top of page

എം. എച്ച്. അബ്രാംസും സാഹിത്യപ്രത്യയ വിഭ്രാന്തികളും (ഭാഗം-1)

സിദ്ധാന്തവിമർശനം

ഇംഗ്ലീഷ് - മലയാള സാഹിത്യ- ഭാഷാധ്യാപനത്തിനു പ്രഥമാവലംബമായി ക്ലാസ്സുമുറികളിൽ ഉപയോഗിക്കപ്പെടുന്ന ഒരു പണ്ഡിതനാണ് അബ്രാംസ്; കൊളോണിയൽ സാഹിത്യയന്ത്രങ്ങൾ തുപ്പുന്ന വിദേശസാഹിത്യ - തത്വചിന്താ വ്യാഖ്യാനങ്ങൾ അതേപടി നോട്ട് ബുക്കുകളാക്കി പകർത്തി തലമുറ തലമുറ കൈമാറുന്ന അധ്യാപന അടിമത്ത സമ്പ്രദായത്തിന്റെ തമ്പുരാൻ സാക്ഷിയാണ് അബ്രാംസ്; സാഹിത്യകലയെയും തത്വചിന്തയെയും ഉൾക്കൊള്ളാൻ വേണ്ടുന്ന ഭാവുകത്വം, കൃതികളുടെ കലാപരമായ വിശേഷം ഉൾക്കൊണ്ടുവെന്നു സ്വയം വിശ്വസിക്കുന്ന പണ്ഡിതന്മാർക്കുണ്ടാവണമെന്നില്ല; പാണ്ഡിത്യം കാവ്യഭാവുകത്വത്തിനു ബലം വർദ്ധിപ്പിക്കുമെങ്കിലും കവിത പാണ്ഡിത്യത്തിന്റെ മുഴക്കോലിലൊതുങ്ങുന്ന ഗുണവിശേഷമല്ല; അങ്ങനെയുള്ള കേവലപണ്ഡിതനായ ഒരാൾ കീറ്റ്സിന്റെ ''negativae capability'' (''നിഷേധഭാവുകത്വശേഷി '') എന്നൊരു സംപ്രത്യയം വിശദീകരിച്ചു കൊണ്ട് അതിനെ എലിയട്ടിന്റെ ' (--വികാര സമ വസ്തുനിഷ്ഠതാവാദവുമായി ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്;വികാരങ്ങൾ ഫലപ്രദമായി പ്രകാശിപ്പിക്കുന്നതിനു, വികാര സമ വസ്തു- ബിംബാത്മകമായ ഒരു സൂത്രവാക്യം വേണമെന്നും( objective correlative ) അതുമാത്രമാണ് ഫലപ്രദമായ വികാര വിന്യാസത്തിനുള്ള മാർഗ്ഗം എന്നും എലിയട്ട് പറയുന്നുണ്ട്; എലിയട്ടും മറ്റും ഉപദേശിക്കുന്ന വസ്തുനിഷ്ഠാഖ്യാന സങ്കേതവും, ജീവിതത്തിന്റെ അന്ധകാരനഴികൾ കാണുവാനുള്ള എഴുത്തുകാരന്റെ വിശേഷഭാവുകത്വ വൈഭവവ ത്തെപ്പറ്റി കീറ്റ്സ് ഉന്നയിക്കുന്ന സിദ്ധാന്തവും തമ്മിൽ എവിടെയും, സംബന്ധപ്പെടുന്നില്ല; കവിമനസ്സു ദൈവസ്പർശമുള്ള ഒരു മോക്ഷസ്ഥലമാണ് എന്നും അത് കാവ്യദേവതയിൽ നിന്നുദ്ഭവിക്കുന്ന ഒരു വാങ്മയ നദീതടമാണെന്നുമൊക്കെ വിശ്വസിച്ചു പോന്നിരുന്ന ഒരു തലമുറയുടെ പിന്മുറക്കരനായ പണ്ഡിതന് വസ്തു നിഷ്ഠതാവാദം പുല്ലുപോലെ ചവച്ചിറക്കാനാവുമെങ്കിലും, നെഗറ്റീവ് കേപ്പബിലിറ്റി എന്ന കാവ്യമനോഭാവ ശേഷി എളുപ്പത്തിൽ മനസ്സിലാവുകയില്ല. അത് കൊണ്ടാണ് ക്‌ളാസ്സിസിസ്റ് വസ്തു നിഷ്ഠതാവാദം പോലെ എന്തരോ ഒന്നാണ് നെഗറ്റീവ് കേപ്പബിലിറ്റി എന്ന് അബ്രാംസ് സംശയിക്കുന്നതും(glossary ) അതിന്റെ നിർവ്വചന പരിസരത്തു നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും; ഒന്ന് കാവ്യാവിഷ്‌കരണ സങ്കേതത്തെ ക്കുറിച്ചുള്ള കല്പനയും, മറ്റേതു ജീവിതത്തിന്റെ ഇരുൾക്കാഴ്ചകളും അതിന്റെ ഉദ്വിഗ്നതകളും അറിയുന്നതിനുള്ള കാവ്യമനസ്സിന്റെ ക്രിയാശേഷിയുമാണ്. പ്രസാദാത്മകമായ ജീവിതാഖ്യാനത്തിൽ ഉല്ലസിക്കുന്ന കാവ്യമനോഭാവത്തിനു വിപരീതമായി, മനസ്സിൽ പ്രത്യക്ഷമായും ഗൂഢമായും കലങ്ങിക്കിടക്കുന്ന നരകത്തിന്റെ കാളിമയാണ് നെഗറ്റീവ് കേപ്പബിലിറ്റിയുടെ ഭാവുകത്വ ബലമുള്ള കവിത പുറത്തുകൊണ്ടു വരുന്നത്: a literary quality which Shakespeare possessed so enormously ,-I mean negative capability- that is when man-is capable of being in uncertainties mysteries , doubts without any irritable reaching after fact and reason എന്ന് കീറ്റ്സ് നിർവ്വചിക്കുമ്പോൾ ഷേക്ക്സ്പീയരുടെ ഹാംലെറ്റ് തന്നെയാണ് പെട്ടെന്ന് വായനക്കാരന്റെ മനസ്സിൽ കടന്നു വരുന്നത്; വികാര സംവേദനത്തിനു വികാരതുല്യ വസ്തു സൂത്രവാക്യം(objective correlative formula) എന്ന സങ്കേതം നിർദ്ദേശിക്കുന്ന എലിയട്ട് വിക്ഷുബ്ദ്ധവികാരങ്ങളുടെ പ്രത്യക്ഷാവിഷ്കരണത്തിന്റെ പേരിൽ ഹാംലെറ്റിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് തന്റെ വസ്തുനിഷ്ഠസൂത്രവാക്യസാമഗ്രി നിർമ്മിക്കുന്നത്; വ്യക്തമല്ലാത്തതും, ദുരൂഹവും അനിശ്ചിചിതത്വത്തിന്റെ ഇരുട്ട് ബാധിച്ചതുമായ പ്രേത ശബ്ദങ്ങളും കാഴ്ചകളുമുള്ള ഒരു മാനസിക സംഗ്രാമഭൂമിയാണ് ഹാംലെറ്റിന്റേത്; പ്രത്യക്ഷ വികാരാവിഷ്കാരത്തിൽ കവിഞ്ഞു സംവേദനത്തിനു ആവശ്യമായ ബിംബ സാമഗ്രികളും ഹാംലെറ്റിലുണ്ട്; കീറ്റ്സ് നെഗറ്റിവ് കേപ്പബിലിറ്റി എന്ന കാവ്യ മനോഭാവശേഷിയെ വിശദീകരിക്കുമ്പോൾ ഷേക്‌സ്‌പീയറിനെ പ്രത്യക്ഷത്തിലും ഹാംലെറ്റിനെ ഉള്ളടക്ക തലത്തിലും സ്പർശിക്കുന്നുണ്ട്. എലിയട്ട് ഹാംലെറ്റ് വിമർശനത്തിൽ നിന്ന് objective correlativie ന്റെ അംഗവിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രകോപനം നെഗറ്റീവ് കേപ്പബിലിറ്റി - യിൽ കീറ്റ്സ് കണ്ടെത്തുന്ന പ്രത്യക്ഷവൈകാരികതലം തന്നെയാണ്; കീറ്റ്സ്, നെഗറ്റീവ് കേപ്പബിലിറ്റിക്കാധാരമായി പറയുന്നവൈകാരികവിക്ഷുബ്ധതയുടെ അംഗങ്ങളെ മുൻ നിറുത്തി, അത്തരം വൈകാരികാംഗങ്ങൾ പ്രകാശിപ്പിക്കുന്നതിനു വസ്തു നിഷ്ഠമായ ഉപായങ്ങൾ വേണമെന്നും, അത്തരം വസ്തുനിഷ്ഠസൂത്രങ്ങൾ മാത്രമാണ് വിശേഷപ്പെട്ട വികാരങ്ങൾ പ്രകാശിപ്പിക്കുന്നതിനുള്ള ഏകമാർഗ്ഗം എന്നും എലിയട്ട് പ്രഖ്യാപിക്കുന്നു :

“a set of objects, a situation, a chain of events which shall be the formula of that particular emotion” that the poet feels and hopes to evoke in the reader (“Hamlet,” 1919 ) വികാര പ്രകാശനത്തിന് ഉപയോഗിക്കേണ്ടുന്ന ഈ വസ്തുനിഷ്ഠസൂത്രവാക്യം കാണപ്പെടുന്നില്ല എന്നതാണ് ഹാംലെറ്റിന്റെ ബലഹീനതയ്ക്കാധാരം എന്ന് എലിയട്ട് പറയുമ്പോൾ, അദ്ദേഹം മരത്തിലും മാനത്തിലുമൊക്കെ കണ്ടസ്വസ്ഥനാകുന്നത് കീറ്റ്സ് ഷേക്സ്പീയറിന്റെ സിദ്ധി എന്ന നിലയിൽ ഹാംലെറ്റിൽ നിന്നുയർത്തിക്കാണിക്കുന്ന വൈകാരിക സംഘാതം തന്നെയാണ്. വികാരം ഏതു സങ്കേതത്തിലൂടെയാണ് ആവിഷ്കരിക്കേണ്ടത് അതിനു സൂത്രവാക്യം വേണമോ വേണ്ടയോ എന്നതൊന്നുമല്ല കീറ്റ്സിന്റെ പ്രശ്നം; .ജീവിതത്തിന്റെ ഇരുണ്ട വൈകാരിക ഗർത്തങ്ങളിൽ ഇറങ്ങിച്ചെല്ലാനും നരകമിവിടെയാണ് എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവാനുമുള്ള ശേഷിയാണ്, പ്രസാദാത്മക കവിക്കും കാവ്യകാരനും ചെന്നെത്താനാവാവാത്ത ഉൽക്കണ്ഠകൾ വിന്യസിക്കാനുള്ള കഴിവാണ് ജീവിതത്തിന്റെ തിക്തതയും കാളിമയും അനുഭവിച്ചറിയാനുള്ള മനോഭാവുകത്വശേഷിയെന്ന കവിമനസ്സിന്റെ അസാമാന്യമായ ഗുണമാണ് കീറ്റ്‌സ് ചർച്ച ചെയ്യുന്നത്; വികാരപ്രകാശനം വസ്തുനിഷ്ഠവൽക്കരിക്കുന്നതിൽ കീറ്റ്സിനു വിശേഷിച്ചു എതിർപ്പൊന്നുമില്ല; പക്ഷെ നെഗറ്റീവ് കേപ്പബിലിറ്റി ചർച്ചചെയ്യുമ്പോൾ ഷേക്‌സ്‌പീയറിന്റെ കൃതികളിലെ വികാരത്തിന്റെ ഉച്ചസ്ഥാനങ്ങളെ പരാമർശിക്കുമ്പോൾ അതിൽ വിരോധിച്ചു കൊണ്ടാണ്, 1844-ൽ മണ്മറഞ്ഞ Washington-Allston എന്ന അമേരിക്കൻ കവിയും ചിത്രകാരനും കുറിച്ചു വച്ച objective correlative എന്ന സംപ്രത്യയത്തെ എലിയട്ട് വികാരാവിഷ്കരണത്തിനുളള ഏകമാർഗ്ഗ സൂത്രവാക്യമാക്കി മാറ്റി എഴുതിയത്.


അതിവൈകാരികതയിൽ നിന്നുള്ള പ്രതിരോധത്തിന് വസ്തുബിംബ സാമഗ്രികൾ കണ്ടെത്തുന്നത്തിൽ തെറ്റില്ല. പക്ഷെ വികാരാവിഷ്കരണത്തിനുള്ള ഏകമാർഗം വസ്തുലോകസൂത്രവാക്യമാണ് എന്ന് പറയുന്നിടത്ത്, വിശേഷിച്ചു വികാരാവിഷ്കരണത്തിനു 'സൂത്രവാക്യം' എന്നിടത്തെത്തുമ്പോൾ റൂൾത്തടിയും പെൻസിലും കൊണ്ട് കളങ്ങൾ നിർമിച്ചു കവിതയ്ക്ക് രൂപനിശ്ചയം ചെയ്യുന്ന ഫോർമലിസത്തിന്റെ പഴംചാക്കു തുറക്കുന്ന ഗന്ധം പുറത്തു വരുന്നുണ്ട്. വികാരനിയന്ത്രണവും വിചാരത്തിന്റെ ഉൾപ്പിടുത്തവും കവിതയിലുണ്ടാവണമെന്നു spontaneous overflow എന്ന വാക്യ ഖണ്ഡത്തിൽ തുടങ്ങുന്ന പ്രസ്താവനയിൽ തന്നെ വേഡ്സ് വർത്തു വെടിപ്പായി പറഞ്ഞു വച്ചിട്ടുണ്ട്.


(ആ വാക്യം പൂർണ്ണമായി വായിച്ചെത്തുന്നതിനു മുൻപ് തന്നെ വിറ കയറി കാവ്യപാത്രം നിറയാനുള്ള നീരൊഴുക്ക് വേർഡ്‌സ് വർത്തിന്റെ കാവ്യപാത്രത്തിൽ ഇല്ല പിന്നെയല്ലേ കവിഞ്ഞൊഴുകുന്നത് എന്നൊക്കെ എഴുതി അജ്ഞതയുടെ ആനന്ദാനുഭവം ആസ്വദിക്കുന്നതും ഇതേ പണ്ഡിതർ തന്നെയാണ്; കവിത വികാരത്തിന്റെ വെള്ളപ്പൊക്കമാണ് എന്ന് വേർഡ്‌സ് വർത്ത് ഒരു നിർ വചനവുമെഴുതിയിട്ടില്ല. നിങ്ങൾക്ക് അനിയന്ത്രിയതമായ കോപമോ, ഭയമോ, ദുഖമോ, ലൈംഗികാനുരാഗമോ ഉണ്ടാകാം. അതിരു മുറിക്കുന്ന വൈകാരികത കവിതയുടെ ഉള്ളടക്കസമ്മർദ്ദമാണ് എങ്കിലും അതിനെ വിചാര ഘടനകൊണ്ട് രൂപനിയന്ത്രിതമാക്കാൻ കഴിയുന്നില്ലെങ്കിൽ അത് കവിതയാകുന്നില്ല എന്ന് പറയുന്ന കവി വാക്യത്തിന്റെ ആദ്യഭാഗത്തെ മുറിച്ചെടുത്ത് ഇതാ വികാര വെള്ളപ്പൊക്കമാണ് കവിത എന്ന് വേർഡ്‌സ്‌വർത് നിർവചിച്ചിരിക്കുന്നു എന്ന് ഉദ്ഘോഷിക്കുന്നത് ഒരു തരം മാനസികപകർച്ചവ്യാധിയായി ഇംഗ്ലീഷ് സാഹിത്യ പഠനത്തെ നിർദ്ദയം ഭരിച്ചു കൊണ്ടിരിക്കുന്നു. വികാരവിചാരസംശ്ലേഷണത്തിന്റെ രൂപമാണ് കവിത എന്ന് പറയുന്ന വാക്യത്തുടക്കത്തിലെ ഒരു മെറ്റഫോർ പറിച്ചെടുത്തു അതാണ് കവി പറഞ്ഞതിന്റെ ആദിയും അന്തവുമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞു തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. കവിതയ്ക്കു നിയോക്‌ളാസ്സിസിസം നിർമ്മിച്ചു കൊടുത്ത യാന്ത്രികനിർമ്മാണവിദ്യയെ തള്ളിക്കളയാൻവേണ്ടിയാണ്വികാരങ്ങളുടെ അതിശക്തമായ അതിപ്രവാഹം എന്നൊരു രൂപകം കാവ്യ ശാസ്ത്രകാരൻ പ്രയോഗിക്കുന്നത്. ആ രൂപകത്തിൽ കടന്നു പിടിച്ചു കൊണ്ട് സൂത്രവിദ്യകളിക്കുന്നവർ ആ വാക്യം മുഴുവൻ വായിക്കാൻ തയ്യാറാവാത്ത സ്ഥിതിക്ക് ആവാക്യമുൾക്കൊള്ളുന്ന “നാട്ടു ഗീതികൾക്കു ഒരു മുഖവുര” എന്ന ഹിസ്റ്റോറിക് ആയ, ചരിത്രനിർമ്മിതിപരമായ പ്രബന്ധം പൂർണ്ണമായും വായിച്ചെത്താൻ സാധ്യതയില്ല. കവിത, കവി എന്ന് ധരിച്ചു കാവ്യദേവതാപൂജ ചെയ്യുന്നവന്റെ മണ്ട പിളർന്നു കാവ്യദേവത കോരിയൊഴിച്ചു കൊടുക്കുന്ന ഇൻസ്പിറേഷൻ ആണെങ്കിലും ആ കവിത നിർമ്മിക്കുന്നതിനുള്ള ചതുരവും വൃത്തവും മട്ടത്രികോണവും ഒക്കെ നിർമ്മിക്കുന്നു. ഒരു ഫോർമുലയും ഇൻസ്ട്രുമെന്റ് ബോക്സും ഒക്കെ വേണമെന്ന് പറഞ്ഞത് ക്ലാസ്സിസ്റ്റുകളാണ്. വേർഡ്‌സ്‌വർത്തിന്റെ അതിപ്രവാഹിയായ വികാരജലത്തിനു, കാവ്യദേവത ഒഴിച്ചു കൊടുക്കുന്ന ദൈവികമായ സ്കോച്ച് വിസ്കിയുടെ ആധ്യാത്മിക ലഹരിയുണ്ടാവില്ല. ആ ലഹരിയിൽ നിന്ന് കവിത നിർമ്മിക്കുന്നതിന് സൂത്രവാക്യവും റൂൾത്തടിയും വേണം എന്ന് പറയുന്നതിനേക്കാൾ ലളിതമായിട്ടാണ് വികാരതിസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് ഒരു പ്രജ്ഞാപരമായ ഇടപെടലുണ്ടാവണമെന്നു കവി പറഞ്ഞത്; ഒരിക്കൽ ഉണ്ടായ നേരനുഭവങ്ങളെ മനസ്സു ശാന്തമാവുമ്പോൾ ഓർമ്മത്തിരുത്തലിനു വിധേയമാക്കുന്ന പ്രവർത്തനമാണ് കവിത എന്ന് കൂടി കവി പറയുന്നുമുണ്ട്. ഗദ്യവും പദ്യവുമൊക്കെ ചേരുംപടി ചേർത്ത നാടകമാണ് ചെക്കാ കവിത എന്ന് ---------ഇന്ത്യയിലോ അതോ ഭാരതത്തിലോ ഏതാണ് സ്ഥലമെന്നു തീരുമാനമായിട്ടില്ല --- ജീവിച്ചിരുന്ന പൗരാണികർ സാഹിത്യ അക്കാഡമി അധ്യക്ഷൻ സച്ചിദാനന്ദനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് ! ഇക്കാര്യം തന്നെ എപ്പിക്കിനെയും നാടകത്തെയും മുൻ നിറുത്തി പൗരാണികനായ അരിസ്ടോട്ടിലെന്ന പാശ്ചാത്യ ഭൗതികവാദകാവ്യശാസ്ത്രകാരനും പറയുന്നുണ്ട്. അതായതു കവിത, പദ്യം എന്ന ഭാഷാക്രമത്തിലൂടെ എന്നപോലെ ഗദ്യം എന്ന ഭാഷാക്രമത്തിലുമാവാം, ഗദ്യം പദ്യം എന്ന വേർ തിരിവ് കവിതയിൽ പ്രസക്തമല്ല എന്ന ഈ പഴയ കാര്യം ഇംഗ്ലീഷ് സാഹിത്യത്തിൽ ശക്തമായി പറഞ്ഞു വച്ചതും വേർഡ്‌സ് വർത്ത് ആണ്; ഗദ്യത്തോടടുത്തു നിൽക്കുന്ന ബ്ലാങ്ക് വേഴ്‌സിനേക്കാൾ ഗദ്യാത്മകത വേഡ്സ് വർത്തു കവിതകളിലുണ്ട്; അപ്പോഴാണ് ഒരാൾ കരകവിഞ്ഞു കുതിച്ചൊഴുകുന്ന കാവ്യജലം അളന്നെടുക്കാൻ പാത്രവുമായി നിൽക്കുന്നത്! സായിപ്പു എന്നതിന് പുറമെ പണ്ഡിതൻ കൂടിയായ ഒരു ദേഹം ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കൈ അടിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പരമമായ ധർമം; കവിത ദേവദൂതവദനങ്ങളിൽ നിന്നൊഴുകുന്ന പൂങ്കണ്ണീരല്ല മനുഷ്യന്റെ അസ്ഥിയും ചോരയുമാണ് എന്ന് നാട്ടു ഗീത മുഖവുരയിൽ എഴുതി വച്ചതും വേർഡ്‌സ് വർത്ത് തന്നെയാണ്. നിരക്ഷരനായ ഗ്രാമീണന്റെ ഭാഷയും ഉടലും തൊഴിലുമാണ് കവിത എന്നും വൃദ്ധനായ കുളയട്ടപിടുത്തക്കാരന്റെ ജീവിതമാണ് നേരായ കാവ്യ പ്രമേയമെന്നും പറഞ്ഞുകൊണ്ട് കൊണ്ട് നവറിയലിസത്തിന്റെ മരം ഇംഗ്ലീഷുകാരന്റെ ഭാഷയിൽ നട്ടു പിടിപ്പിച്ചതും വേർഡ്‌സ് വർത്താണ്; ഇതൊക്കെ തമസ്കരിച്ചു കൊണ്ടാണ് ഏതോ വിക്രമാദിത്യൻ കഥയിലെ വേതാളത്തിന്റെ വായയിൽ നിന്ന് ഇറങ്ങി വരുന്ന ആധ്യാത്മിക മിസ്റ്റിസത്തിന്റെ അവതാരമാണ് വേർഡ്‌സ് വർത്ത് എന്നൊരു വാദം നമ്മുടെ പാഠശാലകളിൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതു; -necessity of atheism - എന്നൊരു രേഖ പ്രസിദ്ധം ചെയ്തതിന്റെ പേരിൽ സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ട ഷെല്ലിയുടെ പടിഞ്ഞാറൻ കാറ്റിന്റെ പ്രമേയവും പ്രമേയ ഭാഷയും പ്രത്യക്ഷത്തിൽ തന്നെ തീ പിടിക്കാൻ കാത്തു നിൽക്കുന്ന രാഷ്ട്രീയ വിപ്ലവത്തിന്റേതാണ് എന്ന് എത്ര അധ്യാപകർ വിദ്യാർത്ഥികളോട് തുറന്നു പറഞ്ഞിട്ടുണ്ട്? ബ്രിട്ടിഷ് കൊളോണിയലിസം എന്ന കടൽക്കിഴവൻ തൊണ്ടയിൽ കുടുങ്ങിക്കിടക്കുമ്പോൾഅയാളുടെ ശബ്ദത്തിൽ സംസാരിക്കുന്ന ഭൂതത്താന്മാരാണ് കുട്ടികൾക്കുവേണ്ടി കാവ്യാർത്ഥവിവരണ പുസ്തകങ്ങൾ തരപ്പെടുത്തുന്നത് എന്നതിൽ അദ്‌ഭുതത്തിനു വകയില്ല. റിയലിസവും തുടർന്ന് വരുന്ന റിയലിസത്തിന്റെ വകഭേദങ്ങളുമെല്ലാം ജനാധിപത്യ കാലത്തു മനുഷ്യനെ തിരുത്തി എഴുതിക്കാണിച്ചു; - ഈ തിരുത്തലിന്റെ തീവ്രത പസോളിനി കാന്റർബറിറ്റെയിൽസിനെയും ഈഡിപ്പസിനെയും, തെരുവിലെ കൂട്ടിക്കൊടുപ്പുകാരന്റെ ജീവിതവൃത്തത്തെയുമൊക്കെആവിഷ്കരിക്കുന്നിടത്തുണ്ട്; അയാൾക്ക് പകരം വയ്ക്കാൻ മറ്റൊരു ചലച്ചിത്രകാരനെ കണ്ടെത്താനാവുമോ?--- ഇതൊക്കെയും കാണാൻ കഴിയാത്ത കേരളത്തിലെ ഇടതുപക്ഷസൈദ്ധാന്തികർ അൽത്തൊസ്സറും ഗ്രാംഷിയും ഈഗ്ൾട്ടനും റെയ്മോണ്ടുമില്ലാതെ ഒന്നും ചെയ്യാൻ പറ്റുകയില്ല എന്ന് പറഞ്ഞു അവിടെയുമിവിടെയും കടിച്ചു നടക്കുന്നത് കൗതുകകരമായ കാഴ്ചയാണ്; ഫ്രോയ്ഡ്, കവിതയുടെ ഉറവ മനസ്സിന്റെ ഉപബോധമാണ് എന്ന് പറഞ്ഞതിനെ ഏറ്റുപിടിച്ചുകൊണ്ടാണ് ലക്കാൻ എന്ന പേരിലറിയപ്പെടുന്ന ഭാഷാ ജിംനാസ്‌റ്റിക്‌സ് വിദഗ്ധൻ അപബോധത്തിൽ നിന്ന് വരുന്ന ഭാവനാത്മക ഭാഷ പെണ്ണാണെന്നും ബുദ്ധിയുടെ പരുക്കൻ ഭാഷ, ഗദ്യ ഭാഷ ആണാണെന്നുമൊക്കെ പറയാൻ താൽപര്യപ്പെട്ടതും ഏഡ്രിയെൻ റീച് , ലൂസി ഇരിഗാരി, ഹെലൻ സീക്കൂ തുടങ്ങിയ പെണ്ണെഴുത്ത് ഗവേഷകർ ഗദ്യം ആണ് ആണെന്നും നൈസർഗ്ഗികവുംപ്രജ്ഞാപരമായ യുക്തിയുടെ കലർപ്പില്ലാതെ ശുദ്ധമായി ഈടാർന്നു പ്രവഹിക്കുന്ന കവിതയുടെ ഭാഷ പെണ്ണാണെന്നുമൊക്കെ പറഞ്ഞുഉന്മാദിക്കാൻ ശ്രമിച്ചത്. മലയാളത്തിൽ തടസ്സങ്ങളിലല്ലാതെ പദങ്ങൾ ഒന്ന് മറ്റൊന്നിനുമേൽ ലയിച്ചു ഒഴുകിയെത്തുന്ന പദ്യരൂപ കവിതയെഴുതിയിട്ടുള്ളത് നാരായണഗുരുവും ചങ്ങമ്പുഴയും,കുഞ്ഞിരാമൻ നായരും കുമാരനാശാൻ,ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവരും സ്ത്രീപക്ഷത്തു നിന്ന്ഏറ്റവുമൊടുവിൽ ആര്യാ ഗോപി യുമാണ്; അവരുടെയൊക്കെ ഭാഷ പെണ്ണാണെന്നും ഗദ്യകവിതാരൂപത്തിൽ കവിതയെഴുതിയ രാജലക്ഷ്മിയുടെ ഭാഷ ആണാണെന്നുമൊക്കെ പറഞ്ഞുകളഞ്ഞാൽ വിദ്യാർത്ഥികളുടെ തലവിധി എന്ന് പറഞ്ഞു ലക്കാനെ സ്തുതിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. പറയുന്ന കാര്യങ്ങളൊക്കെ വിവാദാത്മകമാണെങ്കിലും പറഞ്ഞതിൽ പാതിയും അസംബന്ധങ്ങളാണെങ്കിലും നമ്മെ ഞെട്ടിക്കുന്ന നേരിന്റെ പ്രഹരശേഷി ഫ്രോയ്ഡിന്റെ നിരീക്ഷണങ്ങളിലുണ്ട്. കേരളസർവകലാശാല ഇംഗ്ലീഷ് എം.എ.യുടെ ചോദ്യക്കടലാസിൽ- FRAUD- എന്നൊരു പേരു കണ്ടു പരീക്ഷ എഴുതാൻ തുടങ്ങുന്ന വിദ്യാർത്ഥി ഹാളിൽ എണീറ്റുനിന്നു ഇതാരാണ് സാറേ എന്ന് എന്നോട് ചോദിച്ചു. ചോദ്യക്കാരൻ ഉദ്ദേശിച്ചത്- FREUD-എന്ന മറ്റൊരുവനാണ് എന്ന് ഉറപ്പു കൊടുത്തതിനു ശേഷമാണ് വിദ്യാർത്ഥി സമചിത്തത വീണ്ടെടുത്തത്; ലക്കാൻ അന്ന് അത്രയ്ക്ക് പ്രഖ്യാതനായിരുന്നില്ല; സിലബസ്സിൽ കയറിയിട്ടുമില്ല എന്നാണ് ഓർമ്മ; അങ്ങനെ ആയിരുന്നെങ്കിൽ ചോദ്യകർത്താവ് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് എളുപ്പത്തിൽ പറയാൻ ഗായത്രി ചക്രവർത്തി സ്പിവാക്കിനോ ലോഗോസെൻട്രിസം പാശ്‌ചാത്യ തത്വചിന്തയിൽ മാത്രമുള്ള അദ്‌ഭുതമാണെന്നു കണ്ടു പിടിച്ച ദെറിദയ്ക്ക് പോലുമോ പറയാൻകഴിയുമായിരുന്നില്ല; ഓംകാരമായ പൊരുളിന്റെ ഫൊണെറ്റിക് ലിപി കണ്ടു പിടിച്ച പുണ്യപുരാണ ഭൂമിയിൽ നിന്ന് കൊണ്ട്, ആദിയിൽ വചനമുണ്ടായി എന്ന കിഴക്കൻ ഹീബ്രു പരിഭാഷ കേട്ടു ശീലിച്ച, എല്ലാ പുലരികളിലും ബിഗ്ബാങ് ശബ്ദം കേട്ടുണരുന്ന ഇസ്‌റോവിന്റെ നാട്ടിലെ പാഠശാലകളിലാണ് ഈ ദെറിദിയൻ അബദ്ധത്തെ കൂലംകുഷകുതൂഹലം കുടയുമെടുത്തു ചർച്ച ചെയ്തു ശുശ്രൂഷിക്കുന്നതു. ഈ ഭൂമിയിൽ ആദിയും അന്തവുമില്ലാത്ത ഒന്നേയുള്ളൂ. അത് കൊളോണിയൽ മാനസിക ദാസ്യവൃത്തിയാണ്; കൊളോണിയലിസം ആഭ്യന്തരമായാലും വൈദേശികമായാലും മുതലാധിപത്യപരമായാലും ഫാസിസിസ്റ് സാങ്കേതികവിദ്യാധിപത്യപരമായാലും അല്ലെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം പോലുമില്ലാതെ നാം അതിനെ സേവിച്ചിരിക്കും. സേവനത്തിന്റെ വാസ്തുവിദ്യ ദുരൂഹമായിരിക്കും എന്നാണ് ആദായ നികുതി കാര്യഗ്രാഹി സംഘം നമ്മെധരിപ്പിച്ചിരിക്കുന്നതു; പാഠശാലാദാസ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു കാടു കയറിയതാണ് നമുക്ക് പ്രധാന പ്രമേയത്തിലേക്കു മടങ്ങി വരാം)



."if poetry comes not as naturally as the Leaves to a tree it had better not come at all," എന്ന് പറയുന്ന കീറ്റ്സ്, വികാരത്തിന് തുല്യമായ ബിംബസൂത്രവാക്യനിർമ്മിതിക്കു വസ്തുക്കളെയോ സ്ഥിതിസന്ധികളെയോ സംഭവങ്ങളുടെ ശൃംഖലയെയോ ഉപയോഗപ്പെടുത്തണമെന്ന് പറയുന്ന വികലവസ്തു നിഷ്ഠതാവാദശാലയിൽ എത്തിനിൽക്കുന്നു എന്ന് പറയുന്നത് അസാമാന്യമായ വിവരക്കേടാണ്. ഇത് സായ്വിന്റെ ഭാഷ ഇത് സായ്വിന്റെ സാഹിത്യം ഇത് സായ്വിന്റെ തന്നെ വ്യാഖ്യാനം എന്നൊക്കെ പറയാമെങ്കിലും എലിയട്ട് ഷേക്ക് സ്പീയറേയും കീറ്റ്സ് നെയും ആക്രമിക്കാൻ വേണ്ടി മുന്നോട്ടു വയ്ക്കുന്ന വാദങ്ങളെ ചോദ്യം ചെയ്യാനും വിമർശിക്കാനുമുള്ള അവകാശം ഏതു രാജ്യത്തെ ഏതു ഭാഷ സംസാരിക്കുന്ന വായനക്കാരനുമുണ്ട്. ദെറിദയെന്നോ ബാർത്തെന്നോ ഡെല്യൂസും ഗതാരിയുമെന്നോ കേട്ടാൽ പേടിച്ചു വിറച്ചു സാഷ്ടാംഗപ്രണാമം ചെയ്യാനല്ലാതെ അവരുടെ രാഷ്‌ടീയവിദ്യാകൗശലത്തെ വിമർശിക്കാനോ ചോദ്യം ചെയ്യാനോ മലയാളിയായ സാഹിത്യകുശലന്മാർക്കും കുതുകികൾക്കും കഴിയാതെ പോവുന്നത് ബൗദ്ധിക കൊളോണിയൽ അടിമത്തമനസ്ഥിതി മൂലമാണ്. നെഗറ്റീവ് കേപ്പബിലിറ്റി സിദ്ധാന്തത്തെ, അതെന്ത് എന്നതിനെപ്പറ്റി അങ്കും പുങ്കുമില്ലാത്ത ഒരു പണ്ഡിതൻ സംക്ഷിപ്‌തരൂപത്തിൽ പ്രസ്താവനപുറപ്പെടുവിക്കുമ്പോൾ അയാളുടെ ഭാവുകത്വ പരിമിതികളെ വിമർശിക്കാനുള്ള ഔചിത്യം പോലും നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല; വികാരസമഭാഷ്യമാവുന്ന വസ്തു ബിംബങ്ങളും സംഗത സ്ഥിതികളും സംഭവശൃംഖലകളും കവിതയിൽ ഉണ്ടാവാൻ പാടില്ല എന്ന് കീറ്റ്സ് എവിടെയും പറയുന്നില്ല; അതൊക്കെയും കവിതയിൽ പ്രവേശിച്ചു വികാര സഹബന്ധിയാവുന്നത് ഒരു കൗശലമോ സൂത്രവാക്യവിദ്യയോ അയിട്ടല്ല, മരത്തിൽ ഇലകൾ ഉണ്ടാവുന്നത് പോലെയാണ് എന്നദ്ദേഹം കാണുന്നു. അങ്ങനെ മരത്തിൽ ഇലകൾപോലെ അത് കവിതയിൽ വിടർന്നു വീശുന്നില്ല എങ്കിൽ, എങ്കിൽ കവിത തന്നെ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് പറയുന്ന കീറ്റ്സിന്റെ കാവ്യമനോഭാവുകത്വ സിദ്ധാന്തത്തിൽപോലും വസ്തുബദ്ധകാവ്യരചനാനിഷ്ഠയുടെ സൂത്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് കീറ്റ്സ് പറയുന്നത് എന്തിനെക്കുറിച്ചാണെന്നു മനസ്സിലാക്കാൻ കഴിയാത്തതു കൊണ്ടാണ്; എങ്കിലും, അബ്‌റാംസിന്റെ സാഹിത്യ സംപ്രത്യയ സംക്ഷേപവേദപുസ്തകത്തെപ്പോലും വിമർശന ബുദ്ധിയോടെ പരിശോധിക്കാൻ നാം തയ്യാറാവുന്നില്ല.


ജീവിതത്തിന്റെഇരുണ്ടരാത്രിഭാഗത്തെ (നൈറ്റ്സൈഡ്ഓഫ്ലൈഫ്എന്ന്ഫ്രോയിഡിനെമുൻനിറുത്തിട്രില്ലിങ്) തീക്ഷ്ണമായിഅറിയുവാനുള്ളഭാവുകത്വശേഷി,---നെഗറ്റിവ്കേപ്പബിലിറ്റി -- എല്ലാകവികളിലും ( അതുംഒരേതോതിൽ) ഉണ്ടാവണമെന്നില്ല; ചിലരിൽഅത്കവിത്വത്തിന്റെമുഖ്യഭാവുകത്വകാണ്ഡംആയിരിരിക്കും. ചിലരിൽഅതിന്റെനേർത്തസമ്മർദ്ദങ്ങളുണ്ടായിഎന്ന്വരാം. ചിലരുടെകവിതഅത്ഉൾക്കൊള്ളാൻശേഷിയില്ലാത്തവിധംഫോർമലിസ്റ്ആയപരിതൃപ്തിയുടെആനന്ദപ്രകാശനമായിരിക്കാം. ''ആനന്ദലബ്ധിക്കിനിയെന്തുവേണം'' എന്നുചോദിക്കുന്നഎഴുത്തുകാരന്അപ്രാപ്യമായഒരുഭാവുകത്വവിശേഷമാണത്; ഇരുണ്ടഭാവുകത്വപ്രേരണകളുള്ളദസ്തെയെവ്സ്കിക്കു , ഒരിക്കലുംഅങ്ങനെചോദിയ്ക്കാൻകഴിയുമായിരുന്നില്ല; അധികാരവ്യവസ്ഥാനിഷേധത്തിന്റെകരിരചനയുടെരക്തത്തിൽഇല്ലാത്ത,വ്യവസ്ഥാനീതിസംതൃപ്തനായ ---(വാലസ്സ്റ്റീവൻസ് -- പരിതൃപ്തിയെcomplacency-എന്ന്വിളിക്കുന്നു ) -- കോൺഫോർമിസ്റ്ആയ, കവിക്ക്ഈനിഷേധാനുഭവശേഷിഉണ്ടാവുകയില്ല; പ്രാണനാഥനെനിക്ക്നൽകിയപരമാനന്ദവുംതാരാട്ടുംസങ്കീർത്തനവുമെഴുതിശീലിച്ചവിരലുകളെവിറപ്പിക്കുന്നഒരുഭാവുകത്വഗഹനതയാണത്(എങ്കിലുംതമ്പിക്ക്സമാനമായപരമാനന്ദത്തിലെത്താൻഅരബിന്ദോയുടെപരമാനന്ദപ്രഹസനങ്ങൾക്കുപോലുംകഴിയുന്നില്ല); തമ്പിയുടെസുകുമാരഗുണത്തെഇകഴ്ത്തുകയല്ലമറിച്ചുയഥാർത്ഥകവിതമറ്റൊന്നാണ്, യമുനാതീരത്തുഗോപികമാരെഇക്കിളിപ്പെടുത്തുന്നചഞ്ചലകരയുഗശാലിത്വമാണ്മഹാകവിത്വമെന്നുപറയുന്നകൂട്ടരോട്അതുംകവിതയാണ്എന്ന്സമ്മതിക്കാമെങ്കിലുംഅതിനുതാഴെഒരുനരകമുണ്ട്എന്നതിന്റെഅറിയിപ്പായിരുന്നുനെഗറ്റിവ്കേപ്പബിലിറ്റിസിദ്ധാന്തം (നരകമിവിടെയാണ്ഹന്ത, കഷ്ടം! എന്ന്കവി.) മലയാളത്തിൽതന്നെഇത്തരമൊരുഭാവുകത്വവിശേഷംതീവ്രമായിരേഖപ്പെടുത്തുന്നകവികൾശ്രീനാരായണഗുരുവും --(ചിജ്ജഡചിന്തനം) -കുമാരനാശാനുമാണ് -(-ലീല,കരുണ) ഗദ്യത്തിൽഈനിഷേധഭാവുകത്വംതീവ്രമായിപ്രവർത്തിക്കുന്നത്വി.കെ.എന്നിന്റെരാഷ്ട്രീയകൃതികളിലാണ്; ഹാസ്യംജീവിതത്തെനിഷേധാത്മകമായികാണുന്നഒരുസമീപനമാണെങ്കിലുംഅതിനുജീവിതഗരിമാമണ്ഡലത്തിന്റെമസ്തകത്തെപിളർക്കാനുള്ളശേഷിഉണ്ടാവുമ്പോഴാണ്അവിടെചിരിവിനാശകരമാവുന്നതു; ബഷീറിന്റെശബ്ദങ്ങൾമുതൽമതിലുവരെയുള്ളകൃതികളിൽനെഗറ്റീവ്കേപ്പബിലിറ്റിയുടെഭിന്നശ്രേണികളുണ്ട്; പൂന്താനത്തിന്റെകൃഷ്ണകൃഷ്ണാഎന്നഭക്തിസാന്ദ്രമായനിലവിളിക്കുശേഷംകാണുന്നതൊക്കെയുംനിഷേധഭാവുകത്വമാർന്നകവിതയുടെധാർമികരോഷമർമ്മരങ്ങളാണ്; ഹാസ്യത്തിൽഈനിഷേധാത്മകഭാവനയുടെനിഴലാട്ടംകണ്ടിട്ടാണ്കേസരിബാലകൃഷ്ണപിള്ള,കുഞ്ചൻഎഴുത്തച്ഛനെക്കാളുംതീക്ഷ്ണമായിജീവിതത്തെഅറിഞ്ഞകവിയാണ്എന്ന്മലയാളത്തോട്പറഞ്ഞത്;ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരംഎന്നൊക്കെജീവിതത്തിന്റെവിഫലനാടകത്തെകാണുന്നഎഴുത്തച്ഛൻ, കെ.സി.കേശവപിള്ളയെപ്പോലെഅലംഘനീയമാണ്വിധിമഹിമഎന്ന്കരുതുന്നതുകൊണ്ടുതന്നെജീവിതത്തിന്റെഇരുണ്ടനിറമുള്ളഉദ്വിഗ്നതകൾഅദ്ദേഹത്തിന്അപ്രാപ്യമാണ്. ബ്രാഹ്മിണിക്ഐഡിയോളോജിക്കൽകോൺഫോർമിസത്തിന്റെകവിത negative capability-യെ -ആവേശപൂർവംഉപരോധിക്കുന്നത്കൊണ്ടാണ്എഴുത്തച്ഛൻകവിയോഅതോജനകീയഭക്തിഗായകനോ --കുഞ്ഞപ്പപട്ടാന്നൂരോ- എന്ന്ഒരുകോൺഫോർമിസ്റ്വിമർശകനാകാൻശ്രമിച്ചുപരാജയപ്പെട്ടമാരാർപോലുംസന്ദേഹിച്ചതു. വിധിമഹിമയുടെകഥപറഞ്ഞുമനുഷ്യജീവിയെപ്രാർത്ഥനാനിരതനാക്കുന്നഎഴുത്തച്ഛനും, ഈമഹിമഇത്തിരികഷ്ടംതന്നെയല്ലേഎന്ന്ചോദിക്കുന്നകെ.സിക്കുമപ്പുറമുള്ളനീചഭൂതലത്തിൽനിന്ന്കൊണ്ടാണ്, സാമൂഹ്യനിയമങ്ങളെയുംവിധിനിയമങ്ങളെയുംലംഘിക്കുന്നഭയ -ശോക- രാഗസംകുലയായലീല, വിദയനിയതി, ദുസ്തരൗഘയായഒരുനദിയാണെന്നുംആനദിയെഎതിർത്തൊരുജന്തുനീന്തുമോഎന്നുംചോദിക്കുന്നത്; ദക്ഷിണ്യമില്ലാത്തകാരുണ്യവാനായദൈവത്തെവിദയൻഎന്ന്ആക്ഷേപിച്ചുകൊണ്ടാണ്ആവിദയഘോരനദിക്കെതിരെനീന്തിക്കയറുമോഎന്ന്മനുഷ്യഗണത്തിൽപെട്ടലീലഎന്നപെൺജന്തുചോദിക്കുന്നത്; ചക്ഷുശ്രവണഗളസ്ഥമാംദർദ്ദുരംഎന്നഅവസ്ഥസങ്കടകരമാണെങ്കിലുംആഅവസ്ഥയുടെഉടയവനായദൈവംനീതിമാനാകയാൽഭക്ഷണത്തിന്റെപരാതിപിൻവലിച്ചുആധ്യാത്മികവൃത്തിയിലേർപ്പെട്ടുമോക്ഷംകരസ്ഥമാക്കണമെന്നുപറയുന്നകവിയുംനീതിമാനല്ലാത്തദൈവവിധിക്കെതിരെനീന്തിക്കയറുമോഎന്നചോദ്യത്തിലൂടെവിധിമഹിമയെപ്രശ്നവൽക്കരിക്കുന്നകവിയുംഭാവുകത്വത്തിന്റെവിരുദ്ധമണ്ഡലങ്ങളിലാണ്നിൽക്കുന്നത്. വിധിമഹിമയുമായുമായിപോരാട്ടത്തിനിറങ്ങുന്നഭയശോകരാഗസങ്കുലമായമനസ്സിൽ, കീട്സ്, നെഗറ്റീവ്കേപ്പബിലിറ്റിയെപ്പറ്റിപറഞ്ഞതെല്ലാമുണ്ട്. മോക്ഷംഎന്നആധ്യാത്മികതയ്ക്കുസ്റ്റീവൻസ്നൽകുന്നഭൗതികപര്യായപദമാണ് complacency --- പരിസംതൃപ്തി; പരിസംതൃപ്തിഎന്നകവിത്വവിരുദ്ധതയെആധ്യാത്മികബിംബാവലികൊണ്ടുപരമാനന്ദചരിതമാക്കുന്നഅരബിന്ദ്ഘോഷിന്റെഅത്രഉയരമുള്ളകവിതപാശ്ചാത്യനാടുകളിൽപ്പോലുംകണ്ടിട്ടില്ലഎന്ന്സായ്‌വ്പറഞ്ഞപാടെഅത്അപ്പാടെവിഴുങ്ങികവിതയെസംബന്ധിച്ച്അന്തിമതീരുമാനംകൈക്കൊണ്ടജനതയാണ്നാം. പോരാഞ്ഞിട്ട്അരബിന്ദോയുടെസനാതനധർമ്മസങ്കീർത്തനത്തെആകാശത്തോളമുയർത്താൻഔദ്യോഗികതലത്തിൽആസൂത്രിതഗൂഢശ്രമങ്ങൾനടക്കുന്നതറിഞ്ഞിട്ട് ''പയ്യൻസ്''തമിഴകത്തുനിന്നുവേണ്ടാതീനങ്ങൾവിളിച്ചുപറയുകയുംഅത്രാഹുലന്റെരാഷ്ട്രീയഭാവിയിൽവിള്ളലുകൾവീഴ്ത്തുകയുംചെയ്തസങ്കടകരമായഅവസ്ഥയിലാണ്നാംജീവിക്കുന്നത്; മലയാളത്തിലെപുരോഗനസാഹിത്യസച്ചിദാനന്ദങ്ങൾക്കുസനാതനധർമവാദിയായഅരബിന്ദോയ്ക്കപ്പുറംഘ്രാണശക്തിയുള്ളഒരുകവിയെയുംഇതഃപര്യന്തംകണ്ടെത്താനായിട്ടില്ല. ഈസച്ചിദാനന്ദത്തിന്റെനേർവിപരീതമാണ്നെഗറ്റീവ്കേപ്പബിലിറ്റി. നെഗറ്റീവ്കേപ്പബിലിറ്റി -യെക്കുറിച്ചുള്ളവിശദമായചർച്ചപിന്നീടാവാം; ഇത്ഒരുഉപക്രമംമാത്രമാണ്.


 

എസ്. സുധീഷ്‌

നിരൂപകന്‍, അദ്ധ്യാപകന്‍


155 views0 comments

Related Posts

bottom of page