top of page

ലക്കം 07  

ഫെബ്രുവരി 2024 ലക്കം 

WhatsApp Image 2024-01-31 at 21.56.27_3f377192.jpg
76d2f3b2645937da143cce6b17db1274.png
IMG-20240131-WA0071.jpg

ഗുരുവായൂർ ക്ഷേത്രം ഗുരുവായൂരപ്പൻ ഉള്ളതുകൊണ്ടല്ല ചുമരുകളിൽ നല്ല ചിത്രങ്ങൾ ഉള്ളതുകൊണ്ട് വൈകുണ്ഠമായിരുന്നു  എന്നു പറഞ്ഞ കുട്ടികൃഷ്ണമാരാര്

 

- മാരാരുടെ ജീവിതത്തെ മുൻനിർത്തി ഡോ.വി എസ്സ് ശർമ്മയുമായി നടത്തിയ അഭിമുഖം

ക്രൂരമായ സ്ത്രീവിരുദ്ധതയുടെയും ജന്മിത്ത മൂല്യങ്ങളുടെയും സൂചകമായ രാമവിഗ്രഹങ്ങളെ തട്ടിമറിച്ചിട്ട സാഹിത്യവിമർശകനാണ് കുട്ടികൃഷ്ണമാരാര്.മാരാരുടെ ജീവിതത്തിലൂടെയുള്ള അന്വേഷണം.

മാരാരുടെ കാലം പങ്കിട്ട, ഇന്നു ജീവിച്ചിരിക്കുന്ന എണ്ണപ്പെട്ട വ്യക്തികളിൽ ഒരാളാണ് പരിഭാഷകനും വിമർശകനുമായ ഡോ.വി.എസ്സ്.ശർമ്മ. അദ്ദേഹവുമായുള്ള അഭിമുഖം.

FF.png
IMG-20240131-WA0070.jpg

ചലനചിത്രങ്ങളുടെവഴികൾ

(The means of photoplay) ഭാഗം-1

ഹ്യൂഗോ മുൺസ്ററർബർഗ് (Hugo Munsterberg)

വിവർത്തനം:ഡോ.ഡി.വി.അനിൽകുമാർ

 

"സിനിമാലോകത്തെ ആദ്യത്തെ പ്രമുഖനായ സൈദ്ധാന്തികൻ എന്ന് ചലച്ചിത്ര ചരിത്രകാരന്മാരിൽ ഏറെയും പ്രശംസിക്കുന്ന മുൺസ്റ്റർബർഗിന്റെ "The photoplay: A psychological study" എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനത്തിന്റെ സമ്പൂർണ്ണ പരിഭാഷ രണ്ടാം ഭാഗം

FFDFD.png
IMG-20240131-WA0073.jpg

സിൻഡ്രെല്ലയും പെൺപാഠങ്ങളും

അഞ്ജലി പി. പി.

"സ്ത്രീപ്രശ്നം ഉത്പന്നങ്ങളാൽ വ്യക്തിപരമായി പരിഹരിക്കപ്പെടുന്നു എന്ന താണ് മുതലാളിത്തം നിർദ്ദേശിക്കുന്നത്. വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ഇന്ന വസ്ത്രം ധരിക്കൂ, രാജകുമാരിയെ പോലെയാകൂ, അല്ലെങ്കിൽ 'പഞ്ചജീരഗുഢം കഴിക്കൂ നല്ല വരനെ കണ്ടെത്തൂ' ഇത്തരത്തിലുള്ള സ്ത്രീപ്രശ്‌നങ്ങളുടെ വ്യക്തിപരമായ പരിഹാരങ്ങളാണ് കമ്പോളം നൽകുന്നത്. അത്തരം സാഹചര്യത്തിലാണ് ചെരിപ്പ് തിരിച്ചറിഞ്ഞ് രാജകുമാരനെ ലഭിക്കുന്ന സിൻഡ്രല്ലാകഥ ഫെമിനിസ്റ്റ് കഥ യായി പ്രത്യക്ഷപ്പെടുന്നത്. "

IMG-20240131-WA0072.jpg

ഡോ.രവിശങ്കർ എസ്.നായർ

‘ഇന്ദുലേഖ’യിലെ വികലനായകത്വത്തിൽ വങ്കത്തത്തിന്റെ മഹാശൂന്യതകളുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രചനാകൗശലത്തിന്റെ മൂർച്ചകൊണ്ട് ‘ഇന്ദുലേഖ’യെ അതിശയിക്കുന്ന കൃതിയായിമാറുകയാണ് ‘പറങ്ങോടീപരിണയം’. നാം ഉൽകൃഷ്ടമെന്നും ശ്രേഷ്ഠമെന്നും കാലാകാലങ്ങളിൽ കരുതിപ്പോവുന്ന പല കാര്യങ്ങളിലും അസംബന്ധാത്മകതയുടെ പടുകുഴികളുണ്ടെന്നു നമ്മളെ ബോധ്യപ്പെടുത്തുക എന്നത് കലയുടെ മൗലികധർമമാണ്.

.

6fe1dbb8b7d12f0233b475474e26c9c2.png
IMG-20240131-WA0069.jpg

വ്യക്തിപരമായ അബോധാവസ്ഥ (Personal unconscious)
സാമൂഹിക അബോധാവസ്ഥ (Collective unconscious)
ആദിപ്രരൂപങ്ങൾ (Archetypes)
അന്തർമുഖത (Introversion)
ബഹിർമുഖത (Extraversion)
 

dsvd.png
IMG-20240131-WA0075.jpg

“ബ്രാഹ്മണൻ്റെ ജഡം ചിതയിലെരിയുമ്പോൾ ബ്രാഹ്മണ മണം പരക്കുന്നു. ചെന്നിറത്തല മുടിയുള്ള പുലയൻ്റെ ജഡം ചിതയിൽ കത്തുമ്പോൾ വീശുന്ന മണവും മറ്റൊന്നല്ല.പാച്ചല്ലൂർ ഗ്രാമക്കാരേ, പന്തവും തീയും ഒന്നു തന്നെയല്ലേ “

 

ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുന്ന ആദ്യ അധ:സ്ഥിതപക്ഷ മലയാള കാവ്യമായി ഈ പാട്ടുകൃതി മാറുന്നു

VDG.png
IMG-20240131-WA0078.jpg

ഭാഷാപോഷിണിയിൽ വന്ന സച്ചിദാനന്ദൻ്റെ കവിതയെക്കുറിച്ച്.

കവിത പരമ്പര ദൈവങ്ങളും മുങ്ങിമരിച്ചു പോയ സുഹൃത്തുക്കളും കവിയോട് പൊറുക്കുമാറാകട്ടെ !!

csc.png
IMG-20240131-WA0074.jpg

വിവർത്തനം: എസ്.സുധീഷ്

"ഞാൻ സൂര്യനെയോ ചന്ദ്രനെയോ വിശ്വാസത്തിലെടുക്കുന്നില്ല .

നക്ഷത്രങ്ങൾ തലയണകളോ സ്വപ്നങ്ങളോ അല്ല

മരങ്ങൾ

ഭയവിവശമാവുമ്പോൾ

കല്ല് പുകയുമ്പോൾ

തളർച്ച അതിന്റെ ചിറകുകൾ

ഭൂമിക്കുമേൽ ഉരുമ്മുമ്പോൾ

ഞാൻ ചാരത്തെ

വിശ്വാസത്തിലെടുക്കുന്നു."

  അഡോണിസിൻ്റെ അഞ്ചു കവിതകൾ

IMG-20240131-WA0077.jpg

"മുഖത്തെ മാറാല മാത്രമൊന്നു തുടച്ച്

മിണ്ടാതിരുന്ന വീടിനപ്പോൾ

വല്ലാത്ത കുറച്ചിൽ തോന്നി

ഇനിയാരും വരാനുമില്ലൊരു

നിലവിളി പോയിട്ടൊരു

കരച്ചിൽ പോലുമില്ലാതെ

പോകുന്നല്ലോയെന്നോർത്തതിന്

നെഞ്ചുവിങ്ങി "

IMG-20240131-WA0076.jpg

രതീഷ് കൃഷ്ണ

“വളരെ വർഷങ്ങൾക്ക് ശേഷം                         

  വരാനിരിക്കുന്ന ഒരു ചാറ്റൽ മഴയത്ത്

നീ അക്കാദമിയിലെ ഒരു ബഞ്ചിലിരുന്ന് കരയുന്നതെന്തിനാവും !

 

നിനക്കൊരു ആത്മാവില്ലെന്ന് നീ വിതുമ്പുന്നു. ആ നടുക്കത്തിൽ മ്യൂസിയത്തിൽവെച്ച് ഞാൻ നിനക്ക് നൽകിയ ചുംബനം നിന്റെ പൂച്ച ഛർദ്ദിക്കുന്നു.”

bottom of page