കവിത
സിനാൻ ടി.കെ. വടക്കുമുറി
രാവിലെ പെയ്ത
ന്യൂക്ലിയർ മഴയിൽ
ശ്മശാനമില്ലാത്ത വീടുകളിലെ
റേഷൻ കാർഡിലെ പേരുകൾ മായ്ഞ്ഞു ,
റേഷനില്ലാത്ത രാപ്പകലുകളിൽ
പ്രതീക്ഷയോ പ്രത്യാശയോ
ചെൻ ചോരയിൽ ചാലിച്ചെഴുതി
തൻ ചോരകളുടെ മലർന്ന കൈകളിൽ
കല്ലാൽ കവിതയെഴുതിയ ശീർഷകങ്ങൾ ..
അടർന്ന് വീണ ഉത്തരങ്ങളിൽ
കാണാമറയത്തസ്തമിക്കുന്ന കവിതകൾക്ക്
മയ്യിത്തില്ലാത്ത കുഴിമാടങ്ങൾക്ക് മീതെ
ആരയോ കാത്ത് നിൽക്കുന്ന
മീസാൻ കല്ലുകൾക്ക് പേരിടാനാണത്രയത് .....
പേരില്ലാത്ത പല കവിതകളും
ആളറിയാതെ , ദിക്കറിയാതെ
പുഴുവരിച്ചരിച്ച്
സ്വർഗത്തിൻ ചുമരുകളിൽ
സ്വർണ്ണലിപികളാൽ കൊത്തിവെച്ചിട്ടുണ്ടാവും
ഭൂമിയിൽ നരഗം കണ്ട വരികൾക്ക്
എന്ത് നരഗം?!!