1900 - 2000 എഡി-യിലെ ഗ്രഹസംയോജനകാലഘട്ടങ്ങളിൽസൺസ്‌പോട്ട് പ്രവർത്തനത്തിന്റെകുറവുംതീവ്ര ബഹിരാകാശ കാലാവസ്ഥാസാഹചര്യങ്ങളുടെഅഭാവവും.
AD 1900 മുതൽ2000 വരെയുള്ളവർഷങ്ങളിൽഗ്രഹസംയോജനകാലഘട്ടങ്ങളിലെ സൗരപ്രവർത്തനവുംബഹിരാകാശകാലാവസ്ഥയുംപഠനവിധേയമാക്കി. സൺസ്‌പോട്ട്പ്രവർത്തനത്തിലും സോളാർ 10.7 സെ.മീ. റേഡിയോഫ്‌ളക്‌സിലുംഗണ്യമായകുറവുംതീവ്രമായ ബഹിരാകാശകാലാവസ്ഥയുടെഅഭാവവുംഈഗ്രഹസംയോജനകാലഘട്ടങ്ങളിൽമിക്കവയിലുംകാണപ്പെടുന്നു. 1957-2000 AD കാലത്ത്ഗ്രഹസംയോജന സമയത്ത്പ്രധാനബഹിരാകാശദൗത്യങ്ങളുടെവിജയംശ്രദ്ധിക്കപ്പെട്ടു. ഈ അറിവുകൾ പ്രയോഗത്തിൽ വരുത്തിയാൽ ഹ്രസ്വകാലബഹിരാകാശദൗത്യ ആസൂത്രണവും സൗര-ഭൗമ അവസ്ഥകളുടെ അനുമാനവും/പ്രവചനവും മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടതും ആധികാരികവുമാക്കി മാറ്റാൻ കഴിയുമെന്നനിർദ്ദേശം മുന്നോട്ട്വയ്ക്കുന്നു
താക്കോൽ വാക്കുകൾ: ഗ്രഹസംയോജനങ്ങൾ, സൺസ്‌പോട്ട്പ്രവർത്തനം, സോളാർ 10.7 സെ.മീ. റേഡിയോഫ്ലക്സ്, ബഹിരാകാശകാലാവസ്ഥ.
1. ആമുഖം
150 വർഷത്തിലേറെ പഴക്കമുള്ളതാണ് സൺസ്‌പോട്ട് പ്രവർത്തനത്തിൽ ഗ്രഹങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനം ( Charbonneau, 2012 ). സമീപകാല ഗവേഷണശ്രമങ്ങൾ സൗരയൂഥത്തിലെസൺസ്‌പോട്ട് ചാക്രികപ്രവർത്തനത്തിന്റെ പരിപാലനത്തിൽ ഗ്രഹസ്വാധീനത്തിന്റെ സാധ്യതകളെ മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു സൺസ്പോട്ടിന്റെ ശരാശരി വലിപ്പം ശുക്രനിൽ നിന്നോ ബുധനിൽ നിന്നോ അകന്നിരിക്കുന്ന സൂര്യന്റെ വശത്ത് പരമാവധി എത്തുമെന്നും സൂര്യന് അഭിമുഖമായി വരുന്ന വശത്ത് അതിന്റെ ഏറ്റവും കുറഞ്ഞ അളവ് ദൃശ്യമാകുമെന്നും ആദ്യകാല പഠനങ്ങളിലൊന്ന് വെളിപ്പെടുത്തി (De La Rue, et.al., 1872). 1840 - 2000 AD കാലയളവിലെ ദൈനംദിനഗ്രഹസ്ഥാനങ്ങളിൽ നിന്ന് 11.1 വർഷത്തെ സൺസ്‌പോട്ട് ചാക്രികപ്രക്രിയക്ക് സമാനമായി ശുക്രൻ, ഭൂമി, വ്യാഴം എന്നിവയുടെ വിന്യാസത്തിൽ 11 വർഷത്തെ ചാക്രികത നിരീക്ഷിച്ചു (Hung, 2007). ശുക്രൻ, ഭൂമി, വ്യാഴം എന്നിവയുടെ സംയോജനങ്ങളെ സൺസ്‌പോട്ട് ചാക്രികതയുമായി ബന്ധപ്പെടുത്തുന്ന പഠനങ്ങളും നടന്നിട്ടുണ്ട് (Okhlopkov ,2013). ഗ്രഹങ്ങളുടെ ടൈഡൽ ബലവും (Ian Edmonds,2016; Stefani et al,2019) കോണീയ ആക്കവും (Scafetta, 2012; Wolff and Patrone, 2010; Abreu, et al., 2012) ചില പ്രത്യേക ഭൗതികസാഹചര്യങ്ങളിൽ സൂര്യന്റെ ഉൾക്കാമ്പിലെ ഭൗതിക/ രാസപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നുവെന്നാണ് സമീപകാലത്തെ പല പഠനങ്ങളും പറയുന്നത്.
ഇന്ത്യ, ഗ്രീസ്, ചൈന തുടങ്ങിയ പുരാതന നാഗരികതകളിൽ പലതിലും ഗ്രഹങ്ങളുടെ സംയോജനത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. ഒന്നിലധികം ഗ്രഹസംയോജനങ്ങളുടെ നിരീക്ഷണങ്ങൾ പുരാതന ജ്യോതിശാസ്ത്രജ്ഞർ കലണ്ടർ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നു. (Chambers,1889; Meis and Meeus,1994). വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് ഗ്രഹങ്ങളുടെസംയോജനം കാരണമാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. സൗരപ്രവർത്തനത്തിൽ ഗ്രഹങ്ങളുടെ സ്വാധീനത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നിലവിലുണ്ടെങ്കിലും, ഒന്നിലധികം ഗ്രഹങ്ങളുടെ സംയോജനത്തിന്റെ വ്യത്യസ്ത സൗര-ഭൗമ വശങ്ങളെക്കുറിച്ച് വ്യക്തമായ പഠനങ്ങൾ ഇപ്പോഴും കുറവാണ്.
ഈ പേപ്പറിൽ, ഭൂകേന്ദ്രീകൃത കോർഡിനേറ്റ് സിസ്റ്റം ഉപയോഗിച്ച് ഭൂമി കൂടാതെ മറ്റ് മൂന്ന് ഗ്രഹങ്ങൾ ഉൾപ്പെടുന്ന ഗ്രഹസംയോജനങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡം തയ്യാറാക്കി. എന്നിട്ട്, 1900-2000 AD വർഷങ്ങളിലെ പ്രസക്തമായ ഡാറ്റയുടെ ലഭ്യതയെ ആശ്രയിച്ച് പ്രതിദിന സൺസ്‌പോട്ട് പ്രവർത്തനം, പ്രതിദിന സൺസ്‌പോട്ട് വിസ്തീർണ്ണം, പ്രതിദിന സോളാർ 10.7സെ.മീ. റേഡിയോഫ്ലക്സ് എന്നിവയുടെ വ്യതിയാനങ്ങൾ പഠിക്കുന്നു. ഗ്രഹസംയോജനകാലഘട്ടങ്ങളിൽ ഏതെങ്കിലും തീവ്രമായ ബഹിരാകാശ കാലാവസ്ഥാസംഭവങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നും വിശകലനം നടത്തുന്നു. ഗ്രഹസംയോജനകാലഘട്ടത്തിലെ ബഹിരാകാശ ദൗത്യങ്ങളും പഠനവിധേയമാക്കി. ഈ പഠനങ്ങളുടെ പ്രയാഗസാധ്യതകളും ചർച്ച ചെയ്യുന്നുണ്ട്.
2. ഗ്രഹസംയോജനങ്ങൾ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ
(i) നമ്മുടെ സൗരയൂഥത്തിലെ അഞ്ച് ദൃശ്യ ഗ്രഹങ്ങൾ; അതായത് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ തമ്മിലുള്ള സംയോജനം പരിഗണിക്കപ്പെടുന്നു.
(ii) സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനം തിരിച്ചറിയാൻ തിരഞ്ഞെടുത്തത് ഭൂകേന്ദ്രീകൃത കോർഡിനേറ്റ് സിസ്റ്റമാണ്.
(iii) ഗ്രഹങ്ങളുടെയും സൂര്യന്റെയും രേഖാംശങ്ങൾ 20° അളവിനുള്ളിൽ ആയിരിക്കണം.
(iv) സംയോജനത്തിൽ കുറഞ്ഞത് മൂന്ന് ഗ്രഹങ്ങളെങ്കിലും ഉണ്ടായിരിക്കണം, ഇവയിൽ ഒന്ന് ഭാരം കൂടിയ ശനിയോ വ്യാഴമോ ആയിരിക്കണം.
മുകളിലുള്ള മാനദണ്ഡങ്ങൾ നിറവേറ്റുന്ന എഴുപത്തെട്ട്‍ ഗ്രഹ സംയോജനങ്ങൾ 1900-2000 AD കാലയളവിൽ തിരിച്ചറിഞ്ഞു .
3. നിരീക്ഷണ ഫലങ്ങൾ
3.1 സൺസ്‌പോട്ട്പ്രവർത്തനം കുറയുന്നതിന്റെ തിരഞ്ഞെടുത്ത ഉദാഹരണങ്ങൾ
അന്താരാഷ്ട്ര സൺസ്പോട്ട് സംഖ്യയും ഗ്രീൻവിച്ച് സൺസ്പോട്ട് വിസ്തീർണ്ണവും സൗരപ്രവർത്തനത്തിന്റെ മികച്ച സൂചകങ്ങളായി കണക്കാക്കപ്പെടുന്നു. മേൽ പരാമർശിച്ച 78 ഗ്രഹസംയോജന കാലഘട്ടങ്ങളിലും പ്രതിദിന സൺസ്പോട്ട് സംഖ്യയുടെയും പ്രതിദിന സൺസ്‌പോട്ട് വിസ്തീർണ്ണത്തിന്റെയും വ്യതിയാനം ഗ്രാഫിക്കലായി വിശകലനം ചെയ്തു. രണ്ട് ഉദാഹരണങ്ങൾ ചിത്രം 1-ൽ കാണിച്ചിരിക്കുന്നു. ഈ ഉദാഹരണങ്ങൾ ; 1916 ജൂലൈ 15, 1962 ഫെബ്രുവരി 6 എന്നിവ പഠനത്തിൽ പരിഗണിച്ച അഞ്ച് ഗ്രഹങ്ങളും ഉൾപ്പെടുന്ന ഗ്രഹസംയോജനങ്ങൾ ആയിരുന്നു. ഓരോ ചിത്രത്തിലും ഗ്രഹങ്ങളുടെസംയോജനത്തിന്റെ കാലഘട്ടം നേർത്ത ലംബ വരകളായി അടയാളപ്പെടുത്തി, കട്ടിയുള്ള ലംബ അടയാളം ഏറ്റവും അടുത്തുള്ള സംയോജന തീയതി (CCD) സൂചിപ്പിക്കുന്നു; അതായത് ഗ്രഹരേഖാംശങ്ങൾക്ക് ഏറ്റവും കുറഞ്ഞ വേർതിരിവ് ഉള്ള ദിവസം. മേൽപ്പറഞ്ഞ സംയോജനകാലയളവുകളും സൺസ്‌പോട്ട് സംഖ്യ സൺസ്‌പോട്ട് വിസ്തീർണ്ണം എന്നിവയിലുള്ള വ്യതിയാനവും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്.
ചിത്രം 1:തിരഞ്ഞെടുത്ത ഗ്രഹങ്ങളുടെസംയോജന കാലഘട്ടങ്ങളിൽ പ്രതിദിന അന്തർദേശീയ സൺസ്‌പോട്ട് സംഖ്യയുടെയും (ssn) ഗ്രീൻവിച്ച് പ്രതിദിന സൺസ്‌പോട്ട് വിസ്തീർണ്ണത്തിന്റെയും (ssa) (ഡോട്ട് ഇട്ട വക്രരേഖ) വ്യതിയാനം.
1962 ഫെബ്രുവരി സംയോജനകാലയളവിലെ പ്രതിദിന സോളാർ 10.7 സെ.മീ. റേഡിയോഫ്ലക്‌സിന്റെ വ്യതിയാനങ്ങൾ ചിത്രം 2-ൽ കാണിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ സൺസ്പോട്ട് സംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന, പരിഗണിച്ച മുഴുവൻ ഗ്രഹസംയോജന കാലഘട്ടങ്ങളിലും സോളാർ റേഡിയോഫ്ലക്‌സും വ്യതിരിക്തമായ കുറവുകൾ കാണിക്കുന്നു.
ചിത്രം 2: 1962 ഫെബ്രുവരിയിലെ ഗ്രഹസംയോജന കാലയളവിൽ സോളാർ പ്രതിദിന 10.7സെ.മീ. റേഡിയോഫ്ലക്സ് വ്യതിയാനങ്ങൾ. ഈ സംയോജന കാലഘട്ടത്തിൽ സോളാർ 10.7സെ.മീ. ഫ്ലക്സ്മാറ്റങ്ങൾ സൺസ്പോട്ട് സംഖ്യാ വ്യതിയാനങ്ങളുമായി പരസ്പരബന്ധിതമാണ്.
3.2 1900-2000 AD ഗ്രഹ സംയോജനകാലത്തെ തീവ്രബഹിരാകാശകാലാവസ്ഥാസംഭവങ്ങൾ
പഠനവിധേയമാക്കിയ കാലഘട്ടങ്ങളിൽ തീവ്രമായ ഭൂകാന്തിക കൊടുങ്കാറ്റുകൾ, തീവ്രസൗരജ്വാലകൾ, 30 MeV സോളാർ പ്രോട്ടോൺ സംഭവങ്ങൾ തുടങ്ങിയ ബഹിരാകാശകാലാവസ്ഥാ സംഭവങ്ങൾ ഗ്രഹ സംയോജന കാലഘട്ടങ്ങളിൽ സംഭവിക്കുന്നുണ്ടോ എന്നും ഇവയെ ഗ്രഹ സംയോജന കാലഘട്ടങ്ങളിലെ കുറഞ്ഞ സൺസ്പോട്ട് പ്രവർത്തനത്തിന്റെ ഉയർന്ന സംഭവ്യതയുമായി നേരിട്ടു ബന്ധപ്പെടുത്താനാവുമോ എന്നും വിശകലനം നടത്തി. അപൂർവം ചില സന്ദർഭങ്ങളിൽ ഒഴികെ, ദുർബലമായ സൗരപ്രവർത്തനസാഹചര്യങ്ങൾ ശാന്തമായ ബഹിരാകാശ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് കാണുന്നു. തീവ്ര ബഹിരാകാശ കാലാവസ്ഥാസംഭവങ്ങളുടെ ഡാറ്റ Cliver and Svaalgard,2004 ഗവേഷണ ലേഖനത്തിൽ നിന്നാണ് ലഭിച്ചത്.
3.3 ബഹിരാകാശദൗത്യങ്ങളും ഗ്രഹങ്ങളുടെ സംയോജനവും
ഉപഗ്രഹങ്ങൾ പോലെയുള്ള ബഹിരാകാശസാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനത്തിന് ബഹിരാകാശ കാലാവസ്ഥയെ മനസ്സിലാക്കുന്നത് പ്രധാനമാണ്. ഭൂമിയിൽ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങളും അനുബന്ധ ബഹിരാകാശ വിക്ഷേപണങ്ങളും ആസൂത്രണം ചെയ്യാനും ഇത് സഹായിക്കുന്നു. ഗ്രഹസംയോജനങ്ങൾ പ്രവചനീയവുമാണ്. അപൂർവം സമയങ്ങൾ ഒഴിച്ച് നിർത്തിയാൽ ശാന്തമായ സൗരപ്രവർത്തന സാഹചര്യങ്ങൾ പൊതുവെ ശാന്തമായ ബഹിരാകാശ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഈ പഠനത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പഠന വിധേയമാക്കിയ ഗ്രഹസംയോജനങ്ങളിൽ സംഭവിച്ച ചാന്ദ്ര, മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ വിജയ നിരക്ക് 80% ൽ കൂടുതലാണെന്ന് വിശകലനത്തിൽ സ്ഥിരീകരിച്ചു.
4. ചർച്ച
100 വർഷത്തിലെ (എഡി 1900-2000) പ്രസക്തമായ ഡാറ്റ ഉപയോഗിച്ചുള്ള വിശദമായ അന്വേഷണങ്ങളിൽ നിന്ന്, ഗ്രഹങ്ങളുടെ സംയോജന കാലഘട്ടങ്ങൾ സൺസ്പോട്ട് പ്രവർത്തനത്തിലെ ശ്രദ്ധേയമായ കുറവുമായും താരതമ്യേന ശാന്തമായ ബഹിരാകാശ കാലാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനാകും. സോളാർ ടെറസ്ട്രിയൽ പ്രവചന ആവശ്യങ്ങൾക്കും ബഹിരാകാശ ദൗത്യആസൂത്രണത്തിനും ഈ ഫലങ്ങൾ ഉപയോഗിക്കാം. അതിന്റെ സാധ്യമായ ഭൗതികകാരണങ്ങൾ മനസ്സിലാക്കാനുളള പഠനങ്ങളെ ഈ ഫലം പ്രചോദിപ്പിക്കുകയും ചെയ്യും. സൗരപ്രവർത്തനവ്യതിയാനത്തിൽ പ്ലാനറ്ററി ഡൈനാമിക്സിന്റെ സ്വാധീനത്തെക്കുറിച്ചുള്ള മുൻപഠനങ്ങളിൽ നിന്ന് ഈ പഠനം വേറിട്ടുനിൽക്കുന്നു.
ചിത്രം 3: ഗ്രഹ സംയോജനത്തിന് മുമ്പുള്ള പരമാവധി സൺസ്‌പോട്ട് സംഖ്യയും സംയോജനസമയത്ത് സൺസ്‌പോട്ട് സംഖ്യയുടെ കുറവിന്റെ ശതമാനവും തമ്മിലുള്ള ലീനിയർ ഫിറ്റ്
എഡി 1900-2000 കാലഘട്ടത്തിൽ 76% ഗ്രഹസംയോജനങ്ങളിലും സൺസ്‌പോട്ട് പ്രവർത്തനം കുറയുന്നു. ഈ കുറവിന്റെ ദൈർഘ്യം കുറച്ച് ദിവസങ്ങൾ മുതൽ രണ്ടാഴ്ചയിലധികം വരെയാണ്. സൺസ്‌പോട്ട് മിനിമ, മാക്‌സിമ എന്നീ ഘട്ടങ്ങളിലും സൺസ്‌പോട്ട് പ്രവർത്തനത്തിലെ കുറവ് നിരീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, കുറവിന്റെ വ്യാപ്തി, സംയോജന കാലയളവിൽ ദൈനംദിന സൺസ്‌പോട്ട് പ്രവർത്തനത്തിന്റെ പശ്ചാത്തല നിലവാരത്തെ ദുർബലമായി ആശ്രയിക്കുന്നു. ചിത്രം 3-ൽ δR-നെതിരെ Rmax പ്ലോട്ട് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലെ ലീനിയർ റിഗ്രഷൻ ബെസ്റ്റ് ഫിറ്റ് ലൈൻ, ഡാറ്റാ പോയിന്റുകളിലെ വലിയ ചിതറൽ ഉണ്ടായിരുന്നിട്ടും രണ്ട് പരാമീറ്ററുകൾ തമ്മിലുള്ള ഒരു വിപരീതബന്ധം നിർദ്ദേശിക്കുന്നു. 1962 ഫെബ്രുവരിയിൽ സംഭവിച്ച ഗ്രഹസംയോജന കാലയളവിൽ δR 49.4 % δA 83.4 % ഉം δS 23.8 % ഉം ആണ്. δS മൂല്യങ്ങൾ സാധാരണ ഗ്രഹസംയോജനത്തിന് δA മൂല്യങ്ങളുടെ മൂന്നിലൊന്നോ നാലിലൊന്നോ മാത്രമേ കാണപ്പെടുന്നുള്ളൂ. അതിനാൽ, സൺസ്‌പോട്ട് പ്രവർത്തനവുമായി ബന്ധപ്പെട്ട പാരാമീറ്ററുകളിൽ, ഗ്രഹങ്ങളുടെ സംയോജന കാലഘട്ടത്തിൽ സൺസ്‌പോട്ട് പ്രദേശം ഗണ്യമായി കുറയുന്നു, അതേസമയം സോളാർ 10.7 സെ.മീ. റേഡിയോ ഫ്ളക്സ് മാറ്റങ്ങൾ താരതമ്യേന ചെറുതായി നിരീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ ഗ്രഹസംയോജന കാലഘട്ടങ്ങളിലെ സൗരപ്രവർത്തനവും ബഹിരാകാശ കാലാവസ്ഥയും അനുമാനിക്കുന്നതിനും ഭാവിയിലെ ഗ്രഹങ്ങളുടെ സംയോജന കാലഘട്ടങ്ങളിൽ ഇത് പ്രവചിക്കുന്നതിനുമുള്ള സാധ്യതകൾ നിലവിലെ പഠനഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 1971-2056 കാലഘട്ടത്തിലെ എല്ലാ ട്രിപ്പിൾ ഗ്രഹസംയോജനങ്ങളുടെയും തീയതികൾ ഇപ്പോൾ ലഭ്യമാണ് (http://stevealbers.net/albers/ast/conjun/conjun.html ). 2002-2015 AD-യ്‌ക്കിടയിലുള്ള ഈ ട്രിപ്പിൾ ഗ്രഹസംയോജന കാലഘട്ടങ്ങളിലെ സൗര പ്രവർത്തനത്തിലെ കുറവും ബഹിരാകാശകാലാവസ്ഥാ സംഭവങ്ങളും മനുഷ്യ ബഹിരാകാശ ദൗത്യങ്ങളും പഠിച്ചു. എഡി 1900-2000 കാലഘട്ടത്തിലെപഠനങ്ങളോട് ചേർന്ന് പോകുന്ന ഫലങ്ങളാണ് ഇവിടെയും ലഭിച്ചത്.
5. നിഗമനങ്ങൾ
(i) 1900-2000 AD കാലഘട്ടത്തിലെ ഭൂരിഭാഗം ഗ്രഹസംയോജന കാലഘട്ടങ്ങളിലും ദൈനംദിന സൺസ്‌പോട്ട് പ്രവർത്തനത്തിൽ ഗണ്യമായ കുറവുണ്ടായി. ദിവസേനയുള്ള സോളാർ 10.7 സെന്റീമീറ്റർ റേഡിയോഫ്ളക്സിലും സമാന ഫലങ്ങൾ കാണാം. മുകളിൽ പറഞ്ഞ പ്രഭാവം സൺസ്‌പോട്ട് ചക്രത്തിന്റെ ഘട്ടത്തിൽ നിന്ന് സ്വതന്ത്രമായി കാണപ്പെടുന്നു.
(ii) 1900-2000 വർഷങ്ങളിലെ പ്രസക്തമായ ഡാറ്റയുടെ വിശകലനത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ, ഗ്രഹങ്ങളുടെ സംയോജന കാലഘട്ടങ്ങളിൽ തീവ്ര ബഹിരാകാശ കാലാവസ്ഥാസംഭവങ്ങൾ വളരെ വിരളമായി കാണപ്പെടുന്നു.
(iii) ചാന്ദ്ര, മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ ഗ്രഹസംയോജന കാലഘട്ടങ്ങളിൽ പൊതുവെ വിജയകരമാണെന്ന് കണ്ടെത്തി.ഗ്രഹ സംയോജനങ്ങൾ പ്രവചനീയമാണ്എന്നതിനാൽഭാവിയിലെ ഗ്രഹ സംയോജന കാലഘട്ടങ്ങൾസുരക്ഷിതമായ ഹ്രസ്വകാല ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും..