top of page

മാറ്റം

ആൻസി ജെയിംസ്

FYUGP

ബിഎ ഇക്കണോമിക്സ് , S1


കുഴി കുത്തണം

ആഴത്തിലാവണം

ചെടിയൊന്നുവേണം

മോടി വേണം പത്തുപേർ വേണം

പങ്കുകൊള്ളവേണം

ഫോണൊന്നുവേണം

ഫോട്ടോ പിടിക്കണം

നിറയെ ചിരിക്കണം

നിറഞ്ഞു നിൽക്കണം

പോസ്റ്റിടവേണം പോരാളിയാവണം "


കഴിഞ്ഞു പരിസ്ഥിതിദിനപ്പുകിൽ !


മാറുന്നില്ല

മാറ്റത്തിൻ വീമ്പ് പറഞ്ഞ

കളിമൺ പ്രതിമകൾ !

 




4 comments
bottom of page