സ്പോൻസർ ചെയ്യപ്പെട്ട പുൽത്തട്ട് സുഖജീവിതത്തിനടിയിൽ വേവുന്ന ലാവാപ്രവാഹങ്ങൾ ഉണ്ട്. കുഴിച്ചുമൂടപ്പെട്ട ജീവിതത്തിൻ്റെ അസ്ഥിയും മാംസവുമുണ്ട് നിങ്ങളെ ഭയപ്പെടുത്തും വിധം ഉണർന്നിരിക്കുന്ന കണ്ണുകൾ ഉണ്ട്.. എ. മുജീബ് റഹ്മാൻ്റെ കവിത..
കണ്ണുകൾ
അമ്മ പിന്നെയും പറഞ്ഞു:
തള്ളപ്പൂച്ചേം മക്കളേം
കര കടത്തണം
കട്ടുതിന്നുന്നു
ചട്ടിയും കലവും മറിച്ചിടുന്നു
മുട്ടിയുരുമി നടക്കുന്നു
വീതനപ്പുറത്ത് കിടന്നുറങ്ങുന്നു
തെണ്ടിവരുന്ന കാടനുമായി
കടിപിടികൂടുന്നു.
മാസാമാസം
പെറ്റു കൂട്ടുന്നു.
ഒരെലിയെപ്പോലും ...
ചോറ് കൊടുത്ത്
തന്ത്രത്തിൽ പിടിച്ചു കൊണ്ടുപോകവേ
നേർത്ത് നേർത്തില്ലാതായി
കരച്ചിലും പിടച്ചിലും
ആഡംബര വീട്ടിലെ
പുൽത്തകിടിയിൽ
അരുമപ്പൂച്ചയെ
കോതി മിനുക്കുമ്പോൾ
ഗെയ്റ്റിനു പുറത്ത്
പണ്ടെങ്ങോ ഉപേക്ഷിച്ച
രണ്ടു കണ്ണുകൾ.
എ. മുജീബ് റഹ്മാൻ
അഴിക്കോട്ടിൽ മംഗലം പി.ഓ. മലപ്പുറം 676 561 Mob: 99 47 91 61 16