
ലക്കം 13
ജനുവരി ലക്കം

മലയാളിയുടെ അക്ഷര സുകൃതം അനശ്വരതയിലേക്ക്…
മനുഷ്യത്വത്തിന് വേണ്ടി കാരുണ്യത്തിനുവേണ്ടി സ്നേഹത്തിനു വേണ്ടി ബഹുസ്വരത നിലനിർത്താൻ വേണ്ടി എഴുതുകയും പ്രവർത്തിക്കുക യും ചെയ്ത കർമ്മയോഗിയായിരുന്നു എം.ടി. മലയാളഭാഷയുടെ ശക്തി സൗന്ദ ര്യങ്ങളെ നന്നായി മനസ്സിലാക്കിയ എം.ടി ഭാഷയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. മലയാളഭാഷയുടെ മഹ ത്വം ഉദ്ഘോഷിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പ്രതിജ്ഞയാണ് കേരളത്തി ൻറെ ഔദ്യോഗിക ഭാഷാപ്രതിജ്ഞ.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
മലയാറ്റൂരിന്‍റെ വേരുകളോ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയോ എ.ഐയില്‍ ഉണ്ടാവില്ല!
പ്രഭാവർമ /
കവി ഈ സമൂഹത്തിലെ മനുഷ്യനല്ലേ? ഒന്നില്‍ നിന്നും വേര്‍തിരിഞ്ഞ് സ്വയം അന്യവല്‍ക്കരിക്കപ്പെടാന്‍ കവിക്ക് ആവില്ല. റേഷനരി വാങ്ങിയാലല്ലേ കവിക്കും ഉണ്ണാനാവൂ. കവിയായിരിക്കുന്ന ആത്മീയാവസ്ഥയെ നിലനിര്‍ത്താന്‍ പോലും ഊണ് എന്ന ഭൗതികാവസ്ഥ കൂ ടിയേ തീരൂ...
ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുന്ന സ്നേഹവൃക്ഷം
ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍
ചിന്തകള്‍ വല്ലാതെ ചിതറിപ്പോകുന്ന ഒരു ദിവസം. മനസ്സ് കലുഷിതം. പ്രഭാതത്തില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആകാശത്തില്‍ വെളിച്ചം തീരെയില്ല. മനസ്സും അന്ധകാരമയമായിരിക്കുന്നു. ഇന്നലെ വരെ രാവില്‍ വെളിച്ചം പകര്‍ന്ന നക്ഷത്രം പെട്ടെന്ന് അസ്തമിച്ചതുപോലുള്ള അനുഭവം. ഇത് എങ്ങനെ സംഭവിച്ചു എന്നു ചിന്തിക്കുമ്പോള്‍, രണ്ടക്ഷരം മലയാളത്തിന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന ദുഃഖകരമായ തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നു. അത് എം.ടി. എന്ന രണ്ടക്ഷരമാണ്. മലയാളസാഹിത്യത്തില്‍ ആ മഹാസാഹിത്യകാരനെ അടയാളപ്പെടുത്താന്‍ രണ്ടക്ഷരം മതിയായിരുന്നു.
ദേ വരാജൻ മാസ്റ്ററും ശക്തിഗാഥയും ; സംഗീതത്തിലെ വേറിട്ട സമീപനം.
അരുൺ. വി. കുമാർ
ജി ദേവരാജൻ മാസ്റ്റർ ആരംഭിച്ച സംഗീതപ്രസ്ഥാനമാണ് 'ശക്തിഗാഥ'. ശാസ്ത്രീയസംഗീതത്തിലെ സവിശേഷതകളും പാശ്ചാത്യസംഗീതത്തിലെ ഹാർമണിയും സമന്വയിപ്പിച്ച പുതുവഴിയാണിത്. മാസ്റ്റർ തുടക്കം കുറിച്ച ശക്തിഗാഥയിലെ അംഗമെന്ന നിലയിൽ പ്രസ്തുത ഗായകസംഘത്തിന്റെ തനതുവഴികളും സങ്കൽപ്പനങ്ങളും വിശകലനം ചെയ്യാനുള്ള ശ്രമമാണ് എന്റെ പ്രബന്ധം.
തനതുനാടകസവിശേഷതകള്‍ കെ.ജെ.ബേബിയുടെ നാടുഗദ്ദികയില്‍
അഖില എസ്.
മനുഷ്യവംശത്തിന്‍റെ സാംസ്കാരികവും ധൈഷണികവുമായ വളര്‍ച്ചയില്‍ നിസ്തുല പങ്ക് വഹിച്ച കലാരൂപമാണ് നാടകം. സമ്പന്നമായ നാടകപാരമ്പര്യത്തിനുടമകളാണ് കേരളീയര്‍. 1960കളുടെ അവസാനത്തിലും 1970കളിലും നമ്മുടെ നാടകസാഹിത്യവും അതിന്‍റെ രംഗാവതരണവും ശക്തമായൊരു അടിത്തറയുണ്ടാക്കിയെടുത്തു. 1970 കളില്‍ മലയാള നാടകം പ്രതിനിധാനം ചെയ്ത നാടകശാഖയാണ് തനതുനാടകങ്ങള്‍.
സാഹിത്യപഠനം
ഉലകുടയതമ്പുരാന്‍പാട്ട് - ആചാരവും അനുഷ്ഠാനവും
ഡോ. ശ്രീലാറാണി എം.എസ്.
ഒരു ജനസാമാന്യത്തിന്‍റെ ഭൗതികവും ആത്മീയവുമായ ജീവിതസമ്പ്രദായമാണ് ഫോക് ലോർ . മനുഷ്യന്‍ ആര്‍ജ്ജിച്ചിട്ടുള്ള അറിവുകളുടെ ലോകം. പരിശീലനത്തിലൂടെയോ സ്മൃതിയിലൂടെയോ സംരക്ഷിച്ചുപോരുന്നതും ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറിവന്നതുമായ പാരമ്പര്യമാണ് ഫോക് ലോർ എന്ന് പ്രമുഖ ഫോക് ലോറിസ്റ്റായ തോംസണ്‍ അഭിപ്രായപ്പെടുന്നു. നാടോടിവിജ്ഞാനീയത്തില്‍ പാട്ടുകളെയും അനുഷ്ഠാനകലകളെയും തെക്കനെന്നും വടക്കനെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
ബെഞ്ചമിന്‍ ബെയിലിയുടെ ഗുണപാഠകഥകള്‍: ഭാഷയ്ക്കും പരിഭാഷയ്ക്കും മാതൃകയും വെളിച്ചവും നല്‍കിയ ഇരുനൂറുവര്‍ഷങ്ങള്‍
ഷാന്റി എം ജേക്കബ്
കേരളത്തില്‍ ആദ്യമായി അച്ചടിച്ച പുസ്തകത്തിന് 2024 ല്‍ ഇരുനൂറു വയസ്സാവുന്നു. 1824 ല്‍ ബെഞ്ചമിന്‍ ബെയിലി വിവര്‍ത്തനം ചെയ്ത് കോട്ടയം സി.എം.എസ് പ്രസില്‍ നിന്നു പ്രസിദ്ധീകരിച്ച ‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന കൃതി കേരളത്തില്‍ അച്ചടിച്ച ആദ്യ മലയാളഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. എട്ടു ചെറുകഥകളുടെ സമാഹാരമാണിത്. മെശിയാസംവത്സരം 1824 ല്‍ കോട്ടയത്ത് അച്ചടിച്ച പുസ്തകമാണ് ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍.
ലക്ഷദ്വീപ് ജീവിതങ്ങളുടെ സ്വത്വ രാഷ്ട്രീയവും വെല്ലുവിളികളും- 'കോലോടം ' എന്ന നോവലിന്റെ പശ്ചാത്തലത്തിൽ
ഹസനത്ത് ബീഗം ബി
വേറിട്ട ജീവിതശൈലിയിലൂടെ തനതായ സംസ്കാരം കാത്തുസൂക്ഷിക്കുന്നവരാണ് ലക്ഷദീപ് ജനങ്ങൾ. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യം കാണാം. മലയാളമാണ് ഔദ്യോഗിക ഭാഷ. വേഷം കൊണ്ടും ഭക്ഷണരീതികൾ കൊണ്ടും കേരളക്കരയുമായി സാമ്യമുണ്ടെങ്കിലും ഭാഷാപരമായി വേറിട്ട് നിൽക്കുന്നു. ദ്വീപുജനങ്ങൾക്ക് അവരുടേതായ കലാരൂപങ്ങളും ആചാരങ്ങളും ഉണ്ട്.
ഗുരുവിന്റെ കാഴ്ചകളും ഗിരിയുടെ കാഴ്ചപ്പാടുകളും
ഡോ. രശ്മി എന്‍.
സാഹിത്യസൃഷ്ടികളില്‍ ചിലത് രസിപ്പിക്കുകയും ചിലത് ചിന്തിപ്പിക്കുകയും ചിലത് മടുപ്പിക്കുകയും ചെയ്യാറുണ്ട്. എഴുത്തുകാരന്‍ സ്വീകരിക്കുന്ന പ്രമേയവും അത് അനുഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശൈലിയും ഭാഷയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചില സത്യങ്ങള്‍ നേരിട്ടുപറയുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാകണമെന്നില്ല. എന്നാല്‍ കഥയും അതിലൂടെ ഈ സത്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ കൂട്ടിക്കലര്‍ത്തി പറയുമ്പോള്‍ അത് വായനക്കാരനെ ആകര്‍ഷിക്കുന്നു. അത്തരത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഒരു സാഹിത്യസൃഷ്ടിയാണ് പി. പി. പ്രകാശന്റെ ഗിരി എന്ന നോവല്‍.
വൃക്ഷങ്ങളുടെ രഹസ്യ ജീവിതം പീറ്റർ വോലെബെൻ എഴുതുന്നു........
ഡോ. അർച്ചന എ.കെ.
സമൂഹത്തിലെ സമസ്ത ഘടകങ്ങളുമായുള്ള പ്രതിപ്രവർത്തനമാണ് വേറിട്ടൊരു അസ്ഥിത്വം മനുഷ്യ സമൂഹത്തിന് നൽകുന്നത്. ജൈവ വൈവിധ്യ സമ്പന്നമായ ഭൂമിയിൽ ഭാഷ, ചിന്താശേഷി എന്നിവയാൽ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു നില മാനവ സമൂഹം കൈവരിച്ചിരിക്കുന്നത് ഈയൊരു പ്രതിപ്രവർത്തനത്താലാണ്. മനുഷ്യൻ സാമൂഹ്യപ്രക്രിയയിൽ ഇടപെടുന്നതു പോലെ വൃക്ഷങ്ങളും അവയുടെ ഭൗതിക പരിസരത്തോട് ഇടപെട്ടാണ് ജീവിക്കുന്നത്.
'പെരുന്തച്ചൻ': തിരക്കഥയുടെ എം.ടി തച്ച്(ടച്ച്)
ഡോ. എസ്. ഗോപു
സാഹിത്യത്തിന്റെ കരുത്തും സൗന്ദര്യവും ഉൾച്ചേർന്നവയാണ് എം.ടിയുടെ തിരക്കഥകൾ. തിരക്കഥയെ സാഹിത്യരൂപമായി കാണുന്നതിനുപരിയായി, സിനിമയ്ക്ക് ഭാവനകൊണ്ടും(ദൃശ്യഭാഷയിൽ) ഭാഷകൊണ്ടും(സംഭാഷണത്തിൽ) സാഹിതീയമായ പിൻബലം നൽകുക എന്നതായിരുന്നു എം.ടിയുടെ നയം. സാഹിത്യത്തിന്റെ കൈപിടിച്ച് മലയാളസിനിമ പ്രമേയപരമായ ആഴവും പരപ്പും നേടിയ ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണ് എം.ടി 'മുറപ്പെണ്ണി'ലൂടെ(1965) തിരക്കഥാരംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെതന്നെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവി ഷ്ക്കാരമായിരുന്നു അത്.
ചലച്ചിത്രപഠനം
വാർധക്യാവിഷ്കരണത്തിലെ വ്യതിരിക്ത സമീപനം : എം.ടി യുടെ "ഒരു ചെറുപുഞ്ചിരി" എന്ന ചലച്ചിത്രത്തെ ആസ്പദമാക്കിയുള്ള പഠനം
ഡോ. സ്വപ്ന സി. കോമ്പാത്ത്
മുഖ്യധാരാമലയാളസിനിമവ്യവസായം എല്ലായ്പ്പോഴും യുവാക്കളെ
കേന്ദ്രമാക്കിയാണ് മുതൽമുടക്കിറക്കുന്നത്. പ്രമേയത്തിലായാലും ലക്ഷ്യം വെക്കുന്ന പ്രേക്ഷകരുടെ കാര്യത്തിലായും (Targeted Audience) സിനിമ നിരന്തരം പിന്തുടരുന്ന നയം അതു തന്നെയാണ് . ന്യൂജനറേഷനും മുൻപുള്ള കാലഘട്ടത്തിൽ കുടുംബം എന്ന മൂല്യസ്ഥാപനത്തെ കേന്ദ്രീകരിച്ച് കൊണ്ടുള്ള സിനിമകളാണ് ഉണ്ടായിരുന്നത്.
ആ കാലഘട്ടത്തിൽ സിനിമയിലെ അവിഭാജ്യസാന്നിധ്യമായിരുന്നു വൃദ്ധകഥാപാത്രങ്ങൾ . എന്നാൽ കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് നമ്മുടെ ജീവിതവ്യവസ്ഥിതി മാറാൻ തുടങ്ങിയതോടെ സിനിമയിലും അതിൻ്റെ പ്രതിഫലനം ഉണ്ടാകാൻ തുടങ്ങി.

സാമൂഹികഘടനയും ജാതികളും (തുടർച്ച )
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 6
തെക്കൻതിരുവിതാംകൂറിലെ നെയ്യാറ്റിൻകര, വിളവൻകോടു താലൂക്കുകളിലാണ് ഈഴവസമുദായത്തിന്റെ പ്രാതിനിധ്യം ഉള്ളത്. വടക്കൻപാട്ടുകളിലും മറ്റും കാണുന്ന ചേകവർ രാജ്യ'സേവകരാ'യിരുന്നുവെന്നും അവരുടെ പിൻഗാമികളാണ് ഇന്നത്തെ ഈഴവരെന്നും അഭിപ്രായമുണ്ട്. ('സേവകരുടെ' തദ്ഭവമാണ് 'ചേകവർ എന്നൊരു വാദമുണ്ട്).' ചേകവരുടെ മുൻഗാമികൾ സിലോണിൽനിന്നു വന്നവരാണ് എന്നും പറയുന്നുണ്ട്. ഇന്നത്തെ ശ്രീലങ്കയുടെ പഴയപേരാണ് സിലോൺ. തമിഴിൽ സിലോണിനെ 'ഈഴത്തുനാട്' എന്നാണ് പറയുന്നത് .
തെക്കൻപാട്ടുകളിൽ കന്നടിയൻപോരിന്റെ പ്രാധാന്യം
പ്രീതാമോൾ.ആർ / ഡോ.അഞ്‍ജന വി. ആര്‍.
തെക്കൻ തിരുവിതാംകൂറിൽ ജനജീവിതത്തോടുചേർന്ന് നിൽക്കുന്ന അനുഷ്ഠാനാത്മകമായ കഥാ ഗാനങ്ങളാണ് തെക്കൻ പാട്ടുകൾ. സതീചരിതം, പോരുകഥ എന്നീ നിലകളിൽ ശ്രദ്ധേയമായ ഒരു തെക്കൻ പാട്ടാണ് കന്നടിയൻ പോര്. കന്നടിയന്റെ മകളായ വടുകച്ചിയ്ക്ക് കുലശേഖരത്തമ്പുരാനോടുള്ള പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ പാട്ടുകഥയുടെ ഉള്ളടക്കം. തെക്കൻ തിരുവിതാം കൂറിലെ ഭൂപ്രകൃതി, രാഷ്ട്രീയ സാഹചര്യങ്ങൾ, യാത്രാസംവിധാനങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, തൊഴിൽ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഈ പാട്ടിൽ നിന്ന് ലഭിക്കുന്നുണ്ട്.
ഉലകുടയതമ്പുരാന്‍പാട്ട് - ആചാരവും അനുഷ്ഠാനവും
ഡോ. ശ്രീലാറാണി എം.എസ്.
ഒരു ജനസാമാന്യത്തിന്‍റെ ഭൗതികവും ആത്മീയവുമായ ജീവിതസമ്പ്രദായമാണ് ഫോക് ലോർ . മനുഷ്യന്‍ ആര്‍ജ്ജിച്ചിട്ടുള്ള അറിവുകളുടെ ലോകം. പരിശീലനത്തിലൂടെയോ സ്മൃതിയിലൂടെയോ സംരക്ഷിച്ചുപോരുന്നതും ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറിവന്നതുമായ പാരമ്പര്യമാണ് ഫോക് ലോർ എന്ന് പ്രമുഖ ഫോക് ലോറിസ്റ്റായ തോംസണ്‍ അഭിപ്രായപ്പെടുന്നു. നാടോടിവിജ്ഞാനീയത്തില്‍ പാട്ടുകളെയും അനുഷ്ഠാനകലകളെയും തെക്കനെന്നും വടക്കനെന്നും രണ്ടായി തിരിച്ചിരിക്കുന്നു.

സ്കിസോഫ്രീനിയ:ഉടഞ്ഞ കണ്ണാടിയിലെ മനസ്സിന്റെ പ്രതിബിംബം.
മനോയാനം - 6
ഡോ.എസ്.കൃഷ്ണൻ
“കാലത്ത് വളരെ നേരത്തേ ഉണരും. ഏകദേശം 2-3 മണിയോടടുത്ത്. ചുറ്റുമുള്ള ക്യാമറക്കണ്ണുകൾ കാണാതെ കുളിക്കാനാണ്. എന്നാൽ ഉണരും മുൻപേ ക്യാമറകൾ പ്രവർത്തിക്കാൻ ആരംഭിക്കും. അതുകൊണ്ട് കുളി നടക്കില്ല. ദോശയും ചപ്പാത്തിയുമുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കഴുകിക്കഴിക്കും. പച്ചവെള്ളം പോലും മന്ത്രങ്ങൾ പലവട്ടം ആവർത്തിച്ചുരുവിട്ട് ശുദ്ധമാക്കി മാത്രമേ കഴിക്കുകയുള്ളൂ. ചായ ഉപ്പിട്ടാണ് കുടിക്കുക. ഉപ്പിന് വിഷാംശം നീക്കാനാകുമത്രേ.
കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനം
ഡോ.എം.എ.സിദ്ദീഖ്
കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹിത്യദർശനത്തെ സാഹിത്യകൃതികളിൽ അപഗ്രഥിക്കുമ്പോൾ, മുതലാളിത്തവികസനം, കോളനീകരണം, അപകോളനീകരണവും പാരിസ്ഥിതികവിമർശനവും, പാശ്ചാത്യവികസനമാതൃകകൾ... തുടങ്ങിയവയെ ശ്രദ്ധയോടെ അപഗ്രഥിക്കേണ്ടതുണ്ട്.ആധിപത്യപരമായതും, പരിസ്ഥിതിക്ക് വിനാശകരമായതുമായ സമ്പദ് വ്യവസ്ഥയ്ക്കെതിരെ പാരിസ്ഥിതികമായ സമ്പദ് വ്യവസ ്ഥകൾക്കു വേണ്ട അന്വേഷണങ്ങൾ വെളിച്ചം കണ്ടുകഴിഞ്ഞ കാലവുമാണിത്.
സമയമെന്ന സമസ്യ
വിജയകൃഷ്ണൻ എം വി
നമ്മളേവർക്കും ഏറ്റവും സുപരിചിതമായ ഒരു വിവക്ഷയാണ് കാലം അഥവാ സമയം.നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുന്നതും മുഴുവൻ പ്രപഞ്ചത്തിൻറയും മാറ്റങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു സങ്കല്പമാണിത്. സമയം എന്നത് വാസ്തവത്തിൽ ഉള്ളതാണോ അതോ മനുഷ്യമനസ്സിന്റെ ഒരു സങ്കൽപ്പമാണോ എന്ന ചോദ്യം നമ്മുടെ ചിന്തയെ ഏറ്റവും കുഴക്കിയ, ഇന്നും വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.
പ്രണയം
ടി. ശ്രീവത്സന്‍
രണ്ടുപേര്‍ക്കിടയിലെ അപരിചിതത്വം ശരീരം കൊണ്ടു മറികടന്നതിന്‍റെ മൂന്നാം ദിവസം രാത്രിയോടടുക്കുമ്പോള്‍ നാട്ടില്‍നിന്നൊരു ഫോണ്‍കോള്‍! രജനിച്ചേച്ചിക്ക് ട്രെയിന്‍ ആക്സിഡന്‍റ്! ഐ.സി.യുവിലാണ്. ജ്വാല അപ്പോള്‍മുതല്‍ കരയാന്‍ തുടങ്ങി. ആദ്യമായാണ് അവള്‍ കരയുന്നതു കാണുന്നത്. കരച്ചിലിനിടയില്‍ത്തന്നെ അവള്‍ വസ്ത്രംമാറി, തലചീകി, റെഡിയായിവന്നു, വാ... പോകാം. ലുങ്കിമാറ്റി പാന്‍റ്സിട്ട് ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു.