top of page

വിലപിടിപ്പുള്ള ചോദ്യങ്ങളും മോഷ്ടിക്കപ്പെട്ട ചോദ്യങ്ങളും


Who Wants to Be a Millionaire?" എന്നത്

യുകെയിൽ ഉത്ഭവിച്ച  ജനപ്രിയ ഗെയിം ഷോ ആണ്.  ഡേവിഡ് ബ്രിഗ്സ്, മൈക്ക് വൈറ്റ്ഹിൽ, സ്റ്റീവൻ നൈറ്റ് എന്നിവർ ചേർന്ന് സൃഷ്ടിച്ച ഈ ഷോ 1998 സെപ്റ്റംബർ 4 ന് ITV എന്ന ചാനലിൽ ആദ്യമായി സംപ്രേക്ഷണം ചെയ്തു. മലയാളം ഉൾപ്പെടെ പല ഭാഷകളിലും സദൃശമായ ടി.വി.ഷോകൾ ഉണ്ടായി. ‘’ആർക്കുമാകാം കോടീശ്വരൻ’’ എന്നൊക്കെ പേരുകൾ ഇവിടെ സ്വീകരിക്കപ്പെട്ടു.ഈ ഷോകളുടെ അവതാരകർ നിരന്തരം പറയുന്ന വാക്യങ്ങളുണ്ട്. രണ്ടായിരം രൂപാ വില പിടിപ്പുള്ള ചോദ്യം, അമ്പതിനായിരം വിലപിടിപ്പുള്ള ചോദ്യം…. എന്നിങ്ങനെ. ചോദ്യങ്ങൾ ചോദിക്കുന്നത്, ഉത്തരങ്ങൾ പറയുന്നത് പണവിനിമയത്തിനുള്ള ഉപാധിയായി ആഘോഷപൂർവ്വം പ്രഖ്യാപിക്കുന്ന ഷോ ആയിരുന്നു ഇത്. ചോദ്യം ചോദിക്കുന്നത് പണത്തിനു വേണ്ടിയാണ് എന്നു വന്നു.കേവലം ക്വിസ് മത്സരം എന്നതിൽ നിന്നും, വിവരങ്ങളുടെ ഓർമ്മ മത്സരം എന്നതിൽ നിന്നും വ്യത്യസ്തമായി അധ്വാനിക്കാതെ ലഭിക്കുന്ന അതിരില്ലാത്ത പണത്തോടുള്ള ആർത്തിയെ പുനരുത്പാദിപ്പിക്കുക എന്നതായിരുന്നു ധർമ്മം. അധ്വാനിക്കാതെ ധനവാനാകാനുള്ള ആർത്തി, ധനവാൻ്റെ ഔദാര്യം എന്നിവ പൊതുബോധത്തിൽ സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു മാധ്യമ ധർമ്മം. 2008-ൽ ദി സെലിബ്രിറ്റി അപ്രൻ്റീസ് എന്ന പേരിൽ ഡൊളാൾഡ് ട്രംബ്, ചാരിറ്റി പ്രവർത്തനത്തിനുള്ള പണം സമ്പാദിക്കുന്ന രീതിയിലുള്ള റിയാലിറ്റി ഷോ  നടത്തി. അദ്ദേഹം 2017 ജനുവരി 20 മുതൽ 2021 ജനുവരി 20 വരെ,യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ 45-ാമത് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. കോടീശ്വരൻ പരിപാടി അവതരിപ്പിച്ച നടൻ കേരളത്തിലും തെരഞ്ഞെടുപ്പിൽ ജയിച്ചു. എളുപ്പം കോടീശ്വരനാകാനുള്ള ആഗ്രഹവും ധനവാൻ്റെ ചാരിറ്റിയും ഉത്പാദിപ്പിക്കാൻ മുതലാളിത്ത വിനോദ വ്യവസായത്തിനു കഴിഞ്ഞു.രാഷ്ട്രീയ പ്രവർത്തനവും ഒരു വിനോദ വ്യവസായമായി മാറി. ഇലക്ഷൻ റിസൾട്ട് കളിയുടെ സ്കോർ വിവരണം പോലെ മാധ്യമങ്ങൾ ആഘോഷിച്ചു.

 

ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തതു കൊണ്ടാണ് ഗുരു മരിച്ചു പോയത് എന്ന ഒരു സങ്കല്പം ബുദ്ധമതത്തിലുണ്ട്. ചോദ്യങ്ങൾ ഇല്ലാതാകുമ്പോൾ ഗുരു മരിക്കുന്നു. ഗുരു മരിക്കുമ്പോൾ ചോദ്യങ്ങൾ മരിക്കുന്നു. ലോകബാങ്ക് നടപ്പിലാക്കിയ വിദ്യാഭ്യാസത്തിൽ ഗുരു ഇല്ല ഫൈസിലിറ്റേറ്റർ മാത്രമേ ഉള്ളു.ആഗോളീകരണ കാലത്ത് ഭരണകൂടവും ഫെസിലിറ്റേറ്റർ മാത്രമാണ്. ചോദ്യം ചെയ്യപ്പെടലില്ലാതെ കേർപ്പറേറ്റുകൾ കടന്നു വന്നു. ചോദ്യങ്ങൾ ധനികർ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി മാറി. ചോദ്യങ്ങളും ഉത്തരങ്ങളും മുൻകൂട്ടി തയ്യാറാക്കുന്ന ഷോകൾ റിയാലിറ്റിയായി നമ്മുടെ മുന്നിലെത്തി. പരീക്ഷകളെല്ലാം ഒബ്ജക്ടീവ് ടൈപ്പ് (OMR) ആയി മാറി. ഭാഷാ വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ അങ്ങനെയായി.ഒ എം ആർ ഒരു ഏകാധിപതിയായ ഭരണകൂടമാണ്. ഒറ്റവാക്കിൽ ഉത്തരമുള്ളതൊന്നും ശരിയായ ചോദ്യമല്ല. അതു കൊണ്ടു ശരിയായ ഉത്തരവും അതിൽ നിന്നും കിട്ടില്ല. ഒരു സർഗ്ഗാത്മക ആഖ്യാനത്തെ ചിതറിച്ചു കളയാൻ ഒ എം ആറിന് കഴിയും.നവോത്ഥാനത്തെ ഇല്ലാതാക്കാൻ അതിനെ ഒബ്ജക്ടീവ് പരീക്ഷയിൽ നിർബന്ധമാക്കിയാൽ മതി.

ഉദാഹരണമായി, ശിവ പ്രതിഷ്ഠ നടത്തിയത് ആര്? എന്ന ചോദ്യത്തിന് ശരിയായ ഉത്തരം ചോയിസിൽ നിന്നും ശ്രീ നാരായണ ഗുരു എന്നു തെരഞ്ഞെടുക്കുന്നു. എന്നാൽ ശ്രീനാരായണ ഗുരു ആ പ്രതിഷ്ഠ നടത്തുക മാത്രമല്ല, പ്രതിഷ്ഠകളെ നിരന്തരം നിരസിച്ചു കൊണ്ടിരുന്ന ആൾ ആണ് എന്ന കാര്യം ,അതാണ് നവോത്ഥാനം എന്ന കാര്യം ഇല്ലാതാകുന്നു.

നാരായണ ഗുരുവിന് മുൻപ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ആര്? എന്ന ചോദ്യത്തിൻ്റെ ശരിയായ ഉത്തരം വൈകുണ്ഠസ്വാമികൾ എന്നാണ്. അതു ശരിയായിരിക്കുമ്പോൾ തന്നെ, കണ്ണാടി പ്രതിഷ്ഠാ മത്സരത്തിൽ നാരായണ ഗുരുവിനെ തോല്പിച്ച് ഒന്നാമതായ ആളാണ് വൈകുണ്ഠസ്വാമികൾ എന്ന അർത്ഥവും അതുൽപാദിപ്പിക്കുന്നുണ്ട്. നവോത്ഥാനം എന്നത് പ്രതിഷ്ഠാ മത്സരമല്ല. അതു നിരന്തരമായ നിഷേധ പ്രക്രിയയാണ്.നവോത്ഥാന രാഷ്ട്രീയത്തെ ചിതറിക്കാനും ജാതി രാഷ്ട്രീയത്തെ പുനരാനയിക്കാനും ഇതുമൂലം സാധിക്കുന്നു. നവോത്ഥാന ചരിത്രം ജാതി നേതാക്കന്മാരുടെ ജീവചരിത്രമായി മാറുന്നു.ജാതി രാഷ്ട്രീയം എന്നത് ഡേറ്റാ വത്കരണമാണ്. വില കൊടുത്തു വാങ്ങാവുന്ന ഡേറ്റകളായി മനുഷ്യർ മാറുന്നു. ദൈവത്തിന് നൽകുന്ന സംഭാവനകൾ വോട്ടിടാനുള്ള കൈക്കൂലിയായി മാറുന്നു.ആർക്കും ദൈവമാകാം എന്നു ബ്രാഹ്മണമതം പറയുന്നതും ആർക്കുമാകാം കോടീശ്വരൻ എന്നു പറയുന്നതും ഒന്നു തന്നെയാണ്. ഒറ്റ ഉത്തരമുള്ള ഒ എം ആർ എന്നത്, മുതലാളിത്തത്തിനും ഫാസിസത്തിനും ഒരു പോലെ ഇഷ്ടപ്പെട്ടതാണ്. ഓർമ്മ മാത്രം വേണ്ടതും, ചരിത്രവും ഇച്ഛയും വേണ്ടതില്ലാത്തതുമായ ചോദ്യ ക്രമം ബ്രാഹ്മണമതത്തിൻ്റെ കാലത്തെന്ന പോലെ അധ്വാനിക്കുന്ന ജനതയെ അധ:സ്ഥിതമാക്കുന്നു. ഇതിഹാസാദി ഗ്രന്ഥങ്ങൾ കൈവശപ്പെടുത്തി വച്ചിരിക്കുന്ന സവർണ്ണർക്കെതിരെ കേസ് കൊടുത്ത അധഃസ്ഥിത ജനതയുടെ കോടതി വിചാരണാരൂപത്തിൽ എഴുതിയ നവോത്ഥാന കാലപുസ്തകമാണ് ‘’ജാതി ദൈത്യാരി എന്ന സിവിൽ വ്യവഹാരം ‘ (കെ.കെ.ചാത്തു ).ഇന്നും നമ്മുടെ അറിവുകൾ, യഥാർത്ഥ ചോദ്യങ്ങൾ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

 

ഇപ്പോൾ പല പ്രവേശന പരീക്ഷകളുടെയും ചോദ്യങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണം ഉണ്ടായിരിക്കുന്നു. കുട്ടികളുടെ അതിജീവനങ്ങളെ നമ്മൾ പണത്തിനു വേണ്ടി നിരന്തരം പരാജയപ്പെടുത്തുക തന്നെ ചെയ്യും .പകരം ആർക്കുമാകാം കോടീശ്വരൻ എന്ന വ്യാമോഹം നൽകും., വിലപിടിപ്പുള്ള ചോദ്യങ്ങൾ നൽകും.


 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page