പർണ്ണശാല
- GCW MALAYALAM
- Oct 21, 2023
- 1 min read
Updated: Nov 1, 2023
കവിത
ഡോ.ഗംഗാദേവി.എം

എന്നെ
വീണ്ടും വീണ്ടും
ഉപേക്ഷിക്കുക .....
പിന്നെ
തിരികെ വിളിച്ച്
ബലപരീക്ഷണം
നടത്തുക,
അബലയല്ലെന്ന്
കാണിക്കുവാൻ
ഇന്ന്
ഭൂമി പിളർക്കുകയില്ല
എന്ന്
ഉറപ്പുണ്ടെങ്കിൽ.
എന്നെ
വീണ്ടും വീണ്ടും
മറക്കുക.
പിന്നെ
ഓർമ്മവരുവാനായി
വടിവാളെടുത്ത്
മീന്തല വെട്ടുക...
പർണ്ണശാലകൾ
കടന്ന്
നീ വരുമ്പോഴെക്കെൻ്റെ
ഉണ്ണി
വിദേശപഠനത്തിന്
പോകില്ലെന്ന്
തോന്നുന്നുവെങ്കിൽ.
വീണ്ടും വീണ്ടും
എൻ്റെ
തുണിയുരിഞ്ഞോളൂ,
മഹാമഹന്മാർ
കണ്ണടയ്ക്കുമെന്നറിയാ-
വുന്നതു കൊണ്ട്.
ഹംസങ്ങൾ
ഇല്ലാത്തതു കൊണ്ട്
ഇനി മേലിൽ
ഞാൻ
ഈ
തേർത്തട്ടിലിരുന്ന്
കാലം കഴിച്ചോളാം.
Comments