top of page
AdobeStock_756069290.jpeg

ലക്കം 13  

മാർച്ച് ലക്കം


 

adsasf.jpg
19.jpg

തുടരണം വനിതാമുന്നേറ്റങ്ങൾ…

ഒരു കാലഘട്ടത്തിൻറെ ശരി തെറ്റുകളെയും ധാരണകളെയും മൂല്യ ങ്ങളെയുമൊക്കെ നിർണയിക്കുന്നത് അതതുകാലഘട്ടത്തിലെ അധികാര ബന്ധങ്ങളാണ്. പുരുഷാധിപത്യം നില നിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീയെ പലവിധത്തിൽ ചൂഷണത്തിന് വിധേയമാക്കുന്നതും ചരിത്രം, സംസ്കാ രം, സമൂഹം, ദേശം തുടങ്ങിയവയിൽ നിന്നെല്ലാം  പാർശ്വവൽക്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതും നമുക്ക് ചരിത്രത്തിൽ ധാരാളമായി കാണാൻ കഴിയും.

എഡിറ്റോറിയൽ

പത്ത് ചോദ്യങ്ങൾ

18.jpg

ആധുനിക ഭാരതത്തിൽ, സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ഇല്ല എന്ന വസ്തുതയെ നിഷേധിക്കാനാവില്ലല്ലോ.

എം ലീലാവതി / ശരണ്യ യു.

സ്ത്രീകളുടെ നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കുന്ന പുരുഷന്മാരിൽ ചിലരുടെ ഹൃദയ ചുരുക്കം അന്ന് എന്നപോലെ ഇന്നും ഒരു വസ്തുതയായി അവശേഷിക്കുന്നു. എന്നാൽ ആ പുരുഷ സമീപനത്തിന്റെ വ്യാപ്തം ചുരുങ്ങിയിട്ടുണ്ട് എന്നതിന് ഒരു തെളിവ് സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള സാഹിത്യത്തിലെ സ്ത്രീ സ്വത്വത്തെക്കുറിച്ച് എഴുതാൻ സാഹിത്യ അക്കാദമി എന്നെ ചുമതലപ്പെടുത്തിയത് തന്നെയാണ് . അങ്ങനെ ഒരു നിർദ്ദേശം അക്കാദമിയിൽ നിന്ന് ഉണ്ടായില്ലെങ്കിൽ ആ ഉദ്യമം ഞാൻ സ്വയം ഏറ്റെടുക്കുമായിരുന്നില്ല. അത് എഴുതുന്ന കാലമായപ്പോഴേക്ക് സാഹിത്യത്തിലെ വിവിധ ശാഖകളിൽ സ്ത്രീസാന്നിധ്യം ശ്രദ്ധേയമായി വികസിച്ചു കഴിഞ്ഞിരുന്നു.

6.jpg

കാർഷികവൃത്തിയിൽ സ്ത്രീകളുടെയും യുവതലമുറയുടെയും പ്രാധാന്യവും പങ്കാളിത്തവും: കുട്ടനാടൻ പശ്ചാത്തല പഠനം.

സിനി എസ്. ജോസഫ്

കൃഷി ഒരു പുരുഷപ്രധാന മേഖലയാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ, പരമ്പരാഗതകാലം മുതൽ  സ്ത്രീകൾ കാർഷികവൃത്തിയിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിത്ത് തെരഞ്ഞെടുക്കൽ മുതൽ വിളവെടുപ്പ് വരെ നിരവധി ഘട്ടങ്ങളിൽ സ്ത്രീകൾ നിർണ്ണായക സംഭാവനകൾ നൽകിവരുന്നു. ആഗോളതലത്തിലും ദേശിയതലത്തിലും സ്ത്രീകളുടെ കാർഷിക പങ്കാളിത്തം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും, അവർക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളും പിന്നാക്കാവസ്ഥകളും അതേപടി തുടരുന്നു.

സാഹിത്യപഠനം 

11.jpg

മുലയറുക്കലും കുലംമുടിക്കലും - ശൂർപ്പണഖയുടെ കഥാപരിസരങ്ങൾ മുൻനിർത്തി ഒരു പഠനം

ഡോ. അമ്പിളി ആർ.പി. & ഡോ.ശ്രീലക്ഷ്മി എസ്.കെ.

‘മുലയറുക്കൽ’ എന്നു കേൾക്കുമ്പോൾതന്നെ ശൂർപ്പണഖ എന്ന ഇതിഹാസ കഥാപാത്രമാണ് പൊതുബോധഓർമ്മയിൽ  ആദ്യമെത്തുക. മുല പിഴുതെറിഞ്ഞ് നഗരം കത്തിച്ചുചാമ്പലാക്കിയ കണ്ണകിയും മുലക്കരത്തിന് പകരം മുലമുറിച്ചുകൊടുത്ത് പകരംവീട്ടിയ  നങ്ങേലിയുമൊക്കെ തങ്ങളനുഭവിച്ച അപമാനത്തിനും ചൂഷണത്തിനുമെതിരെയാണ് ആ മാർഗ്ഗങ്ങൾ കൈക്കൊണ്ടത്. സ്ത്രീയുടെ ശക്തിയെയും പ്രതികാരത്തെയും ആ കഥകൾ ഓർമ്മിപ്പിക്കുന്നുമുണ്ട്. എന്നാൽ എന്തുകൊണ്ടാവും ശൂർപ്പണഖയുടെ കഥ മുലകളെന്ന അവയവത്തിൽ ഏറ്റവുമാദ്യം അടയാളപ്പെടുന്നത്? പുരുഷകർത്തൃുത്വത്തിലായിരുന്നു അവ ചെയ്യപ്പെട്ടത് എന്നതാണോ കാരണം ?

10.jpg

ജീവിത ആയോധനത്തിന് വൃക്ഷായുർവേദ കുനപജല നിർമ്മാണം : ഒരു വാണിയംകുളം മാതൃക

കൃഷ്ണകുമാർ പി.ജി.

കൃഷിക്കായി ഉപയോഗിക്കുന്ന വൃക്ഷ ആയുർവേദ  യോഗങ്ങൾ മണ്ണിനെ പരിപോഷിപ്പിച്ച് ജീവസുറ്റതാക്കുകയും അതിൽ വിളയുന്ന കൃഷി ഏതായാലും ശ്രേഷ്ഠമാവുകയും ചെയ്യുന്നു. നീ “എന്ത് കഴിക്കുന്നുവോ അതായി നീ മാറുന്നു” എന്നാണ് അഷ്ടാംഗഹൃദയം പറയുന്നത്. ധാന്യമായാലും പച്ചക്കറി ആയാലും പഴമായാലും ഭക്ഷണം ശ്രേഷ്ഠമാകുന്നതോടെ കഴിക്കുന്ന നമുക്കും ആ ശ്രേഷ്ഠത കൈവരുന്നു. ഭക്ഷണം ചിന്തകളെ കൂടി സ്വാധീനിക്കുമല്ലോ. 

9.jpg

മുറിഞ്ഞുപോയ സംവാദങ്ങള്‍ : സരസ്വതിയമ്മയുടെ കഥാലോകം

ഡോ. അനീഷ്യാ പി. മോഹന്‍

ഫെമിനിസം എന്ന പദം ചർച്ചയാവുകയോ പ്രചാരത്തിലാവുകയോ ചെയ്യുന്നതിന് എത്രയോ മുൻപ്  സ്ത്രീകളുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുകയും  ആണധികാരത്തോട് പൊരുതുകയും ചെയ്ത എഴുത്തുകാരിയായിരുന്നു സരസ്വതിയമ്മ. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ലേഖനം,കഥ, നോവൽ എന്നിങ്ങനെ മിക്ക സാഹിത്യരൂപങ്ങളിലൂടെയും തന്റെ  സ്ത്രീപക്ഷ നിലപാടുകൾ ആവിഷ്കരിക്കാന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചു. 

15.jpg

സ്ത്രീകൾക്ക് വിവാഹം ഒരു ആവശ്യമാണോ?ഒരു തിരഞ്ഞെടുക്കൽ ആണോ? ഒരു ദാർശനിക കൗൺസിലിങ് വ്യാഖ്യാനം .

ഐശ്വര്യ പി.എൻ.

ദാർശനിക ശാസ്ത്രത്തിന്റെ അല്ലെങ്കിൽ തത്ത്വശാസ്ത്രത്തിന്റെ  ഒരു നൂതന പ്രസ്ഥാനമാണ് ദാർശനിക കൗൺസിലിങ്. തത്ത്വശാസ്ത്രത്തിലെ പ്രധാന തത്ത്വങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുമെന്നുള്ള ഉത്തമ ഉദാഹരണമാണ് ദാർശനിക കൗൺസിലിങ്. പൊതുവിൽ കൗൺസിലിങ്  എന്നത് പ്രശനങ്ങൾക് പരിഹാരം കണ്ടെത്തൽ ആണല്ലോ. തത്ത്വശാസ്ത്രത്തിനു ജീവിത  പ്രശ്നങ്ങൾക്കു വ്യത്യസ്തമായ രീതിയിൽ പരിഹാരം കാണാൻ കഴിയുമെന്നുള്ള മേഖലയാണ് ദാർശനിക കൗൺസിലിങ്.

13.jpg

ഉത്തരാധുനിക മലയാളപെൺകവിതകൾ

ഡോ ഇന്ദു ആർ.

ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിയഞ്ചിൽ  'അത്തെന്വം' എന്ന ആനുകാലികത്തിലാണ് 'ഫെമിനിസ്റ്റ്' എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച് കാണുന്നത്.  അവഗണനയും പീഡനവും പാർശ്വവത്കരണവും നേരിടുന്ന സ്ത്രീസമൂഹം പുരുഷാധിപത്യമനോഭാവം പുലർത്തിയിരുന്ന നിയമങ്ങളോടും സമൂഹത്തോടുമുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതാണ് ഫെമിനിസത്തിൻ്റെ  ഒന്നാം ഘട്ടം.  തുല്യവേതനത്തിനും തുല്യസ്വത്തവകാശത്തിനുമായി അവർ  സംഘടിച്ചു.  ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് സ്ത്രീവിമോചനപ്രസ്ഥാനം ശക്തിയാർജ്ജിക്കുന്നത്.

14.jpg

സ്ത്രീ ശാക്തീകരണം - പ്രതിരോധ ഗൈനക്കോളജി ബോധവത്കരണത്തിലൂടെ.

ഡോ:ഇന്ദു ബി.ആർ.

പ്രതിരോധ ഗൈനക്കോളജിയും അനുബന്ധ ചികിത്സകളും ഒരു പെൺക്കുട്ടിക്ക് പതിനാല് വയസുള്ളപ്പോൾ മുതൽ ആരംഭിക്കാം. കാരണം, ഈ പ്രായം മുതൽ സ്ത്രീശരീരം വിവിധ മാറ്റങ്ങൾക്ക് വിധേയമാകും. ഓരോ പ്രായത്തിലും വ്യത്യസ്തമായ പ്രതിരോധ പരിചരണമാണ് സ്ത്രീകൾക്ക് ആവശ്യമായിട്ടുള്ളത്. സ്ത്രീകൾ സ്വയം അവരവരുടെ ശരീരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിയ്ക്കുക എന്നതാണ് പ്രധാനം. വനിതാ ദിനം ആചരിയ്ക്കുന്ന ഈ മാസത്തിൽ സ്ത്രീകളുടെ കഴിവുകൾക്കും നേട്ടങ്ങൾക്കുമപ്പുറം, അവരുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകേണ്ട ആവശ്യകതയെക്കുറിച്ചും നാം ബോധവതികളാകണം.

12.jpg

'സ്ത്രീശാക്തീകരണവും തലച്ചോറില്ലാത്ത സ്ത്രീകളും'(എം.സരസ്വതീഭായിയുടെ തലച്ചോറില്ലാത്ത സത്രീകള്‍ എന്ന കഥയെ ആസ്പദമാക്കിയുള്ള പഠനം)

ഡോ. പ്രിയ വി.

ഭര്‍ത്താവ് പറയുന്നത് കേട്ടു നടക്കുന്നവളെ തറവാടിയെന്നാണ് സമൂഹം വ്യവഹരിക്കുന്നത്. മറിച്ച് സ്വാതന്ത്ര്യത്തോടെ പുരുഷനോടൊപ്പം സമൂഹത്തില്‍ പെരുമാറുകയാണ് സ്ത്രീയെങ്കില്‍ അവള്‍ തന്‍റേടിയും അഹങ്കാരിയുമാണ്. അവളെ അശുഭക്കണ്ണുകളോടെയാണ് സമൂഹം കാണുന്നത്. സാഹിത്യത്തില്‍ ഇത്തരം സ്ത്രീകളുടെ സ്വതന്ത്രകര്‍മ്മങ്ങള്‍, ദുരന്തം വരിക്കേണ്ട രീതിയിലേക്കു പോയിട്ടുണ്ടെങ്കിലും അവര്‍ അത് ആത്മോന്നതിയായി കാണുന്നു. പ്രശസ്തരായ മിക്ക എഴുത്തുകാരും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഉന്നതിയിലെത്തിയത്.

16.jpg

സ്ത്രീയും കുറ്റകൃത്യങ്ങളും : ഒരു സാമൂഹിക കാഴ്ചപ്പാടിലൂടെ

കാമ്യ രാഗോ ജി ആർ

സമീപ ദശകങ്ങളിൽ സ്ത്രീകളുടെ ആത്മനിഷ്ഠതയിലും ഏജൻസിയിലും വന്ന മാറ്റം അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട് എന്ന് പറയാം. സ്ത്രീകളുടെ അതിക്രമങ്ങൾ വർധിക്കാൻ കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്,പരമ്പരാഗത ലിംഗഭേദങ്ങളും സ്റ്റീരിയോടൈപ്പുകളും സ്ത്രീകളുടെ അക്രമത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എങ്ങനെ സ്വാധീനിക്കുന്നു, മുതലായ ചോദ്യങ്ങൾ ഈ പ്രബന്ധത്തിൽ ഉയരുന്നു.

17.jpg

ബ്ലോഗിനിമാരുടെ കവിതാലോകം

ഡോ.നീതു ഉണ്ണി

തങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവെച്ചുകൊണ്ട് ബന്ധങ്ങൾ സ്ഥാപിക്കുന്ന മനുഷ്യർ ഇന്നത്തെ കാലത്തിന്റെ പ്രതീകങ്ങളാ ണ്. പലപ്പോഴും ഇത്തരം മനുഷ്യർ വിശ്വാസം നേടിയെടുത്തു കൊണ്ട് പറ്റിക്കുകയാണ് ചെയ്യുന്നത്. ഈ കാലത്തിൽ നിന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിക്കുന്ന രക്ഷകർത്താക്കളുടെ മനസ്സിന്റെ അരക്ഷിതാവസ്ഥയെയാണ് കവിതയിൽ കാണാൻ കഴിയുന്നത്. ഇങ്ങനെ രക്ഷിക്കുമ്പോഴും കൊല്ലപ്പെടുമെന്ന കാര്യം ഉറപ്പാണ്. ആ കൊല്ലപ്പെടലിനെക്കുറിച്ചുള്ള ചിന്ത ഭയമെന്ന വി കാരം സൃഷ്ടിക്കുന്നതാണെന്ന് കവി അഭിപ്രായപ്പെടുന്നു.

FFDFD.png
7.jpg

മാളു ഹജജുമ്മ - മലബാർ സമരത്തിലെ പെൺകരുത്ത്

ഷീന എസ്.

മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ വാരിയൻ കുന്നത്ത്

കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും അടയാളപ്പെടുത്തിയ ധീരതയുടെ അധ്യായങ്ങൾ ഏറെയുണ്ട്.  എന്നാൽ ബ്രിട്ടീഷ് പട്ടാളത്തോട് ആയുധമേന്തി നേരിട്ട് പോരാടിയ ഒരു ഏറനാടൻ വനിതയുടെ പേര് അവിടെ അധികമൊന്നും കാണാനാവില്ല. തദ്ദേശീയ ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നും വേണ്ടത്ര പ്രാധാന്യമില്ലാത്തതിനാൽ പരാമർശിക്കാതെ വിട്ടു കളഞ്ഞ സ്ത്രീ.

8.jpg

ഹിംസാത്മകതയുടെ ചരിത്രപാഠം മുല്ലപ്പൂനിറമുള്ള പകലുകളില്‍

ഷീബ സി.എസ്.

പ്രവാസജീവിതത്തിലെ ഗൃഹാതുരതയും സ്വത്വനൈരാശ്യങ്ങളും വ്യത്യസ്തമാര്‍ന്ന ജീവിതസാഹചര്യങ്ങളും വിഷയമാക്കുന്ന പ്രവാസസാഹിത്യത്തിലെ നാഴികക്കല്ലുകളായി ബന്യാമിന്‍റെ എഴുത്തുകളെ കാണാവുന്നതാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും വലിയമാറ്റങ്ങള്‍ക്ക് കാരണമായിത്തീരുകയുംചെയ്ത 'മുല്ലപ്പൂവിപ്ലവത്തിന്‍റെ' പശ്ചാത്തലത്തില്‍ ബന്യാമിന്‍ രചിച്ച നോവലാണ് 'മുല്ലപ്പൂനിറമുള്ള പകലുകള്‍'. അറബ് രാജ്യങ്ങളിലെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെയുണ്ടായ ജനകീയപ്രക്ഷോഭമാണ് 'അറബ് വസന്തം', 'മുല്ലപ്പൂവിപ്ലവം' എന്നീ പേരുകളിലറിയപ്പെട്ടത്.

2.jpg

സാംസ്കാരികജീവിതത്തിലെ ബഹുസ്വരത

ഡോ. ഷിബു കുമാർ പി. എൽ.

ഒരു ദേശത്തിൻ കതൈ ഭാഗം 8

നെല്ല്, ഭക്ഷണാവശ്യത്തിലുപരി ക്രയവിക്രയത്തിനുള്ള ഉപാധികൂടിയായിരുന്നു. നെല്ലു വിറ്റാണ് പലരും ജീവിതച്ചെലവുകൾ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും വയലിൽ പണിയെടുക്കുന്നവർക്ക് 'നെല്ലരി'യാഹാരം വയർനിറച്ചു കഴിക്കാൻ കഴിയില്ലായിരുന്നു.. തൊഴിലാളികൾക്കു കൂലിയായി കൊടുത്തിരുന്നതും നെല്ലായിരുന്നു. അതും പലപ്പോഴും ഒരു കുടുംബത്തിന്റെ ആവശ്യത്തിനുപോലും തികയുകമില്ലായിരുന്നു.

ZX X.jpg

കാലാവസ്ഥാനീതി എന്ന രാഷ്ട്രീയം

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 8

ഡോ.എം.എ.സിദ്ദീഖ് 

മാലെ പറയുന്നതനുസരിച്ച് ആദ്യമുണ്ടാവേണ്ടത് ഗുരുതരമായ ഈ പാരിസ്ഥതികപ്രതിസന്ധിയെ അതിജീവിക്കുന്നതിനുവേണ്ട പ്രത്യാശയും പ്രചോദനവുമാണ്. അവയെ പരിചയപ്പെടു ത്തുന്ന ധാരാളം സാമഗ്രികൾ (materials) ഇന്ന് ലഭ്യമാണ്. ഗാനങ്ങൾ, വീഡിയോഗയിമുകൾ, നാടകങ്ങൾ, നോവലുകൾ, ടെഡ്‌ടോക്കുകൾ, കാർട്ടൂണുകൾ, പാരിസ്ഥിതിക ആക്ടിവിസ്റ്റുകളുടെയും ചിന്തകരുടെയും ജീവിതകഥകൾ ഒക്കെ.

6fe1dbb8b7d12f0233b475474e26c9c2.png
1.jpg

ആരും ചെയ്യരുതാത്ത ചില കാര്യങ്ങൾ

മനോയാനം - 8

ഡോ.എസ്.കൃഷ്ണൻ

ഗാർഹിക പീഡനം, അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് പോലുള്ള റോഡിലെ പ്രശ്നങ്ങൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അമിതാവേഗത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള അക്രമ പ്രവർത്തനങ്ങളിൽ പോലും ന്യൂറോബയോളജിക്കൽ സംവിധാനങ്ങളേക്കുറിച്ചും മനോരോഗ സാഹചര്യങ്ങളേക്കുറിച്ചും ഉള്ള തിരിച്ചറിവുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

csc.png
3.jpg

തോറ്റോന്റെ കൂറ്റ്

സായന്ദ് കെ.   

ഞാൻതോറ്റിടത്തീന്ന് നിന്റെ പിരാന്തിന്റെ നട്ടുച്ചതോറ്റം കേട്ടുണർന്നോൻ ഉറക്കെപറഞ്ഞത്

 

"തിരിതിരിതിരി കള്ളപ്പെലയാന്ന്.."

 

നിന്റെ മുന്നിലെ പറയനും പുലനും മലയനും തോറ്റോടിയപ്പോ അയിലുള്ളൊരുത്തൻ തിരിഞ്ഞൊന്ന് പറഞ്ഞത്...!

4.jpg

ഊഴം

ഇഷാനി കെ. എസ്. 

ക്രോധമെല്ലാമേറ്റുവാങ്ങാൻ

നടുപ്പാതിരകളിൽ ഞെട്ടിയുണരാൻ 

പുതുജീവനു ജന്മം നൽകാൻ 

ചോര കണ്ടു പേടിക്കാതിരിക്കാൻ 

ഞെരിപിരികൾ സുഖമെന്നോതാൻ 

5.jpg

എറങ്ങിപ്പോവുന്നോളുമാര്‍ക്ക്

അന്ന ജോയി

പഴേ തുണിപ്പെട്ടീല് ഓള് സൂക്ഷിച്ച

ശങ്കീരി പോയ തരിപ്പൊന്ന് മൂക്കുത്തീം

പടിഞ്ഞാറ്റെ കള്ളും ഷാപ്പിലിരുന്ന് മൂക്കുമ്പൊ

പണിക്ക് പോവാ പറഞ്ഞ് പോണ കെട്ട്യോന്‍

രണ്ടു രാത്രീം ഒരു പകലും കഴിച്ച്

പെണ്ണുങ്ങടെ വാസനസോപ്പ് മണോം കൊണ്ട്

തിരിച്ചു വരുമ്പൊ,

No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page