കവിത
തുരുത്തുകളിലുള്ള കല്ലുകൾ
പുഴയുടെ ഹൃദയത്തിലേക്ക്
കിണറ്റിൽ നിന്നെന്നപോലെ
എത്തി നോക്കുന്നു.
വെള്ളം ഒഴുകിപ്പരന്ന
ശബ്ദത്തിന്റെ ഓർമയെ
വെളിച്ചത്തിൽ പൊതിഞ്ഞ്
ആകാശത്തേയ്ക്കെറിഞ്ഞു
പൊട്ടിച്ചിരിക്കുന്നു.
വീണ്ടും വീണ്ടും
ഹാ എന്ന ശബ്ദത്തോടെ
കനത്തിൽ വട്ടത്തിലേക്ക്
മടങ്ങുന്നു.
കഥ ആരംഭിക്കുന്നതിനിടയിലെ
നിശബ്ദതയിൽ
മനുഷ്യന്മാരെക്കുറിച്ചോർക്കാതെ
നിങ്ങൾ
ഒരു പാത്രം നിറയെ എന്നെ
മോന്തിക്കുടിക്കുന്നു.
ചിമ്മിനിവെളിച്ചത്തിൽ ദാഹം
അരൂപിയായപുകയായി
ഒഴുകിനടന്നു.
മണം ദു:ഖത്തെക്കുറിച്ച്
ഓർത്ത്ഉറങ്ങാതെ കിടന്നു.
2.
അധികം ആൾ തിരക്കില്ലാത്ത
ഒരിടം.
കസേരയിൽഎന്റെ
ചന്തിക്കടിയിൽഅമർന്ന
നിന്റെവാക്കുകൾ.
ഊരിക്കളഞ്ഞിട്ടുംനനവിലേക്കും
ദുർഗന്ധത്തിലേക്കുംനീങ്ങിയ
തുണിയായി.
എന്റെ സ്നേഹം
ഉടലിനെവിഴുങ്ങുന്നതും
ആഴത്തിലേക്ക്
കല്ലുകളെറിയുന്നതുമായി.
അറിയാത്തത്രയുംദൂരത്തേയ്ക്ക്
പറന്നുപോവുന്ന
ആ കല്ലുകളുടെ
ആക്കത്തേക്കുറിച്ചറിയാനായി
ഒരു നിമിഷം
മൗനം പ്രാപിക്കുന്നു.
നിഴലിനേക്കാൾവേഗത്തിൽ
ഇരുട്ടിനെവിഴുങ്ങിയ നിന്റെ
അലസതയിൽ
കൊടിക്കൂറയ്ക്കൊപ്പം
ഞാനും ആടിയഴിഞ്ഞു.
കാറ്റിന്റെമൂകതയ്ക്കൊത്ത്
തുറന്നുവെച്ചദ്വാരത്തെപ്പോലെ
വ്യാസംകൂടിയും കുറഞ്ഞും.
3.
ഇരവുകളുടെചക്രത്തിൽ
കാക്ക വീർപ്പുകൾ എറിഞ്ഞു.
അകലം എന്നതിനെ
വരണ്ട മണ്ണിന്റെയോ
മുഖത്തിന്റെയോ
അടിയിൽവിത്ത് -
ആഗ്രഹിക്കുന്നനനവിൽനിന്നും
അഴിച്ചുമാറ്റുമ്പോൾ
ഞാനും നീയും ഉണ്ടാവുന്നു.
കുറച്ചുകൂടെകനത്തിൽ
ഉരുളൻ കല്ലുകൾനീക്കിയാൽ
നമുക്കിടയിലെആഴവും.
വിഷ്ണുപ്രിയ. പി