top of page

പനി —> സ്വപ്നം + ഓർമ്മ <— വീട്

കവിത
ഡോണ മയൂര

പനിയെന്നെ

വീട്ടിലേക്ക് കൊണ്ടു പോയി.

രണ്ടായിരം രൂപയ്ക്ക്

മൂന്ന് ഓർമ്മകൾ വാങ്ങി തന്നു.

പനിമാറിയുണർന്നപ്പോൾ

അഞ്ഞൂറ് രൂപയുടെ നോട്ടുകൾ

നാലായി പകുത്തുകൊണ്ട്

അച്ഛനിരിക്കുന്നു.

ഇപ്പോൾ

വീട്ടിലേക്ക് തിരിച്ച് കൊണ്ട് വിടാൻ

പറഞ്ഞുകൊണ്ടിരിക്കുന്നു,

സമയവും അച്ഛനും ഓർമ്മകളും


 


2 comments
bottom of page