
ലക്കം 13
ഏപ്രിൽ ലക്കം

ജീവിതമാകട്ടെ ലഹരി
കേരളീയ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ലഹരി ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ്. നാടിൻറെ ഭാവിവാഗ്ദാനങ്ങളായി മാറേണ്ട യുവതലമുറ ഇന്ന് പലവിധം ലഹരികൾക്കടിമപ്പെട്ട് അക്രമാസക്തമായ ഒരു മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണ്. ഒരുകാലത്ത് മദ്യപാനം, പുകവലി തുടങ്ങിയവയായിരുന്നു പ്രധാന ലഹരി വസ്തുക്കൾ. ഇന്ന് അവയുടെ സ്ഥാനത്ത് എംഡിഎം എ ഉൾപ്പെടെയുളള രാസലഹരികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
എഡിറ്റോറിയൽ
പത്ത് ചോദ്യങ്ങൾ
ആകുന്നത്രവേഗം സ്വന്തം സ്വത്വം വീണ്ടെടുക്കുക
ജോർജ് ഓണക്കൂർ - ഷൈനി
കലയുംസാഹിത്യവും ഒരു മൂന്നാംകിട വസ്തുവായി മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.മുൻപൊക്കെ വായനശാലാ വാർഷികത്തിന് പ്രധാന പ്രസംഗകർ എഴുത്തുകാരും കലാകാരന്മാരും ആയിരുന്നു.സാഹിത്യോത്സവങ്ങളിലും പുസ്തകോത്സവങ്ങളിലും ഒക്കെ വിശിഷ്ടാതിഥികൾ എഴുത്തുകാരായിരിക്കും.എന്നാൽ ഇന്ന് മന്ത്രി ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എംഎൽഎ ,കൗൺസിലർ ഇവരുടെയൊക്കെ ഊഴത്തിനുശേഷം സാഹിത്യകാരന് കാത്തു നിൽക്കേണ്ടിവരുന്നു.അധികാര രാഷ്ട്രീയത്തിന്റെ സ്വാധീനം എഴുത്തുകാരുടെ നിലയെ കുറച്ചു പരുങ്ങലിലാക്കുന്നുണ്ട്.പുസ്തകോത്സവങ്ങൾ ഇന്ന് ഭക്ഷണോത്സവങ്ങളായി മാത്രം മാറുന്നു.
അടിമജിവിതചരിത്രം : പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ പാട്ടുകളില്‍
ഡോ. ജോബിന്‍ ജോസ് ചാമക്കാല
പൂര്‍വ്വനിശ്ചിതമായ പഠനലക്ഷ്യങ്ങളെ സാധുകരിക്കുവാന്‍ ഉപയുക്തമായ തെളിവുകളും യുക്തികളും മാത്രം തെരഞ്ഞെടുത്ത് വിന്യസിക്കുന്ന മുഖ്യധാരാചരിത്രത്തിന്റെ അവതരണരീതി ആധുനികനന്തരസന്ദര്‍ഭത്തില്‍ എറെ വിമര്‍ശനവിധേയമായിട്ടുണ്ട്.
മുഖ്യധാരചരിത്രത്തിന്റെ രചനാസമീപനത്തിലെ കൊളോണിയല്‍ യുക്തികളോട് കലഹിച്ചുകൊണ്ടാണ് ആധുനികമായ തുറസ്സുകള്‍ പ്രതൃക്ഷപ്പെട്ടത്. സുക്ഷമത, പ്രദേശികത, കീഴാളത, വാമൊഴി, ദളിത്, സ്ത്രിപക്ഷ, സ്ഥലനാമ, കുലനാമ, വാമൊഴി തുടങ്ങിയ വിവിധ പഠനസരണികളിലൂടെയാണ് നവീനമായ ചരിത്രരചനാപദ്ധതികള്‍ വികസിച്ചത്.
സാഹിത്യപഠനം
സ്ത്രീ സ്വത്വാവിഷ്കാരം, സരസ്വതിഅമ്മയുടെ 'പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനത്തെ മുൻനിർത്തിയുള്ള പഠനം
രേഷ്മ കെ.
ഫെമിനിസ്റ്റ് ആശയധാരകൾ ശക്തമല്ലാതിരുന്ന കേരളീയ സാമൂഹ്യ അന്തരീക്ഷത്തിലാണ് ഫെമിനിസ്റ്റ് ചിന്താ പദ്ധതികളെ തീവ്രമായി അവതരിപ്പിച്ചുകൊണ്ട് കെ. സരസ്വതി അമ്മ എന്ന എഴുത്തുകാരി മലയാള സാഹിത്യ രംഗത്തേക്ക് വരുന്നത് . കാലത്തിനു മുമ്പേ പറന്ന പക്ഷിയാണ് അവർ. സരസ്വതി അമ്മയുടെ കാലം ആ എഴുത്തുകാരിയെ തിരിച്ചറിഞ്ഞിട്ടില്ല. സരസ്വതി അമ്മയുടെ ആഖ്യാനങ്ങളോടും ചിന്തകളോടും തികഞ്ഞ എതിർപ്പും വിദ്വേഷവും പുലർത്തിയ സമൂഹം അവരെ ഒരു പുരുഷ വിദ്വേഷിയായി ചിത്രീകരിച്ചു.
മുഴക്കവും മൃത്യുബോധവും
രമ്യ സി
മരണത്തെ അവഗണിച്ചുകൊണ്ടാണ് ഓരോരുത്തരും ജീവിതത്തിൽ മുന്നോട്ടുപോകുന്നത്. മരണം യാഥാർത്ഥ്യമാണെങ്കിലും എന്ന്, എപ്പോൾ, എങ്ങനെ എന്ന കാര്യം അനിശ്ചിതത്വമാണ്. മരണത്തെക്കുറിച്ചുള്ള ബോധം മനുഷ്യന്റെ ശാരീരികവും മാനസികവുമായ വ്യാപാരങ്ങളെ സ്വാധീനിക്കുന്നുണ്ട്. മരണത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ആദ്യകാലം മുതലേ ഉണ്ടായിരുന്നു. അതിന്റെ ഫലമായി മതങ്ങളിലും തത്വശാസ്ത്രങ്ങളിലും ശാസ്ത്ര,കലാ,കായിക മേഖലയിലും പല നേട്ടങ്ങളും ഉണ്ടായി. ഒരാൾ തത്വജ്ഞാനിയോ എഴുത്തുകാരനോ ശാസ്ത്രജ്ഞനോ ആകട്ടെ മരണത്തിൽ നിന്നും രക്ഷപ്പെടാൻ ആർക്കും സാധിച്ചിട്ടില്ല.
ബൌദ്ധഭാരതീയതയുടെ കാവ്യപാഠങ്ങൾ
ഡോ.കെ.പി.രവിചന്ദ്രൻ
അതിന്റെ കേരളീയ മാതൃകകളെക്കുറിച്ച് ഡോ.എം.ബി.മനോജ് ഇങ്ങനെ പറയുന്നു. “നവോത്ഥാനകാലഘട്ടത്തിൽ ഇത്തരം അധിനിവേശരൂപങ്ങളെ പലതരത്തിലുള്ള പ്രതിരോധങ്ങളാൽ മറികടക്കാൻ ശ്രമം നടന്നിട്ടുണ്ട്. കുമാരനാശാൻ, മഹാത്മാഅയ്യൻകാളി, പൊയ്കയിൽഅപ്പച്ചൻ, ശ്രീനാരായണഗുരു, സഹോദരനയ്യപ്പൻ തുടങ്ങി ഒരു വലിയ നിരയെ നമുക്ക് കേരളത്തിൽ കാണാനാവും.
പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലം: ഒരു പഠനം
ജയ. ബി
പൂർവാചാര്യന്മാരുടെ ആശയങ്ങളെ ജൈമിനി സമർത്ഥിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട് (Sudhir lal,67)
വേദാന്തസൂത്രരചയിതാവായ ബാദരായണനെയാണ് മീമാംസാ ദർശനത്തിന്റെ പ്രഥമാചാര്യനായി കരുതുന്നത്. ജൈമിനിമഹർഷി മീമാംസാസൂത്രങ്ങളിൽ പല സന്ദർഭങ്ങളിലും തന്റെ ഗുരുവായ ബാദരായണനെപറ്റി വിശിഷ്ടപരാമർശങ്ങൾ നടത്തുന്നത് അദ്ദേഹത്തിന്റെ ആചാര്യസ്ഥാനത്തെ പറ്റിയുള്ള സംശയത്തെ നിഗ്രഹിക്കുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള നിലവിലെ സമീപനം: ഒരു ഇക്കോഫെമിനിസ്റ്റിക് വീക്ഷണം
സജ്‌ന എസ്.
നിർഭാഗ്യമെന്നു പറയട്ടെ, ഒരിടത്തും ഒരിക്കലും അവൾ സുരക്ഷയല്ല. കേവലം ഭ്രൂണാവസ്ഥയിൽപോലും സ്ത്രീ ആയതിനാൽമാത്രം അവൾ നിർവീര്യയാക്കപ്പെടുന്നു. സ്ത്രീയെപ്പറ്റി സംസാരിക്കാൻ ഒരു വ്യക്തിയോട് പറഞ്ഞാൽ വാതോരാതെ സംസാരിക്കും. അവളുടെ കഴിവുകളെ പുകഴ്ത്തിപ്പറയും.
മലയാളത്തിലെ മൃദംഗ ത്രിമൂർത്തികൾ - വ്യത്യസ്ത ബാണികളെ അടിസ്ഥാനമാക്കിയുള്ള പഠനം.
അരുൺ. വി. കുമാർ
ഹരികഥയുടെ പാരമ്പര്യം ഉൾക്കൊണ്ട് സാഹിത്യഭംഗിക്ക് കോട്ടംതട്ടാത്ത രീതിയിൽ എന്നാൽ സാങ്കേതികതയും സങ്കീർണതകളും വേണ്ടവിധത്തിൽ ഉൾക്കൊള്ളുന്ന ഒരു ചട്ടക്കൂട്ടിലേക്ക് മൃദംഗവാദനത്തിനെ വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
തഞ ്ചാവൂർ രാംദാസ്റാവു, കുംഭകോണം അളകപ്പയ്യർ, ടി. കെ. മൂർത്തി പാലക്കാട് മണിഅയ്യർ തുടങ്ങിയവർ തഞ്ചാവൂർ ബാണിയുടെ പ്രമുഖരായ പ്രയോക്താക്കളായിരുന്നു.
കാലം അടയാളപ്പെടുത്തിയ കവിതകള്‍ - സെബാസ്റ്റ്യന്‍റെ കവിതകള്‍
രമിളാദേവി.പി.ആര്‍
'അവനവനിലും ഭാഷയിലും മാത്രം അനുരാഗബദ്ധമായ കാവ്യശീലങ്ങളില്‍നിന്ന് ചമയങ്ങളില്ലാത്ത സമകാലികജീവിതപരിസരത്തിലേക്കും ഭാഷയുടെ സൂക്ഷ്മഭാവങ്ങളിലേക്കും ചരിത്രത്തിലേക്കും ഉറ്റുനോക്കുന്ന കവിതയുടെ സജീവമായ യുവത്വം ഈ രചനകളെ ഉത്തരാധുനിക കാവ്യസംസ്കാരത്തിന്‍റെ തുടക്കമായി അടയാളപ്പെടുത്തുന്നു.' എന്ന് 'മഴക്കാല'ത്തിന്‍റെ അവതാരികയില്‍ പി.കെ.രാജശേഖരന്‍ രേഖപ്പെടുത്തുന്നു (രാജശേഖരന്‍.പി.കെ, മഴക്കാലം അവതാരിക (അന്‍വര്‍അലി), 1999). മനുഷ്യജീവിതത്തിന്‍റെ ശിഥിലമായ അവസ്ഥയിലേക്ക് വായനക്കാരനെ ആനയിക്കുവാന്‍ ഇക്കവികള്‍ തെരഞ്ഞെടുത്തത് ശിഥിലബിംബങ്ങളായിരുന്നു.
അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ - ഒരു ഉത്തരാധുനിക ചരിത്രാഖ്യായിക
ഡോ. ടി.എം. മാത്യു
ലൗകികമായ രീതിയിൽ നോക്കിയാൽ ഇത്തരത്തിലുള്ള പരിണാമം സൃഷ്ടിക്കാൻ ആയതാണ് ക്രിസ്തുവിൻ്റെ രക്ഷാകരദൗത്യം എന്ന് പറയുന്നത്. എന്നാൽ കാലക്രമേണ രാജകീയ മതമായി മാറിയതോടെ ക്രിസ്തുവിൻ്റെ വിശുദ്ധമായ പ്രബോധനങ്ങൾ വളരെ വലിയ സ്ഥാപനവൽക്കരണത്തിനു വിധേയമായി. ചോദ്യം ചെയ്യാനാവാത്തവിധം കെട്ടുറപ്പുള്ള ഒരു ശ്രേണീബദ്ധതയും (Hirarchy) അനുബന്ധ പ്രവർത്തനങ്ങളും പല രൂപങ്ങളിൽ ലോകമെമ്പാടും പ്രചരിച്ചു. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതവും ഏറ്റവും വലിയ സംഘടനയും എന്ന നിലയിൽ ക്രിസ്തു മതം ചരിത്രത്തിൻ്റെ മേലുള്ള നിർണായക ശക്തിയായിത്തീർന്നു.
സൈബർ കാലത്തെ യാത്രയും എഴുത്തും
ശരണ്യ യു.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നിലവിൽ വന്ന പുത്തൻ ഗതാഗത സംവിധാനങ്ങളുടെയും വാർത്താവിനിമയ സങ്കേതങ്ങളുടെയും പ്രതിഫലനം സാഹിത്യത്തിലും പ്രകടമായി. ഭൂഗോളം മുഴുവനും ഒരു ഭൂപടത്തിലേക്ക് ഒതുക്കപ്പെട്ടതോടെ വിദൂരസ്വപ്നം മാത്രമായിരുന്ന പലയിടങ്ങളിലേക്കുമുളള യാത്രകൾ യാഥാർത്ഥ്യമാവുകയും അവയൊക്കെ വിവരിച്ചുകൊണ്ട് യാത്രാഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാഷാവൈഭവവും വിവരണപാടവവും കൊണ്ട് കാഴ്ചകളെ ഓരോ യാത്രികനും പുനരാവിഷ്കരിച്ചതിലൂടെ സഞ്ചാരസാഹിത്യം അനുവാചക ശ്രദ്ധയാകർഷിച്ചു.

തീരദേശ ജനതയുടെ പാരമ്പര്യ സ്വത്വനഷ്ടവും പ്രതിരോധവും
ഷോണിമ മോഹൻ
ഇത്തരം കടൽത്തൊഴിലുകൾ ചെയ്യുന്നതിന് അവരുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വളരെ ഏറെ പ്രാധാന്യ മുണ്ട്. വള്ളം കടലിൽ ഇറക്കുമ്പോൾ മുക്കു വൻ തന്റെ തലയിൽ കെട്ടിയിരിക്കുന്ന മുണ്ട് അഴിച്ചു അരയിൽ കെട്ടുന്നത് പതിവുണ്ട്. ഇത് കടലിനോടുള്ള വിനയത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വള്ളത്തിൽ ചെരുപ്പ് ഇട്ടുകൊണ്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. അങ്ങനെ ചെയ്താൽ അത് കടലമ്മയ്ക്ക് ഇഷ്ടമാകില്ലെന്നാണ് വിശ്വാസം.
ഭാഷാഭേദങ്ങൾ അസ്തമിക്കുമ്പോൾ
ശ്രീരാജ് സി എൽ
“മനുഷ്യ പ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി1യായ ഭാഷ ഒരു സാമൂഹികോല്പന്നമാണ്. സാമൂഹിക പ്രത്യേകതകൾ ഭാഷയിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. ജാതി, മതം, ലിംഗം, ദേശം ഇവ ഭാഷയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വ്യത്യസ്തഭാഷാഭേദങ്ങളുടെ സമന്വയമാണ് ഭാഷ. ഭാഷണഭേദങ്ങളാണ് ഭാഷയിൽ നിരന്തരം പുതുമകൾ കൊണ്ടുവരുന്നത്. പുതിയ പദങ്ങൾ ശൈലികൾ, ചൊല്ലുകൾ എന്നിവ ഭാഷണസമൂഹത്തിൻടെ സംഭാവനകളാണ്. കൃത്രിമവും നിർജീവവുമാണ് മാനകഭാഷ. ഭാവവ്യഞ്ജകശേഷിയും വൈകാരിക വിനിമയശേഷിയും ഭാഷാഭേദങ്ങളിൽ നിന്നുയിർകൊള്ളുന്ന ശുദ്ധഭാഷയ്ക്കാണ് കൂടുതൽ.
സുദര്‍ശന്‍ ഷെട്ടി: വിരുദ്ധാന്വയങ്ങളുടെ സമന്വയകല
ഡോ. സ്വപ്ന ശ്രീനിവാസന്‍
ആശയതലത്തില്‍ മരണം എപ്പോഴും കൂടെയുണ്ട്. ഓരോരുത്തരും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ അവരവരുടെ മരണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ചിലപ്പോള്‍ അറിഞ്ഞും മറ്റുചിലപ്പോള്‍ സ്വയമറിയാതെതന്നെയും. അതുകൊണ്ടുതന്നെ കലയുടേതെന്നല്ല, എല്ലാ ജീവിതാവിഷ്കാരങ്ങളിലും ഈ അദൃശ്യാനുഭവത്തിന്റെ ലാഞ്ഛനകള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
തെക്കൻതിരുവിതാംകൂറിലെ ഉത്സവങ്ങൾ
ഡോ. ഷിബു കുമാർ പി. എൽ.
ഒരു ദേശത്തിൻ കതൈ ഭാഗം 9
പിന്നീട് തിരുവനന്തപുരത്തും കൽക്കുളത്തുമായി പൂജവയ്പുകൾ മാറി മാറി നടന്നു. സ്വാതിതിരുനാളിന്റ കാലത്ത് ഉത്സവം പൂർണ്ണമായും തിരുവനന്തപുരത്തേക്കു മാറ്റി. ഈ ഉത്സവാഘോഷത്തിനുവേണ്ടി പൂജപ്പുരക്കൊട്ടാരം പണിതു. പത്മനാഭപുരംകൊട്ടാരത്തിലെ തേവാരക്കെട്ടിലെ സരസ്വതീദേവിയെയും വേളിമല കുമാരകോവിലിലെ സുബ്രഹ്‌മണ്യൻസ്വാമിയെയും ശുചീന്ദ്രംക്ഷേത്രത്തിലെ മുന്നൂറ്റിനങ്കയെയും നവരാത്രി ഉത്സവത്തോടനുബന്ധിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുവരും. പദയാത്രയായി വരുന്ന വഴിയിൽ ആദ്യദിവസം കുഴിത്തുറ ചാമുണ്ഡിയമ്മൻകോവിലിൽ വിശ്രമിക്കുന്നു.
നാമിത് അതിജീവിക്കും
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 9
ഡോ.എം.എ.സിദ്ദീഖ്
രണ്ടു തലങ്ങളിലാണ് ഈ ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കേണ്ടത്. 1) യഥാർത്ഥമായ കാലാവസ്ഥാ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ആത്മവിശ്വാസം. 2) ഇതുവരെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളും ഭാവിയിൽ സംഭവിക്കുമെന്നു ഭയപ്പെടുന്ന ദുരിതങ്ങളും വ്യക്തികളിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഉത്കണ്ഠ (eco-anxiety)കളിൽനിന്നു മോചനം നേടുന്നതിനുള്ള ആത്മവിശ്വാസം.

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം
മനോയാനം - 9
ഡോ.എസ്.കൃഷ്ണൻ
ഈ കുറിപ്പിൽ തൊഴിലിടങ്ങളിലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികൾ, അമിത സമ്മർദ്ദത്തിന്റെയും പുകഞ്ഞുതീരലിന്റെയും (burnout) മാനസികാഘാതത്തിന്റെയും, സ്ഥാപനനേതൃത്വത്തിന്റെയും പങ്കും, പിന്തുണാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളും, മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള അയിത്തം ഇല്ലാതാക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഒക്കെ നാം ചിന്തിക്കേണ്ടതുണ്ട്.
ചുരങ്ങൾ കരയുന്നു
ദേവപ്രിയ. ഡി. എം
ഭയത്തിന്റെ ഇരുട്ട് അവളുടെ സിരകളെ കാർന്നെടുത്തു.
.................................................................
കുത്തൊലിച്ചു മലവെള്ളം, ഒഴുകി എത്തുന്നുണ്ട്. വേലുമാഷ് അപ്പുറത്തെ കര ലക്ഷ്യമാക്കി നടന്നു.
ദിനേശന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയ ശേഷം, അനു മൊബൈൽ ഫോണിൽ നിന്നും, ഫയർ ഫോഴ്സിനെയും, ബന്ധപ്പെട്ട ആളുകളെയും വിളിക്കാൻ തുടങ്ങി.