top of page

ഇംഗ്ലീഷ് സരസ്വതിയും സ്ത്രീധന മരണങ്ങളും

Updated: Jan 1, 2024



സ്ത്രീ നേരിടുന്ന സ്ത്രീധന പീഡനങ്ങളും സ്ത്രീധനം കൊടുക്കാൻ പുരുഷൻ അനുഭവിക്കുന്ന യാതനകളും കാണുന്ന ഒരാൾക്ക് തീർച്ചയായും കുടുംബം ഒരു നരകസ്ഥലമാണ്. എന്നാൽ സമ്പാദ്യങ്ങൾ മുഴുവൻ  മാർക്കറ്റിൽ തീർക്കാൻ നിർബന്ധിതമാകുന്ന കുടുംബരഹിത ഉപഭോഗജീവിതം മാത്രം ആശാസ്യം എന്നു കരുതുന്ന നിലപാടുകൾ പകരം വരുന്നത് എത്രത്തോളം സ്വീകാര്യം എന്നതും ആലോചിക്കാവുന്നതാണ്. സ്വവർഗ്ഗ ലൈംഗികതയിൽ കുട്ടികളും കുടുംബവുമില്ലാത്തതിനാൽ വ്യവസായികൾക്ക് എപ്പോഴും അത് പ്രിയപ്പെട്ട ആശയമാണ്.ഭരണകൂടം സ്വകാര്യവത്കരിക്കപ്പെടുന്നതിനനുസരിച്ച്, ജോലിയിലെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുന്ന മുറയ്ക്ക് കുടുംബങ്ങളുടെ ഇല്ലായ്മയും ഉണ്ടാകും, ആരുടെയും വിപ്ലവ പ്രവർത്തനമില്ലാതെ തന്നെ.


 ഇറക്കുമതി ചെയ്യപ്പെടുന്ന വ്യാജ വിപ്ലവങ്ങളാണ് എല്ലാ കാലത്തും നമ്മുടെ അക്കാദമിക താല്പര്യങ്ങൾ. കൂടുതൽ അധ:സ്ഥിത പക്ഷമായ 'സരസ്വതീ വിജയം' എന്ന നോവലിനെക്കാൾ ഇംഗ്ലീഷ് സരസ്വതിയുടെ വിജയം ഘോഷിക്കുന്ന 'ഇന്ദുലേഖ'യായിരുന്നു നമ്മുക്ക് പ്രിയം. കൊളോണിയൽ താല്പര്യങ്ങളോട് സന്ധി ചേരുന്ന ജന്മിത്തപരിഷ്കരണങ്ങളായിരുന്നു ഇഷ്ടം. നമ്പൂതിരിയുടെ കിടപ്പറയിലേയ്ക്ക് ഇംഗ്ലീഷ് അറിയാത്ത പെണ്ണ് പോകേണ്ടി വരുന്നതിൽ ഇന്ദുലേഖയ്ക്ക് പരാതി ഇല്ലായിരുന്നു.' പറങ്ങോടീപരിണയം' എന്ന നോവൽ ഇംഗ്ലീഷ് സരസ്വതിയെ നന്നായി വിമർശിക്കുന്നുണ്ട്. പുതിയ കാല അക്കാദമികഫെമിനിസവും ഇന്ദുലേഖാ രാഷ്ട്രീയമാണ് മുന്നോട്ട് വച്ചത്. ഹെയർ ഓയിൽ കമ്പനിക്കും അക്കാദമിക ഫെമിനിസ്റ്റുകൾക്കും ഇന്ദുലേഖ ഇഷ്ടമാകും. അടുക്കളയിൽ നിന്നും അന്തപ്പുരത്തിൽ നിന്നും അരങ്ങിലും തൊഴിൽ കേന്ദ്രത്തിലുമെത്തിയവർക്ക് സ്ത്രീ മാത്ര കൂട്ടായ്മയുടെ പുതിയ അന്ത:പുരങ്ങൾ തീർത്തു, അരങ്ങിൽ അടുക്കളകൾ ഉയർത്തി. നമ്മുടെ സിലബസുകളിൽ സ്ത്രീ എഴുത്തുകാർ മാത്രമുള്ള ഫെമിനിസം പേപ്പർ സൃഷ്ടിക്കപ്പെട്ടു.


 അമ്പത് പവൻ തരാം എന്നു പറഞ്ഞപ്പോൾ അതു വാങ്ങാതെ നൂറ്റമ്പത് ചോദിച്ചതല്ലേ മരണകാരണം, നൂറു പവൻ കൊടുത്തിട്ടും പീഡിപ്പിക്കപ്പെട്ടാൽ എന്തു ചെയ്യും എന്നിങ്ങനെയുള്ള മധ്യ വർഗ്ഗ ആശങ്കകൾ മാത്രമേ നമ്മുക്കുള്ളൂ. അല്ലാതെ ഒന്നും ഇല്ലാത്തവർ നിരന്തരം പീഡിപ്പിക്കപ്പെടുന്നത് മാധ്യമങ്ങളുടെ വാർത്തയോ നമ്മുടെ ഞെട്ടൽവിഷയങ്ങളോ അല്ല. അടിമുടി സ്ത്രീവിരുദ്ധവും അധ്വാനവിരുദ്ധവുമായ സമൂഹമാണ് നമ്മുടേത്.മുൻപ് ഒരു സന്ദർഭത്തിൽ എഴുതിയത്, ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു:


"പുഴകൾ - മലകൾ - പൂവനങ്ങൾ

ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ

ഇങ്ങനെ എഴുതിയ വയലാർ ആണ് നമ്മുടെ വലിയ ഗാന രചയിതാവ്


ഇതു പാടിയ യേശുദാസ് ആണ് നമ്മുടെ വലിയ ഗായകൻ


ഇത് വയലാറിൻ്റെ അഗാധ പാരിസ്ഥിതിക വീക്ഷണമാണ് എന്ന് എഴുതിയ ആളാണ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു വിമർശകൻ


സ്ത്രീയെ അകറ്റി നിർത്തുമ്പോഴാണ് അറിവുണ്ടാകുന്നത് എന്നു കരുതിയ ശങ്കരാചാര്യരാണ് കേരളത്തിലെ ഏറ്റവും വലിയ തത്ത്വചിന്തകൻ


കളത്ര സുഖം ( ഭാര്യയുമൊത്തുള്ള ജീവിതം ) സ്വപ്ന സമാനവും ദു:ഖകാരണവും

എന്നെഴുതിയ കവിയാണ് നമ്മുടെ ഭാഷാപിതാവ്


'സ്ത്രീ വീട്ടിലെ വെളിച്ചമാണ് ' 'സ്ത്രീ ദു:ഖിക്കുമ്പോൾ പുരുഷൻ ശുദ്ധനാകുന്നു 'എന്നെഴുതിയ സുകുമാർ അഴീക്കോടാണ് മലയാളം കണ്ട വലിയ പ്രഭാഷകൻ


വിമർശനം പുല്ലിംഗകലയാണ് എന്നു പറഞ്ഞ കെ .പി.അപ്പനാണ് നമ്മുടെ ആധുനിക വിമർശകൻ


 മറുത്തൊന്നും പറയാതെ പുരുഷൻ പറയുന്നത് എന്തും ചെയ്യുന്ന രാധയുടെ മഹത്വം ഭാര്യയെ പഠിപ്പിക്കുന്ന കൃഷ്ണനെ അവതരിപ്പിച്ച (ജന്മപരിണാമം പോലുള്ള കവിതകൾ ) അയ്യപ്പണിക്കരാണ് നമ്മുടെ ആധുനിക കവി.


പെണ്ണിൻ്റെ മാനം കാക്കാൻ ഉടവാളുമായി കുതിച്ചു വരുന്ന ആങ്ങളയെ സ്വപ്നം കണ്ട (കോതമ്പുമണികൾ പോലുള്ള അനേകം കവിതകൾ)ഒ എൻ വിയാണ് നമ്മുടെ കമ്മ്യൂണിസ്റ്റ് ആസ്ഥാന കവി


 പുരുഷൻ്റെ പതിനാറായിരത്തിയെട്ട് പെണ്ണുങ്ങൾക്കും പുറത്ത് കാത്തു കിടക്കുന്ന ഒന്നായി സ്ത്രീയെ കണ്ട സുഗതകുമാരിയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തയായ സ്ത്രീകവി.


മേൽപ്പറഞ്ഞ ഒന്നിനെയും വിമർശിക്കാത്തവരും ഏതാണ്ട് ആവർത്തിക്കുന്നവരും ആണ് ഉത്തരാധുക കാല അക്കാദമിക ഫെമിനിസ്റ്റുകൾ.


വെള്ളമടിച്ച് വൈകിട്ട് വരുമ്പോൾ ചവിട്ടാനുള്ള ആളാണ് ഭാര്യ, തന്തക്ക് പിറന്നവൻ, എൻ്റെ തന്തയല്ല നിൻ്റെ തന്ത തുടങ്ങിയവ പോലുള്ള സംഭാഷണങ്ങളിലൂടെ നിലനില്ക്കുന്നവരാണ് ഇവിടത്തെ ആൺസൂപ്പർസ്റ്റാറുകൾ


സിനിമയിലെ വീട് വിട്ടിറങ്ങി സ്വർണ്ണ മുതലാളിക്കും കറി മസാല മുതലാളിക്കും ജയ് വിളിക്കുന്ന  നടികളാണ് ഇവിടത്തെ ലേഡി സൂപ്പർസ്റ്റാറുകൾ


സ്ത്രീധനം കൊണ്ട് മാത്രം നിലനിൽക്കുന്ന സ്വർണ്ണ - വസ്ത്രക്കടകൾ അവരുടെ ലാഭവിഹിതങ്ങൾ കൊണ്ടു നിലനിൽക്കുന്ന മാധ്യമങ്ങൾ.


എല്ലാ ദിവസവും സ്ത്രീധന വിവാഹങ്ങളും സ്ത്രീധന പീഡനങ്ങളും മരണങ്ങളുമുള്ള കേരളം.


എത് ലോക് ഡൗണിലും സ്ത്രീധനത്തിന് സ്വർണ്ണം വാങ്ങാൻ ഇളവുണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഗാർഹിക പീഡനം സഹിക്കാതെ പുറത്തിറങ്ങുന്നവരെ തീർച്ചയായും തിരിച്ചയയ്ക്കും.


ഇതിലൊന്നും ഒരു ഞെട്ടലും തോന്നാത്ത കേരളീയ മാധ്യമങ്ങൾ ഇപ്പോൾ എന്താണ് ഞെട്ടുന്നത്????


 മാധ്യമങ്ങൾ പറയുന്ന മുറയ്ക്ക്  ഞെട്ടുന്നവരായ നമ്മൾ അങ്ങനെ ഇപ്പോൾ  ഞെട്ടാൻ കാരണമെന്താ???... "

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page