നുറുങ്ങുകള്‍
- GCW MALAYALAM
- May 2, 2024
- 1 min read
മായാ മാധവന്‍

ഹൃദയം
മനസ് പറഞ്ഞു : ഇനിയും വയ്യ
ശരീരവും പറഞ്ഞു : ഇനിയും താങ്ങാനാവില്ല
ഹൃദയം അപ്പോഴും ബഹുദൂരം പിന്നിലായിരുന്നു.
അതിനാല്‍, അവള്‍ ഇപ്പോഴും പ്രണയിക്കുകയാണ്.
ഒടുവിലത്തെ ചിത്രം
അയാള്‍ ഗ്രൂപ്പില്‍ നിരന്തരം
Good morning
സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു...
തത്തമ്മ, പൂക്കള്‍, സൂര്യന്‍, അരുവി, ചായക്കപ്പ്....
ആരും പ്രതികരിച്ചില്ല....
പിന്നീടൊരിക്കല്‍
ആരോ അയാളുടെ ചിത്രം post ചെയ്തു....
അപ്പോള്‍ എല്ലാവരും പ്രതികരിച്ചു...
വരിയില്‍
മടിച്ച് മടിച്ചാണ് അവള്‍ ചാറ്റ് ബോക്‌സിലേക്ക്
'I LOVE U ' എറിഞ്ഞത്
'ട്രോളുകളേറ്റു വാങ്ങാന്‍ എന്റെ ജീവിതം ഇനിയും ബാക്കിയാണല്ലോ' എന്ന് അയാള്‍.
'ഇതാരാ യുദ്ധഭൂമിയില്‍ പുതിയൊരു ഭടന്‍' എന്ന് അടുത്തയാള്‍.
--------
------
'ചെലോലത് ശരിയാവും ചെലോലത് ശരിയാവൂല' എന്ന ഇന്‍സ്റ്റാഗ്രാം ഓഡിയോ
ഏതോ റീലില്‍ കടന്ന് കൂടാന്‍
അപ്പോഴും വരി നില്‍ക്കുന്നുണ്ടായിരുന്നു.
ആധുനിക കവിതയിൽ ടീച്ചർക്ക് ഭാവ്‌യുണ്ട് 👏❣️