top of page

സഹന സമര വിമോചന പോരാളിയായ മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സേവകനും സ്വാതന്ത്ര്യ വാദ വിരുദ്ധനായ കുമാരനാശാനും ഭാഗം-3

ചരിത്ര പഠനം
എസ്.സുധീഷ്

കുമാരനാശാൻ എന്ന മലയാള അധ:കൃത കവി 1924 ലാണ് മരണമടയുന്നത്. അക്കാലത്തൊന്നും മഹാത്മജി ബ്രിട്ടീഷുകാരിൽ നിന്നും സമ്പൂർണ്ണ വിടുതൽ ലഭിക്കുന്ന പൂർണ്ണ സ്വരാജ്യത്തെ അംഗീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് പരമാധികാരം നില നിർത്തിക്കൊണ്ടുള്ള പ്രവിശ്യാഭരണത്തിന് വേണ്ടി അദ്ദേഹം പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുന്നത് തന്നെയും 1930 കളിലാണ്‌. ആ സ്ഥിതിക്ക്‌ ബ്രിട്ടീഷുകാരിൽ നിന്നു നേരിട്ട് ജാതിവ്യവസ്ഥയുടെ പാരതന്ത്ര്യം അനുഭവിച്ചിട്ടില്ലാത്ത, ഇന്ത്യൻ ജാതിവ്യവസ്ഥാപീഡിതനായ കീഴ്ജാതിക്കവി ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തു സ്വാതന്ത്ര്യം പിടിച്ചുവാങ്ങാൻ തയ്യാറായില്ല എന്ന മേൽജാതിക്കാരായ സാഹിത്യ ബുദ്ധിജീവികളുടെ ആരോപണത്തിൽ, വൈഷ്ണവ ജാതിരക്തത്തിന്റെ ജീനുകളാണ് സംസാരിക്കുന്നത്. മാത്രവുമല്ല ബ്രിട്ടീഷുകാർ നിഗ്രോകൾക്കും കറുത്തവർഗ്ഗക്കാർക്കുമെതിരെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കാൾ ഹൃദയശൂന്യമായ മനുഷ്യാവകാശ പീഡനത്തിന്റെ വർണ്ണ ധർമ്മ ശാസ്ത്ര ഭാരതീയം കുമാരനാശാന് പാരതന്ത്ര്യവിധി ശാസ്ത്രമായിരുന്നുവെങ്കിൽ, മഹാത്മജിക്കു അത് ആത്മീയ ദേശാഭിമാനത്തിന്റെ ധർമ്മ കാണ്ഡമായിരുന്നു. ഇന്ത്യയിലെ'' കീഴ് ജാതികൾ'' ബ്രാഹ്മണ-വൈഷ്‌ണവ ഹിന്ദു മതത്തിന്റെ 'കോളനി'കളാണെന്നും ഇപ്പറഞ്ഞ ഇന്ത്യൻ ആഭ്യന്തര കൊളോണിയലിസം ബ്രിട്ടീഷ് കോളോണിയലിസത്തെപ്പോലെതന്നെ തലച്ചോറിൽ അധികാരപ്പുണ്ണുപിടിച്ച അധോ മാനവിക വൈകൃതമാണെന്നും മഹാത്മജി ഒരുഘട്ടത്തിലും സമ്മതിച്ചു കൊടുക്കുമായിരുന്നില്ല. കേരളത്തിലെ ആഭ്യന്തര (domestic ) അധിനിവേശവിരുദ്ധ രാഷ്ട്രീയസമരം ,ക്ഷേത്ര പ്രവേശനാവകാശ സമരത്തിലേക്ക് വ്യാപിക്കുന്ന സന്ദർഭത്തിലാണ് മഹാത്മജി, വർണ്ണ-ജാതി വിവേചന സമ്പ്രദായത്തിന്റെ മനുഷ്യ സ്വാതന്ത്ര്യ നിരാസത്തിനു നിന്നുകൊണ്ടോ, അതിനെ തള്ളിപ്പറയാതെയൊ ഭാരതത്തിൽ ഒരു മഹാത്മാവിനും പിടിച്ചു നിൽക്കാനാവില്ല എന്ന തീർപ്പിൽ എത്തിച്ചേരുന്നത് .


വർണശാസ്ത്ര വ്യവസ്ഥയെക്കുറിച്ചു മഹാത്മജി പറയുന്നതിങ്ങനെ :

''The Rishis after incessant experiment and research arrived at this fourfold division, that of teaching, of defending, of wealth-producing, and of manual service.

In ancient times there were automatic trade guilds, and it was an unwritten law to support all the members of the profession. A hundred years ago, a carpenter's son never wanted to become a lawyer. Today he does, because he finds the profession the easiest way to steal money '' )



''അവിരാമ പരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഋഷിമാർ ഈ നാല് തട്ടുകൾ ഉള്ള വിഭജനത്തിലെത്തിച്ചേർന്നു ; വേദാധ്യാപനത്തിന്റെ, രാജ്യ പരിപാലനരക്ഷയുടെ, ധനോൽപ്പാദനത്തിന്റെ, ശാരീരിക സേവയുടെ; പൗരാണിക കാലത്തു സ്വയം ചോദിത തൊഴിൽ സമുദായങ്ങൾ ഉണ്ടായിരുന്നു, ജന്മനിശ്ചിതമായി ഒരേ തൊഴിൽ ചെയ്യുന്നവർ പരസ്പരം തുണയ്ക്കണമെന്ന അലിഖിത നിയമമുണ്ടായിരുന്നു; ഒരു നൂറു വർഷത്തിന് മുൻപ് ഒരു മരപ്പണിക്കാരന്റെ മകൻ ഒരിക്കലും ഒരു അഭിഭാഷകൻ ആകാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ ഇന്ന് അങ്ങനെ സംഭവിക്കുന്നു . ഇന്ന് സുഗമമായി പണം മോഷ്ടിക്കുന്നതിനുള്ള മാർഗ്ഗമാണ് തൊഴിൽ, എന്ന് അവൻ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്''


''When I follow my father's profession, I need not even go to a school to learn it, and my mental energy is set free for spiritual pursuits, because my money or rather livelihood is ensured. Varna is the best form of insurance for happiness and for real religious pursuit. When I concentrate my energy on other pursuits, I sell away my powers of self-realization or sell my soul for a mess of pottage .

We are talking with crooked notions of varna. When varna was really practised, we had enough leisure for spiritual training. Even now, you go to distant villages and see what spiritual culture villagers have as compared to the town-dwellers. These know no self-control.''


We need not, ought not, to seek new avenues for gaining wealth. We should be satisfied with those we have inherited from our forefathers so long as they are pure. If my father is a trader and I exhibit the qualities of a soldier, I may without reward serve my country as a soldier but must be content to earn my bread by trading.''


''ഞാൻ എന്റെ പിതാവിന്റെ തന്നെ തൊഴിൽ പിന്തുടരുമ്പോൾ , അത് അഭ്യസിക്കാൻ ഒരു വിദ്യാലയത്തിൽ പോകേണ്ട ആവശ്യം എനിക്കില്ല; എന്റെ മാനസിക ഊർജ്ജം ആത്മീയ പഥങ്ങളിലൂടെ സ്വതന്ത്രമായി ചരിക്കുന്നു; എന്തെന്നാൽ എനിയ്ക്കാവശ്യമായ ധനം/ ഉപജീവനം, എന്റെ ജന്മ നിശ്ചിത തൊഴിൽ കൊണ്ട് ഉറപ്പാക്കപ്പെടുന്നു. ആനന്ദത്തിനും യഥാർത്ഥ മതാത്മകകർമ്മ മാർഗ്ഗങ്ങൾക്കുമുള്ള ഏറ്റവും മെച്ചമാർന്ന രക്ഷാധാരമാണ് വർണ്ണം; എന്റെ ജന്മ നിയോഗമല്ലാത്ത മറ്റു തൊഴിൽ മാർഗ്ഗങ്ങളിൽ എന്റെ ഊർജ്ജം വിനിയോഗിക്കുമ്പോൾ, ഞാൻ എന്റെ സ്വയം കണ്ടെത്തലിന്റെ ആത്മബലത്തെയും എന്റെ ആത്മാവിനെയും തീറ്റപ്പിണ്ണാക്കിനു വേണ്ടി വിൽക്കുന്നു.

നാം വർണ്ണത്തിന്റെ വക്ര വിചാരങ്ങളെക്കുറിച്ചു സംസാരിക്കുന്നു ; വർണ്ണം ഇപ്പോൾത്തന്നെ തനതു രീതിയിൽ അനുഷ്ഠിക്കപ്പെടുമ്പോൾ, നമുക്ക് ആത്മീയാഭ്യാസനത്തിനു മതിയായ സമയം ലഭിക്കുന്നു ; ഇപ്പോൾ തന്നെ നിങ്ങൾ ഗ്രാമങ്ങളിലേക്ക് പോയി ഗ്രാമീണരുടെ ആത്മീയ സംസ്കാരം എന്തെന്നറിയുക; നഗരവാസികളുമായി അവരെ താരതമ്യം ചെയ്യുക. അവർക്കു ആത്മനിയന്ത്രണശേഷി ഇല്ല ;

ധനസമ്പാദനത്തിനു നാം പുതിയ മേഖലകൾ അന്വേഷിക്കേണ്ടതില്ല; നമ്മുടെ പ്രപിതാമഹന്മാരിൽ നിന്ന് ആർജ്ജിച്ചതു , ശുദ്ധവും തനതുമായിരിക്കുന്നിടത്തോളം അതുകൊണ്ടു നാം തൃപ്തിപ്പെടണം. എന്റെ പിതാവ് ഒരു വൈശ്യ വ്യാപാരിയാണെങ്കിൽ , ഒരു ക്ഷത്രിയ രാജ്യരക്ഷാഭടൻ എന്ന നിലയിൽ എനിക്ക് പ്രതിഫലേച്ഛകൂടാതെ സേവനമനുഷ്ഠിക്കാം; പക്ഷെ ജീവിക്കാനുള്ള ധനം വൈശ്യ വൃത്തിയായ വ്യാപാരം കൊണ്ട് തന്നെ സമ്പാദിക്കണം ''

Young India, 24-11-'27, pp. 390, 391 & 395


''As I have interpreted Varna Dharma, there is no bar in any shape or form to the highest mental development. The bar altogether normal is against change of hereditary occupation for the sake of bettering one's material condition, and thus setting up a system of unhealthy and ruinous competition which is today robbing life of all its joy and beauty.


വർണ്ണധർമ്മത്തെ ഞാൻ വ്യാഖ്യാനിക്കും പ്രകാരം അതിൽ, ഏതു ആകാരത്തിലും രൂപത്തിലുമുള്ള ഏറ്റവും ഉയർന്ന മാനസിക വികാസത്തിന്റെ മണ്ഡലത്തിലുമെത്താൻ വിലക്കുകളൊന്നുമില്ല; വർണ്ണവ്യവസ്ഥയിൽ, സാധാരണഗതിയിൽ വിലക്കുള്ളത് ഭൗതിക ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ജന്മനിശ്ചിതമായ കുലത്തൊഴിലിൽ വരുത്തുന്ന മാറ്റത്തിനാണ് ; അത് അനാരോഗ്യകരവും വിനാശകരവുമായ മത്സരത്തിനുകാരണമാവുകയും ഇന്നുകാണുന്ന പോലെ ,ജീവിതത്തിന്റെ ആനന്ദത്തെയും സൗന്ദര്യത്തെയും കവർച്ച ചെയ്തുകൊണ്ട് പോവുകയും ചെയ്യുന്നു ''

Harijan, 29-7-'33, p. 8


Varna thus conceived is no man-made institution but the law of life universally governing the human family. Fulfillment of the law would make life livable, would spread peace and content, end all clashes and conflicts, put an end to starvation and pauperization, solve the problem of population and even end disease and suffering.''


വർണം അങ്ങനെ ഉപദർശനം ചെയ്യപ്പെടുമ്പോൾ അത് മനുഷ്യനിർമ്മിത സ്ഥാപനമല്ല ; മനുഷ്യകുലത്തെ ആഗോളതലത്തിൽ ഭരിക്കുന്ന നിയമമാണ് ; ഈ നിയമം നിറവേറ്റപ്പെടുമ്പോൾ മാത്രമാണ് ജീവിതം, ജീവിതയോഗ്യവും ശാന്തവും സംതൃപ്തവും കലഹ സംഘർഷരഹിതവും ആയിരിക്കുക; അത് പട്ടിണിക്കും , നിർദ്ധനത്വത്തിനും, ജനസംഖ്യാ പ്രശ്നത്തിനും എന്തിനു കഷ്ടതകൾക്കും രോഗങ്ങൾക്കുപോലും അറുതി വരുത്തും''


''Though the law of varna is a special discovery of some Hindu seer, it has universal application. Every religion has some distinguishing characteristic, but if it expresses a principle or law, it ought to have universal application. That is how I look at the law of varna. The world may ignore it today but it will have to accept it in the time to come. It ordains that every one shall fulfill the law of one's being by doing in a spirit of duty and service that to which one is born.


വർണ്ണ നിയമശാസ്ത്രം ഹൈന്ദവ ആത്മീയ വേദാന്തികളുടെ സവിശേഷമായ കണ്ടുപിടുത്തമാണ് എങ്കിലും അതിനു ആഗോള പ്രയുക്തതയുണ്ട് ; ഓരോ മതത്തിനും മറ്റുമതങ്ങളിൽ നിന്ന് അതിനെ വേർതിരിച്ചു നിർത്തുന്ന വിശേഷ ഭാവനിഷ്ഠകളുണ്ട്. പക്ഷെ അതിനു ഒരു തത്വത്തെ അല്ലെങ്കിൽ നിയമത്തെ സ്ഥാപിക്കാൻ കഴിയണമെങ്കിൽ, അതിനു ആഗോള പ്രയുക്തതാശേഷി ഉണ്ടാവണം. അങ്ങനെയാണ് ഞാൻ വർണ്ണ നിയമത്തെ കാണുന്നത്. ലോകം ആ വൈഭവം ഇന്നുകാണാൻ കൂട്ടാക്കിയില്ല എന്നിരിക്കും , പക്ഷെ വരാനിരിക്കുന്ന കാലങ്ങളിൽ ലോകം അത് അംഗീകരിക്കേണ്ടി വരും. ഓരോ ആളും അയാളുടെ ജന്മാസ്തിത്വത്തിന്റെ നിശ്ചിത നിയമങ്ങളെ, താൻ ജനിച്ച കുലത്തോടുള്ള സേവനമെന്ന നിലയിൽ ധർമചേതനാവികാരത്തോടെ നിറവേറ്റണമെന്നു അതു നിഷ്കർഷിക്കുന്നു

Harijan, 28-9-'34 p. 261-62



ഇനി ജാതിയെ അദ്ദേഹം സിദ്ധാന്തവൽക്കരിക്കുന്നതു കാണുക :

The beauty of the caste system is that it does not base itself upon distinctions of wealth possessions. Money, as history has proved, is the greatest disruptive force in the world. Even the sacredness of family ties is not safe against the pollution of wealth, - says Shankaracharya. Caste is but an extension of the principle of the family. Both are governed by blood and heredity. Western scientists are busy trying to prove that heredity is an illusion and that milieu is everything. The solid experience of many lands goes against the conclusion of these scientists.


ധന ഉടമസ്ഥതയുടെ അടിസ്ഥാനത്തിലല്ല ജാതി ഉല്പന്നമായിരിക്കുന്നതു എന്നതാണ് ജാതിവ്യവസ്ഥയുടെ സൗന്ദര്യം. ചരിത്രത്തിൽ തെളിയിക്കപെട്ടിരിക്കുന്നത് പ്രകാരം പണമാണ് മനുഷ്യ സമുദായ വിച്ഛിന്നതയുടെ പ്രാമാണികശക്തി. ധന മലിനീകരണത്താൽ കുടുംബ ബന്ധങ്ങളുടെ പവിത്രത തന്നെയും അരക്ഷിതമായിരിക്കുന്നു എന്ന് ശങ്കരാചാര്യർ പറഞ്ഞിരിക്കുന്നു. കുടുംബം എന്ന തത്വത്തിന്റെ തന്നെ സ്ഥൂലാനുബന്ധമാണ് ജാതി;രക്തവും ജനിതക പാരമ്പര്യവും. രണ്ടിനേയും ഭരിക്കുന്നത് ; ജനിതക പാരമ്പര്യം മിഥ്യ ആണെന്നും സാമൂഹ്യ പാരിതോവസ്ഥയാണ് എല്ലാം എന്നും ധൃതിപ്പെട്ടു സ്ഥാപിക്കുവാനാണ് പാശ്ചാത്യ ശാസ്ത്രകാരന്മാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ; എന്റെ രാജ്യത്തിൻ്റെ ഖരാനുഭവങ്ങൾ ഈ ശാസ്ത്രകാരന്മാരുടെ അനുഭവങ്ങളെ പിന്തുണയ്ക്കുന്നില്ല.


The spirit behind caste is not one of arrogant superiority; it is the classification of different systems of self-culture. It is the best possible adjustment of social stability and progress. Just as the spirit of the family is inclusive of those who love each other and are wedded to each other by ties of blood and relation, caste also tries to include families of a particular way of purity of life (not standard of life, meaning by this term, economic standard of life). As we all know, change comes very slowly in social life, and thus, as a matter of fact, caste has allowed new groupings to suit the changes in lives. But these changes are quiet and easy as a change in the shapes of the clouds. It is difficult to imagine a better harmonious human adjustment.Caste does not connote superiority or inferiority. It simply recognizes different outlooks and corresponding modes of life. But it is no use denying the fact that a sort of hierarchy has been evolved in the caste-system


''ജാതിയുടെ പിന്നിലുള്ള ദർശനം ഗർവ്വിഷ്ഠമായ മേൽക്കോയ്മയല്ല. അതു വ്യത്യസ്ത വ്യവസ്ഥകളുടെ വർഗ്ഗീകരണവും ആത്മകർമ്മ സംസ്കാരവുമാണ് ; സാമൂഹ്യ സ്ഥിരതയ്ക്കും പുരോഗതിക്കും സാദ്ധ്യമാവുന്ന ഏറ്റവും മെച്ചമാർന്ന ക്രമരഞ്ജനമാണ്. കുടുംബജീവിതത്തിന്റെ സത്ത, പരസ്പരം സ്നേഹിക്കുന്നവരെ എന്നപോലെ, രക്തത്തിന്റെയും ബന്ധുത്വത്തിന്റെയും ചരടുകൾകൊണ്ട് പരസ്പരം ചേർക്കപ്പെട്ടവരെയും വിശേഷമായ രീതിയിൽ പവിത്ര ജീവിതം നയിക്കുന്ന കുടുംബങ്ങളെയും ഉൾക്കൊള്ളുന്നു'' ( ഇതു കൊണ്ടുദ്ദേശിക്കുന്നത് ജീവിത നിലവാരമല്ല , സാമ്പത്തിക ജീവിത നിലവാരമല്ല ) നാമെല്ലാമറിയുന്ന പോലെ , സാമൂഹ്യ ജീവിതത്തിൽ മന്ദഗതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നു . അങ്ങനെ ഒരു വസ്തുതാ കാര്യം എന്ന നിലയിൽ, ജാതി, ജീവിത മാറ്റങ്ങൾക്കനുഗുണമായ തരത്തിൽ പുതിയ കൂട്ടായ്മകളെ അനുവദിക്കുന്നുന്നുണ്ട് . എന്നാൽ ഈ മാറ്റങ്ങൾ ശാന്തവും മേഘാകാരങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ പോലെ ആയാസരഹിതവുമാണ്. ഇതിനേക്കാൾ ഗുണമാർന്ന സ്വര രഞ്ജിമയുള്ള മാനവിക പുനഃക്രമണങ്ങൾ സങ്കല്പിക്കാനാവില്ല.

ജാതി, ജന്മനിശ്ചിത മേൽക്കോയ്മയെയോ അടിയാളത്തത്തെയോ , ഗുപ്തപ്രേരണയായി ഉൾക്കൊള്ളുന്നില്ല . എന്നാൽ ജാതി സമ്പ്രദായത്തിൽ ഒരു അധികാരശ്രേണി രൂപപ്പെട്ടിട്ടുണ്ട് എന്ന വസ്തുത നിഷേധിച്ചതുകൊണ്ടു ഒരു പ്രയോജനവുമില്ല.

Young India, 29-12-'20, p. 3


വർണ്ണ ധർമ്മശാസ്ത്രം ഉദാത്തവും ഹൃദ്യവുമായ കല്പനാപരിശ്രമമാണ് എന്നും, വൈഷ്ണവ ഹിന്ദുമതത്തിന്റെ അപൂർവ സിദ്ധിയാണെന്നും , ജാതിവ്യവസ്ഥ ചില്ലറ മാറ്റങ്ങളുമായി സമരസപ്പെടുകയും സമൂഹത്തെ പ്രതികാര ശ്രേണീ ബദ്ധമാക്കുകയും മേലാള കീഴാള വൈരുദ്ധ്യത്തിന്റെ സംശയ പരിസരം സൃഷ്ടിക്കുകയും ചെയ്യുന്നുന്നുവെങ്കിലും അത് ജീവിതത്തിന്റെ പവിത്ര സൗന്ദര്യമാണെന്നുമുള്ള ഗാന്ധിജിയുടെ പ്രൗഢവേദാന്ത ദർശനത്തിൽ സഹജമായിരിക്കുന്ന ഭാവനാകൗശലം അഭിനന്ദനാർഹമാണ്. മന്നവേന്ദ്രന്റെ മുഖം ചന്ദ്രനെപ്പോലെ വിളങ്ങുന്നു എന്ന് കവിശ്രേഷ്ഠൻ പറയുമ്പോൾ അത് വസ്തുതാപരമാണോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നത് പോലെ മഹാത്മജിയുടെ ഭാവനാകൗശലത്തിന്റെ വസ്തുതാപരത വിവാദ വിഷയമാക്കേണ്ടതില്ല. പക്ഷെ സ്വാതന്ത്ര്യം എന്നതിന്റെ ഏറ്റവും എളിമയാർന്ന അർഥം സമുദായത്തിൽ മനുഷ്യ ജീവിയായി പരിഗണിക്കപ്പെടുക എന്നതാണ് എന്ന് മഹാത്മജി തന്നെ സമ്മതിക്കുന്നു. മഹാത്മജി ഉപന്യസിക്കുന്ന വർണ്ണ പ്രത്യയ ശാസ്ത്രത്തിൽ നാല് മനുഷ്യ ഗണങ്ങളാണുള്ളത്. ഇവരിൽ ആരും ഭൗതിക സാമഗ്രികളുമായി പ്രതി പ്രവർത്തിച്ചു ഭൗതികോത്പാദനപരമായ തൊഴിലിൽ ഏർപ്പെടുന്നവരല്ല .അങ്ങനെ ഒരു ഗണം ഭൂമിയിലുണ്ടെങ്കിലും അവരെ മനുഷ്യ ഗണത്തിൽപ്പെടുത്താതെ നാലുവർണ്ണങ്ങളിലുംപെടാത്ത പഞ്ചമർ / ചണ്ഡാലർ എന്നാണ് വർണ്ണ പ്രത്യയ ശാസ്ത്രം നിർവച്ചിരിക്കുന്നതു എന്ന് മഹാത്മജി അറിയുന്നുവെങ്കിലും അദ്ദേഹം അത് ചർച്ചാവിഷയമാക്കുന്നില്ല. പിൽക്കാലത്തു അയിത്തം, തീണ്ടൽ,തൊടീൽ എന്നിങ്ങനെയുള്ള നിബന്ധനകൾക്കെതിരെ ഗാന്ധിജി ശബ്ദിക്കുവാൻ ബാധ്യസ്ഥനായിത്തീരുമ്പോൾ അത് ഇന്ത്യയിൽ ജീവിക്കുന്ന ഭൂരിപക്ഷ ജനഗണമായ പഞ്ചമരുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള ഉപാധികൾ എന്ന നിലയിൽ, ജന്മ നിശ്ചിത കർമങ്ങളാൽ ബഹുമാനിക്കപ്പെടുന്ന നാലു മനുഷ്യ ഗണങ്ങളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന നിയമങ്ങളാണ് എന്നകാര്യത്തിൽ സംശയമുണ്ടാകേണ്ട ബുദ്ധിശൂന്യത മഹാത്മജിയിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നുമില്ല. തെക്കേ ആഫ്രിക്കയിൽജോലി ചെയ്യുമ്പോൾ ഇന്ത്യാക്കാരനായത് കൊണ്ട് മനുഷ്യന്റെ സ്വാഭാവികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ വേദന മഹാത്മജി അറിയുന്നുണ്ട്. പക്ഷെ ഇന്ത്യയിൽ തിരിച്ചെത്തുമ്പുമ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരാധ്യരൂപം എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും, വർണ്ണ ധർമ്മ ശാസ്ത്ര പ്രകാരം മൂന്നാം മനുഷ്യ ഗണത്തിൽപ്പെടുന്ന ഗാന്ധിജിക്കു , മനുഷ്യന്റെ സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നില്ല; ഇന്ത്യ മുഗളർ ഭരിക്കണോ വൈഷ്ണവർ ഭരിക്കണോ ക്രിസ്താനികളായ വിദേശീയർ ഭരിക്കണോ എന്നത് ഭരണ വർഗ്ഗങ്ങൾക്കിടയിലെ രാഷ്ട്രീയത്തർക്കമാണ്. വിദേശി ഭരിക്കണ്ട എന്ന് പറയുന്നിടത്തു വിദേശ ഭരണത്തിൽ നിന്നുള്ള വിടുതൽ എന്നതിൽ സ്വാതന്ത്ര്യത്തിന്റെ പരിമിതാർത്ഥമുണ്ടെങ്കിലും അതാണ് മാനവിക സ്വാതന്ത്ര്യപൂർണ്ണത എന്ന് മഹാത്മജിക്കു എന്നല്ല ചാതുർവർണ്ണ്യ നിഷ്ഠമായ ജനഗണ വിഭജനത്തിനു വിധേയമായ സമൂഹത്തിൽ ആർക്കും പറയുവാൻ കഴിയുകയില്ല. ഇന്ത്യൻ സ്വാന്ത്ര്യത്തിന്റെ താൽക്കാലിക പ്രശ്നം ബ്രിട്ടീഷ് ആധിപത്യമാണ് എങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രശ്നം മതാത്മക ബന്ധനവും വർണ്ണ പ്രത്യയ ശാസ്ത്രവും ജാതി വ്യവഹാരവുമാണ്; കുമാരനാശാൻ എന്ന കവി ബ്രിട്ടീഷ് സേവകൻ എന്ന നിലയിൽ അടയാളപ്പെടുത്താൻ പോന്നവിധം ബ്രിട്ടീഷ് സ്തുതിഗീത സമാഹാരങ്ങൾ എഴുതിയിട്ടില്ല .1920 ൽ കുമാരനാശാൻ എഴുതിയ ''പരിവർത്തനം'' എന്ന കവിതയുടെ നെഞ്ചിടത്തിൽ സമത്വം സാഹോദര്യം സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്നു മുദ്രാവാക്യങ്ങളുടെ അഗ്നി എരിഞ്ഞിറങ്ങുന്നുണ്ട് .സ്വാതന്ത്ര്യം സ്വാഭാവിക മനുഷ്യാവകാശത്തിന്റെ സൂര്യരഥമായിവന്നു പർവ്വതങ്ങളെ പിളർന്നു വീഴ്ത്തുന്നു; മതാന്ധവന്യതയുടെ മസ്തകങ്ങളെ ചവിട്ടക്കുടയുമ്പോൾ പൊട്ടിത്തെറിക്കുന്ന രക്തത്തിന്റെ അപാര ശോണിമ ഭൂതലത്തിൽപടരുന്നു. സ്വാതന്ത്ര്യത്തെ ഇത്രയും ക്ഷുബ്ധഹൃദയ തീക്ഷ്ണതയോടെ മലയാള കവിതയിൽ ആരും നിർവചിച്ചിട്ടില്ല. നാരായണഗുരു പോലും. ബ്രിട്ടീഷുകാരനോ മുഗളനോ വൈഷ്ണവനോ നിങ്ങളെ ഭരിക്കുമ്പോൾ അതിൽ വിദേശിയായുള്ളവന് എന്റെ ഭാരത ധരയിൽ താൽക്കാലികമായിപ്പോലും അവന്റെ അധികാരം സ്ഥാപിക്കാൻ അവകാശമില്ല എന്ന് പറയുന്നിടത്തു സ്വാതന്ത്ര്യത്തിന്റെ ജ്വലനമുണ്ട്. എന്നാൽ നൂറ്റാണ്ടുകളായി പഞ്ചമ ജനഗണങ്ങളുടെ സ്വാഭാവിക മനുഷ്യാവകാശങ്ങളുടെ രക്തം മോന്തുന്ന വൈഷ്ണവ ഭരണവ്യവഹാഹാരങ്ങളുടെ സ്വാതന്ത്ര്യ നിരാസം താൽക്കാലികമല്ല. കാലത്തെ ചലനരഹിതമാക്കുകയും സ്ഥലത്തെ പാതാളകാഴ്ചയാക്കിത്തീർക്കുകയും ചെയ്യുന്ന നിർദ്ദയത്വമാണ്. ഇതിൽ ഏതിനെതിരെയാണ് മുൻഗണനാർത്ഥത്തിൽ സ്വാതന്ത്ര്യവാദിയായ കവി പൊരുതേണ്ടത് ? ഉപരിവർഗ്ഗാധികാരത്തെ താൽക്കാലികമായി സംഭ്രമിപ്പിച്ച വിദേശാധികാര ഗർവ്വത്തോടാണോ? ജനഗണ വിഭജനശാസ്ത്രത്തിന്റെ മറവിൽ ഭൂരിപക്ഷ പഞ്ചമ ജനഗണത്തിന്റെ സ്വാഭാവിക മനുഷ്യാവകാശത്തെ റദ്ദുചെയ്തു, അവരുടെ നെഞ്ചിൽ ചവിട്ടിപ്പിടിച്ചു വേരിറക്കിയ വന്യ ധാർമിക വ്യവഹാരങ്ങളോടാണോ ? അത് ബ്രിട്ടീഷ് ഭരണത്തെപ്പോലെയോ മഹാത്മജിയുടെ തെക്കനാഫ്രിക്കൻ അനുഭവങ്ങൾ പോലെയോ താൽക്കാലികമല്ല. അവർണ്ണനായ കവിയെ സുബ്രഹ്മണ്യൻ പോറ്റിയും ഉള്ളൂരും, രാജവർമ്മയുമടങ്ങുന്ന സവർണ്ണർ ബഹുമാനിച്ചതു കവിക്ക് സവർണ്ണ സമുദായ ദാസ്യം ഉണ്ടായിരുന്നത് കൊണ്ടല്ല. മറിച്ചു അയാളുടെ കവിത എന്ന ആശ്ചര്യത്തെ അനുഭവിച്ചത്‌ കൊണ്ടാണ് ; അവർണ്ണനായ പഞ്ചമ കവിയെ ബ്രിട്ടീഷ് റെസിഡന്റൊ രാജഗോപാലാചാരിയോ ബഹുമാനിച്ചുവെങ്കിൽ അതിന്റെ കാരണവും കവിത തന്നെയായിരുന്നു. കുമാരനാശാൻ കവിതയിൽ നട്ടു പിടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ ഹരിതയുക്തി അവർക്കു ബോധ്യപ്പെട്ടിരുന്നോ എന്നത് മറ്റൊരു ചോദ്യം. പക്ഷെ വർണ്ണ പ്രത്യയ ശാസ്ത്ര പ്രതിരോധത്തിനും ജാതിവ്യവഹാര നീതിശാസ്ത്രത്തിനും നെടുംതൂണായി മഹാത്മജി ഉയർത്തിക്കൊണ്ടുവരുന്ന ''ഹെറിഡിറ്റി'' എന്ന മാന്ത്രികമൂല്യത്തിന്റെയും, ജന്മ നിശ്ചിത ജ്ഞാനകാണ്ഡങ്ങളുടെയും ഉടുതുണി പറിച്ചെറിയുന്ന ഒരു ചോദ്യമുണ്ട് ''ചണ്ഡാലി തൻ മെയ് ദ്വിജന്റെ ബീജ പിണ്ഡത്തിനൂഷരമാണോ?''- ആ ചോദ്യത്തിൽ ജന്മ നിശ്ചിത പാരമ്പര്യത്തിന്റെ എല്ലാ മേൽപ്പാലങ്ങളും തകരുകയും തെരു വീഥികളിൽ രക്തമൊഴുകുകയും ചെയ്യുന്നു ! .

മഹാത്മജി നീതിമാനായിരിക്കാൻ വേണ്ടി നടത്തുന്ന ആത്മയുദ്ധത്തിന്റെ അന്ത്യത്തിൽ വിഭജനത്തിന്റെ കുരുതിക്കളത്തിൽനിന്നും സ്വാതന്ത്ര്യം വെന്തിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കണ്മുന്നിലെ രാമരാജ്യം, സവർണ്ണനും അവർണ്ണനും ഹിന്ദുവും മുസൽമാനുമായി മരിച്ചു വീഴുന്ന മനുഷ്യക്കൂമ്പാരങ്ങളായിരുന്നു. അപ്പോൾ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും രക്ത ശോണിമയാർന്ന ഇതിഹാസവും ഏറ്റവും ബൃഹത്തായ പശ്‌ചാത്താപവുമായി മാറുകയായിരുന്നു. വർണ്ണ ധർമ്മ പ്രത്യയ ശാസ്ത്രത്തിന്റെ വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ചിൽ തുളച്ചു കയറുമ്പോൾ ''ഹേ രാം'' എന്നല്ല,'' ഹാ ! മനുഷ്യൻ!'' എന്നാവും അദ്ദേഹം വെടിയുണ്ടയോട് പറഞ്ഞിരിക്കുക.

എങ്കിലും ഇത്രയും പറയാതെ വയ്യ .


'' British troops committed war crimes and were ordered to destroy farms and slaughter livestock to deny them to Boer guerillas. Over a hundred thousand Boer civilians (mostly women and children) were forcibly relocated into concentration camps, where 26,000 died of various causes, mostly starvation and disease. Black Africans in the same areas were also interned in concentration camps as well to prevent them from supplying the Boers; 20,000 died in the camps as well, largely due to the same causes as their Boer counterparts.---''Women & Children in White Concentration Camps during the Anglo–Boer War, 1900–1902". www.sahistory.org.za. South African History Online. 21 March 2011. Retrieved 20 February 2019.


''മഹാത്മജി തെക്കേ ആഫ്രിക്കയിൽ ആയിരിക്കുമ്പോൾ നടന്ന രണ്ടാം ബോവർ യുദ്ധത്തെപ്പറ്റി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ലഭ്യമാവുന്ന വിവരമാണിത് : ബ്രിട്ടീഷ് പട്ടാളക്കാർ യുദ്ധ കുറ്റകൃത്യങ്ങൾ നടത്തി. കൃഷിയിടങ്ങളിൽ നശിപ്പിക്കുവാനും വളർത്തു മൃഗങ്ങളെ കൊല്ലുവാനും അങ്ങനെ ബോവർ സേനാനികൾക്കു ഭക്ഷണം ഉപരോധിക്കുവാനും ഉത്തരവുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം നൂറായിരം ബോവർ സിവിലിയന്മാരെ ബലം പ്രയോഗിച്ചു കോൺസെൻട്രേഷൻ ക്യാമ്പുകളിലാക്കി ; അതിൽ പട്ടിണി കൊണ്ടും രോഗങ്ങൾകൊണ്ടും മറ്റ് പലവിധ കാരണങ്ങൾ കൊണ്ടും ഇരുപത്തി ആറായിരത്തിലധികം പേർ കോസെൻട്രേഷൻ ക്യാമ്പുകളിൽ കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്തു. ആ മേഖലയിലുള്ള കറുത്ത ആഫ്രിക്കക്കാരെ ബോവർ പോരാളികൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നത് തടയാൻ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എത്തിച്ചു. അതിൽ ഇരുപതിനായിരംപേർ കൊല്ലപ്പെടുകയോ മരണമടയുകയോ ചെയ്തു.'' തെക്കേ ആഫ്രിക്കക്കാരായ ബോവർ വംശജരും കറുത്ത ആഫ്രിക്കക്കാരും കുട്ടികളും സ്ത്രീകളുമടടങ്ങുന്ന നാല്പത്തിആറായിരം പേരെ കോസെൻട്രേഷൻ ക്യാമ്പിൽ വിവിധതരം പീഡനമുറകൾ പ്രയോഗിച്ചു കൊലപ്പെടുത്തിയ ബ്രിട്ടീഷ് ക്രൗര്യത്തിനു പെട്ടിചുമന്നു കൊടുത്തതിനാണ് ലോർഡ് ഹോർഡിങ്ങിൽ നിന്ന് കൈസർ -ഇ- ഹിന്ദ് സ്വർണ്ണപ്പതക്കവും, വിശിഷ്ട സേവാപരാമർശങ്ങളും ലഭിച്ചത് എന്ന് മഹാത്മജി മഹത്തായ വിചാരണ വേളയിൽ കോടതിയെ ഓർമ്മിപ്പിക്കുന്നു . എന്നാൽ കുമാരനാശാൻ മദ്രാസ് യൂണിവേഴ്സിറ്റി അനുവദിച്ച പൊയട് ലാറെറ്റ് എന്നനിലയിൽ വെയിൽസ്‌ രാജകുമാരനിൽ നിന്ന് പട്ടും വളയും സ്വീകരിച്ചത് കവിത എഴുതിയതിനാണ്


 


0 comments
bottom of page