ചരിത്രത്തെ തൂക്കി വിൽക്കുമ്പോൾ ചരിത്രം നിർമ്മിച്ചവരെ നമ്മുക്ക് കൊല്ലേണ്ടി വരും പ്രച്ഛന്നചരിത്രനിർമ്മാണത്തിൻ്റെ വർത്തമാനകാലം. ഇ.വി.പ്രകാശിൻ്റെ കവിത.
ഗോദ
ചെങ്കോൽ
മ്യൂസിയത്തിൽ തൂക്കണം
പുഴുത്ത നാക്കിനൊരു
പൂട്ട് തീർക്കണം
കുതിര വന്ന വഴിയും
ഒറ്റിൻ്റെ ചരിത്രവും എഴുതിക്കണം
നീതിമാൻ്റെ രക്തത്തിൻ്റെ
കണക്ക് ചോദിക്കണം
വിറ്റുതുലച്ച 'മഹാക്ഷേത്രങ്ങ'ളുടെ
വിയർപ്പിൻ്റെ കഥ കേൾപ്പിക്കണം
അവസാനം ഗോദയിലിറക്കണം
അമ്പത്താറിഞ്ചിൻ്റെ വീരസ്യത്തെ
സാക്ഷി മലർത്തിയടിക്കുമ്പോൾ
ഗാലറിയിയിലിരുന്ന്
ഇന്ത്യ കൈയ്യടിക്കും.
ഇ.വി.പ്രകാശ്,
ഇടയ്ക്കാട്ടുമുപ്പതിൽ (H), കാഞ്ഞിരം.പി.ഒ, കോട്ടയം - 686020