കവിത
റാസി
1
ഉഴുന്നു വട
ഉഴുന്ന് വടയുണ്ടാക്കിയപ്പോൾ
ഒരു വടയിൽ 'തുള'യിടാൻ മറന്നുപോയി
തൊയ്ലാളിയെ മൊയ്ലാളി കുത്തിക്കൊന്നു.
( പത്ര വാർത്ത)
ഉപതേസം : നിസാരകാര്യങ്ങൾക്ക് കോപി(സുരേഷ് )ക്കാതിരിക്കുക.
സംയമനം പാലിക്കുക.
അല്ലെങ്കിൽ യുദ്ധവും രക്തച്ചൊരിച്ചിലും കൊലപാതകവും നടക്കും.
2
യഹോവ
യഹോവ പ്രസ്ഥാനത്തിൽ വളരെ കാലമായി അംഗമായിരുന്നു.
സ്വർഗ്ഗ നരകങ്ങളുടെ അപക്വ വർണ്ണനയായിരുന്നു ആ പ്രസ്ഥാനാചാര്യൻമാരുടെ മാസ്റ്റർപീസ്.
അണികളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണ ശൈലിയുണ്ടായിരുന്നു ആചാര്യൻമാർക്ക്.
കുറേനാൾ കഴിഞ്ഞപ്പോൾ അണികളിലൊരാൾക്ക് തോന്നി യഹോവ പ്രസ്ഥാനത്തിന്റെ ഐഡിയോളജി ശരിയല്ലല്ലോന്ന്.
രാജ്യത്തിന്റെ പല്ലുകളെ വെളുപ്പിക്കലല്ല.
പല്ലുകളിൽ പോടുണ്ടാക്കലാണ് പ്രസ്ഥാന ലക്ഷ്യമെന്ന് മൻച്ചിലാക്കി അണികളിലൊരാൽ ബോംബ്സ്നാപക യോഹന്നാനായി.
ഉപതേസം :
അച്ചായൻമാരുടെയിടയിലും തീവ്രയുദ്ധവാദികളായ കുഞ്ഞിടയൻമാരുണ്ടാകാം
അവരെ നേരെ തെളിക്കുക ബല്യ ഇടയൻമാർ.
3
ദുആ
ഫലസ്തീനിലെ കുഞ്ഞുങ്ങൾക്കും
സ്ത്രീകൾക്കും വേണ്ടി ഉസ്താദിന്റെ ദുആ മജ്ലിസിൽ എല്ലോരും ഇരുന്നു.
ഉസ്താദ് ദുആയുടെ കൊമ്പത്തും വരമ്പത്തും ആ..ഈ... നീട്ടിബിട്ടു.
മജ്ലിസിന്റെ മറയ്ക്ക് പിന്നിലിരുന്ന
കേരളീയ സ്ത്രീകൾ വാവിട്ട് കരഞ്ഞു.
ഉസ്താദിന്റെ ദുആ തീർന്നതും
മഹല്ല് കമ്മിറ്റിക്കാരുടെ ബക്കറ്റ് പിരിവ് കെങ്കേമമായി.
ഉസ്താദിന്റെ ദുആ മജ്ലിസിലൊണ്ടായിരുന്ന മമ്മൂഞ്ഞിന് മൂന്ന് യുദ്ധവിരുദ്ധ കബിതാമിസൈലുകൾ മജ്ലിസിന്റെ മേൽക്കൂരയിൽ അയക്കണമെന്ന് തോന്നി.
ഉപതേസം : ഫലസ്തീന്റെ പേരും പറഞ്ഞ് പള്ളിയലങ്കാര ഫണ്ടിലേക്ക് ഒരു രൂപപോലും ഒണ്ടാക്കി കൊടുക്കല്ലേ ഉസ്താദേ.
ലാസ്തുപതേസം:യുത്ത ബിരുദ്ധ ഉപതേസങ്ങൾടെ പോസ്റ്റിൽ ആരും ചാരണ്ട