top of page

ചരിത്രം ചരിത്രം തന്നെയാണ്

ഷൂബ കെ.എസ്സ്



 
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ കൊടുങ്കാറ്റ് വീശുകയാണ്. കഷ്ടപ്പെട്ട് നിർമ്മിച്ച ഭാരമേറിയ പല താങ്ങുകളും എടുപ്പുകളും ഇതിൽ പറന്നു പോകും.. കാറ്റിൻ ചുഴലിയായി പൂതങ്ങൾ വരും കുറ്റികണക്കെ നിന്ന് നമ്മുക്ക് അതിജീവിക്കാൻ കഴിയുമോ. നമ്മുടെ കുഞ്ഞുങ്ങളെ തേടി നരിയായും പുലിയായും പലരും വരും.

കണ്ണുകൾ ചൂഴ്ന്നു കൊടുക്കേണ്ടി വന്നേക്കാം...

 

പ്രധാനമായും മലയാളവൈജ്ഞാനിക മാസിക എന്ന നിലയിലാണ് ഈ മാസിക പുറത്തിറക്കുന്നത്.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ കൊടുങ്കാറ്റ് വീശുകയാണ്. കഷ്ടപ്പെട്ട് നിർമ്മിച്ച ഭാരമേറിയ പല താങ്ങുകളും എടുപ്പുകളും ഇതിൽ പറന്നു പോകും.. കാറ്റിൻ ചുഴലിയായി പൂതങ്ങൾ വരും കുറ്റികണക്കെ നിന്ന് നമ്മുക്ക് അതിജീവിക്കാൻ കഴിയുമോ. നമ്മുടെ കുഞ്ഞുങ്ങളെ തേടി നരിയായും പുലിയായും പലരും വരും. കണ്ണുകൾ ചൂഴ്ന്നു കൊടുക്കേണ്ടി വന്നേക്കാം...


മലയാള ഭാഷയ്ക്ക് വ്യാവസായിക വിനിമയത്തിനുള്ള മാധ്യമം എന്ന നിലയിൽ വലിയ വളർച്ച ഉണ്ടാകും. ഒരു മലയാളവാദിയും ആവശ്യപ്പെടാതെ തന്നെ വിദേശസിനിമകളും യൂട്യൂബ് ചാനലുകളും മലയാളഭാഷ സംസാരിച്ചു തുടങ്ങി.എന്നാൽ ഗൗരവമുള്ള സാഹിത്യ വൈജ്ഞാനിക വിനിമയം വെല്ലുവിളികൾ നേരിടും. മിഷണറികാലത്ത് പ്രാദേശിക മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തിരിഞ്ഞ പോലെ ഇതൊരു അധിനിവേശകാല പ്രവർത്തനമാണ്. ഇവിടെ നമ്മൾ സ്വന്തം ചിന്ത കൊണ്ടും അനുഭവം കൊണ്ടും ആണ് ഭാഷയിൽ പ്രതിരോധം തീർക്കേണ്ടി വരുന്നത്.


ആന്ത്രോപോസീൻയുഗവും മനുഷ്യനാകുക എന്നതും പാപമാണ് എന്നാണ് ദീപക് ചക്രവർത്തിമാരെപ്പോലുള്ള പോസ്റ്റ് കൊളോണിയൽ പണ്ഡിതർ ഇന്ത്യൻ അക്കാദമികളെ പറഞ്ഞു പഠിപ്പിച്ചത്. ".....മനുഷ്യന് " എന്ന മുദ്രാവാക്യം സൃഷ്ടിച്ച നാരായണ ഗുരുവിനെ വരെ ആത്മീയ - വ്യാവസായിക പരിസ്ഥിതിവാദത്തിൻ്റെ കെണിയിൽ തള്ളിയിടുന്ന അക്കാദമിക ജീവിതമാണ് ഇന്നുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ് വരെയുള്ള ഏതു മനുഷ്യനിർമ്മിതികളും മനുഷ്യനെതിരെ വരാം. സാധാരണ മനുഷ്യർ മാത്രം കുടുങ്ങുന്ന ക്യാമറകളായി അതു മാറാം. ഉത്പന്നങ്ങൾ മനുഷ്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമാകുമ്പോഴും നമ്മൾ ഉയർത്തേണ്ടി വരുന്ന മുദ്രാവാക്യം പഴയത് തന്നെ. പഴയ മതത്തിൻ്റെയും ദൈവത്തിൻ്റെയും സ്ഥാനത്ത് ആണ് ടെക്നോളജി എത്തുന്നത്. ദൈവം മനുഷ്യ വിരുദ്ധമായ പോലെ ടെക്നോളജിയും സാധാരണ ജനതയ്ക്ക് അയിത്തം കല്പിക്കാൻ കാരണമാകാം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞ പോലെ, ടെക്നോളജി ഏതായാലും സാധാരണ മനഷ്യനു വേണ്ടിയായാൽ മതി എന്നു പറയേണ്ടി വരും. അങ്ങനെ പറയാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ് മാത്രം പോര. അതു കൊണ്ട് വിവരങ്ങളുടെ ശേഖരവും വിവരങ്ങളുടെ വിശകലനവും സാധ്യമാക്കുന്ന അക്കാദമിക ബുദ്ധിജീവികളും അക്കാദമികളും വലിയ വെല്ലുവിളികൾ നേരിടും...


അക്കാദമിക പഠനം പലപ്പോഴും യാഥാസ്ഥിതികമായിരിക്കും. അക്കാദമിക മാസികകൾക്കും പരിമിതികൾ ഉണ്ട്. അറിവുകൾ നിർമ്മിക്കുകയല്ല, ശേഖരിക്കപ്പെടുക മാത്രമാണ് വിദ്യാഭ്യാസരംഗത്ത് നടക്കുന്നത്. എങ്കിലും അനുകൂല കാലാവസ്ഥയിൽ പാടങ്ങളിൽ നിറഞ്ഞു കവിയുമെങ്കിൽ വിത്ത് ശേഖരണവും വിപ്ലവ പ്രവർത്തനമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റിൻ്റെ കാലത്തും ചരിത്രം ചരിത്രം തന്നെയാണ്.



0 comments
bottom of page