്‍സ് വിദ്യാർത്ഥിയായിരുന്നു. എങ്കിലും പിന്നെ എനിക്ക് കലാപരമായ വഴി കൂടി തിരഞ്ഞെടുക്കണമെന്ന് തോന്നി. അങ്ങനെ ആ സമയത്താണ് ഡ്രാമ സ്കൂൾ ഉണ്ടാകുന്നത്. ഇഷ്ടമുള്ള കാര്യമായത് കൊണ്ട് ഡ്രാമ സ്കൂളിൽ ഗ്രാജുവേറ്റ് ചെയ്യാനുള്ള സാധ്യത കണ്ടു. അത് കഴിഞ്ഞയുടനെ ദൂരദർശൻ ഇവിടെ വന്നു. ദൂരദർശനിൽ ട്രെയിൻഡ് ആയി.
തമിഴ് രാഷ്ട്രീയ ബോധത്തിന്റെ മൂന്നാം സിനിമകൾ
വി.കെ. അജിത് കുമാർ
രാഷ്ട്രീയം എങ്ങനെ സിനിമയുമായി ഇഴചേർത്തുവയ്ക്കാം എന്ന തീവ്രചിന്തയാണ് മൂന്നാം സിനിമ (Third Cinema) എന്ന ആശയത്തിലേക്കോ അതിനുപരി ഒരു ബദൽ സിനിമാ കാഴ്ചയിലേക്കോ സിനിമാ പ്രവർത്തകരെ നയിക്കുന്നത്. നിലവിലുണ്ടായിരുന്ന അതിശയക്കാഴ്ചകൾ സമ്മാനിച്ച ഹോളിവുഡിനും സൗന്ദര്യാത്മകതയിൽ സൃഷ്ടിക്കപ്പെടുന്ന യുറോപ്യൻ സിനിമകൾക്കുമുള്ള മറുപടിയായിരുന്നു അറുപതുകളുടെ അവസാനത്തിൽ അർജന്റീനിയൻ ചലച്ചിത്രപ്രവർത്തകരായ ഫെർണാണ്ടോ സോളനാസും ഒക്ടാവിയോ ഗെറ്റിനോയും ചേർന്ന് മൂന്നാം സിനിമ എന്ന ചലച്ചിത്രാനുഭവത്തിലൂടെ പങ്കുവച്ചത്. ദാരിദ്ര്യം, കോളോണിയൽ കാഴ്ചകൾ
ചലച്ചിത്രപ്പതിപ്പ്
ഹിംസയുടെ ദൃശ്യാനുഭവങ്ങള്‍ : മലയാളസിനിമയിലെ ഹിംസയും ‘ആവേശ’ത്തിന്റെ പ്രത്യയശാസ്ത്രവും
രവികുമാര്‍.എം.ജി.
ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ഹിംസ (violence)യ്ക്കു പ്രധാന പങ്കുണ്ടെന്ന നിരീക്ഷണം അതിശയോക്തിയല്ല.1 മനുഷ്യന്റെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുമ്പോഴും ചരിത്രം എന്ന ‘രേഖപ്പെടുന്ന കാല’ത്തില്‍ ഹിംസ നിര്‍ണ്ണായകശക്തിയാകുന്നത് എന്തുകൊണ്ട് ? അനുകൂലനത്തിന്റെയും സമവായത്തിന്റെയും നിശ്ശബ്ദതയുടെയും സമാധാനവഴികള്‍ പരിചയപ്പെട്ടിട്ടും അംഗീകരിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ചില സമയങ്ങളില്‍ നാം ഹിംസകളെ വാഴ്ത്തുന്നു ?
പി ഭാസ്കരന്റെ സർഗാത്മക രചനകളിലെ രൂപാന്തരീകരണം: വൃക്ഷവലയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഒരു പഠനം
അന്ന മരിയ ജോസഫ്
അതിസൂക്ഷ്മമായ പുനരാഖ്യാനങ്ങളിൽ നിന്നാണ് വിഭിന്നമായ വൈജ്ഞാനിക മേഖലകളെ കണ്ടെത്താൻ സാധിക്കുന്നത്. ഇതിലൂടെ സാഹിത്യത്തിന്റെ നൂതനമായ അനേകം സാധ്യതകളെ വീക്ഷിക്കാൻ കഴിയും. മലയാള സാഹിതീയ വിജ്ഞാനശാഖ വികാസം പ്രാപിക്കുന്നത് ഇത്തരം പ്രവണതകളിലൂടെയാണ്. സാഹിത്യം കേവലമായ പ്രതിനിധാനം മാത്രമല്ല സൃഷ്ടിക്കുന്നത്, അത് ഒരു കാലഘട്ടത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവും വ്യക്ത്യധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ അനേകം ഘടകങ്ങളെക്കൂടി സംവേദനം ചെയ്യുന്നു.
നിർമ്മിതബുദ്ധിയും ചലച്ചിത്രനിർമ്മാണവും
ശ്രീനാഥ്
സമീപകാലത്ത് നാം നിരന്തരം കേൾക്കുന്ന ഒരു സംഗതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി. സംശയദൂരീകരണത്തിന്റെ പര്യായമായി ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ മാറിയിട്ട് അധികകാലമായിട്ടില്ല.എന്നാൽ ആ ഗൂഗിളിനെ ഗോദയിൽ മലർത്തി അടിക്കാൻ നിർമ്മിത ബുദ്ധിയുടെ കളരിയിൽ നിന്ന് ചാറ്റ് ജിപി ടിയും മെറ്റാ എ ഐ യുമൊക്കെ കച്ച മുറുക്കി കഴിഞ്ഞു. Prompt കൾ എന്ന ആശയങ്ങളെ അതിശയിപ്പിക്കുന്ന ചിത്രങ്ങളാക്കി മാറ്റുന്ന മിഡ്ജേണി (Mid journey)യും, ഞൊടിയിടയിൽ വരികളെഴുതി,സംഗീതം നൽകി,അടിപൊളി പാട്ടുകൾ പാടി തരുന്ന Suno AI യുമെല്ലാം നിർമ്മിത ബുദ്ധിയുടെ അനുസരണയുള്ള അനുചരന്മാരാണ് .
അതീതയാഥാര്‍ത്ഥ്യങ്ങളുടെ തിരക്കാഴ്ചകള്‍
എസ്.ആർ. ഹരിത
പോസ്റ്റ്മോഡേണ്‍ കാലഘട്ടത്തില്‍ സിനിമയും യാഥാര്‍ത്ഥ ലോകത്ത് നടക്കു വിവിധ സംഭവങ്ങളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാന്‍ തുടങ്ങി. എാല്‍ മൂര്‍ത്തമായ സത്യം എാ്െ ഈ സാമൂഹികാവസ്ഥയില്‍ സ്ഥാപിക്കാന്‍ കഴിയില്ല. സത്യം/യാഥാര്‍ത്ഥ്യം എന്നത് പലര്‍ക്കും പല കാഴ്ചപ്പാടില്‍ നീളുന്ന ഒന്നാണ്. സിനിമയില്‍ അതീതയാഥാര്‍ത്ഥ്യം പ്രാഥമികമായി ഒരു ദൃശ്യഭാഷയാണ്. ഒരു വ്യക്തിയെ അവന്‍/അവള്‍ കാണുന്ന കാഴ്ചകളിലൂടെ അവൻ്റെ/അവളുടെ കാമനകളിലേക്കും ആവശ്യങ്ങളിലേക്കും എത്തിനോക്കുന്ന ദൃശ്യരൂപമാണ് സിനിമ.
ഗോത്രഭാഷാപാട്ടുകളുടെ പ്രതിനിധാനം മലയാള ചലച്ചിത്രങ്ങളിൽ
ആതിര രാജൻ
കേരളത്തിലെ വിവിധഗോത്രങ്ങളിൽ നിന്നുള്ള പാരമ്പര്യ ഗാനങ്ങൾ ഇന്ന് സിനിമയിൽ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ സംസ്കാരവും വികാരവും പ്രതിധ്വനിക്കുന്ന പാട്ടുകൾ സിനിമയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഇരുളടഞ്ഞു കിടക്കുന്ന ഗോത്രങ്ങളിലെ പാട്ടുകൾ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്ന സിനിമയെന്ന ഏറ്റവും വലിയ ദൃശ്യമാധ്യമത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് എപ്രകാരമാണ് മറ്റ് ജനങ്ങളിലേക്കെത്തുന്നതെന്നും എങ്ങനെയാണ് അവ സിനിമയിൽ പ്രതിനിധീകരിക്കപ്പെടുന്നതെന്നും ചർച്ച ചെയ്യുന്നതാണ് ഈ പഠനം.
വിവാഹേതരബന്ധം: ഇന്ത്യൻസിനിമയിലെ പൊതുബോധവും പുതുബോധവും
അജിത കെ.
വിവാഹശേഷം, പഴയ പ്രണയിയെ അല്ലെങ്കിൽ പ്രണയിനിയെ കണ്ടെത്തുന്നത്, അവർ വിവാഹേതരബന്ധത്തിലേക്കു നീങ്ങുന്നത്, നിത്യജീവിതത്തിൽ സാധാരണമാണെങ്കിലും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള സിനിമയിൽ അങ്ങനെയധികം ചിത്രീകരണങ്ങളുണ്ടായിട്ടില്ല എന്നു പറയേണ്ടിവരും. ഇനി ഉണ്ടെങ്കിൽതന്നെ മലയാളസിനിമ ഗൌരവത്തോടുകൂടി ഈ വിഷയം കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. സിനിമ കഥാനുസാരി എന്ന നിലയിലാണ് മലയാള സിനിമാ ചരിത്രത്തിൽ ഏറെക്കാലം മുന്നോട്ടു പോയിട്ടുള്ളത്. പുരാണകഥകളും പിന്നീട് ചെറുകഥകളും നോവലുകളും ഒക്കെ സിനിമയിലെ പ്രമേയത്തിന് അടിസ്ഥാനമായിരുന്നു എന്നത് സർവ്വവിദിതമാണ്.
സാമൂഹികനീതിബോധം സ്ത്രീപക്ഷ സിനിമകളിൽ: നേർക്കൊണ്ടപാർവൈ, ആട്ടം എന്നീ സിനിമകളെ അടിസ്ഥാനമാക്കി ഒരു താരതമ്യപഠനം
ബിന്ദു എ. എം.
ഒരു സമൂഹത്തിലെ വ്യക്തികളുടെ അവകാശങ്ങൾ, സമത്വം, നീതി എന്നിവയെപ്പറ്റിയുള്ള അവബോധം, ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ, ഉത്തരവാദിത്തം എന്നിവയാണ് സാമൂഹികനീതിബോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആണധികാരകേന്ദ്രീകൃതമായ പൊതുസമൂഹം, അവരുടെ സ്വഭാവം, തൊഴിൽ, സാമൂഹിക പശ്ചാത്തലം, ഇടപെടലുകൾ, സദാചാരബോധം, വസ്ത്രധാരണം, എന്നിവ നീതി നടപ്പിലാക്കുന്നതിന് മാനദണ്ഡമാക്കാറുണ്ട്.
ലൂയി ബുനുവല്‍ - സര്‍റിയലിസ്റ്റിക് ചലച്ചിത്രകാരൻ
ഡോ.വീണാഗോപാല്‍ വി.പി.
വര്‍ത്തമാനകാലത്ത് ബഹുജനപ്രീതിയിലും പൊതുസ്വീകാര്യതയിലും ഏറ്റവും മുന്നിൻ നില്‍ക്കുന്ന കലാരൂപങ്ങളിലൊന്ന് ചലച്ചിത്രമാണ്. സമൂഹത്തെയും വ്യക്തികളെയും സ്വാധീനിക്കുന്ന കലാരൂപമായി ചലച്ചിത്രം മാറിയിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വ്യാവസായികവിപ്ലവത്തിന്റെ ഭാഗമായുള്ള ശാസ്ത്ര-സാങ്കേതികവിദ്യാമുന്നേറ്റമാണ് ചലച്ചിത്രത്തിന്റെ സൃഷ്ടിക്കു കാരണം. ദൃശ്യശ്രാവ്യവിഭാഗങ്ങളുടെ ഉത്കൃഷ്ടഭാവങ്ങളും സാമൂഹ്യ-മാനവികശാസ്ത്രങ്ങളും അന്തര്‍ഭാവങ്ങളും സമന്വയിച്ച് പക്വത നേടിയ കലാരൂപമാണ് സിനിമ.
സിനിമയും ശേഷീവാദവും (film and ableism) ബോളിവുഡിലെ ഭിന്നശേഷി പ്രതിനിധാനങ്ങളുടെ വിശകലനം
സാലിം എൻ.പി.
വൈകല്യം മനുഷ്യാനുഭവത്തിന്റെ അവിഭാജ്യഘടകമാണ്. എന്തുകൊണ്ടെന്നാൽ ഇതര ജീവജാലങ്ങളിൽ ജന്മനാലോ അപകടങ്ങളാലോ വൈകല്യപ്പെടുന്ന ശരീരങ്ങൾക്ക് പ്രകൃതിയിൽ അതിജീവനം സാധ്യമാകുന്നില്ല. ജൈവ പരിണാമപ്രക്രിയയിൽ വൈകല്യം എന്നത് അതിജീവനത്തിനുള്ള ഒരു അനർഹതയാണ്. എന്നാൽ സാമൂഹ്യപരിണാമത്തിൽ വൈകല്യമുള്ളവർ ഉന്മൂലനം ചെയ്യപ്പെടുന്നില്ല. അവർ മനുഷ്യചരിത്രത്തോടൊപ്പം തന്നെ മുന്നോട്ട് സഞ്ചരിക്കുന്നു. അവരുടെ അതിജീവനം കൂടുതൽ പുരോഗതിപ്രാപിക്കുന്നു. പ്രാചീന-മധ്യകാല സമൂഹങ്ങളിലെ ശിശുഹത്യകളും നാസിജർമനിയിലെ വംശഹത്യയും ഫാസിസ്റ്റ് ഇറ്റലിയിലെ വന്ദീകരണവും ഒഴിച്ചുനിർത്തിയാൽ മനുഷ്യചരിത്രത്തിൽ വൈകല്യമുള്ളവരുടെ ജീവൻ കാര്യമായി വെല്ലുവിളിക്കപ്പെട്ടിട്ടില്ല. എങ്കിലും മാനുഷികമല്ലാത്ത ചില പ്രവണതകൾ മനുഷ്യസംസ്കാരത്തിലും സമൂഹത്തിലും ഭിന്നശേഷീസമൂഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്.
മലയാളസിനിമയും ക്വിയർകോഡിങും
നിവി ടി.
ആൺ-പെൺ ലൈംഗികതയെക്കുറിച്ചുള്ള/പ്രണയത്തെ (heterosexuality)ക്കുറിച്ചുള്ള അവതരണങ്ങളുടെ ആവർത്തനവും ആഘോഷവുമാണ് മലയാളസിനിമ. ചുരുക്കം ചില അവസരങ്ങളിൽ മാത്രമാണ് സ്വവർഗ്ഗപ്രേമികളുടെ/ക്വിയർ(queer) ജനതയുടെ പ്രണയജീവിതങ്ങൾ സിനിമയ്ക്കു വിഷയമായിട്ടുള്ളത്. ഈ ക്വിയർ അവതരണങ്ങളെ അവ നേരിട്ടാണോ, അല്ലാതെയാണോ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ അടിസ്‌ഥാനത്തിൽ രണ്ടായി വിഭജിക്കാവുന്നതാണ്. ക്വിയർ കോഡിങ് (queer coding) ഉപയോഗിച്ചിട്ടുള്ള സിനിമകളും ഇല്ലാത്ത സിനിമകളും.
കഥാപാത്രങ്ങളുടെ ശരീരഭാഷ, സംസാരരീതി, വസ്ത്രധാരണം, സംഭാഷണത്തിന്റെ സ്വഭാവം എന്നിങ്ങനെ പലവിധ സൂചനകളിലൂടെ അവരുടെ ക്വിയർനെസ്സ് സൂചിപ്പിച്ചു വെക്കുന്ന ആഖ്യാനരീതിയാണ് ക്വിയർ കോഡിങ്. ഇപ്രകാരം ക്വിയർ കോഡിങ് നടന്നിട്ടുള്ള ഒട്ടനേകം സിനിമകൾ കണ്ടെത്താം. അതേ സമയം കഥാപാത്രത്തിന്റെ ലൈംഗിക /ലിംഗ തന്മ (sexuality, gender identity) ക്വിയർ ആണെന്നു വ്യക്തമായും പരാമർശിക്കുന്ന, ക്വിയർ കോഡിങ് രീതി ഉപയോഗപ്പെടുത്താത്ത സിനിമകളും നിലനില്ക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ക്വിയർനെസ്സ് (queerness) ഇവിടെ കാണിക്കു മുന്നിൽ സ്പഷ്ടമാണ്.
എന്തുകൊണ്ട് 'കൂഴങ്കൽ'...
സംഗീത്
മനുഷ്യജീവിതത്തോടും അതിന്റെ കാലിക സമസ്യകളോടും സംവദിക്കുവാൻ ഒരു കലയ്ക്ക് എപ്പോൾ മുതൽ കഴിയാതെവരുന്നോ, അപ്പോൾ മുതൽ അതിന്റെ നിലനിൽപ്പ് വെല്ലുവിളിയിലാകുന്നുണ്ട്. ജീവിതത്തോടുള്ള ആത്മൈക്യത്തിന്റെ സംസ്ഥാപനത്തിലാണ് 'കല ജീവിതംതന്നെ'യാകുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്നും വിപുലമായി ഉപഭോഗം ചെയ്യപ്പെടുന്ന ഒരു ജനപ്രിയ കലയെന്ന നിലയിൽ സിനിമയെ തിരിച്ചറിയേണ്ടത്. മായക്കാഴ്ചകളുടെ വിഭ്രാത്മകതകളാൽ വിസ്മയിപ്പിക്കുന്നതിനോടൊപ്പംതന്നെ മനുഷ്യന്റെ ഭൗതികവും ബൗദ്ധികവുമായ വ്യവഹാരങ്ങളോട് താദാത്മ്യം പുലർത്താനും അതിന് കഴിയുന്നുണ്ട്.
ആശാന്തപർവ്വം
സതീഷ് ജി നായർ
സമകാലിക നാടകവേദികളെ കുറിച്ചുള്ള പരമ്പര ഭാഗം -3
എ ശാന്തകുമാർ എന്ന നാടക പ്രതിഭയെ ഓർമ്മിക്കുമ്പോൾ
തോറ്റ മനുഷ്യരുടെ തോറ്റംപാട്ടുകളാണ് തൻ്റെ നാടകമെന്ന് സ്വയം പ്രഖ്യാപിച്ച നാടകക്കാരനാണ് എ. ശാന്തകുമാർ. ആത്മനൊമ്പരത്തിൻ്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ അരങ്ങിൽ ഉജ്ജ്വലപ്പിച്ച അശാന്തിയുടെ ഈ നാടകക്കാരൻ പ്രതിഭകൊണ്ടും പ്രയത്നംകൊണ്ടും നമ്മളെ വിസ്മയിപ്പിച്ചു. അത്രമേൽ തീവ്രമായിരുന്നു ആ മനുഷ്യൻ്റ ജീവിതവും നാടകവും.
അദ്ദേഹത്തിൻ്റെ നാടകങ്ങൾ വായിക്കുമ്പോൾ അത് ചെയ്യാൻ അതിയായ ആഗ്രഹം തോന്നാറുണ്ട്. അത്തരത്തിൽ അദ്ദേഹം എഴുതിയ നാല് നാടകങ്ങൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്.
പാട്ടിൻ്റെ കരിമ്പിൻ തോട്ടം സ്വപ്നം കണ്ട ഗായിക
ഡോ. ശ്യാമ കെ.ആർ
ആന്ധ്രാ സ്വദേശിനിയായ ബി.വസന്തയുടേതാണ് കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ നൽകിയ മധുര ശബ്ദം. മലയാളി മറന്നുപോയ പാട്ടുകാർ.. ജീവിത സാഹചര്യങ്ങൾ കൊണ്ട് സിനിമയുടെ മായിക ലോകത്തു നിന്നും അകന്നുപോകേണ്ടി വന്നവർ. എങ്കിലും പാടിയ ഒന്നോ രണ്ടോ പാട്ടുകളിലൂടെ നൂറ്റാണ്ടുകൾ ജീവിക്കുന്നവർ.
അത്തരമൊരു ഗായികയാണ് ഈയിടെ അന്തരിച്ച മച്ചാട്ട് വാസന്തി.
മിത്തുകൾ : ചരിത്രവും രാഷ്ട്രീയവും
ബദരി നാരായണൻ
കാലങ്ങൾ കൊണ്ട് പ്രകൃതിസംഭവങ്ങളായി തോന്നിപ്പിക്കുമെങ്കിലും ഒരു സമൂഹത്തിലെ മിത്തുകൾ ഒന്നും തന്നെ നിഷ്കളങ്കമോ സ്വാഭാവികമോ ആയി ഉണ്ടായതാണെന്ന് ഗണിക്കുക സാധ്യമല്ല. പ്രകൃത്യാ മനുഷ്യനോടൊപ്പം ഉണ്ടായിവന്നതല്ല ഭാഷാപരമായും സാംസ്കാരികമായും ഉണ്ടാക്കിയെടുത്തതാണ് അവ എന്നതാണ് വസ്തുത.
കാലാവസ്ഥാവാദത്തിന്റെ രണ്ടുമുഖങ്ങൾ
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 4
ഡോ.എം.എ.സിദ്ദീഖ്
പാരിസ്ഥിതിക ഭാവുകത്വം കാലാവസ്ഥാവ്യതിയാനത്തെ കാണുന്നത് ഒരേ ദിശയിലുള്ള പ്രതിഭാസമായല്ല;പല പല അടരുകളുള്ള ഒരു പ്രശ്ന മായിട്ടാണ്. ഭൂമിശാസ്ത്രജ്ഞയായ സിൻഡികാറ്റ്സ് പറയും പോലെ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ദുരന്തവാദങ്ങൾക്ക് രണ്ടു മുഖങ്ങൾ വരാം - അരാഷ്ട്രീയതയുടെ ഒരു മുഖവും പാർശ്വമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ട മറ്റൊരു മുഖവും. പാർശ്വമായി രാഷ്ട്രീയവൽക്കരിക്കപ്പെടുകയെന്നാൽ, വ്യക്തിഗതമായ പ്രവർത്തനങ്ങളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവിധത്തിലുള്ള സ്വയംനിഷേധത്തിൻ്റെയോ സ്വയം നിരാകരണത്തിന്റെയോ ഒരു ബോധമുണ്ടാകലാണ്.
ചെറുത്തു നില്പിന്റെ പ്രത്യയശാസ്ത്രം - ദലിത് സാഹിത്യം ഒരു പഠനം
യമുന ടി
"ദലിതർക്കു വേണ്ടി ദലിതരാൽ രചിക്കപ്പെടുന്ന ദലിതന്റെ സാഹിത്യമാണ് ദലിത് സാഹിത്യം"(കവിയൂർ മുരളി 2001:20). പ്രതികാരവാഞ്‌ച ജനിപ്പിക്കുക എന്ന മൗലികധർമ്മമാണ് അതിനുള്ളതെന്നും ദലിതർ ഇന്നും അനുഭവിക്കേണ്ടി വരുന്ന എല്ലാ ദുരിതങ്ങൾക്കുമെതിരെ പൊരുതുന്ന ഒരു ജനതയെ വാർത്തെടുക്കുകയാണ് അതിന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം പറയുന്നു. ഉന്നതവർഗ്ഗത്തിൽ ജനിച്ചവർക്ക് ഒരിക്കലും ദലിത് സാഹിത്യം നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ല .കാലാകാലങ്ങളായി ചൂഷണം അനുഭവിക്കുന്നവർക്കുമാത്രമേ ചൂഷിതന്റെ വേദനകൾ ശക്തമായി പ്രകാശിപ്പിക്കാൻ കഴിയൂ.വംശപരമായ വിവേചനങ്ങൾ നിരന്തരം നേരിടേണ്ടി വരുന്നവർ സമാനമായ വേദനയനുഭവിക്കുന്നവരെപ്രബുദ്ധരാക്കാനും പ്രക്ഷോഭകാരികളാക്കാനും വേണ്ടി പ്രേരിപ്പിക്കുന്ന എഴുത്തായിരിക്കണം ദളിത് സാഹിത്യകാരന്റേത്.
ജനജീവിതവും ജീവിതവൃത്തിയും 2
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 4
കന്നുകാലിവളർത്തൽ അഥവാ മാടുവളർത്തൽ ഇന്നാട്ടുകാരുടെ ജീവിതോപാധികളിൽ ഒന്നാണ്. പശു, കാള, പോത്ത്, എരുമ, ആട് തുടങ്ങിയവയാണ് മാടുവിഭാഗത്തിൽപ്പെട്ട തെക്കൻതിരുവിതാംകൂറിലെ കാലികൾ. നാടൻ ഇനത്തിൽപ്പെട്ട മാടുകളും സങ്കരയിനം ആടുകളും ഇവിടെ വളർത്തുന്നുണ്ട്. നാടൻഇനങ്ങളെക്കാൾ സങ്കരയിനങ്ങൾക്ക് ഉല്പാദനക്ഷമത കൂടുകയാൽ അത്തരം മൃഗങ്ങളെ വളർത്താനാണു കർഷകർക്കു താല്പര്യം. കോയമ്പത്തൂർ, തിരുനെൽവേലി, മധുരഭാഗങ്ങളിൽനിന്നാണ് സങ്കരയിനംമാടുകളെ ഇവിടെ എത്തിക്കുന്നത്.
കച്ചവട ഡയോസ്പോറയും സമുദ്രവ്യാപാരബന്ധങ്ങളും: കേരളത്തിലേക്കുള്ള സമുദ്രസഞ്ചാരങ്ങളുടെ ചരിത്രാത്മകവിശകലനം
ഹർഷിത പി പി
ഓരോ നാടിന്റെയും ചരിത്രത്തെ നിർണ്ണയിക്കുന്നതിൽ അവിടുത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ മുഖ്യമായൊരു പങ്കുവഹിക്കുന്നു. ഭൂമിശാസ്ത്രം ദേശത്തിന്റെ ചരിത്രത്തെ സ്വാധീനിക്കുന്നതിനെപ്പറ്റി പ്രത്യേകപഠനം നടത്തിയ ഫ്രഞ്ചു പണ്ഡിതനാണ് ലൂസിയർ ഫെബർ. ഫെബർ അഭിപ്രായപ്പെട്ടതുപോലെ, മലകളും പുഴകളും സമുദ്രങ്ങളുമടങ്ങുന്ന പ്രകൃതി രാജ്യങ്ങൾ തമ്മിൽ അടുപ്പിക്കുകയോ വേർതിരിക്കുകയോ ചെയ്യുന്നുവെന്ന് ചരിത്ര രേഖകൾ തെളിവുകൾ നൽകുന്നു.
മനോരോഗാവസ്ഥകളുടെ ലോകം
ഡോ.എസ്.കൃഷ്ണൻ
നമ്മുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ, ധാരണകൾ എന്നിവ ഉൾക്കൊള്ളുന്ന ലോകത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തെ രൂപപ്പെടുത്തുന്ന സങ്കീർണ്ണവും ചലനാത്മകവുമായ ഒരു സംവിധാനമാണ് മനസ്സ്. മനസ്സ് മസ്തിഷ്കത്തിന്റെ ധർമ്മം എന്ന് പറയുന്നതിൽ തെറ്റില്ല. മസ്തിഷ്ക പ്രവർത്തനപ്പിഴവുകൾ സങ്കീർണ്ണമായ ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമ്പോൾ അത് മനസ്സിന്റെ പ്രവർത്തനങ്ങൾക്ക് ഭംഗം വരുത്തിയേക്കാം. ഇത് നമ്മൾ ചിന്തിക്കുന്ന രീതിയെ മാത്രമല്ല, മറ്റുള്ളവരുമായി നാം എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെയും നാം ദൈനംദിന ജീവിതത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നു എന്നതിനെയും ബാധിക്കുന്നു.
മഹാവിസ്ഫോടനത്തിനുമുമ്പ്
വിജയകൃഷ്ണൻ എം വി
എല്ലാ കാലത്തും മനുഷ്യചിന്തയേ ഏറെ അത്ഭുതപ്പെടുത്തിയ ഒരു സമസ്യയാണ് നമ്മുടെ പ്രപഞ്ചത്തിന്റെ ഉല്പത്തി എന്ന ആശയം. മിക്ക പുരാതനസംസ്ക്കാരങ്ങളിലും പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അതിന്റെ ഉല്പത്തിയെ സംബന്ധിച്ച ഊഹാപോഹങ്ങളും നമുക്ക് കാണാം. ഭാരതീയപുരാണങ്ങളിലും ഗ്രീക്ക്കഥകളിലും ബൈബിളിലും എല്ലാം വളരെ രസകരവും വ്യത്യസ്തവുമായ പ്രപഞ്ചോല്പത്തി സങ്കല്പങ്ങളാണുള്ളത്. ഋഗ്വേദത്തിലെ നാസദീയസൂക്തം പോലെയുള്ള കൃതികൾ ഇക്കാര്യത്തിൽ മനുഷ്യബുദ്ധി എത്രത്തോളും ഉദാത്തമായ സാഹിത്യചിന്താതലങ്ങളിലേക്കു എത്തിയെന്നു കാണിക്കുന്നു.