top of page

ലോർക്കയുടെ കവിതകൾ 

ലോർക്കയുടെ കവിതകൾ 

ആരും ഉറങ്ങുന്നില്ല 

 

ആകാശത്തിൽ ആരും ഉറങ്ങുന്നില്ല .

ആരും .ആരും

ആരും ഉറങ്ങുന്നില്ല;

ചന്ദ്ര  മണ്ഡലത്തിലെ  ചില  ജീവികൾ 

അധിവാസത്തിന്റെ അറകൾക്കുചുറ്റും 

ഇരമണത്തു മുരളുന്നു ;

സ്വപ്ന നിദ്രകളില്ലാത്ത മനുഷ്യരെ കടിക്കുവാൻ

ജീവിക്കുന്ന ഉടുമ്പുകൾ വരും !


ആത്മശൈഥില്യം സംഭവിച്ചു  പുറത്തേക്കോടുന്ന   

മനുഷ്യൻ

ഒരു  തെരുവുകോണിൽ,

നക്ഷത്രങ്ങളുടെ 

അനുതാപാർദ്രമായ പ്രതിഷേധങ്ങൾക്കു  ചുവട്ടിൽ 

ഭീമശരീരനായ

ഒരു  മുതലയെ കണ്ടു മുട്ടും  ;

 


ഭൂമിയിൽ ആരും ഉറങ്ങുന്നില്ല .ആരും. ആരും.


അങ്ങു  വിദൂരമായ ഒരു ശ്മശാനത്തിൽ 

ഒരു മനുഷ്യന്റെ ശവം

അവന്റെ കാൽ മുട്ടിൽ 

നാട്ടു വറുതിയുടെ വ്രണങ്ങളുമായി              

മൂന്നു സംവത്സരങ്ങളായി   കരഞ്ഞു കൊണ്ടിരിക്കുന്നു;

 

അതുമല്ല, ഇന്ന്  പുലരിയിൽ  മണ്ണിൽ കുഴിച്ചുമൂടിയ

ബാലന്റെ തോരാത്ത നിലവിളിയെ ശാന്തിപ്പെടുത്താൻ 

ഒടുവിൽ നായകളെ വിളിച്ചു വരുത്തേണ്ടി വന്നു  .

ജീവിതം ഒരുസ്വപ്നമല്ല!

 

ജാഗ്രത! ജാഗ്രത!  ജാഗ്രത !


നനഞ്ഞ മണ്ണ് തിന്നുവാൻ, നാം 

കോവണിപ്പടികളിൽ നിന്നു നിലത്തേക്ക് വീഴുന്നു;

മരിച്ച ഡാലിയാപ്പൂക്കളുടെ സ്വരനാളികളുമായി, നാം  

മഞ്ഞു  പാളികളുടെ  കത്തിമുനയിലേക്കു  പിടിച്ചു കയറുന്നു ;


മറവി നിലനിൽക്കുന്നില്ല ;സ്വപ്നങ്ങൾ നിലനിൽക്കുന്നില്ല.

മാംസം നിലനിൽക്കുന്നു ;


ശുദ്ധ  രക്ത ധമനികളുടെ ചെടിപ്പടർപ്പുകൾ കൊണ്ട് 

ചുംബനം നമ്മുടെ വായകളെ വരിഞ്ഞു കെട്ടുന്നു;


ഏതൊരാളെയാണോ അവന്റെ വേദന വേദനിപ്പിക്കുന്നത് 

  ആവേദന എന്നുമെന്നും അയാളെ വേദന പ്പിച്ചു കൊണ്ടിരിക്കും

ഏതൊരാളാണോ  മരണത്തെ ഭയപ്പെടുന്നത് 

ആ മരണത്തെ അയാൾ ചുമലിലേറ്റേണ്ടി വരും 

 

കുതിരകൾ ,

ആഡംബര  മാളികകളിൽ 

അധിവസിക്കുന്ന ഒരു ദിനം വരും;


വരി യുടയ്ക്കപ്പെട്ട കാളക്കണ്ണുകളിൽ

അഭയമണയുന്ന ആകാശ മഞ്ഞയിലേക്കു    

ക്രൂദ്ധരായ ഉറുമ്പുകൾ അവരെത്തന്നെ  

എറിഞ്ഞു കൊടുക്കുന്നു ;


മറ്റൊരു ദിവസം

ശവ സംഭരണികളിലെ  ചിത്രശലഭങ്ങൾ 

മരിച്ചവരിൽ നിന്ന് 

പറന്നുയരുന്നതു  നാം കാണും ;


പിന്നെയും  നരച്ചരണ്ട  പവിഴപ്പുറ്റുകളുടെയും 

നിശ്ശബ്ദ സമുദ്ര യാനങ്ങളുടെയും 

രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ;

നമ്മുടെ കളങ്ങൾ മിന്നുന്നതും

നമ്മുടെ നാവിൽ നിന്ന് 

റോസാ പൂക്കൾ വിടർന്നുലയുന്നതും  നാം കാണും!


ജാഗ്രത ! ഗാഗ്രത ! ജാഗ്രത !

 

ഇപ്പോഴും   കാൽനഖങ്ങളുടെയും      

ഇടിമുഴക്കങ്ങളുടെയും

ക്ഷതപ്പാടുകൾ   വീണ മനുഷ്യർ,


കടൽപ്പാല നിർമ്മിതിയെക്കുറിച്ചു 

  ഒരിക്കലും കേൾക്കാതെ  പോയതിൽ ദുഖാർത്തനായി   

ഇപ്പോഴും  കരഞ്ഞു കൊണ്ടിരിക്കുന്ന    ബാലൻ


സ്വന്തമായി ഒരു ചെരുപ്പും ശിരസ്സുമല്ലാതെ മറിച്ചൊരു 

സമ്പാദ്യവുമില്ലാതെ   മരിച്ച ആ മനുഷ്യൻ----------


ഉടുമ്പുകളും സർപ്പങ്ങളും 

കാത്തു നിൽക്കുന്ന  ഭിത്തിയിലേക്കു

കരടിപ്പല്ലുകൾ കാത്തു നിൽക്കുന്നിടത്തേക്കു 

നമുക്കവരെ കൊണ്ട് പോകണം 

  


രാസദ്രവ ശവസംഭരണിയിൽ നിന്ന്

അടർത്തിയെടുത്ത ബാലന്റെ കരം

കാത്തു നിൽക്കുന്നിടത്തേക്കു. 

നമുക്കവരെ കൊണ്ട് പോകണം 

 

അക്രമത്തിന്റെ  കാർന്നീല  രൗദ്രങ്ങളിൽ         

  വിറച്ചു  നിൽക്കുന്ന 

ഒട്ടക രോമങ്ങളുടെ  അന്ത്യം വരെയും  

നമുക്കവരെ കൊണ്ട് പോകണം

 

ആകാശത്തിൽ ആരും ഉറങ്ങുന്നില്ല . ആരും .ആരും.

ആരും .ആരും.


ആരെങ്കിലും കണ്ണുകൾ   അടയ്ക്കുന്നുവെങ്കിൽ 

ഒരു ചാട്ടവാർ! കുട്ടികളെ , ഒരു ചാട്ടവാർ !

 

തുറന്ന കണ്ണുകളിൽ നിന്ന്  ഒരുഭൂദൃശ്യരൂപം സംഭവിക്കട്ടെ!  

കനത്തു വീർത്ത  മുറിവുകൾ എരിതീയിൽ എറിയപ്പെടട്ടെ!

 

ഈ ലോകത്തിൽ  ആരും ഉറങ്ങുന്നില്ല. ആരും , ആരും .

ഞാൻ ഇത് മുൻപേ പറഞ്ഞു കഴിഞ്ഞതാണ് .

ആരും ഉറങ്ങുന്നില്ല .

                                                        

  എന്നാൽ  രാത്രിയിൽ ,ആരെങ്കിലും 

അവന്റെ  ക്ഷേത്രച്ചെകിളകളിൽ വേണ്ടതിലുമധികം             

പായൽച്ചെടികൾ  വളർത്തുന്നുവെങ്കിൽ,

അവനു 

നിലാവും,

നിലത്തു വീണടിഞ്ഞ  ചഷകവും

വിഷവും ,നാടകശാലകളുടെ  തലയോടും

കാണുമാറ്

രംഗ നിലവറയുടെ    രഹസ്യവാതിൽ 

തുറന്നുകൊടുക്കുക!



   II

 

ഇരുണ്ട മരണത്തിന്റെ  കൃഷ്ണമൃഗം 

.

സെമിത്തേരികളിൽ ആൾക്കൂട്ടപ്പെടുന്ന 

ശബ്ദ വിഹ്വലതകളിൽ   നിന്ന് പിൻവാങ്ങി

എനിക്ക് ആപ്പിൾ പഴങ്ങളുടെസ്വപ്നത്തിലുറങ്ങണം

 

എനിക്ക്,

ഭൂഖണ്ഡാതിരുകൾ മായ്ക്കുന്ന മഹാസമുദ്രപ്പരപ്പിൽ,

മുങ്ങുന്ന കപ്പലിലെ വിശന്ന വായകൾക്കു          

  സ്വന്തം കരളു  മുറിച്ചു കൊടുത്ത      

  കറുമ്പൻ കുട്ടിയുടെ  സ്വപ്നത്തിലുറങ്ങണം


മരണപ്പെടുന്നവർക്കു രക്തനാശം  സംഭവിക്കുന്നില്ല എന്ന് 

ഇനിയും കേൾക്കാൻഞാൻ ആഗ്രഹിക്കുന്നില്ല 

ചീഞ്ഞു ദുർമ്മണം വമിക്കുന്ന വായ 

വെള്ളം ചോദിച്ചു കൊണ്ടിരിക്കുന്നുവെന്നും . 


പുൽമേടുകളുടെ പീഡന ദുരിതങ്ങളെക്കുറിച്ചോ  

Iഉദയത്തിനു മുൻപ് ദേഹണ്ഡം  ചെയ്യുന്ന  

സർപ്പത്തിന്റെ  വായയുള്ള ചന്ദ്രനെക്കുറിച്ചോ

ഒന്നുമെനിക്കറിയേണ്ട;

 

എനിക്ക് ഇത്തിരി നേരം ഒന്നുറങ്ങണം  

ഇത്തിരിനേരം , ഒരു നിമിഷം , ഒരു നൂറ്റാണ്ടു ;

എന്നാൽ ഞാൻ മരണപ്പെട്ടിട്ടില്ലെന്നു 

എല്ലാരുമാറിയണം ;


എന്റെചുണ്ടുകളിൽ 

സ്വർണത്തിന്റെ ഒരു തൊഴുത്തു  ഉണ്ടെന്നും 

ഞാൻ അസ്തമയ ചിറകുകളുടെ കൊച്ചു കൂട്ടുകാരനാണെന്നും;

ഞാൻ എന്റെ കണ്ണുനീരിന്റെ തീക്ഷ്ണ  നിഴലുകളാണെന്നും---------- .


ഉദയത്തിൽ ഒരു മൂടുപടം കൊണ്ട്  എന്നെ മറയ്ക്കുക!

 

എന്തെന്നാൽ  ഉദയം 

മുഷ്ടി നിറയെ ഉറുമ്പുകളെ എന്റെ നേർക്കെറിയും;

തേളുകളുടെ  കൊറുക്കക്കൈകൾ  വഴുതിക്കളിക്കുമാറ്   

എന്റെ ചെരുപ്പുകൾ  പരുപരുത്ത  വെള്ളം കൊണ്ട് നനയ്ക്കും ;

 

എന്തെന്നാൽ 

എന്നെ ഭൂമിയിലേക്ക്  കഴുകിയിറക്കുന്ന

ഒരു വിലാപം കേട്ടറിയുന്നതിനു 

എനിക്ക്  ആപ്പിൾ പഴങ്ങളുടെ സ്വപ്നത്തിലുറങ്ങണം;


എന്തെന്നാൽ എനിക്ക് 

ക്ഷുധാർത്തരായ സഹജീവികൾക്കു കരളു മുറിച്ചു കൊടുത്ത   

ആ  കറുമ്പൻ കുട്ടിയുമൊത്തു ജീവിക്കണം---

ഇരുണ്ട മരണത്തിന്റെ കൃഷ്ണ മൃഗം !


   III

ന്യൂ യോർക്ക് 


ന്യൂയോർക്കിലെ ഉദയത്തിനു 

നാലു തടങ്ങളുള്ള ആഴ-ച്ചതുപ്പുകളും     

അഴുക്കുവെള്ളം ചീറ്റുന്ന 

കറുമ്പൻ  മാടപ്പിറാച്ചിറകുകളുടെ    

  ചുഴലി  ക്കാറ്റുമുണ്ടു    



രേഖാ  പ്രമാണം ചെയ്ത ഉദ്വിഗ്നതകളിൽ പുരട്ടാൻ    

കസ്തൂരിപ്പച്ചയുടെ  കോണിടങ്ങൾ തെരയുന്ന    

ന്യൂയോർക്കിലെ   ഉദയം 

കൂറ്റൻ തീപിടുത്തങ്ങളിൽ വെന്ത 

പ്രാണ രക്ഷാവിലാപമാണ് 


ഉദയം വന്നെത്തുമ്പോൾ 

ആരും അതിനെ വായ തുറന്നു വന്ദിക്കുന്നില്ല;  

എന്തെന്നാൽ പ്രഭാതവും പ്രത്യാശയും അവിടെ 

അസാധ്യതകളാണ് .


ചിലപ്പോൾ  കോപാക്രാന്തരായി

ഇരച്ചു വരുന്ന  നാണയങ്ങൾ 

ചാട്ടുളി പോലെ തുളഞ്ഞിറങ്ങുകയും    

അനാഥരായ കുട്ടികളെ  

ആർത്തിയോടെ  വിഴുങ്ങുകയും ചെയ്യുന്നു.

  

വൈകാതെ പുറത്തേക്കു പോകുന്നവർ 

അവരുടെഅസ്ഥികളിൽ  പറുദീസയോ

പൂത്തു വിടരുകയുംമരിക്കുകയും ചെയ്യുന്ന

പ്രണയമോ കാണുന്നില്ല , 


അക്കങ്ങളുടെയും  നിയമങ്ങളുടെയും 

ഹൃദയരഹിതമായ  പന്തയക്കളിക്കളുടെയും

വേതനമില്ലാത്ത  തൊഴിലെടുപ്പിന്റെയും

മരണചതുപ്പുകളിൽ     

മുങ്ങിത്താഴുമെന്നു അവരറിയുന്നു ;


ശാസ്ത്രത്തിന്റെ ധാർഷ്ട്യാവിഷ്ടമായ 

പോർവിളികൾക്കുള്ളിൽ            

  പ്രകാശം ചങ്ങലകളിലും   ശബ്ദങ്ങളിലും                        

   ശവമടക്കം ചെയ്യപ്പെട്ടിരിക്കുന്നു 


•രക്ത്തതിന്റെ ഒരു കപ്പൽത്തകർച്ചയിൽ നിന്ന്                          

രക്ഷ പ്രാപിച്ചെത്തിയവരെപ്പോലെ

നഗരപ്രാന്തങ്ങളിൽ              

ആൾക്കൂട്ടങ്ങൾ നിലയുറയ്ക്കാത്ത കാലുകളിൽ 

നിദ്രാരഹിതരായി വേച്ചു വേച്ചു നടക്കുന്നു 

     


IV

ആദം


രക്തം സ്രവിക്കുന്ന മരം   

ഉദയകാലത്തെ നനയ്ക്കുന്നു ;

അവിടെനിന്നു 

ഒരു പുതു പെൺ പിറവിയുടെ

കരച്ചിൽ.


അവളുടെ ശബ്ദം 

ഒരു  അസ്ഥി  രേഖാചിത്രത്തെ 

മുറിവിലെ കണ്ണാടിത്തുണ്ടിലും 

കണ്ണാടിപ്പാളികളിലും

അവശേഷിപ്പിച്ചുകൊണ്ടു

കടന്നു പോയിരിക്കുന്നു   

 

ഉദിച്ചുയരുന്ന പ്രകാശം, 

വെളുത്ത അതിർവരമ്പുകളുള്ള 

ഒരു  മോഹവ്യാപാര കഥയെ

  കൈപ്പിടിയിലൊതുക്കിക്കൊണ്ടു,

    ,   ,

ആപ്പിളിന്റെ മങ്ങിയ ശീതാനത്തിലേക്കു 

പറന്നു കൊണ്ടിരിക്കുന്ന,

 

സിരാരക്തധമനികളുടെ കോളിളക്കങ്ങളെ,

മറവിയിലാഴ്ത്തി

അധികാരം സ്ഥാപിക്കുന്നു 


 

കളിമണ്ണിന്റെ  പൊള്ളുന്ന പനിക്കിടക്കയിൽ 

ആദം

അവന്റെ 

ഇരട്ടക്കവിൾ ത്തുടിപ്പിലേക്കു                

കുതിച്ചെത്തുന്ന കുഞ്ഞിനെ 

സ്വപ്നം കാണുന്നു .


പക്ഷെ    

മറ്റൊരു 

കറുത്തിരുണ്ട ആദം 

വിത്തുകളില്ലാത്ത കല്ലിൽ തീർത്ത    

ഊഷര ചന്ദ്രബിംബത്തിൽ 

വെളിച്ചത്തിന്റെ ശിശു 

കത്തിനിൽക്കുന്നതായി സ്വപ്നം കാണുന്നു   


V

കാളപ്പോര് 


വളഞ്ഞു മറിയുന്ന തിരകളും 

തണുത്തുറഞ്ഞ

സൈപ്രസ് വൃക്ഷ തീരങ്ങളുമില്ലാതെ

സ്വപ്‌നങ്ങൾ  അലമുറയിടുന്ന

ഒരു തട ശിലയാണ് നെറ്റിത്തടം .


ശില

ഗ്രഹങ്ങളും മഴവിൽ നാടകളും 

കണ്ണു നീരും  മരങ്ങളും കൊണ്ട് മെനഞ്ഞ 

കാലത്തെ 

താങ്ങിനിർത്തുന്ന ഒരു ചുമലാണ് ;


അവയവങ്ങളെ

രക്തത്തിൽ നനയ്ക്കാതെ          

ബലശോഷിതമാക്കിക്കൊണ്ടു      

ശയിക്കുന്ന  ശിലയുടെ   


ശ്രദ്ധയിൽ കുടുങ്ങാതിരിക്കാൻ

നരച്ച മഴപ്പടർച്ചകൾ ............ 

അവയുടെ നനുത്ത , അർദ്ധതാര്യമായ

വിരലുകളുയർത്തി

തിരകളിലേക്കു തുഴഞ്ഞു പോവുന്നു

        


എന്തെന്നാൽ ,ശില

വിത്തുകളുടെയും മേഘങ്ങളുടെയും

അസ്ഥികൂട പ്പറവകളുടെയും,

 

രാത്രിയുടെഅരണ്ടവെളിച്ചത്തിൽ പതിയിരിക്കുന്ന

ചെന്നായകളുടെയും ശേഖരമാണ് :

 

എന്നാൽ അത് ,ആരവങ്ങളെയോ 

പരൽക്കട്ടകളെയോ  ,തീജ്ജ്വാലകളെയോ

വെളിപ്പെടുത്തുന്നില്ല ;

കാളപ്പോർക്കളങ്ങൾ,കാളപ്പോർക്കളങ്ങൾ ,

വീണ്ടും ,ചുമരുകളില്ലാത്ത കാള പ്പോർക്കളങ്ങൾ മാത്രം ;



ഇപ്പോൾ,അഭിജാതനായ  ഇഗ്നേഷിയോ

ശിലയിൽ ശയിക്കുന്നു 

  എല്ലാം കഴിഞ്ഞിരിക്കുന്നു !

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?

അവന്റെ മുഖം ഓർമ്മയിലമർത്തുക:

മരണം ,അരണ്ട ഗന്ധകം കൊണ്ട്

അവനെ മൂടിയിരിക്കുന്നു.

അവന്റെ ഉടലിൽ ഇരുണ്ട കാളത്തല 

വച്ചു പിടിപ്പിച്ചിരിക്കുന്നു 



എല്ലാം കഴിഞ്ഞിരിക്കുന്നു .

മഴ അവന്റെ വായ തുരന്നു കയറുന്നു;

പ്രാണ വായു  ,  ഭ്രാന്തു പിടിച്ച പോലെ 

അവന്റെ ഇടിഞ്ഞു താണ നെഞ്ചിനെ

പിൻതള്ളി കടന്നു  പോവുന്നു ;


മഞ്ഞിന്റെ  കണ്ണീരിലൂടെ നനച്ചെടുത്ത സ്നേഹം 

  ആരവപ്പറ്റങ്ങളുടെ ഉച്ചസ്ഥായിയിൽ 

സ്വയം തീ കാഞ്ഞിരിക്കുന്നു .  



എന്താണ് അവർ പറയുന്നത് ?

ഒരു ദുർഗ്ഗന്ധമയ  നിശ്ശബ്ദത  

തളം കെട്ടുന്നു.


ഉയിരെടുത്തു കിടത്തപ്പെട്ട

മങ്ങി മാഞ്ഞു അദൃശ്യമാവുന്ന,

രാപ്പാടികളുടെ  ശുദ്ധാകാരമാർന്ന , 

ഒരു ഉടലിനൊപ്പം ഞങ്ങളിവിടെയാണ് ;


  ഉടലിൽ , ആഴമറ്റ സുഷിരങ്ങൾ  വീണു

നിറഞ്ഞുകൊണ്ടിരിക്കുന്നതു 

ഞങ്ങൾ കാണുന്നു 


.

ആരാണ് ശവക്കച്ചയിൽ ഞൊറിവുകൾ തുന്നുന്നതു  ?

അവൻ പറയുന്നതൊന്നും സത്യമല്ല.

ആരും ഇവിടെ പാടുന്നില്ല ;

ഒരു മൂലയിലും ആരും കരഞ്ഞു കേൾക്കുന്നില്ല ;


ആരും  കാൽ മടമ്പാണികളിൽ കുതിക്കുന്നില്ല;

കാളസർപ്പത്തെ പ്രാണഭയ പരവശമാക്കുന്നില്ല 


വിശ്രമത്തിന്റെ വിടവുകൾ ഇല്ലാതെ   

അവന്റെ ഉടൽ കാണുന്നതിനു  

ഞെട്ടിത്തുറന്നുരുണ്ട    കണ്ണുകളല്ലാതെ മറ്റൊന്നും 

എനിക്കുവേണ്ട!

        


കുതിരകളെ വീഴ്ത്തിയിട്ടു ,

നദികളെ  കാൽക്കീഴിലമർത്തുന്ന   

ഉഗ്ര ശബ്ദാരൂഢരായ   ,

ആ മനുഷ്യരെ

ഇവിടെ, 

എനിക്കു കാണണം;


വായ നിറയെ സൂര്യനും

തീ പാറുന്ന കരിങ്കൽച്ചീളുകളുമായി  

ഇടിഞ്ഞിറങ്ങുന്ന ഗഹന   ശബ്ദത്തിൽ 

പാടുന്ന 

മനുഷ്യാസ്ഥികൂടങ്ങളെ എനിക്ക് കാണണം 


ഇവിടെ,ഈ ശിലയ്ക്കു മുന്നിൽ 

എനിക്ക് അവരെ കാണണം;

 

കടിഞ്ഞാണുകളുടഞ്ഞു പൊട്ടിയ 

ഈ ഉടലിനെ എനിക്കു കാണണം !


മരണത്താൽവിവസ്ത്രനാക്കപ്പെട്ട 

ഉടൽമാത്രശേഷനായ 

ഈ രണ നായകന് 

അവശേഷിക്കുന്ന   

മോചനത്തിന്റെ വഴി 

അവരിൽ നിന്ന് എനിക്കറിയണം.

.

കാളകൾ രണ്ടിനെയും 

ഇരട്ട  മൺകുഴികളിൽ നട്ടു 

എന്ന് കേൾക്കാനിടവരാതെ 

 

ഇഗ്നേഷിയോയുടെ ഉടൽ 

അതിനെത്തന്നെ നഷ്ടപ്പെടുത്തുന്നിടത്തേക്കു

കൊണ്ടു പോകാൻ,


ആഴമുള്ള തീരങ്ങളും  ,

മധുരാർദ്രമായ മൂടൽ മഞ്ഞുമാർന്ന

നദിയേപ്പോലെ ഒഴുകുന്ന

വിലാപ ജലാശയം എനിക്ക് കാണിച്ചു കൊടുക്കണം 

  

യൗവ്വനത്തിൽ

ഒരു കാളയുടെ   ശാന്തവും ശോകാകുലവുമായ

പ്രതീതി ദൃശ്യം  പോലെ  കാണപ്പെട്ട 

  വൃത്താകാരമാർന്ന 

ചന്ദ്രബിംബക്കളത്തിൽ 

അവൻ സ്വയം   നഷ്ടപ്പെടുത്തുന്നു;


മൽസ്യ ഗീതങ്ങളില്ലാത്ത നിശീഥത്തിൽ 

വെളുത്തു മരവിച്ച മഞ്ഞിൻ പുകയുടെ

കുറ്റി മരക്കാടുകളിൽ 

അവൻ സ്വയം നഷ്ടപ്പെടുത്തുന്നു !


സ്വയം ചുമന്നു കൊണ്ടുപോവുന്ന  മൃത്യു വുമായി 

അവൻ അനുശീലനപ്പെടരുത് എന്നതിനാൽ

കൈത്തൂവാലകൾ കൊണ്ട്അവന്റെ മുഖം മറയ്ക്കരുത് !


 

അങ്കക്കലിച്ചൂടിൽ 

ദിഗന്ത ഗർജ്ജനമായി  പിളർന്നു വീഴുന്ന                               

  കാളക്കൂറ്റന്റെ    

ഹൃദയം തൊട്ടു വേദനിക്കാതെ    

                     

ഇഗ്നേഷിയോ,പോവുക ,

  ഉറങ്ങുക ,പറക്കുക , വിശ്രമിക്കുക :

സമുദ്രത്തിനു തന്നെയും മരണമുണ്ട്‌ !


 

     


Komentar

Dinilai 0 dari 5 bintang.
Belum ada penilaian

Tambahkan penilaian
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page