നാൻസി എഡ്വേർഡ്
എം. എ മലയാളം വിദ്യാർത്ഥിനി
എം.എസ്.എം. കോളേജ്, കായംകുളം
പൊട്ടിത്തെറിക്കുന്ന പഞ്ഞിക്കായ്ക്കും,
പറയുവാനേറെയുണ്ട്....
"ഞാൻ പൊട്ടുന്നതും കാത്തുനിരവധിപേർ..!"
കാറ്റിന്റെ കരങ്ങളിൽപ്പെട്ട്
എങ്ങോപോയിമായട്ടെയെന്നാശ...
ചിലരുടെ തലയിണക്കുള്ളിലായ്
കുത്തിനിറച്ചു,
മൂടിയിരിക്കാനുമാഗ്രഹം..
ഒന്നുനീയോർക്കു...!
നിന്നുടെമുറിവിലായ്
ലേപനം പൂശി.. നിന്നെതലോടാനുമെനിക്കാവും...
എന്തിനു പറയുന്നു..?
നിന്റെയവസാനനേരo...
നിന്നോടൊപ്പം ഞാനുണ്ട്, മണ്ണോടുചേരാൻ....!
നിൻ നാസികയിലും,
നിൻ ചെവിയിലും,
നിന്നിലായ് ഞാനുണ്ട്....
നിന്നോടൊപ്പം....
പഞ്ഞി....