HOME
EDITORIAL
ABOUT
മുന്‍ ലക്കങ്ങള്‍
ലക്കം 17
പംക്തികള്‍
മുൻകാല എഡിറ്റർമാർ
More
സനാതനധർമ്മവും വിദ്യാഭ്യാസവും
പല പ്രാവശ്യം താൻ മദ്യപാനം നിർത്തിയിട്ടുണ്ട് എന്നു ആത്മാർത്ഥമായി പറയുന്ന ഒരാളിനെപ്പോലെയാണ് വിദ്യാഭ്യാസത്തിലെ സനാതനധർമ്മം. പറയുന്നത് ശരിയുമാകാം തെറ്റുമാകാം.ഓരോ കാലത്തെയും വിദ്യാഭ്യാസസമ്പ്രദായം ഓരോ സനാതനധർമ്മങ്ങൾ പഠിപ്പിക്കും. മദ്യപാനം പല പ്രാവശ്യം നിർത്തുകയും തുടരുകയും ചെയ്യുന്നതുപോലെ 'ശാശ്വതമായ മൂല്യങ്ങൾ' പല പ്രാവശ്യം നിർത്തുകയും തുടരുകയും ചെയ്യും.
വിദ്യാഭ്യാസം :മിത്തും യാഥാർത്ഥ്യവും
വീണു കിട്ടുന്ന ആശയങ്ങൾ തട്ടിക്കളിക്കുന്ന പ്ലേഗ്രൗണ്ടായി സർവ്വകലാശാലകളും അക്കാദമിക രംഗവും ഇന്നു മാറിയിട്ടുണ്ട്.ഒരു ഉപയോഗവുമില്ലാത്ത വസ്തുവായി നമ്മുടെ തലകൾ തറയിലുരുളുമ്പോൾ ആകാശത്ത് ആരോ പുഷ്പവൃഷ്ടി നടത്തുന്നു. രണ്ടായിരത്തിന് ശേഷം ഉത്തരാധുനികത എന്നു വ്യവഹരിക്കപ്പെട്ട പൊതുപരിസരത്തിൽ സംസ്കാരപഠനം, ഭിന്ന ലൈംഗികത, ഭിന്നശേഷി, വംശീയത, സ്വത്വം, ദളിതിസം, ഇരവാദം തുടങ്ങിയ സംപ്രത്യയങ്ങളിലൂടെ അക്കാദമിക-മാധ്യമ വ്യവസായ രംഗങ്ങളിൽ പരിമിതികളുടെ ആഘോഷം നടന്നു.
ചരിത്രം ചരിത്രം തന്നെയാണ്
അക്കാദമിക പഠനം പലപ്പോഴും യാഥാസ്ഥിതികമായിരിക്കും. അക്കാദമിക മാസികകൾക്കും പരിമിതികൾ ഉണ്ട്. അറിവുകൾ നിർമ്മിക്കുകയല്ല, ശേഖരിക്കപ്പെടുക മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നടക്കുന്നത്. എങ്കിലും അനുകൂല കാലാവസ്ഥയിൽ പാടങ്ങളിൽ നിറഞ്ഞു കവിയുമെങ്കിൽ വിത്ത് ശേഖരണവും വിപ്ലവ പ്രവർത്തനമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റിൻ്റെ കാലത്തും ചരിത്രം ചരിത്രം തന്നെയാണ്