
ലക്കം 13
ജനുവരി ലക്കം

കഥയുടെ എഴുത്തച്ഛൻ വനിതാ കോളേജിൽ
1970 ൽ ‘ശിശു’എന്ന കഥ യുമായി മലയാളത്തിന്റെ കഥാലോക ത്തേക്ക് കടന്നുവന്ന എൻ.എസ് മാധവൻ കൂടിയാണ് ചെറുകഥയെ മലയാളത്തിൽ ആരുറപ്പുള്ള ഒരു സാഹിത്യരൂപ മാക്കി മാറ്റിയത്.എഴുത്തുകാരൻ എന്ന നിലയിൽ ഒരു ‘തിരുത്തു’ കൊണ്ട് മലയാള സാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും നിലനിൽക്കുന്ന അപകടകരമായ മൗനത്തെയും തർക്കരാഹിത്യങ്ങളെയും വെട്ടിയെറിഞ്ഞ തൂലിക എൻ.എസ് മാധവന്റേത് കൂടിയാണ്.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
നമ്മുടെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിച്ചുവരുത്താത്ത അതിഥികളാണ് അപ്രതീക്ഷിതമായിട്ടുള്ള രാഷ്ട്രീയസംഭവങ്ങൾ.
എൻ.എസ്.മാധവൻ -ചിന്ത എസ്. ധരൻ / ശരണ്യ യു.
ചില കഥകൾ വളരെ അനായാസമായി ഒറ്റയിരുപ്പിന് എഴുതിതീർക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ചില സാഹിത്യ സൃഷ്ടികൾ മാസങ്ങൾ, ചിലപ്പോൾ കൊല്ലങ്ങൾ തന്നെ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് എന്റെ കഥ കാർമെൻ എഴുതാൻ ഞാൻ ഏതാണ്ട് ഒരു വർഷം എടുത്തു. പക്ഷേ വൻമരങ്ങൾ വീഴുമ്പോൾ, തിരുത്ത് തുടങ്ങിയ കഥകൾ ഒന്നോ രണ്ടോ ദിവസത്തിനകം എഴുതി തീർത്തതാണ്. അത് ഓരോ കഥകളുടെയും പ്രത്യേകതയാണ്. ആ കഥകളുമായിട്ട് എത്ര നമ്മൾ താദാത്മ്യം പ്രാപിച്ചിട്ടുണ്ടോ അത്രയും വേഗത്തിൽ എഴുത്ത് പൂർത്തിയാകും. പിന്നെ എഴുതിക്കഴിഞ്ഞാൽ വീണ്ടും വായിക്കുമ്പോൾ കഥകൾ പലതും നന്നായിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. അവയെ ഞാൻ നിഷ്ക്കരുണം ഉപേക്ഷിച്ചിട്ടുണ്ട്. എന്റെ പ്രസിദ്ധീകരിക്കാത്ത കഥകൾ പ്രസിദ്ധീകരിച്ച കഥകളുടെ അത്രയുംതന്നെ ഉണ്ടായിരിക്കും.
മഞ്ഞണിപ്പൂനിലാവ് പരത്തിയ ഗാനചാരുത
രാജി ടി.എസ്.
കമ്മ്യൂണിസ്റ്റുകാരൻ ആയതിനാൽ ആകാശവാണിയിൽ നിന്നും പിരിച്ചുവിടപ്പെട്ട പി.ഭാസ്കരൻ മദിരാശിയിൽ ജയകേരളം വാരികയുടെ പത്രാധിപരാവുകയും അതുവഴി സിനിമാലോകവുമായി പരിചയത്തിൽ ആവുകയും ചെയ്തു. 1949ൽ ‘അപൂർവ സഹോദരങ്ങൾ’ എന്ന തമിഴ്സിനിമയ്ക്ക് വേണ്ടി മലയാളവരികൾ എഴുതിക്കൊണ്ടാണ് പി.ഭാസ്കരന്റെ സിനിമാപ്രവേശം. തുടർന്ന് ‘ചന്ദ്രിക’യിലും ‘തിരമാല’യിലും ഗാനരചയിതാവും അഭിനേതാവും ആയി പ്രവർത്തിച്ചതിനുശേഷമാണ് സംവിധാനരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ശ്രീ രാമു കാര്യാട്ടും ശ്രീ പി ഭാസ്കരനും ചേർന്നാണ് 1954 ൽ നീലക്കുയിൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അതുവരെ ഉണ്ടായ ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ആയിരിക്കണം തങ്ങളുടെ ചിത്രം എന്ന് അവർ തീരുമാനിച്ചിരുന്നു.
സംഗീതം
ആദിവാസികവിതകൾ : കേരളകവിതയുടെ പുതിയ മുഖം
ഡോ. സുമി ജോയി ഓലിയപ്പുറം
ആദിവാസികൾ എഴുതുമ്പോൾ പ്രധാനമായും ഭാവനയുടെ
മായാജാലകാഴ്ചകളല്ല ആവിഷ്കരിക്കപ്പെടുന്നത്. ആദിവാസിജീവിതത്തിൻ്റെ നൊമ്പരങ്ങൾക്കൊപ്പം അവരുടെ ആനന്ദങ്ങളും സ്വപ്നങ്ങളും വിമർശനങ്ങളും ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് ആവിഷ്കരിക്കപ്പെടുന്നു. "തെന്നാരി" എന്ന പേരിൽ ഊരാളി ഭാഷയിൽ കാവിയപൊത്തകം പ്രസിദ്ധീകരിക്കുമ്പോൾ, പകരക്കാരില്ലാതായേക്കാവുന്ന ഒരു ഭാഷയുടെ, ഒരു സമൂഹത്തിൻ്റെ അകവും പുറവും വെളിപ്പെടുത്തുകയാണ് തങ്ങളെന്ന് പ്രസാധകർ ( ബ്രണ്ണൻ പ്രസ്സ് & ഇൻസൈറ്റ് പബ്ലിക്ക ) പറയുന്നത് അതുകൊണ്ടാണ്. "ഉറൂബിൻ്റെ കഥകളിൽ കാണുന്നത് ആദിവാസിയുടെ ദുരിതപൂർണമായ ജീവിതമാണ് ; എന്നാൽ ആദിവാസി എഴുത്തുകാർ മുന്നോട്ടു വയ്ക്കുന്നത് അവരുടെ ജീവിതത്തിൻ്റെ ആഘോഷവും " എന്ന് ഡോ. നാരായണൻ എം.എസ്. എഴുതുന്നതും അതുകൊണ്ടുതന്നെ.
സാഹിത്യപഠനം
പുതുകവിതകളിലെ പാരിസ്ഥിതികബോധം
ഡോ. ധന്യ. എസ്. പണിക്കർ
പരിസ്ഥിതി ബോധത്തിന്റെ ഉദാത്തവും സഹജവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഭാരതീയ സാഹിത്യം .വേദങ്ങളും അഭിജ്ഞാനശാകുന്തളവും മേഘസന്ദേശവും രഘുവംശവും വാത്മീകിരാമായണവും എന്ന് തുടങ്ങി ഒട്ടുമിക്ക സംസ്കൃതകാവ്യങ്ങളും അനിർവചനീയങ്ങളായ പാരിസ്ഥിതിക അനുഭൂതികൾ ഉൾക്കൊള്ളുന്നവയാണ് .പ്രകൃതിയുമായി നിരന്തര ലയവും സ്നേഹവും പുലർത്തുക എന്ന വീക്ഷണം ഭാരതീയ പരിസ്ഥിതി സൗന്ദര്യദർശനം തന്നെയാണ്
ചിത്രം എഴുതുന്ന കവിത - - പി യുടെ കവിതയിലെ ചിത്രഭാഷയെക്കുറിച്ച് ഒരു അന്വേഷണം
ഡോ.സഞ്ജയകുമാർ.എസ്
പ്രകൃതിയുടെ ഓരോ നിഴലനക്കവും വെളിച്ചത്തിനുണ്ടാകുന്ന അതിസൂക്ഷ്മവ്യതിയാനങ്ങളും വർണ്ണങ്ങളുടെ ഓരോ സവിശേഷതകളും പി കാണുന്നുണ്ട്. കുരുമുളക് ചെടിയെയും ചിതൽപ്പുറ്റിനേയും കട്ടുറുമ്പിനെയും അദ്ദേഹം കാണുന്നു. തളിരുകളുടെ മൃദുലതയും, മഞ്ഞിന്റെ നേർമ യും, കാറ്റിൻ്റെ നനത്ത സ്പർശവും അദ്ദേഹം അറിയുന്നു. തീവ്രമായ ഒരു സംവേദനപ്രക്രിയയാണത്. ഇവിടെ കാവ്യപ്രപഞ്ചം ശൈലീകൃതമായ സംവേദനത്തെ നിഷേധിക്കുന്നു.
റാവുത്തര്‍ പ്രതിനിധാനം മലയാള സാഹിത്യത്തില്‍ ഒരു പഠനം
ഷിയാസ് ടി.
കോറമണ്ഡൽ തീരത്തെ മുസ്ലീങ്ങളെ കുറിച്ച് പഠനം നടത്തിയ ഡോ.രാജ മുഹമദ് അഭിപ്രായപ്പെടുന്നത്. ‘കുതിരക്കച്ചവടം സജീവമായപ്പോൾ അറബികളിൽ ചിലരും പേർഷ്യക്കാരും കുതിരകളെ പരിശീലിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി പ്രാദേശിക ഭരണാധികാരികളുടെ കീഴിൽ ജോലിചെയ്‌തു. ഇത്തരത്തിൽ കോറമണ്ഡൽ തീരത്തും ഉൾപ്രദേശങ്ങളിലെ ഭരണാധികാരികളുടെ കൊട്ടാരത്തിലും മുഖ്യന്മാരോടൊപ്പവും സമീന്ദാർമാരോടൊപ്പവും താമസിച്ച ഇവർ തദ്ദേശീയരായ സ്ത്രീകളുമായി വൈവാഹിക ബന്ധത്തിലേർപ്പെട്ടു അവരുടെ പിന്തുടർച്ചക്കാരാണ് റാവുത്തർമാർ എന്നറിയപ്പടുന്നത്’.
അമ്മ ബിംബങ്ങള്‍ : എം .ടി യുടെ കഥകളില്‍
ഡോ. ശ്രീക്കുട്ടി തങ്കപ്പന്‍
അത്തരത്തില്‍ തൊഴില്‍തേടി ബോംബേ,കല്‍ക്കത്ത പോലെയുള്ള വന്‍നഗരങ്ങളിലും പട്ടാള ബാരക്കുകളിലും എത്തിച്ചേർന്നവര്‍ക്ക് നഗരങ്ങള്‍ തീര്‍ത്ത അജ്ഞാതത്വം (anonymity) ശ്വാസംമുട്ടിച്ചപ്പോള്‍ ഗ്രാമങ്ങള്‍ അവര്‍ക്കുള്ളില്‍ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തി. ഈ ഘടകങ്ങളെല്ലാം ഇക്കാലത്തെ കഥകള്‍ക്ക് വിഷയങ്ങളായി ഭവിച്ചു. തനിക്കുചുറ്റുമുള്ള ലോകത്തിൻ്റെ സങ്കീര്‍ണതകള്‍ വ്യക്തിയുടെ മാനസികവ്യാപാരത്തെ ആഴത്തില്‍ സ്പര്‍ശിക്കുകകൂടി ചെയ്തപ്പോള്‍ ഈ കഥകളുടെ ആത്മസത്തയ്ക്ക് ഒരു വിഷാദച്ഛായ കൈവന്നു.
മനുഷ്യനായി തീർന്ന കവി - പി.ഭാസ്കരൻ്റെ കവിതകളുടെ പഠനം
ഡോ.ജൂലിയ ഡേവിഡ്
പട്ടിണിയിലാകുന്ന ഗ്രാമം സംഘടിക്കുന്നു. പണികിട്ടാനും കൂലി കിട്ടാനും വേണ്ടി ആ സംഘത്തിൽ രാമനും ചേരുന്നു. അവരുടെ പോരാട്ടങ്ങൾക്കൊടുവിൽ സംഘം തകർക്കുവാനായി ഗ്രാമത്തിൽ ‘കാക്കി ഭൂതങ്ങൾ’ ഇറങ്ങുന്നു. സംഘത്തിലെ ഒരാളെപ്പോലും കണ്ടുകിട്ടാത്തതിനാൽ ഗ്രാമങ്ങളിലെ വീടുകളിൽ കയറി ആക്രമണങ്ങൾ നടത്തുന്നു. അതോ ടൊപ്പം ചിരുതയുടെ വീട്ടിലും കയറി അവളെ ഉപദ്രവിക്കുന്നു.
‘‘പ്രണയഭാവുകത്വപരിണാമവും ധ്വംസനാത്മക സ്ത്രീത്വവും മാധവിക്കുട്ടിയുടെ ചെറുകഥകളിൽ’’
ഡോ. രമ്യ ആർ.
ചരിത്രത്തിന്റെ ഭാഗമായ അംഗീകൃതമൂല്യങ്ങൾ, ശിക്ഷാവിധികൾ, സാമൂഹികക്രമങ്ങൾ എന്നിവ കാരണം സദാചാരത്തിന്റെ ബലിയാടുകളായിത്തീരുന്ന സ്ത്രീപുരുഷൻമാർ വ്യക്തിസ്വാതന്ത്ര്യത്തേയും സ്‌ത്രൈണാഭിലാഷങ്ങളേയും ഹനിക്കുന്നു. വിപ്ലവാത്മക പുരോഗമനവീക്ഷണമുള്ള മാധവിക്കുട്ടി ഈ യാഥാസ്ഥിതികതയെ അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല ശരീരബദ്ധമല്ലാത്ത നൈസർഗികപ്രണയത്തിനായി തന്റെ നായികമാർക്ക് അവസരമൊരുക്കുകയും അത് അസാൻമാർഗ്ഗികതയാകുന്നതെങ്ങനെയെന്ന് സധൈര്യം ചോദിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിക്ക് സമുദായം എന്ന കള്ളമുത്തശ്ശി ഉണ്ടാക്കി നിർത്തിയ കശാപ്പുശാല മാത്രമാണ് സദാചാരം.
രതിസങ്കല്പം മലയാളകവിതയില്‍
ഡോ.പട്രീഷ്യ ജോൺ
മധ്യകാലഘട്ടത്തില്‍ പാശ്ചാത്യചിന്തകളില്‍ സ്വാധീനം ചെലുത്തിയ പൗരോഹിത്യ മേധാവിത്വവും ക്രൈസ്തവവീക്ഷണവും രതിസങ്കല്പത്തെ പാപമായിക്കണ്ടു. അതിനാല്‍ യഹൂദക്രൈസ്തവ ദര്‍ശനങ്ങളില്‍ രതി വിലക്കപ്പെട്ട കനിയായി. ജീവിതാസക്തികളെ വിമലീകരിക്കാനും ഉദാത്തവത്കരിക്കാനുമാണ് മതപൗരോഹിത്യം പ്രചാരണം നടത്തിയത്. എന്നാല്‍ ഇങ്ങനെയുള്ള മതസദാചാരങ്ങളെ ക്രിയാത്മകമായി ലംഘിച്ചുകൊണ്ട് ചില സാഹിത്യപ്രതിഭകള്‍ രംഗത്തുവന്നു.
പ്രണയം…. രണ്ട് വാക്ക്
മഞ്ജു കെ.ആർ.
പ്രകൃതിയുടെ ഓരോ സ്പന്ദനവും പ്രണയിക്കാൻ പഠിപ്പിക്കുന്നവയാണ്. ചേമ്പിലക്കുള്ളിൽ പറ്റിച്ചേർന്നിരിക്കുന്ന മഴത്തുള്ളികൾക്കും , സ്വപ്നങ്ങൾക്ക് പൂക്കളുടെ രൂപം കൊടുത്ത് അവയെ പേറി നിൽക്കുന്ന ഗുൽമോഹറിനും മേഘങ്ങൾക്കിടയിൽ വസന്തം സൃഷ്ടിക്കുന്ന മഴവില്ലിനും നമ്മോട് പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. മഴയും പ്രണയം പോലെ തന്നെ…. പരസ്പരം അലിഞ്ഞു ചേരാൻ കൊതിക്കുന്ന വർക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവൾ…
നിര്‍മ്മിതബുദ്ധിയും സിനിമയും
ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത്
നിര്‍മ്മിതബുദ്ധി (AI) ലോകത്തെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് നമ്മുടെ ഭാഷ, കല, സാമൂഹികജീവിതം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു പരിവര്‍ത്തനശക്തിയായി മാറിക്കഴിഞ്ഞു. ബോധപൂര്‍വ്വം തിരിച്ചറിയാനാവാത്തവിധം നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ നാം ഉപയോഗിക്കുന്നു. നമ്മുടെ ജീവിതത്തിലെ നിത്യസാന്നിധ്യമായ മൊബൈല്‍ഫോണ്‍, നമുക്കു ലഭികുന്ന സര്‍ക്കാര്‍സേവനകള്‍, ബാങ്കിങ്ങ്, നമ്മുടെ യാത്രകള്‍ ഇവയെല്ലാം നിര്‍മ്മിതബുദ്ധിയാല്‍ നിയന്ത്രിതമാണ്.
ചലച്ചിത്രപഠനം

എഴുത്തും കാഴ്ചയും: ചില ചരിത് രപ്രശ്നങ്ങള്
അന്‍വര്‍ അബ്ദുള്ള
പ്രകടമായും രാഷ്ട്രീയപ്രത്യയശാസ്ത്രപരമോ അതിന്റെ പ്രയോഗപരമോ ആയ ഇടങ്ങളില്‍ ഇടപെടുന്ന സ്വഭാവം ചില നോവലുകളും ധാരാളം നാടകങ്ങളും ഉള്‍വഹിച്ചിട്ടുണ്ട്. ചെറുകാടിന്റെ നോവലുകളും തോപ്പില്‍ ഭാസിയുടെ നാടകങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. ഇവ ചലച്ചിത്രപാഠങ്ങളാകുകയോ ആകാന്‍ ശ്രമിക്കുകയോ ചെയ്ത സന്ദര്‍ഭങ്ങള്‍, അതിനുപിന്നിലെ സൂക്ഷ്മാബോധങ്ങള്‍, അവ തെളിയിക്കുന്ന ചലനങ്ങള്‍ ഒക്കെ, വീണ്ടും അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്.
മനുഷ്യപുലി : അശാന്തിയുടെ ഗൂഗിൾമാപ്പ്
ഡോ. ശ്യാംരജി. എസ്. എസ്.
വംശഹത്യയിലൂടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ അവർക്കായി നിദാന്തമായി കാത്തിരിക്കുന്നു. ഒരു രാജ്യത്തിനുള്ളിൽ കഴിയുകയും ആ രാജ്യം തന്നെ വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ദുരിതജീവിതത്തെ പരുക്കമായി തന്നെ അരങ്ങിലെത്തിക്കുകയാണ് ‘മനുഷ്യപുലി’. നാടകത്തിന്റെ ഓരോ രംഗത്തിലും ഇരുകൈകളിൽ വാളുമായി കടന്നുവരുന്ന മരണത്തിന്റെ ദേവതയായ ‘പാന്തോയ്ബി’ ചുടുരക്തത്തിനായി കാത്തിരിക്കുന്നു.
സാമൂഹികഘടന- ജാതി,മതം(തുടർച്ച )
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 7
എല്ലാ ജാതിവിഭാഗക്കാരുടെയും അലക്കുകാരനാണ് മണ്ണാൻ. എന്നാൽ നായർവിഭാഗത്തിന്റെ മാത്രം അലക്കുകാരാണ് വെളുത്തേടത്തുനായർ. നായരുടെ പുലയും വാലായ്മയും മാറണമെങ്കിൽ വെളുത്തേടത്തുനായർ സ്ത്രീകൾ അലക്കി നല്കിയ മാറ്റ് ധരിക്കണം. 'മാറ്റാത്തി' എന്നൊരു പേരും ഈ ജാതിയിലെ സ്ത്രീകൾക്കുണ്ട്. അയിത്തജാതിക്കാരാണെങ്കിലും ഇവർ അലക്കിയ വസ്ത്രമുടുത്താൽ ആരുടെ അയിത്തവും മാറുമായിരുന്നു. പാരമ്പര്യത്തൊഴിലൊന്നും ഇന്ന് അവർ ചെയ്യുന്നില്ല. പാരമ്പര്യത്തൊഴിൽ ചെയ്യാനുള്ള സാമൂഹികസാഹചര്യവും നിലവിലില്ല. സാമൂഹികമാറ്റം ഇവരെയും പുതുതൊഴിലുകൾ തേടിപ്പോകാൻ പ്രേരിപ്പിച്ചു.

ആത്മഹത്യ – ധാരണകൾ, മിഥ്യാധാരണകൾ
മനോയാനം - 7
ഡോ.എസ്.കൃഷ്ണൻ
ഇതിന് ആത്മഹത്യയുമായി പ്രത്യക്ഷമായ ബന്ധം ഉണ്ടെന്ന് പറയാനാവില്ല. എങ്കിലും ഇത്തരം സ്വയം അപായപ്പെടുത്തലിൽ ഏർപ്പെടുന്നവരിൽ ആത്മഹത്യയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത് – പ്രത്യേകിച്ചും ബോർഡർ ലൈൻ വ്യക്തിത്വ വൈകല്യം ഉള്ളവരിൽ.
ആത്മഹത്യ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഓരോ വർഷവും ഏകദേശം എട്ട് ലക്ഷത്തോളം ആളുകളാണ് ആത്മഹത്യയിലൂടെ ജീവൻ വെടിയുന്നത്. അതായത് ഒരോ നാല്പത് സെക്കന്റിലും ഒരു ആത്മഹത്യ എന്ന കണക്കിലാണ് ആത്മഹത്യകൾ നടക്കുന്നത്. ഒരോ ആത്മഹത്യയ്ക്ക് പിന്നിലും ഇരുപതോളം ആത്മഹത്യാ ശ്രമങ്ങളും ഉണ്ട് എന്നതാണ് നാം പലപ്പോഴും ഓർക്കാതിരിക്കുന്ന ഒരു വസ്തുത.
സുന്ദർബെൻ എന്ന കാലാവസ്ഥാഭൂപടം
ഡോ.എം.എ.സിദ്ദീഖ്
കാലിഫോർണിയയിലെ മരണതാഴ്വരയിൽ 2020-ൽ രേഖപ്പെടുത്തിയ 54 ഡിഗ്രിസെൽഷ്യസ് ചൂടും, പടിഞ്ഞാറൻ ഡിസിയിൽ 2019-ൽ ഉണ്ടായ 48.9 ഡിഗ്രി സെൽഷ്യസുമൊക്കെ ഇങ്ങനെ ചിന്തിച്ചുതുടങ്ങുന്നതിന് മനുഷ്യസമൂഹത്തെ നിർബന്ധിപ്പിക്കുന്നു. ഭൂമിയുടെ താപവർദ്ധന കടൽനിലയെ ഉയർത്തുന്നതും, ധ്രുവമഞ്ഞ് ഉരുക്കുന്നതുമൊന്നും അടിസ്ഥാന വാർത്തകളായല്ല ഇനി മനുഷ്യസമൂഹം തിരിച്ചറിയേണ്ടതെന്ന് പുതിയ സാഹിത്യതത്ത്വം വിളിച്ചുപറയുന്നു. ഇത് ചിന്താതലത്തിൽ സംഭവിച്ച പുതിയൊരു തിരിവാണ് (turning).
വിപ്ലവത്തിന് പ്രതിവിധി വാർദ്ധക്യം
ഡോ. എസ്.ജയൻ
വിപ്ലവത്തിന് പ്രതിനിധി വാർദ്ധക്യമാണെന്ന വിപ്ലവ സഹയാത്രികനായ പത്രാധിപരുടെ നിരീക്ഷണം വളരെ അർത്ഥവത്താണ്. ആരും വിപ്ലവകാരിയായിട്ടല്ല ജനിക്കുന്നത് സമൂഹമാണ് അവരെ വിപ്ലവകാരിയാക്കുന്നത്. കാലത്തിന്റെ പ്രയാണത്തിൽ വാർദ്ധക്യത്തിലെത്തുന ്ന വിപ്ലവകാരി വിപ്ലവം ചോർന്ന് കേവലം ഒരു മനുഷ്യനായി പരിണമിക്കുന്നു. ഈ പരിണാമം ഒരുപക്ഷേ ഭീകരമായിരിക്കാം എന്താണ് ഇത്തരത്തിൽ ഭീതിജനകമായ പരിവർത്തനത്തിന് ഹേതുവായി തീരുന്നത്. തങ്ങൾ വിശ്വസിച്ച, സ്വപ്നം കണ്ട ആദർശ സമൂഹത്തിന്റെ സ്ഥാനത്ത് ആദർശത്തെ ബലികഴിക്കുന്ന മറ്റൊരു ഏകാധിപത്യ പ്രവണത പുലർത്തുന്ന ഭരണകൂടത്തെയാണ് ദർശിക്കുന്നത്.
മനുഷ്യൻ എന്ന പുസ്തകം
വിഷ്ണുപ്രിയ
താല്പര്യത്തോടുകൂടിയുള്ള പുസ്തകവായന വാക്കുകളുടെയും ആശയങ്ങളുടെയും അർത്ഥത്തേയും, അർത്ഥവ്യത്യാസത്തെയും ഉണർത്തുകയും അതുവഴി സൂക്ഷ്മമായ കാര്യങ്ങൾ പോലും ഗ്രഹിക്കാനും അതിലൂടെ സ്ഥൂലമായ സാമൂഹിക ആശയത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയും ചെയ്യുന്നു. ചെറുതും വലുതുമായ കാര്യങ്ങളിൽ അതിവിശാലമായ ആശയങ്ങൾ കണ്ടെത്താനും, മൂല്യാധിഷ്‌ഠിതമായി അതിനെ അപഗ്രഥിക്കാനുമുള്ള കഴിവ് വായനയിലൂടെ നമുക്ക് ലഭിക്കുന്നു. ഇത്തരത്തിൽ സർഗാത്മകതയുടെ ചുരുളഴിയുന്ന വേളകളിൽ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും അതിന്റെ വ്യതിയാനങ്ങളെക്കുറിച്ചും ഉള്ള തിരിച്ചറിവിലേക്ക് വ്യക്തി മാറുന്നു.
മഞ്ഞണിപ്പൂനിലാവ് പരത്തിയ ഗാനചാരുത
രാജി ടി.എസ്.
1950കളിലാണ് ഈ രീതിക്ക് ഒരു മാറ്റം കൈവന്നത്. മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളുടെ സൃഷ്ടിക്ക് കാരണമായ പ്രഗൽഭരുടെ പട്ടികയിൽ പ്രശസ്തകവി ശ്രീ P. ഭാസ്കരനും പ്രശസ്ത സംഗീതസംവിധായകൻ ശ്രീ K രാഘവൻമാസ്റ്റർക്കും ഉന്നതസ്ഥാനങ്ങൾ ആണുള്ളത്. 1913 തലശ്ശേരിയിൽ ജനിച്ച കെ രാഘവൻമാസ്റ്ററും 1924 കൊടുങ്ങല്ലൂരിൽ ജനിച്ച ഭാസ്കരൻമാഷും ഒന്നിക്കുന്നത് 1950 ൽ കോഴിക്കോട് ആകാശവാണിയിൽ വച്ചായിരുന്നു.