top of page

ഒറ്റ്

സംഗീതാസന്തോഷ്

അസിസ്റ്റൻ്റ് പ്രൊഫസർ

മലയാളവിഭാഗം

കെ.എസ്.എം. ഡി.ബി. കോളേജ്, ശാസ്താം കോട്ട


ഒറ്റയ്ക്ക് മഴ പെയ്യലുണ്ട്

ആകാവുന്നത്ര ഉച്ചത്തിൽ !

ആഴങ്ങളിലിറങ്ങലില്ലെന്നു മാത്രം!

വേനൽ കത്തിക്കാളുന്നുണ്ട്

ഉണങ്ങാനായി നിരത്തിയ കൊണ്ടാട്ടത്തെ കരിയ്ക്കാനായി മാത്രം!


ആർത്തവം നിലച്ച നദിയുടെ കൈച്ചാലുകൾ വന്ധ്യയാകുമ്പോൾ

ചുരന്നു തീർന്ന കുന്നിൻ മാറിടം ഇടിഞ്ഞു താഴുന്നു !


അവിശുദ്ധ പ്ലാസ്റ്റിക് പ്രണയങ്ങൾ 'ബ്രഹ്മപുരത്ത് ' പുകയുമ്പോൾ; കുപ്പിവെള്ളത്തിലൂറ്റി നീയവളെയൊറ്റു കൊടുക്കുന്നു!


ചുംബനങ്ങളുടെ വേലിയേറ്റങ്ങളാൽ

നീ പുണരുമ്പോൾ വരണ്ട താഴ്‌വരകൾ കാമനകൾക്ക് മുറിപ്പാടുകളാകുമെന്നു മാത്രം !

 

0 comments
bottom of page